ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ പ്രഥമ യോഗം ചേര്‍ന്നു –

10:51 am 7/12/2016 സന്തോഷ് നായര്‍ ഷിക്കാഗോ: 2016- 18 വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്റെ പ്രഥമ യോഗം പുതിയ റീജിയന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു, പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു. ജെസി റിന്‍സി (ജനറല്‍ സെക്രട്ടറി), പ്രവീണ്‍ തോമസ് (ട്രഷറര്‍) എന്നിവരും അഡൈ്വസറി കമ്മിറ്റിയിലേക്ക് ജയ്ബു കുളങ്ങര, അനില്‍കുമാര്‍ പിള്ള, ജോയി ചെമ്മാച്ചേല്‍, സിറിയക് കൂവക്കാട്ടില്‍, റിന്‍സി കുര്യന്‍, ലെജി പട്ടരുമഠം, സതീശന്‍ നായര്‍, ലീല ജോസഫ്, ഹെറാള്‍ഡ് ഫിഗുരേദോ Read more about ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ പ്രഥമ യോഗം ചേര്‍ന്നു –[…]

നാമം & നായര്‍ മഹാമണ്ഡലം കുടുംബ സംഗമവും, പുതുവത്സരാഘോഷവും ഡിസംബര്‍ 16-ന്

10:48 50 am 7/12/2016 ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ മാതൃകയായ ന്യൂജേഴ്‌സി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ നാമം, നായര്‍ മഹാമണ്ഡലം എന്നീ സംഘടനകള്‍ സംയുക്തമായി കുടുംബ സംഗമവും, ക്രിസ്തുമസ് പുതു വത്സരാഘോഷവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ പതിനാറിന് ന്യൂജേഴ്‌സി രാരിറ്റാന്‍ സെന്റര്‍ എഡിസണ്‍ ഹോട്ടലില്‍ ആണ് പരിപാടികള്‍ നടക്കുക. ന്യൂജേഴ്‌സിയിലെ സാമൂഹ്യ സാംസകാരിക രംഗത്തെ നിരവധി പ്രഗത്ഭര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ കാണികള്‍ക്കു പുതിയ അനുഭവം ആയിരിക്കുമെന്ന് നാമം,നായര്‍ മഹാമണ്ഡലം സ്ഥാപക ചെയര്‍മാനും, ഫൊക്കനാ കണ്‍വന്‍ഷന്‍ Read more about നാമം & നായര്‍ മഹാമണ്ഡലം കുടുംബ സംഗമവും, പുതുവത്സരാഘോഷവും ഡിസംബര്‍ 16-ന്[…]

എന്‍. കെ. ജോര്‍ജ് (87) അറ്റ്‌ലാന്റയില്‍ നിര്യാതനായി

10:50 am 7/12/2016 മാങ്ങാനം: നടയില്‍ എന്‍. കെ. ജോര്‍ജ് (87) അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ച അറ്റ്‌ലാന്റയില്‍. ഭാര്യ: വടവാതൂര്‍ കരിമ്പന്നൂര്‍ പരേതയായ തങ്കമ്മ. മക്കള്‍: കുര്യാക്കോസ് ജോര്‍ജ്, ബെന്നി ജോര്‍ജ്, സൂസമ്മ, കുഞ്ഞുമോള്‍. മരുമക്കള്‍: ജോളിക്കുട്ടി, ജെസി, ജോണ്‍ തോമസ് തച്ചാറ കുമരകം, മാത്യു കെ. ഉമ്മന്‍ മോതനോലില്‍, വെള്ളാവൂര്‍ (എല്ലാവരും യുഎസ്).

ബിഷപ് ഡോ. എം. സൂസപാക്യം കെ.സി.ബി.സി പ്രസിഡന്റ്, മാര്‍ മൂലക്കാട്ട് സെക്രട്ടറി ജനറല്‍

10:48 am 7/12/2016 കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) പുതിയ പ്രസിഡന്റായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം തെരഞ്ഞെടുക്കപ്പെട്ടു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു നിയമനം. ഇന്നലെ പാലാരിവട്ടം പിഒസിയില്‍ സമാപിച്ച കെസിബിസി സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പത്തനംതിട്ട ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം വൈസ് പ്രസിഡന്റായും കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു.

ഫിലാഡല്‍ഫിയാ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 10ന്

10:45 am 7/12/2016 – സന്തോഷ് എബ്രഹാം ഫിലാഡല്‍ഫിയ: ക്രൈസ്തവ മാനവികതയുടെ ഈറ്റില്ലമായ ഫിലാഡല്‍ഫിയായില്‍ 21 അംഗ സഹോദര്യ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസം 10-ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 മുതല്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് (10175 ബസല്ടണ്‍ അവന്യു) ക്രിസ്തു ദേവന്റെ തിരുവതാരത്തിന്റെഓര്‍മ്മയുടെ ആഘോഷമായ ക്രിസ്തുമസ് കൊണ്ടാടുന്നു. ശാന്തിയുടേയും സമാധാനത്തിന്റേയും ദൂതുമായി ബേത്‌ലഹേമില്‍ ഭൂജാതനായ യേശുവിന്റെ ജനനം ആഗോഷിക്കുന്ന ഈ സുദിനത്തില്‍ ക്രിസ്തുമസ് Read more about ഫിലാഡല്‍ഫിയാ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 10ന്[…]

ട്വിറ്ററില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് നോട്ട് അസാധുവാക്കല്‍

10:45 am 7/12/2016 വാഷിംഗ്ടണ്‍: 2016ല്‍ വാര്‍ത്താ ലോകത്തെ പിടിച്ചുലച്ച സംഭവങ്ങള്‍ ഏറെയാണ്. എന്നാല്‍ രാജ്യത്ത് ഈ വര്‍ഷം ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ചര്‍ച ചെയ്തത് നോട്ട് അസാധുവാക്കല്‍ നടപടി സംബന്ധിച്ചാണ്. ട്വിറ്റര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. റിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റവും, ക്രിക്കറ്റ് താരം വിരാട് കോഹ്ലി തന്റെ പെണ്‍സുഹൃത്ത് അനുഷ്‌ക ശര്‍മ്മയെ അനുകൂലിച്ച് ചെയ്ത ട്വീറ്റ്, ഇങ്ങനെ ട്വിറ്ററിലൂടെ ചര്‍ച്ചയായ സംഭവങ്ങള്‍ ഏറെയാണ്. പക്ഷേ ഇതിനൊക്കെ ഇടയിലും നവംബര്‍ എട്ടിനു നോട്ട് Read more about ട്വിറ്ററില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് നോട്ട് അസാധുവാക്കല്‍[…]

സ്‌കൂള്‍ കായികോല്‍സം: എറണാകുളത്തെ പിന്നിലാക്കി പാലക്കാട് ജേതാക്കള്‍

10:44 am 7/12/2016 തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ നിലവിലെ ജേതാക്കളായ എറണാകുളത്തെ പിന്നിലാക്കി പാലക്കാടിന് കിരീടം. 255 പോയിന്റുകളോടെയാണ് പാലക്കാട് കിരീടം നേടിയത്. 247 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തായി. സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസിലിനാണ് കിരീടം. 117 പോയിന്റാണ് അവര്‍ക്കുള്ളത്. പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. പറളി, മുണ്ടൂര്‍ സ്‌കൂളുകളും പാലക്കാടിനായി മികച്ച പ്രകടനം നടത്തി. അവസാന ദിവസം വരെ രണ്ടാം സ്ഥാനത്തുനിന്നിരുന്ന പാലക്കാട് അവസാന ഇനങ്ങളില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തി Read more about സ്‌കൂള്‍ കായികോല്‍സം: എറണാകുളത്തെ പിന്നിലാക്കി പാലക്കാട് ജേതാക്കള്‍[…]

ജയലളിതയുടെ പിന്‍ഗാമിയായി അജിത്ത് വരുമോ

01:30 pm 6/12/2016 പുരട്‍ച്ചി തലൈവി ജയലളിതയുടെ മരണത്തിനു ശേഷം തങ്ങളെ തുറിച്ചു നോക്കുന്ന രാഷ്ട്രീയ ശൂന്യത അഐഡിഎംകെ നേതൃത്വം എങ്ങനെ നികത്തുമെന്ന ചോദ്യങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് 2 മണിക്കൂറുകള്‍ക്കകം തമിഴ്നാടിന്‍റെ ഭരണസാരഥ്യമേറ്റെടുത്ത ഒ പനീര്‍ശെല്‍വത്തിന് ജയയുടെ വ്യക്തിപ്രഭാവത്തിന് അടുത്തെങ്ങുമെത്താനാവില്ലെന്നത് യാഥാര്‍ഥ്യമാണ്. ജയയുടെ പിന്‍ഗാമികളായി നേരത്തെ ഉയര്‍ന്നു കേട്ട പേരുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഒന്നായിരുന്നു തമിഴ് സൂപ്പര്‍താരം അജിതിന്‍റേത്. ജയലളിത തന്‍റെ പിന്‍ഗാമിയായി അജിതിനെ നിശ്ചയിച്ചുവെന്നും എഐഡിഎംകെ നേതൃത്വത്തിന് ഇത് സംബന്ധമായ അറിവുണ്ടെന്നും Read more about ജയലളിതയുടെ പിന്‍ഗാമിയായി അജിത്ത് വരുമോ[…]

അഞ്ച് അണ്ണാ ഡി.എം.കെ പ്രവർത്തകർ മരിച്ചു.

01:01 pm 06/12/2016 കോയമ്പത്തൂർ: ജയലളിതക്ക് ഹൃദയാഘാതം സംഭവിച്ച വാർത്ത കേട്ടുണ്ടായ ഞെട്ടലിൽ സംസ്​ഥാനത്തെ അഞ്ച് അണ്ണാ ഡി.എം.കെ പ്രവർത്തകർ മരിച്ചു. ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറി കടലൂർ പൻരുട്ടി സന്യാസിപേട്ട ഗാന്ധിനഗർ കോളനി നീലകണ്ഠൻ (51) ഞായറാഴ്ച രാത്രി ടി.വിയിൽ വാർത്ത കേട്ട് നിമിഷങ്ങൾക്കകം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കടലൂർ ജില്ലയിലെ പെണ്ണാടം നെയ്വാസൽ തങ്കരാസു (55), ചാമുണ്ടി (61) എന്നിവരും മരിച്ചു. ഇരുവരും നെയ്വാസൽ ഏരിയ കമ്മിറ്റി അംഗങ്ങളാണ്. നത്തം മുൻ സെക്രട്ടറി പെരിയ സ്വാമിയും Read more about അഞ്ച് അണ്ണാ ഡി.എം.കെ പ്രവർത്തകർ മരിച്ചു.[…]

വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 35 പ്രതികള്‍ക്കെതിരെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി കുറ്റം ചുമത്തി

12:59 pm 06/12/2016 കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 35 പ്രതികള്‍ക്കെതിരെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി കുറ്റം ചുമത്തി. അഹ്മദാബാദ്, ബംഗളൂരു, ഡല്‍ഹി, ഭോപാല്‍ ജയിലുകളില്‍ കഴിയുന്ന പ്രതികള്‍ക്കുമേല്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് കുറ്റം ചുമത്തിയത്. പ്രതികളെ ഹാജരാക്കുന്നതില്‍ സുരക്ഷാ പ്രശ്നങ്ങളുള്ളതായി അന്വേഷണ ഏജന്‍സി അറിയിച്ചതിനാല്‍ വിചാരണ പൂര്‍ണമായും വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാകും നടത്തുക. 2007 ഡിസംബര്‍ പത്തുമുതല്‍ 12 വരെയുള്ള തീയതികളില്‍ കോട്ടയം വാഗമണ്ണിലെ തങ്ങള്‍ പാറയില്‍ സിമി പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേര്‍ന്ന് Read more about വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 35 പ്രതികള്‍ക്കെതിരെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി കുറ്റം ചുമത്തി[…]