ജയലളിത അന്തരിച്ചു

12.30 AM 06/12/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാഡിഎംകെ അധ്യക്ഷയുമായി ജെ.ജയലളിത (68) അന്തരിച്ചു. തിങ്കളാഴ്ച്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണപ്പെട്ടതെന്ന് അപ്പോളോ ആസ്പത്രി പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ജയലളിത മരണവാര്‍ത്ത പുറത്തു വിട്ടേക്കാവുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ചെന്നൈയില്‍ ഒരുക്കിയിരുന്നത്. മരണവാര്‍ത്ത പുറത്തു വിടും മുന്‍പേ തന്നെ പ്രമുഖ എഐഡിഎംകെ നേതാക്കളും ജയലളിതയുടെ തോഴി ശശികലയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീലാ ബാലകൃഷ്ണനും അടക്കമുള്ളവര്‍ ആസ്പത്രി വിട്ടിരുന്നു. ചെന്നൈ അപ്പോളോ Read more about ജയലളിത അന്തരിച്ചു[…]

ആനി ഏബ്രഹാം (ജൂലി -49) ഹൂസ്റ്റണില്‍ നിര്യാതയായി

03:04 pm 5/12/2016 ജോയിച്ചന്‍ പുതുക്കുളം ഹൂസ്റ്റണ്‍: ദീര്‍ഘകാലമായി ഹൂസ്റ്റണില്‍ താമസിച്ചുവരുന്ന മല്ലപ്പള്ളി ഞാറക്കോട്ട് പയ്യമ്പള്ളില്‍ സജി ഏബ്രഹാമിന്റെ പത്‌നി ആനി ഏബ്രഹാം (ജൂലി -49) ഹൂസ്റ്റണില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്. ജോഹനാ (കോളജ് വിദ്യാര്‍ത്ഥിനി), സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ജോനാഥന്‍, ജെര്‍മ്മി എന്നിവര്‍ മക്കളാണ്. മല്ലപ്പള്ളി പനക്കമുറിയില്‍ കുടുംബാംഗമാണ് പരേത. പരേതരായ തോമസ് ഏബ്രഹാം, മേരി ഏബ്രഹാം ദമ്പതികളാണ് മാതാപിതാക്കള്‍. ആലീസ് ഈപ്പന്‍ (ന്യൂയോര്‍ക്ക്), തോമസ് ഏബ്രഹാം (ഷുഗര്‍ലാന്റ്, ടെക്‌സസ്), പനക്കമുറിയില്‍ ഏബ്രഹാം (മിസ്സിസൂറി, ടെക്‌സസ്), മറിയാമ്മ Read more about ആനി ഏബ്രഹാം (ജൂലി -49) ഹൂസ്റ്റണില്‍ നിര്യാതയായി[…]

തുടര്‍ച്ചയായ പതിനാലാം ദിനം: പാര്‍ലമെന്‍റ് ഇന്നും സ്തംഭിച്ചു

02:16 PM 05/12/2016 ന്യൂഡൽഹി: നോട്ട് വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഇതേതുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ പിരിഞ്ഞു. ലോക്സഭയില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കള്ളപ്പണക്കാരെന്ന് ആക്ഷേപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ മാപ്പു പറയണമെന്നാണ് രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന് ലോക്സഭയിലും പ്രതിപക്ഷം ആവശ്യപ്പട്ടു. നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ തുടര്‍ച്ചയായ പതിനാലാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാവുമെന്ന് തന്നെയാണ് സൂചന. നവംബര്‍ 16ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശൈത്യകാല Read more about തുടര്‍ച്ചയായ പതിനാലാം ദിനം: പാര്‍ലമെന്‍റ് ഇന്നും സ്തംഭിച്ചു[…]

ടൈം മാഗസിൻ പേഴ്‍സണ്‍ ഓഫ് ദ ഇയര്‍: റീഡേഴ്‌സ് പോളില്‍ മോദി

01:05 am 05/12/2016 ന്യൂഡല്‍ഹി: ലോകപ്രശസ്ത അമേരിക്കന്‍ മാഗസിനായ ‘ടൈമി’ന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന്റെ റീഡേഴ്‌സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച രാത്രി അവസാനിച്ച അഭിപ്രായ വോട്ടൊടുപ്പില്‍ മോദി 18 ശതമാനം വോട്ട് നേടി മുന്നിലെത്തിയെന്ന് ടൈം മാഗസിന്‍ അറിയിച്ചു. ടൈം മാഗസിന്‍ പത്രാധിപ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം ഡിസംബര്‍ 7 നാണ് പ്രഖ്യാപനമുണ്ടാകുക. ഓരോ വര്‍ഷവും ലോകത്തേയും വാര്‍ത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് ഓരോ വര്‍ഷവും പേഴ്‍സണ്‍ ഓഫ് Read more about ടൈം മാഗസിൻ പേഴ്‍സണ്‍ ഓഫ് ദ ഇയര്‍: റീഡേഴ്‌സ് പോളില്‍ മോദി[…]

സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം; 46 പേര്‍ മരിച്ചു

11:20 am 5/12/2016 ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ വീണ്ടും രക്തച്ചൊരിച്ചില്‍. ഇദ്‍ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അലോപ്പയില്‍ സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് അലപ്പോ മോചിപ്പിക്കാനുള്ള സിറിയന്‍ സൈന്യത്തിന്റെ പോരാട്ടം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. റഷ്യന്‍ പിന്തുണയോടെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം. എന്നാല്‍ കൂടുതല്‍ നാശം സൃഷ്ടിക്കുന്നത് റഷ്യയാണ്. ഇദ്‍ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 46 Read more about സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം; 46 പേര്‍ മരിച്ചു[…]

സിംഹാസനങ്ങളുടെ മൂര്‍ത്തഗോപുരങ്ങളില്‍

11:17 am 5/12/2016 (കാരൂര്‍ സോമന്‍, ലണ്ടന്‍) പ്രാര്‍ത്ഥനകളുടെ പുണ്യഭൂമിയിലേക്ക് കാലുകുത്തിയ ആ നിമിഷം ശരീരത്തിലൂടെ കടന്നു പോയ വൈദ്യുതതരംഗങ്ങള്‍ എന്റെ മനസ്സിനെ തൊട്ടു വലംവച്ചു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ തീര്‍ത്ഥാടനമണിഗോപുരങ്ങളെ സാക്ഷിപ്പെടുത്തി കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ വത്തിക്കാന്റെ മുന്നില്‍ ഞാന്‍ നിന്നു. ഹൃദയം കൊണ്ടു നമസ്ക്കരിച്ച്, സഹനത്തിന്റെയും ത്യാഗത്തിന്റെയും സമസ്ത ദന്തഗോപുരങ്ങള്‍ക്ക് മുന്നില്‍ പ്രണമിച്ച് നില്‍ക്കുമ്പോള്‍ ഒരു പ്രാവിന്റെ കുറുകല്‍ പോലെ, അലയാഴിയലയടിച്ചു ഉയരുന്നതു പോലെ ശബ്ദവീചികള്‍ അവിടെ പ്രകമ്പം കൊണ്ടു. കണ്ണിനും Read more about സിംഹാസനങ്ങളുടെ മൂര്‍ത്തഗോപുരങ്ങളില്‍[…]

ചോദ്യം ചെയ്യലിനിടെ മഹേഷ് ഷായെ വിട്ടയച്ചു

11:13 am 5/12/2016 അഹ്മദാബാദ്: വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി (ഐ.ഡി.എസ്) പ്രകാരം 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ അഹ്മദാബാദ് കേന്ദ്രീകരിച്ചുള്ള വസ്തു കച്ചവടക്കാരനായ മഹേഷ് ഷായെ ചോദ്യം ചെയ്യലിനിടെ വിട്ടയച്ചു. മുതിര്‍ന്ന ആദായനികുതി ഉദ്യോഗസ്ഥരുടെ രാത്രി മുഴുവന്‍ നീണ്ട ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. തിങ്കളാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിനായി എത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. മഹേഷ് ഷായുടെ മൊഴി പാതി മാത്രമേ എടുക്കാനായുള്ളൂ എന്നും മതിയായ വിശ്രമം വേണ്ടിവന്നതിനാല്‍ വീട്ടില്‍ Read more about ചോദ്യം ചെയ്യലിനിടെ മഹേഷ് ഷായെ വിട്ടയച്ചു[…]

കെ.എച്ച്.എന്‍.എ ഡിട്രോയിറ്റ് കണ്‍വന്‍ഷനു ലോസ് ആഞ്ചലസില്‍ ശുഭാരംഭം

11:11 am 5/12/2016 – സാന്റി പ്രസാദ് ലോസ് ആഞ്ചെലെസ് : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ ) യുടെ ഡിട്രോയിറ്റില്‍ വെച്ചു നടക്കുന്ന ‘ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ’ കാലിഫോണിയയിലെ രെജിസ്‌ട്രേഷന്‍ ‘ശുഭാരംഭം’ ഡിസംബര്‍ രണ്ടിനു ലേക് ഫോറെസ്റ്റിലെ തണ്ടൂര്‍ ബാന്‍ക്വിറ്റ് ഹാളില്‍ വെച്ചു നടന്നു. കെ.എച്ച്.എന്‍.എ പ്രസിഡണ്ട് ശ്രീ സുരേന്ദ്രന്‍ നായര്‍, വൈസ് പ്രസിഡണ്ട് വിനോദ് ബാഹുലേയന്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഡോ.രവി രാഘവന്‍, കാലിഫോര്‍ണിയ സംസ്ഥാന പ്രതിനിധികളായ രവി വെള്ളത്തിരി, ഡോ.ജയകൃഷ്ണന്‍, ഓം Read more about കെ.എച്ച്.എന്‍.എ ഡിട്രോയിറ്റ് കണ്‍വന്‍ഷനു ലോസ് ആഞ്ചലസില്‍ ശുഭാരംഭം[…]

മേരിക്കുട്ടി ഡാനിയേല്‍ (കുട്ടിയമ്മ) നിര്യാതയായി

11:10 am 5/12/2016 – സാംകുട്ടി കുഞ്ഞച്ചന്‍ ന്യൂയോര്‍ക്ക്: പത്തനാപുരം പിടവൂര്‍ മുട്ടത്തുതോപ്പില്‍ മേരിക്കുട്ടി ഡാനിയേല്‍ (കുട്ടിയമ്മ) നിര്യാതയായി. പരേതനായ ആല്‍ബര്‍ട്ട് ഡാനിയേല്‍ ആണ് ഭര്‍ത്താവ്. സംസ്കാരം ഡിസംബര്‍ ഒമ്പതിന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പിടവൂര്‍ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് സെമിത്തേരിയില്‍. മക്കള്‍: ആല്‍ബര്‍ട്ട് ഡാനിയേല്‍ (രാജു) ന്യൂയോര്‍ക്ക്, പരേതനായ എ.ഡി ജോണ്‍, പരേതനായ ജോളി തോമസ്, വില്‍സണ്‍ ഡാനിയേല്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: പരേതയായ ഓമന ഡാനിയേല്‍, പരേതയായ പൊന്നമ്മ ജോണ്‍, മേരിക്കുട്ടി ജോളി (ന്യൂയോര്‍ക്ക്), ഗ്രേസി ഡാനിയേല്‍. Read more about മേരിക്കുട്ടി ഡാനിയേല്‍ (കുട്ടിയമ്മ) നിര്യാതയായി[…]

സഹോദരിമാര്‍ ഒരാഴ്ചത്തെ വ്യത്യാസത്തില്‍ മരിച്ചു

– നിബു വെള്ളവന്താനം തിരുവല്ല: സഹോദരിമാര്‍ ഒരാഴ്ചത്തെ വ്യത്യാസത്തില്‍ മരിച്ചു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ മുന്‍ രാജ്യാന്തര അധ്യക്ഷന്‍ കുമ്പനാട് ഹെബ്രോണ്‍ ബംഗ്ലാവില്‍ പാസ്റ്റര്‍ ടി.എസ് ഐബ്രഹാമിന്റെ ഭാര്യ മേരി ഏബ്രഹാമിന്റെ (92) സംസ്കാര ദിവസമാണ് സഹോദരി സൂസി സാമുവേല്‍ (തങ്കമ്മ- 71) യു,എസ്.എയിലെ ന്യൂയോര്‍ക്കില്‍ മരിച്ചത്. ഐ.പി.സി തമിഴ്‌നാട് സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് കുഴിക്കാല ചക്കാലയില്‍ മേലേതില്‍ റവ.ഡോ. എം.എസ് സാമുവേലിന്റെ ഭാര്യയാണ് സൂസി. മേരി ഏബ്രഹാമിന്റെ സംസ്കാരം ഡിസംബര്‍ 3-ന് ശനിയാഴ്ചയായിരുന്നു. അന്നു രാത്രിയിലാണ് Read more about സഹോദരിമാര്‍ ഒരാഴ്ചത്തെ വ്യത്യാസത്തില്‍ മരിച്ചു[…]