ഐ.എസ്എല്‍: കേരള ബ്‌ലാസ്‌റ്റേഴ്‌സ് സെമിയില്‍

11:09 am 5/12/2016 ഐ.എസ്എല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഒരു ഗോളിന്റെ ജയം. 66ാം മിനിറ്റില്‍ മലയാളി താരം സി.കെ വിനീതിന്റെ തകര്‍പ്പന്‍ ഗോളിലൂടെയാണ് കേരളം വിജയ തീരമണിഞ്ഞത് ഇതോടെ കേരളത്തിന് സെമി പ്രവേശനത്തിനുള്ള ടിക്കറ്റും ലഭിച്ചു. തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റ് സെമി കാണാതെ പുറത്തായി. ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ബൂട്ടുകെട്ടിയിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് കളിക്കളത്തില്‍ കൂടുതല്‍ അക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് കോട്ട തകര്‍ക്കാന്‍ എതിരാളികള്‍ക്കായില്ല. നിര്‍ണായക പോരാട്ടത്തില്‍ ഡിഫന്‍ഡര്‍ ഹൊസു പ്രിറ്റോയും Read more about ഐ.എസ്എല്‍: കേരള ബ്‌ലാസ്‌റ്റേഴ്‌സ് സെമിയില്‍[…]

ഒഡീഷയില്‍ കൂറ്റന്‍ തിമിംഗലം ചത്ത് കരയ്ക്കടിഞ്ഞു

11:07 am 5/12/2016 ഭുവനേശ്വര്‍: ഒഡീഷയിലെ പുരിയില്‍ കടല്‍തീരത്ത് കൂറ്റന്‍ തിമിംഗലം കരയ്ക്കടിഞ്ഞു. 42 അടി നീളവും 28 അടി വീതിയുമുള്ള കൂറ്റന്‍ തിമിംഗലമാണ് പുരിയിലെ പെന്ത ബീച്ചില്‍ അടിഞ്ഞത്. ചത്തനിലയില്‍ നാട്ടുകാരാണ് ഇതിനെ ആദ്യം കണ്ടത്. ഇവര്‍ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പസഫിക് സമുദ്രത്തില്‍ കാണപ്പെടുന്ന അപൂര്‍വ ഇനത്തില്‍പ്പെട്ട തിമിംഗലമാണിതെന്ന് ഫോറസ്റ്റ് റേഞ്ചര്‍ അച്യുതാനന്ദ ദാസ് അറിയിച്ചു. മരണകാരണം എന്താണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമെ വ്യക്തമാകുകയുള്ളെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകനായ ബോറയുടെ പക്കല്‍ 37 പാസ്ബുക്ക്, 44 എ.ടി.എം കാര്‍ഡ്

11:05 am 5/12/2016 ഗുവാഹതി: കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്തിലെ വ്യവസായിക്കൊപ്പം ചേര്‍ത്തുവെക്കാന്‍ ഈയിനത്തില്‍ മറ്റൊരാള്‍കൂടി. 37 ബാങ്ക് പാസ്ബുക്കുകളും 44 എ.ടി.എം കാര്‍ഡുകളുമായി അസമില്‍നിന്നുള്ള കര്‍ഷകനായ ജിന്‍റു ബോറയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. മധുപൂര്‍ ഗ്രാമത്തിലെ ബോറയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ അസം പൊലീസാണ് ഇത്രയും പണമിടപാട് രേഖകള്‍ പിടിച്ചെടുത്തത്. എ.ടി.എം കാര്‍ഡിനും പാസ്ബുക്കിനും പുറമെ 200 ഒഴിഞ്ഞ ചെക്കുകള്‍, ഒഴിഞ്ഞ മുദ്രക്കടലാസ്, ലാപ്ടോപ്, 22,380 രൂപ എന്നിവയും പൊലീസിന്‍െറ കൈയില്‍ തടഞ്ഞു. ഗ്രാമീണര്‍ക്ക് നല്‍കിയ Read more about കര്‍ഷകനായ ബോറയുടെ പക്കല്‍ 37 പാസ്ബുക്ക്, 44 എ.ടി.എം കാര്‍ഡ്[…]

അടൂര്‍ പ്രകാശിന്‍െറ മകന്‍െറ ആഡംബര വിവാഹവേദിയില്‍ രാഷ്ട്രീയ പ്രമുഖരുടെ അസാന്നിധ്യം

11:02 AM 05/12/2016 തിരുവനന്തപുരം: നോട്ട് നിരോധനം വഴിയുള്ള സാമ്പത്തികപ്രതിസന്ധിക്കിടെ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്‍െറ മകന്‍െറ ആഡംബര വിവാഹവേദിയില്‍ രാഷ്ട്രീയ പ്രമുഖരുടെ അസാന്നിധ്യം. കോണ്‍ഗ്രസില്‍നിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവരൊന്നും വിവാഹവേദിയിലത്തെിയില്ല. ബാര്‍ കോഴ ആരോപണങ്ങളിലൂടെ കെ.എം. മാണിയെയും കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടിലാക്കിയ ബിജു രമേശിന്‍െറ മകള്‍ മേഘ ബി. രമേശിനെയാണ് അടൂര്‍ പ്രകാശിന്‍െറ മകന്‍ അജയ്കൃഷ്ണന്‍ ജീവിതപങ്കാളിയാക്കിയത്. വിവാദംഭയന്നാണ് മിക്ക കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍നിന്ന് വിട്ടുനിന്നത്. Read more about അടൂര്‍ പ്രകാശിന്‍െറ മകന്‍െറ ആഡംബര വിവാഹവേദിയില്‍ രാഷ്ട്രീയ പ്രമുഖരുടെ അസാന്നിധ്യം[…]

ന്യൂസിലൻഡ്​ പ്രധാനമന്ത്രി​ ജോൺകി അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു

11:00 AM05/12/2016 വെല്ലിങ്​ടൺ: ന്യൂസിലൻഡ്​ പ്രധാനമന്ത്രി​ ജോൺകി അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. വെല്ലിങ്​ടണിലെ വാരാന്ത വാർത്ത സമ്മേളനത്തിലായിരുന്നു രാജി. എട്ടു വർഷക്കാലം ദൈർഘ്യമുള്ള രാഷ്​ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള ശരിയായ സമയമാണിതെന്നും. ഭാവി പരിപാടികൾ തീരുമാനിച്ചിട്ടില്ല. മറ്റൊരു വഴിയി​ല്ല. നാലു വർഷത്തിലധികം ഞാൻ രാജ്യത്തെ സേവിച്ചു. കുടുംബപരമായ കാര്യങ്ങളാണ്​ രാജിക്ക്​ കാരണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. എന്നാൽ പാർലമെൻറിൽ ഉണ്ടാവു​​​മെന്നും 2017ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ജോൺ അറിയിച്ചിട്ടുണ്ട്​. അതേസമയം ഭാര്യ ബ്രൊണാഗി​െൻറ ആവശ്യപ്രകാരമാണ്​ ജോൺ രാജിവെച്ചതെന്ന്​ പ്രാദേശിക മാധ്യമമായ Read more about ന്യൂസിലൻഡ്​ പ്രധാനമന്ത്രി​ ജോൺകി അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു[…]

ഊര്‍ജിത് പട്ടേലിന് ശമ്പളം 2.09 ലക്ഷം രൂപ. വീട്ടില്‍ ബാങ്ക് നിയമിച്ച സഹായികളില്ല.

10:59 AM 5/12/2016 ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് ശമ്പളം 2.09 ലക്ഷം രൂപ. വീട്ടില്‍ ബാങ്ക് നിയമിച്ച സഹായികളില്ല. സെപ്റ്റംബര്‍ നാലിന് ആര്‍.ബി.ഐ ഗവര്‍ണറായി ചുമതലയേറ്റ പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണറായിരുന്നപ്പോള്‍ താമസിച്ച മുംബൈയിലെ ഫ്ളാറ്റിലാണ് ഇപ്പോഴുമുള്ളത്. എന്നാല്‍, രണ്ട് കാറും രണ്ട് ഡ്രൈവര്‍മാരെയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍െറയും ഊര്‍ജിത് പട്ടേലിന്‍െറയും പ്രതിഫലം എത്രയെന്ന് ചോദിച്ച് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ആര്‍.ബി.ഐയുടെ മറുപടി. നേരത്തേ പട്ടേല്‍, Read more about ഊര്‍ജിത് പട്ടേലിന് ശമ്പളം 2.09 ലക്ഷം രൂപ. വീട്ടില്‍ ബാങ്ക് നിയമിച്ച സഹായികളില്ല.[…]

ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

10:55 AM 5/12/2016 ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജെ. ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഹൃദ്രോഗ ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘം ജയയെ നിരീക്ഷിക്കുകയാണ്. അതേസമയം, ഞരമ്പുകളിലെ തടസം പരിഹരിക്കുന്നതിന് ജയയെ രാവിലെ ശസ്ത്രക്രിയക്ക് വിധേയമാക്കി. കൂടാതെ, കൃത്രിമ ഉപകരണത്തിന്‍റെ സഹായത്തിലാണ് ജയയുടെ ഹൃദയവും ശ്വാസകോശവും പ്രവർത്തിക്കുന്നത്. ഡൽഹി എയിംസിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം വൈകാതെ ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തും. കൂടാതെ, ജയയെ ചികിത്സിച്ചിരുന്ന Read more about ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു[…]

ഫുട്ബാള്‍ താരം സി. ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു

10:56 AM 05/12/2016 കൊണ്ടോട്ടി: മുന്‍ ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ താരം സി. ജാബിര്‍ (44) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മുസ്ലിയാരങ്ങാടിയിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ഇദ്ദേഹം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. എം.എസ്.പിയില്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റാണ്. അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയാണ്. പ്രതിരോധ നിരയിലെ താരമായ ഇദ്ദേഹം ഇന്ത്യക്കായി 94ലെ നെഹ്റു കപ്പ് ഫുട്ബാളിലടക്കം കളിക്കാനിറങ്ങിയിട്ടുണ്ട്. 1991, 92 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പ് നേടിയ കേരള Read more about ഫുട്ബാള്‍ താരം സി. ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു[…]

തമിഴ്​നാട്ടിൽ ബസിന്​ നേരെ കല്ലേറ്​

10:55 AM 05/12/2016 ചെന്നൈ: ഹൃദയാഘാതംമൂലം മുഖ്യമ​ന്ത്രി ജയലളിതയുടെ ആരോഗ്യ സ്​ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ തമിഴ്​നാട്ടിൽ കർണാടക ബസിനുനേരെ കല്ലേറ്​. തിരുവണ്ണാമലയിൽ വെച്ചാണ്​ കല്ലേറുണ്ടായത്​. സംഭവത്തെ തുടർന്ന്​ തമിഴ്​നാട്ടിലേക്കുള്ള ബസ്​ സർവീസ്​ കർണാടക താൽകാലികമായി നിർത്തിവെച്ചു. അതിനിടെ കൂടുതൽ സുരക്ഷ നൽകണമെന്ന്​ തമിഴ്​നാട്​ സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന്​ ഒമ്പത്​ കമ്പനി സേനയെ കേന്ദ്രം സംസ്​ഥാന​ത്തേക്കയക്കുകയും കേന്ദ്രസേനാ മേധാവികളോട്​ തമിഴ്​നാട്ടിലെത്താനും ആവ​ശ്യപ്പെട്ടിട്ടുണ്ട്​.

രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തിനെതിരെ അന്വേഷണം

08:44 pm 4/12/2016 പൂണെ: മുംബൈയിൽ രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തിനെതിരെ അന്വേഷണം. അക്കൗണ്ടിനെ കുറിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരമാണ് ഇവര്‍ കള്ളപ്പണം വെളിപ്പെടുത്തിയത്. എന്നാൽ കേന്ദ്ര ധനമന്ത്രാലയം ഇത് തള്ളി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മറ്റാർക്കോവേണ്ടി കുടുംബം കള്ളപ്പണം നിയമാനുസൃതമാക്കാനുള്ള ശ്രമം നടത്തുകയായിരുന്നെന്നാണ് സംശയം. ബാന്ദ്ര സ്വദേശിയായ അബ്ദുൾ റസാഖ് മുഹമ്മദ് സയിദ്, ഇയാളുടെ മകൻ മുഹമ്മദ് ആരീഫ് അബ്ദുൾ റസാഖ് സയിദ്, ഭാര്യ Read more about രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തിനെതിരെ അന്വേഷണം[…]