ലോകഫുട്ബോളർ: മെസിക്കും റൊണാൾഡോയ്ക്കും വെല്ലുവിളി ഉയർത്തി ഗ്രീസ്മാൻ

04.09 PM 03/12/2016 ഈ വർഷത്തെ ഏറ്റവും മികച്ച ലോകഫുട്ബോളർക്കുള്ള ഫിഫയുടെ പുരസ്കാരത്തിനായുള്ള പോരാട്ടത്തിൽ ലാ ലിഗയിലെ സൂപ്പർ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും വെല്ലുവിളി ഉയർത്തി അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാൻ. പുരസ്കാരത്തിനായുള്ള മൂന്നു പേരുടെ ചുരുക്കപ്പട്ടികയിൽ മൂവരും ഇടംനേടി. 23 കളിക്കാരുടെ പട്ടികയാണ് മൂന്നായി ചുരുക്കിയത്. പോർച്ചുഗലിനെ യൂറോകപ്പ് ചാമ്പ്യന്മാരാക്കുന്നതിലും റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും നിർണായക പങ്കുവഹിച്ച റൊണാൾഡോയ്ക്കാണ് ഏറ്റവുമധികം സാധ്യത കല്പിക്കുന്നത്. നിർഭാഗ്യവശാൽ ഇരുഫൈനലിലും ഗ്രീസ്മാന്റെ Read more about ലോകഫുട്ബോളർ: മെസിക്കും റൊണാൾഡോയ്ക്കും വെല്ലുവിളി ഉയർത്തി ഗ്രീസ്മാൻ[…]

മൊസൂളിൽ കൂട്ടപലായനം

04.08 PM 03/12/2016 ജനീവ: ആഭ്യന്തര സംഘർഷം രൂക്ഷമായ ഇറാക്കിലെ മൊസൂളിൽ നിന്നുള്ള അഭയാർഥി പ്രവാഹം ശക്‌തമായി. മൊസൂളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും 77,826 പേർ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തെന്നു ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ(ഐഒഎം) പറഞ്ഞു. പലായനം ചെയ്തവരിൽ 80 ശതമാനത്തോളം പേരും വിവിധ ഇടങ്ങളിലുള്ള ക്യാമ്പുകളിൽ കഴിയുകയാണെന്നും ഐഒഎം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. കഴിഞ്ഞ ഒക്ടോബർ 17നാണ് ഐഎസ് ഭീകരരുടെ ശക്‌തികേന്ദ്രമായ മൊസൂൾ തിരിച്ചുപിടിക്കാനുള്ള നീക്കം സൈന്യം ആരംഭിച്ചത്. ഭീകരരുമായുള്ള പോരാട്ടം കടുത്തതോടെ Read more about മൊസൂളിൽ കൂട്ടപലായനം[…]

ഇന്ത്യക്ക് ശക്‌തമായ തിരിച്ചടി നൽകുമെന്ന് പാക് സൈനിക മേധാവി

04.07 PM 03/12/2016 ഇസ്ലാമാബാദ്: അതിർത്തിയിൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ശക്‌തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്‌ഥാന്റെ പുതിയ സൈനിക മേധാവി ഖമർ ജാവേദ് ബജ്വ. സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി സൈനികരെ അഭിസംബോധന ചെയ്യുമ്പോഴാണ് ബജ്വ കാഷ്മീർ വിഷയം ഉന്നയിച്ചത്.

സൗദി അറേബ്യയിൽ പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചു

04.06 PM 03/12/2016 റിയാദ്: സൗദി അറേബ്യയിൽ പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചു. മുഫറെജ് അൽ–ഹ്വവാനിക്കു പകരം അലി ബിൻ നാസർ അൽ–ഗാഫിസിനെയാണു പുതിയ തൊഴിൽ മന്ത്രിയായി നിയമിച്ചത്. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസാണ് പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചത്. രജ്യത്തു വർധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്കു ശ്വാശത പരിഹാരം കണ്ടെത്തുന്നതിൽ മുഫറെജ് അൽ–ഹ്വാനി പരാജയപ്പെട്ടതിനെ തുടർന്നാണു പുതിയ മന്ത്രിയെ നിയമിച്ചത്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മയിൽ 12.1 ശതമാനത്തിന്റെ വളർച്ചയാണു ഉണ്ടായിരിക്കുന്നത്. ലോകത്തിൽ Read more about സൗദി അറേബ്യയിൽ പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചു[…]

ചെന്നിത്തലയ്ക്ക് ഐസക്കിന്റെ മറുപടി

04.03 PM 03/12/2016 തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. കോൺഗ്രസ് അപ്രസക്‌തമാകുന്നതിന്റെ ജാള്യത മറക്കാനാണ് ചെന്നിത്തല ഇപ്പോൾ അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഐസക് കുറ്റപ്പെടുത്തി. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമായിരുന്നു രമേശ് ചെന്നിത്തല ഉന്നയിച്ചത്. നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്‌ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല ധനമന്ത്രി തോമസ് ഐസക്ക് റോഡ് Read more about ചെന്നിത്തലയ്ക്ക് ഐസക്കിന്റെ മറുപടി[…]

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടി

04.02 PM 03/12/2016 തിരുവനന്തപുരം: മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയ മകനെ അമ്മ കറിക്കത്തിക്ക് വെട്ടിപ്പരിക്കേൽപ്പിച്ചു. മെഡിക്കൽ കോളേജ് ഐത്തിക്കോണം കുഞ്ചുവീട് ലെയ്നിൽ ആഷിഷ് ഭവനിൽ രവീന്ദ്രന്റെ മകൻ അനിൽ.കെ.രവീന്ദ്രനെയാണ് (21) അമ്മ വെട്ടിയത്. കാലിൽ പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്്. കൂലിപ്പണിക്കാരനായ അനിൽ മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവാണ്. മദ്യലഹരിയിൽ വീട്ടുകാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കാറുള്ളതായി പരാതി ലഭിച്ചിരുന്നുവെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. പതിവുപോലെ മദ്യലഹരിയിലെത്തിയ അനിൽ ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെ സഹികെട്ടാണ് Read more about മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടി[…]

മാതാപിതാക്കളെ കൊലപ്പെടുത്തിയ വളര്‍ത്തു പുത്രന്‍ അറസ്റ്റില്‍

03.59 PM 03/12/2016 പി. പി. ചെറിയാന്‍ ക്രൗലി (ടെക്‌സസ്) : ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസ്സില്‍ കാള്‍ ബ്രുവര്‍ എന്ന പതിനേഴുകാരനെ അറസ്റ്റ് ചെയ്തതായി ക്രോലി പൊലീസ് നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ട്രോയ്(60), മേരി (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിശുവായിരിക്കുമ്പോള്‍ റഷ്യയില്‍ നിന്നുമാണ് ഇവര്‍ കാള്‍ ബ്രുവറെ ദത്തെടുത്ത് വളര്‍ത്തിയത്. ട്രോയ് അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ൈപലറ്റായിരുന്നു. മേരി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയും. വീട്ടില്‍വച്ചാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് പൊലീസ് ചീഫ് പറഞ്ഞു. മയക്കു മരുന്നിന് അടിമയായിരുന്ന Read more about മാതാപിതാക്കളെ കൊലപ്പെടുത്തിയ വളര്‍ത്തു പുത്രന്‍ അറസ്റ്റില്‍[…]

ബിജേഷ് സതീശന്‍ ഡാലസില്‍ നിര്യാതനായി ; സംസ്‌കാരം ഗുരുവായൂരില്‍

03.57 PM 03/12/2016 പി. പി. ചെറിയാന്‍ ഡാലസ് : തൃശൂര്‍ ഗുരുവായൂര്‍ കരുവാരതുടിയില്‍ ബിജേഷ് സതീശന്‍(38) ഡാലസില്‍ നിര്യാതനായി. പരേതനായ സതീശന്‍, ജീജ ദമ്പതികളുടെ ഏക മകനാണ്. ഒമ്പത് വര്‍ഷം മുമ്പ് അര്‍ക്കന്‍സാസില്‍ എത്തിയ ബിജേഷ് ഐടി പ്രോജക്റ്റ് മാനേജരായി ഡാലസില്‍ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: ജ്വലന. മക്കള്‍ :അഡിത്ത്, അമന്‍. ഡിസംബര്‍ 2 വെളളിയാഴ്ച മൃതദേഹം ഡാലസില്‍ നിന്നും ഗുരുവായൂരിലേക്ക് കൊണ്ടു പോയി. സംസ്‌കാരം ഡിസംബര്‍ 4 ന് ഞായറാഴ്ച ഗുരുവായൂരില്‍. Read more about ബിജേഷ് സതീശന്‍ ഡാലസില്‍ നിര്യാതനായി ; സംസ്‌കാരം ഗുരുവായൂരില്‍[…]

ഡാലസ് സംയുക്ത ക്രിസ്മസ് കാരള്‍ ഡിസംബര്‍ 3ന്

03.55 PM 03/12/2016 പി. പി. ചെറിയാന്‍ ഡാലസ് : ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത്‌ ്രൈകസ്തവ ദേവാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത ക്രിസ്മസ് കാരള്‍ ഡിസംബര്‍ 3 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ മാര്‍ത്തോമ ഇവന്റ് സെന്ററില്‍വെച്ച് നടത്തപ്പെടുന്നു. ക്രിസ്മസ് സന്ദേശം അലക്‌സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പൊലീത്തയാണ് നല്‍കുന്നത്. കാരളിന് ആതിഥേയത്വം വഹിക്കുന്നത് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പളളിയാണ്. റെവ. രാജു ദാനിയേല്‍ (പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍ (സെക്രട്ടറി) Read more about ഡാലസ് സംയുക്ത ക്രിസ്മസ് കാരള്‍ ഡിസംബര്‍ 3ന്[…]

93-മത് കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍: പാസ്റ്റര്‍ ജേക്കബ് ജോണ്‍ (ജനറല്‍ പ്രസിഡന്റ്)

03.54 PM 03/12/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ 93-മത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ കുമ്പനാട് ഹെബ്രോണ്‍ പുരത്ത് നടക്കുമെന്ന് സഭയുടെ അന്തര്‍ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഷിക്കാഗോയില്‍ അറിയിച്ചു. കണ്‍വന്‍ഷനു മുന്നോടിയായി ഈവര്‍ഷവും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉപവാസ ഉണര്‍വ് പ്രാര്‍ത്ഥനകള്‍ ജനുവരി 8 മുതല്‍ കുമ്പനാട് നടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സംഗമമായ കുമ്പനാട് കണ്‍വന്‍ഷന്റെ നവീകരിച്ച വിശാലമായ പന്തലിന്റെ ഉദ്ഘാടനം ജനുവരി Read more about 93-മത് കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍: പാസ്റ്റര്‍ ജേക്കബ് ജോണ്‍ (ജനറല്‍ പ്രസിഡന്റ്)[…]