കാഷ്മീരിൽ സൈന്യത്തിന്റെ വെടിയേറ്റ് സാധാരണക്കാരൻ കൊല്ലപ്പെട്ടു

11.32 PM 03/12/2016 ജമ്മുകാഷ്മീരിൽ സൈന്യത്തിന്റെ വെടിയേറ്റ് വീണ്ടും സാധാരണക്കാരൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം തെക്കൻ കാഷ്മീരിലെ കുൽഗാം ജില്ലയിലായിരുന്നു സംഭവം. ജമ്മുകാഷ്മീരിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്‌ഥനായ അസദുള്ള കുമാറാണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ ഒരു വീട്ടിൽ തീവ്രവാദികൾക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് അസദുള്ളക്കു നേരെ സൈന്യം വെടിവച്ചത്. എന്നാൽ സൈന്യം പറയുന്നത് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിനിടെ അസദുള്ളയ്ക്കു വെടിയേൽക്കുകയായിരുന്നെന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെയാളാണ് സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുന്നത്. വ്യാഴാഴ്ച അനന്ദ്നാഗിൽ സൈന്യത്തിന്റെ വെടിയേറ്റ് കോൺഗ്രസ് പ്രവർത്തകനും ഗ്രാമമുഖ്യനുമായയാൾ Read more about കാഷ്മീരിൽ സൈന്യത്തിന്റെ വെടിയേറ്റ് സാധാരണക്കാരൻ കൊല്ലപ്പെട്ടു[…]

ഇന്തോനേഷ്യൻ യാത്രാവിമാനം കാണാതായി

11.30 PM 03/12/2016 ജക്കാർത്ത: സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ഇന്തോനേഷ്യൻ യാത്രാവിമാനം കാണാതായി. വിമാനത്തിൽ 15 പേരാണ് ഉണ്ടായിരുന്നത്. വിമാനവും എയർ ട്രാഫിക് കൺട്രോൾ റൂമും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. ശനിയാഴ്ച സിംഗപ്പൂരിലെ ബാതാം ദ്വീപിലേക്ക് പോകുകയായിരുന്ന വിമാനമാണ് കാണാതായത്. മെൻസനാക് ദ്വീപിനും സെബാംഗയ്ക്കും ഇടയിൽ വിമാനം തകർന്നുവീണതായാണ് കരുതുന്നത്. വിമാനത്തിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

യുഡിഎഫ് ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി

നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തിയ വാദമുഖങ്ങൾ ശരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനത്തിലൂടെ തെളിഞ്ഞുവെന്ന് ബിജെപി നേതാവ് വി.മുരളീധരൻ പറഞ്ഞു. പറ്റിയ തെറ്റ് തിരിച്ചറിഞ്ഞ യുഡിഎഫ് ജനങ്ങളോട് മാപ്പു പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. മറ്റു സംസ്‌ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ ബിജെപിക്ക് അനുകൂലമായതും യുഡിഎഫിന്റെ നിലപാടുമാറ്റത്തിനു കാരണമായെന്നു പറഞ്ഞ മുരളീധരൻ ശമ്പള ദിവസമടുത്തപ്പോൾ ആന്ധ്രയും തമിഴനാടുമുൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ സ്വീകരിച്ച മുൻകരുതലുകൾ കേരളം സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തി.

മൂവാറ്റുപുഴയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം

11.27 PM 03/12/2016 മൂവാറ്റുപുഴ: ക്ഷേത്രത്തിലെ പാനക പൂജയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടംബത്തിനു നേരെ കാര്‍ പാഞ്ഞ് കയറി അമ്മയും മക്കളുമടക്കം മൂന്നു പേര്‍ മരിച്ചു. മൂവാറ്റുപുഴ വാളകം മേക്കടമ്പ് ആനകുത്തിയില്‍ പരമേശ്വരന്റെ ഭാര്യ രാധ (60) മകന്‍ പ്രവീണിന്റെ ഭാര്യ രജിത ( 28 ) പ്രവീണിന്റെ മകള്‍ നിവേദ്യ (4) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെ മറ്റൊരു മകള്‍ നവമി (3), പ്രവീണിന്റെ സഹോദരി പ്രീജ (32), മക്കളായ അമ്പാടി (5), ശ്രേയ (8) എന്നിവര്‍ക്ക് Read more about മൂവാറ്റുപുഴയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം[…]

യുഎസ് വനിത ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായതായി പരാതി

04.20 PM 03/12/2016 രാജ്യത്തിനു നാണക്കേടായി വീണ്ടും പീഡനവാർത്ത. യുഎസ് വനിത രാജ്യതലസ്‌ഥാനത്തുവച്ച് കൂട്ടമാനഭംഗത്തിനിരയായെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; 2016 മാർച്ചിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ യുവതി ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് മുറിയെടുത്തത്. ഹോട്ടൽ അധികൃതരാണ് യുവതിക്ക് ടൂറിസ്റ്റ് ഗൈഡിനെ ഏർപ്പാടക്കി നൽകിയത്. ആദ്യ ദിനം നഗരത്തിലെ വിവിധ സ്‌ഥലങ്ങൾ യുവതി ഗൈഡിനൊപ്പം സഞ്ചരിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം സുഹൃത്തുക്കളുമായി മുറിയിലെത്തിയ ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറി. ഇതിനു ശേഷം ഇവർ Read more about യുഎസ് വനിത ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായതായി പരാതി[…]

തൃപ്പൂണിത്തുറയിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം

04.18 PM 03/12/2016 കൊച്ചി: തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയ്ക്കു സമീപം ഇരുനിലക്കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെരുപ്പുകടയ്ക്കും ഗോഡൗണിനുമായാണ് തീപിടിച്ചത്. പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. തീപടരുന്നതു കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. എറണാകുളം, കടവന്ത്ര, ത്രിപ്പൂണിത്തുറ ഫയർ സ്റ്റേഷനുകളിലെ അഞ്ചു യൂണിറ്റ് ഫയർഎൻജിനുകൾ എത്തി രണ്ടു മണിക്കൂറുകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പിടിത്തത്തിനു കാരണം എന്താണെന്നു വ്യക്‌തമല്ല. ഈ കെട്ടിടത്തിൽ തന്നെ ഒരു മൊബൈൽ ഷോപ്പും പ്രവർത്തിച്ചിരുന്നു. ലക്ഷങ്ങളുടെ നാശനഷ്‌ടം ഉണ്ടാകുമെന്നാണ് വിവരങ്ങൾ. കൂടുതൽ ഭാഗങ്ങളും തടികൊണ്ടു നിർമിച്ച Read more about തൃപ്പൂണിത്തുറയിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം[…]

മോദിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിച്ചു; റിലയൻസിനു 500 രൂപ പിഴ

04.16 PM 03/12/2016 ന്യൂഡൽഹി: റിലയൻസ് ജിയോയുടെ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചുവെന്ന കുറ്റത്തിനു റിലയൻസിനു 500 രൂപ പിഴ. അച്ചടി–ദൃശ്യമാധ്യമങ്ങളിലാണ് കമ്പനി പരസ്യത്തിനായി പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത്. അനുവാദമില്ലാതെ ചിഹ്നങ്ങളോ ചിത്രങ്ങളോ പ്രദർശിപ്പിക്കുന്നതിനെതിരെയുള്ള 1950ലെ നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ് പിഴ ചുമത്തിയത്. എന്നാൽ ഇതു സംബന്ധിച്ച് റിലയൻസ് അധികൃതർ പ്രതികരിക്കാൻ തയാറായില്ല. നേരത്തെ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ഇല്ലാതെയാണ് അദ്ദേഹത്തിന്റെ ചിത്രം പരസ്യമായി കമ്പനി ഉപയോഗിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്‌തമാക്കിയിരുന്നു. അതേസമയം, അനുമതി ഇല്ലായിരുന്നുവെങ്കിലും ചിത്രം Read more about മോദിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിച്ചു; റിലയൻസിനു 500 രൂപ പിഴ[…]

ഡോണൾഡ് ട്രംപ് തായ് വാൻ പ്രസിഡന്റുമായി ചർച്ച നടത്തി

04.14 PM 03/12/2016 വാഷിംഗ്ടൺ: നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തായ് വാൻ പ്രസിഡന്റുമായി ചർച്ച നടത്തി. ഫോണിലൂടെയാണ് ട്രംപ് സായി ഇങ് വെന്നുമായി ചർച്ച നടത്തിയത്. സുരക്ഷ–സാമ്പത്തിക–രാഷ്ട്രീയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുനേതാക്കളും തമ്മിൽ ചർച്ച ചെയ്തുവെന്നാണ് വിവരം. 1979ൽ ചൈനയുമായുള്ള സഹകരണം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് തായ് വാനുമായി അടുത്ത ബന്ധം സ്‌ഥാപിക്കുന്നത്. ട്രംപിന്റെ വിജയത്തെ സായി ഇങ് വെൻ അഭിനന്ദിച്ചുവെന്ന് യുഎസ് പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങൾ Read more about ഡോണൾഡ് ട്രംപ് തായ് വാൻ പ്രസിഡന്റുമായി ചർച്ച നടത്തി[…]

മാൻഹോൾ ദുരന്തത്തിൽ മരിച്ച നൗഷാദിന്റെ ഭാര്യക്ക് സർക്കാർ ജോലിയായി

04.13 PM 03/12/2016 കോഴിക്കോട്: കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ മരിച്ച നൗഷാദിന്റെ ഭാര്യക്ക് സർക്കാർ ജോലിയായി. റവന്യൂ വകുപ്പിലാണ് നൗഷാദിന്റെ ഭാര്യക്ക് ജോലി ലഭിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. 2015 നവംബർ 26നായിരുന്നു രണ്ട് അന്യസംസ്‌ഥാന തൊഴിലാളികളുടെയും നൗഷാദിന്റെയും ജീവനെടുത്ത ദുരന്തം കോഴിക്കോട് നഗരത്തിൽ ഉണ്ടായത്. കോഴിക്കോട് നഗരത്തിലെ കണ്ടംകുളം ക്രോസ് റോഡിലെ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ, ശ്വാസംമുട്ടി പിടഞ്ഞ രണ്ട് അന്യസംസ്‌ഥാന തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു നൗഷാദിനു ദാരുണ മരണം സംഭവിച്ചത്. നൗഷാദിന്റെ ഭാര്യക്ക് Read more about മാൻഹോൾ ദുരന്തത്തിൽ മരിച്ച നൗഷാദിന്റെ ഭാര്യക്ക് സർക്കാർ ജോലിയായി[…]

സിറിയയിൽ ആഭ്യന്തരയുദ്ധം; അലെപ്പോയിൽ 31,000 പേരെ മാറ്റിപ്പാർപ്പിച്ചു

04.12 PM 03/12/2016 സൈന്യവും വിമതരുമായി ഏറ്റുമുട്ടൽ തുടരുന്ന സിറിയിലെ അലെപ്പോയിൽ നിന്ന് 31,000ലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചു. ആറു ദിവസത്തിനുള്ളിലാണ് ഇത്രയും പേരെ മാറ്റി പാർപ്പിച്ചതെന്നാണ് വിവരങ്ങൾ. ഐക്യരാഷ്ര്‌ട സംഘടനയാണ് ഈ കണക്ക് പുറത്തുവിട്ടത്. യുനിസെഫിന്റെ കണക്കുപ്രകാരം മാറ്റിപാർപ്പിച്ചവരിൽ 19,000ത്തിലേറെ പേർ കുട്ടികളാണ്. നവംബർ 24–ാം തീയതി മുതൽ 30 വരെയുള്ള ദിവസങ്ങളിൽ മാത്രം അലെപ്പോയിൽ നിന്ന് ആകെ മാറ്റിപാർപ്പിച്ചവരുടെ എണ്ണമാണ് 31,000. സിറിയൻ സർക്കാരിന്റെ കീഴിലുള്ള ജിബ്രീനിലേക്കും ഷെയ്ക് മക്സൂദിലേക്കുമാണ് കൂടുതൽ പേരെയും മാറ്റി പാർപ്പിച്ചിരിക്കുന്നത്. നിരവധി Read more about സിറിയയിൽ ആഭ്യന്തരയുദ്ധം; അലെപ്പോയിൽ 31,000 പേരെ മാറ്റിപ്പാർപ്പിച്ചു[…]