സിറ്റിയെ വീഴ്ത്തി ചെൽസി

11.53 PM 03/12/2016 മാഞ്ചസ്റ്റർ: സെൽഫ് ഗോളിൽ പിന്നിലായ ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ ചെൽസി പരാജയപ്പെടുത്തി. സെർജിയോ അഗ്യൂറോയും ഫെർണാണ്ടീഞ്ഞോയും ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ ഒമ്പതുപേരായി ചുരുങ്ങിയ സിറ്റിയെ ചെൽസി അനായാസം വീഴ്ത്തുകയായിരുന്നു. ഗാരി കാഹിലിന്റെ ഓൺ ഗോളിൽ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ഡിയാഗോ കോസ്റ്റ ചെൽസിയെ ഒപ്പമെത്തിച്ചു. പിന്നീട് വില്യനും ഏഡൻ ഹസാർഡും ചെൽസിക്ക് വിജയം സമ്മാനിച്ചു.

അരുണാചലിൽ തീവ്രവാദി ആക്രമണം; സൈനികൻ കൊല്ലപ്പെട്ടു

11.52 PM 03/12/2016 ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ തീവ്രവാദി ആക്രമണത്തിൽ ആസാം റൗഫിൾസ് ജവാൻ കൊല്ലപ്പെട്ടു. ഒമ്പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച അരുണാചലിലെ ലോംഗ്ദിംഗ് ജില്ലയിൽ വാക്കയ്ക്കു സമീപമായിരുന്നു സംഭവം. സൈനികരുടെ വാഹനവ്യൂത്തെ തീവ്രവാദികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഉൾഫാ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്.

ആദ്യ സ്‌ഥാനക്കാരുടെ അവസാന മത്സരം ഗോൾ രഹിത സമനില

11.51 PM 03/12/2016 ഐ എസ് എലിലെ ആദ്യ സ്‌ഥാനക്കാരുടെ അവസാന ലീഗ് മത്സരം ഗോൾ രഹിത സമനിലയിൽ. നേരത്തെ തന്നെ ഇരുവരും സെമി ഉറപ്പിച്ചിരുന്നതിനാൽ മത്സര ഫലം പ്രസക്‌തമല്ലായിരുന്നെങ്കിലും ജയിക്കാനുറച്ചായിരുന്നു മുംബൈയും ഡൽഹിയും കളത്തിലെത്തിയത്. നിരവധി ഗോൾ അവസരം ഇരുവരും തുറന്നെങ്കിലും ഒന്നും ഗോളായി മാറിയില്ല. സമനിലയോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതും ഡൽഹി രണ്ടാമതുമായി ലീഘ് ഘട്ടം അവസാനിപ്പിച്ചു.

ശബരിമലയിൽ പ്രവേശിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് തൃപ്തി ദേശായി

11.50 PM 03/12/2016 ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സ്ത്രീ വിശുദ്ധിയുടെ അളവുകോൽ ആർത്തവമാണെന്ന് കരുതുന്നില്ല. നാൽപ്പത്തിയൊന്ന് ദിവസത്തെ വ്രതമെടുത്ത് മല ചവുട്ടുമെന്നും തൃപ്തി പറഞ്ഞു. ജനുവരിയിൽ ഭൂമാതാ ബ്രിഗേഡ് പ്രവർത്തകരുമായി ശബരിമലയിൽ എത്തും. ശബരിമല സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ യോഗം ഈ മാസം അവസാനം കേരളത്തിൽ വിളിക്കും. സമാന നിലപാടുകളുള്ള സംഘടനകൾ പിന്തുണ നൽകുമെന്നാണ പ്രതീക്ഷിക്കുന്നതെന്നും തൃപ്തി പറഞ്ഞു.

കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ ബിസിനസുകാരന്‍ അറസ്റ്റില്‍

11.48 PM 03/12/2016 അഹമ്മദാബാദ്: കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം നികുതി നൽകാതെ ഒളിവിൽപ്പോയ അഹമ്മദാബാദ് സ്വദേശിയായ ബിസിനസുകാരനെ ആദായനികുതി വകുപ്പ് അറസ്റ്റ് ചെയ്തു. മഹേഷ് ഷായെന്ന ബിസിനസുകാരനെ അഹമ്മദാബാദിലെ ചാനൽ സ്റ്റുഡിയോയിൽ വച്ച് ആദായനികതി വകുപ്പ് അറസ്റ്റ് ചെയ്തത്. 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ശേഷമാണ് ഇയാൾ ഒളിവിൽപ്പോയത്. രാഷ്ട്രീയക്കാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പണമാണ് തന്റെ കൈയിലുള്ളതെന്ന് മഹേഷ് ഷാ പറഞ്ഞു . കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം കണക്കില്‍ പെടാത്ത 13,860 കോടി രൂപ Read more about കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ ബിസിനസുകാരന്‍ അറസ്റ്റില്‍[…]

ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരംവീണു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

11.45 PM 03/12/2016 കായംകുളം(ആലപ്പുഴ): ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം ഒടിഞ്ഞുവീണു. യാത്രക്കാർ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവർ ചാരുംമൂട് ഇടക്കുന്നം കാവിൽ പുഷ്പൻ(55). യാത്രക്കാരായ ഭരണിക്കാവ് തോട്ടത്തിൽ സുഷമ(53) തടത്തിലാൽ സ്വദേശി മണി(54) ഇടക്കുന്നം കാവിൽ ലീല(50) എന്നിവർക്കാണ് പരിക്കേറ്റത്. കറ്റാനംമാവേലിക്കര റോഡിൽ ഭരണിക്കാവ് ആൽത്തറ ജംഗ്ഷനിൽ വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. റോഡരുകിൽ ചുവട് ദ്രവിച്ച് നിന്ന കൂറ്റൻ വാകമരമാണ് ഒടിഞ്ഞുവീണത്.

ഉത്തർപ്രദേശിൽ സ്കൂളിന്റെ ഭിത്തി ഇടിഞ്ഞുവീണ് മൂന്നു കുട്ടികൾ മരിച്ചു

11.44 PM 03/12/2016 ലക്നോ: ഉത്തർപ്രദേശിൽ സ്കൂൾ കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് മൂന്നു കുട്ടികൾ മരിച്ചു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച യുപിയിലെ കന്വാജ് ജില്ലയിലായിരുന്നു സംഭവം. പരിക്കേറ്റവരിൽ അഞ്ചു കുട്ടികളുടെ നില ഗുരുതരമാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നെടുമ്പാശേരിയിൽ ആയുധങ്ങളും മയക്കുമരുന്നും ഉപേക്ഷിച്ച നിലയിൽ

11.37 PM 03/12/2016 നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുംഎയര്‍ പിസ്റ്റള്‍ അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ സംസ്ഥാന ഇന്റെലിജന്‍സ് വിഭാഗം ബാഗ് കണ്ടെത്തിയത്.അന്താരാഷ്ട്ര ടെര്‍മിനലിനടുത്തുള്ള ടാക്‌സി പാര്‍ക്കിംഗ് ഏരിയയിലെ വൃക്ഷങ്ങള്‍ക്കിടയിലായിരുന്നു ബാഗ് ഇരുന്നിരുന്നത്. ഇതോടെ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരന്നു. യാത്രക്കാരും സന്ദര്‍ശകരും പരിഭ്രാന്തരാകുകയായിരുന്നു.അന്വേഷണത്തില്‍ ഉടമസ്ഥന്‍ ഇല്ലെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും,ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ അപകടകരമായി ഒന്നും ഇല്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ബാഗ് Read more about നെടുമ്പാശേരിയിൽ ആയുധങ്ങളും മയക്കുമരുന്നും ഉപേക്ഷിച്ച നിലയിൽ[…]

ജനങ്ങളാണ് എന്റെ ഹൈക്കമാൻഡ്: മോദി

11.34 PM 03/12/2016 മൊറാദാബാദ്: തനിക്കുമുകളിൽ ജനങ്ങൾ മാത്രമാണുള്ളതെന്നും ജനങ്ങളാണ് തന്റെ ഹൈക്കമാൻഡെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഹൈക്കമാൻഡും തന്നെ നിയന്ത്രിക്കാനില്ല. തലയ്ക്കു മുകളിൽ മന്ത്രിമാരുമില്ല. തനിക്ക് ജനങ്ങളോടുമാത്രം കാര്യങ്ങൾ അവതരിപ്പിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ പരിവർത്തൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധരായ ആളുകൾ ബാങ്കുകൾക്ക് മുമ്പിൽ ക്യൂ നിൽക്കുമ്പോൾ കള്ളപ്പണക്കാർ രഹസ്യമായി പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ വരിനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജൻധൻ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിന് അപേക്ഷിക്കാനാണ് ഈ വരിനിൽക്കൽ. ഏതെങ്കിലും Read more about ജനങ്ങളാണ് എന്റെ ഹൈക്കമാൻഡ്: മോദി[…]

നോട്ട് ക്ഷാമം; ഹരിയാനയിൽ നാട്ടുകാർ ബാങ്ക് ജീവനക്കാരെ തടഞ്ഞുവച്ചു

11.33 PM 03/12/2016 ജിന്ദ്(ഹരിയാന): ശമ്പള ദിവസങ്ങളായതോടെ നോട്ട് നിരോധനം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രമസമാധാന പ്രശ്നമായി വളർന്നു. ഹരിയാനയിലെ ജിന്ദിൽ പണം ലഭിക്കാതെവന്നതോടെ നാട്ടുകാർ ബാങ്ക് ജീവനക്കാരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. വെള്ളിയാഴ്ച ദാരുണി ഗ്രാമത്തിലെ ഓറിയന്റൽ ബാങ്കിലായിരുന്നു സംഭവം. പണം എടുക്കാൻ എത്തിയവർക്ക് ബാങ്കിൽനിന്നും 2000 രൂപ മാത്രമാണ് ലഭിച്ചത്. അതും അഞ്ചു മണിക്കൂറുകൾവരെ വരിനിന്നശേഷവും. എന്നാൽ ബാങ്ക് മാനേജർ തന്റെ ഇഷ്ടക്കാർക്ക് പണം യഥേഷ്ടം നൽകുകയും ചെയ്തു. ഇവരുടെ പഴയ 500, 1000 രൂപ Read more about നോട്ട് ക്ഷാമം; ഹരിയാനയിൽ നാട്ടുകാർ ബാങ്ക് ജീവനക്കാരെ തടഞ്ഞുവച്ചു[…]