വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസില്‍ അധ്യാപിക അറസ്റ്റില്‍

12.12 AM 04/12/2016 ടെക്‌സസ്: വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ടെക്‌സസിലുള്ള പ്ലാനോ സീനിയര്‍ ഹൈസ്‌കൂളിലാണ് സംഭവം. അലയിന്‍ ഡാനിയെല ഫെര്‍ഗുസണ്‍ എന്ന 23കാരിയായ ഗണിതശാസ്ത്ര അധ്യാപികയാണ് അറസ്റ്റിലായത്. 16 വയസ്സുള്ള വിദ്യാര്‍ത്ഥിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്. അധ്യാപിക സ്‌നാപ് ചാറ്റ് സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ത്ഥിക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വിദ്യാര്‍ത്ഥിക്കൊപ്പം മദ്യപിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രണ്ടു മാസത്തോളം ഇരുവരും തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ചില Read more about വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസില്‍ അധ്യാപിക അറസ്റ്റില്‍[…]

വടക്കാഞ്ചേരി പീഡന കേസ്: അന്വേഷണം കോടതി നിരീക്ഷണത്തില്‍

12.10 AM 04/12/2016 തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡന കേസില്‍ കോടതി നിരീക്ഷണത്തില്‍ വേണമെന്ന പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ചു. വടക്കാഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പത്തു ദിവസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കാനും അന്വേഷണ സംഘത്തിന് കോടതി നിര്‍ദ്ദേശം വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ പീഡനക്കേസ് കോടതി നിരീക്ഷണത്തില്‍ വേണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി വടക്കാഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്‍റെയും പരാതിക്കാരിയുടെയും വാദം കേട്ടശേഷമാണ് കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. പത്തുദിവസം Read more about വടക്കാഞ്ചേരി പീഡന കേസ്: അന്വേഷണം കോടതി നിരീക്ഷണത്തില്‍[…]

കുവൈത്തില്‍ കോട്ടയം ജില്ലക്കാരുടെ കൂട്ടായമയ്ക്ക് തുടക്കമായി

12.09 AM 04/12/2016 കുവൈത്തില്‍ കോട്ടയം ഡിസ്ട്രക്ട് അസോസിയേഷന്‍ രുപീകരിച്ചു. കോട്ടയത്തെ അഞ്ച് താലൂക്കുകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് കെ.ഡി.എ.കെ രൂപീകരിച്ചിരിക്കുന്നത്. തിരുനക്കരയുടെ തിരുമുറ്റത്ത് നിന്ന് എന്ന നാമകരണത്തില്‍ അബ്ബാസിയ മറീന ഹാളില്‍ നടന്ന പരിപാടി കോട്ടയം സ്വദേശികളായ ക്‌നാനായ ബീറ്റ്‌സിന്റെ ശിങ്കാരി മേളത്തോടെയായിരുന്നു തുടക്കം. ജില്ലയുടെ ചരിത്രം ഉള്‍പ്പെടുന ഹൃസ്വചിത്രം അവതരിപ്പിച്ചു. തുടര്‍ന്ന് കോട്ടയം ഡിസ്ട്രക്ട് അസോസിയേഷന്‍ കുവൈത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഏഷ്യാനെറ്റിലെ സഞ്ചാരം എന്ന പരിപാടിക്ക് ശബ്ദം നല്‍കിയിരുന്ന അനീഷ് പുന്നന്‍ Read more about കുവൈത്തില്‍ കോട്ടയം ജില്ലക്കാരുടെ കൂട്ടായമയ്ക്ക് തുടക്കമായി[…]

പാകിസ്ഥാന് 900 മില്യണ്‍ ഡോളര്‍ സഹായവുമായി അമേരിക്ക

12.07 AM 04/12/2016 വാഷിങ്ടണ്‍: പാകിസ്ഥാന് വന്‍തോതിലുള്ള സഹായം നല്‍കാന്‍ അമേരിക്കന്‍ പ്രതിനിധി സഭ പാസാക്കിയ പ്രതിരോധ ബില്ലില്‍ നിര്‍ദ്ദേശം. ഇതനുസരിച്ച് സാമ്പത്തിക സഹായം ഉള്‍പ്പടെ 900 മില്യണ്‍ ഡോളര്‍, അമേരിക്കയില്‍നിന്ന് പാകിസ്ഥാന് ലഭിക്കും. 2017 സാമ്പത്തികവര്‍ഷത്തേക്കുള്ള യു എസ് ദേശീയ പ്രതിരോധ ഓഥറൈസേഷന്‍ ആക്‌ട് പ്രകാരമാണ് ഇത്രയും വലിയ സഹായം അമേരിക്ക നല്‍കുന്നത്. പെന്റഗണിന്റെ അനുമതിയോടെയാണ് പാകിസ്ഥാനുള്ള സഹായ നിര്‍ദ്ദേശം, യു എസ് പ്രതിനിധിസഭ ബില്ലില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം അടുത്തയാഴ്‌ച സെനറ്റിലെ വോട്ടെടുപ്പില്‍ പാസായാല്‍ മാത്രമെ Read more about പാകിസ്ഥാന് 900 മില്യണ്‍ ഡോളര്‍ സഹായവുമായി അമേരിക്ക[…]

ക്യൂവില്‍ നില്‍ക്കുന്നതിനിടെ യുവതി ബാങ്കിനുള്ളില്‍ പ്രസവിച്ചു

12.02 AM 04/12/2016 ലക്‌നോ: ബാങ്കിലെ ക്യൂവില്‍ നില്‍ക്കുന്നതിനിടെ യുവതി പ്രസവിച്ചു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലായിരുന്നു സംഭവം. പണം പിന്‍വലിക്കുന്നതിന് ഭര്‍തൃ മാതാവിനൊപ്പം കാലത്തു മുതല്‍ ക്യൂവില്‍നില്‍ക്കുകയായിരുന്ന ഇവര്‍ വൈകിട്ടാണ് പ്രസവിച്ചത്. ക്യൂവിലുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ ഉടന്‍ തന്നെ സഹായവുമായെത്തി. ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് പൊലീസ് വാനില്‍ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചു. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ജിന്‍ചക്ക് ബ്രാഞ്ചിലാണ് സംഭവം. 30 കാരിയായ സര്‍വശേയാണ് പ്രസവവിച്ചത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ഇവര്‍ രണ്ടു ദിവസമായി ക്യൂവിലായിരുന്നു. ആദ്യ Read more about ക്യൂവില്‍ നില്‍ക്കുന്നതിനിടെ യുവതി ബാങ്കിനുള്ളില്‍ പ്രസവിച്ചു[…]

നോട്ട് ക്ഷാമത്തെ ചൊല്ലി കേരളത്തില്‍ ഭരണ-പ്രതിപക്ഷപ്പോര്

12.00 AM 04/12/2016 തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ കൈകോർക്കാനൊരുങ്ങിയ ഇടതും വലതും നേർക്കുനേർ പോര് തുടങ്ങി. തോമസ് ഐസക് റോഡ് ഷോ നിർത്തി ശമ്പളവിതരണത്തിനുള്ള ബദൽ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചെന്നിത്തലയുടേത് ബിജെപി നിലപാടാണെന്നായിരുന്നു ഐസകിന്റെ മറുപടി. ശമ്പള-പെൻഷൻ പ്രതിസന്ധി മുൻകൂട്ടി കാണുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ബദൽ നടപടി ഒരുക്കാൻ ഐസകിന് കഴിഞ്ഞില്ലെന്നാണ് രമേശിന്റെ വിമർശനം. എന്നാല്‍ മോദിക്കെതിരായ സമരങ്ങളിൽ കോൺഗ്രസ് അപ്രക്തമാകുന്നതിന്റെ ജാള്യത മറക്കാനാണ് Read more about നോട്ട് ക്ഷാമത്തെ ചൊല്ലി കേരളത്തില്‍ ഭരണ-പ്രതിപക്ഷപ്പോര്[…]

പാക് വിദേശകാര്യ ഉപദേഷ്ടാവ് ഇന്ത്യയിൽ

11.59 PM 03/12/2016 അമൃത്സർ: പാക്കിസ്‌ഥാൻ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ഇന്ത്യയിൽ എത്തി. അമൃത്സറിൽ നടക്കുന്ന എച്ച്ഒഎ (ഹാർട്ട് ഓഫ് ഏഷ്യ) സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹം അമൃത്സറിൽ വിമാനം ഇറങ്ങിയത്. സർതാജ് അസീസ് ഞായറാഴ്ച രാവിലെ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ രാവിലെ കാലാവസ്‌ഥ അനുകൂലമാകില്ലെന്ന് കണ്ടാണ് ഇന്ന് വൈകി അദ്ദേഹം എത്തിയതെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് പാക് ഉപദേഷ്ടാവ് നേരത്തെ എത്തിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ Read more about പാക് വിദേശകാര്യ ഉപദേഷ്ടാവ് ഇന്ത്യയിൽ[…]

ജെറ്റ് എയർവെയ്സ് വിമാനം അടിയന്തരമായി നിലത്തിറക്കി

11.57 PM 03/12/2016 ഹൈദരാബാദ്: കോൽക്കത്തയിൽനിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ജെറ്റ് എയർവെയ്സ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിൽ 136 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

സാൻ ഫ്രാൻസിസ്കോയ്ക്കു സമീപം ക്ലബിൽ തീപിടിത്തം ഒമ്പതു മരണം

11.57 PM 03/12/2016 കാലിഫോർണിയ: സാൻ ഫ്രാൻസിസ്കോയ്ക്കു സമീപം ക്ലബിലുണ്ടായ തീപിടിത്തത്തിൽ ഒമ്പതു പേർ മരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11.30 നാണ് തീപിടിത്തം ആരംഭിച്ചത്. ക്ലബിൽ ഗോൾഡൺ ഡോണ എന്ന സംഗീത ഗ്രൂപ്പിന്റെ പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് 13 പേരെ കാണാതായിട്ടുണ്ട്.

ശബരിമലയ്ക്ക് സമീപം സ്ഫോടക വസ്തു ശേഖരം പിടികൂൂടി

11.54 PM 03/12/2016 ശബരിമല: ശബരിമലയ്ക്ക് സമീപത്ത് നിന്നും വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി. ശബരിപീഠത്തിനു സമീപത്തു നിന്നും 360 കിലോ സ്ഫോടകവസ്തു ശേഖരമാണ് പിടിച്ചെടുത്തത്. പൊലീസ്, വനപാലകർ, ബോംബ് സ്ക്വാഡ്, കമാൻഡോകൾ തുടങ്ങിയ സേനകള്‍ വനത്തിൽ നടത്തിയ സംയുക്ത തെരച്ചിലിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ശബരിപീഠത്തിൽ നിന്നു 150 മീറ്റർ അകലെയാണ് കൂറ്റൻ മരത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടകവസ്തു ശേഖരം കണ്ടത്. 12 കാനുകളിലായി 30 കിലോ വീതം വെടിമരുന്ന് നിറച്ചു വച്ച നിലയിലായിരുന്നു. മുമ്പ് Read more about ശബരിമലയ്ക്ക് സമീപം സ്ഫോടക വസ്തു ശേഖരം പിടികൂൂടി[…]