ഒാക്​ലാൻറിലെ നിശാക്ലബ്ബിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒമ്പതു പേർ മരിച്ചു

09:59 am 4/12/2016 ന്യൂയോർക്ക്​: ഒാക്​ലാൻറിലെ നിശാക്ലബ്ബിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒമ്പതു പേർ മരിച്ചു. 40 പേർക്ക്​ പരിക്ക്​. 25 ഒാളം പേരെ കാണാനില്ലെന്ന്​ അധികൃതർ അറിയിച്ചു. പ്രാ​േദശിക സമയം വെള്ളിയാഴ്​ച രാത്രി 11.30ഒാടെയാണ്​ അപകടം. നിശാപാർട്ടിയിൽ പ​െങ്കടുക്കാനായി 100ഒാളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ്​ അറിയുന്നത്​. കെട്ടിടത്തിന്​ ആവശ്യത്തിന്​ സുരക്ഷ സംവിധാനങ്ങൾ ഉണ്ടയിരുന്നില്ലെന്ന്​ അഗ്നിശമനസേന അറിയിച്ചു. മരണസംഖ്യ ഇനിയും വർധിക്കാനാണ്​ സാധ്യത. അപകട കാരണം വ്യക്​തമായിട്ടില്ല.

ഫ്‌ളോറിഡയിലെ വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ് എം.ബി.രാജേഷ് എം.പി സന്ദര്‍ശിച്ച

09:58 am 4/12/2016 സൗത്ത് ഫ്‌ളോറിഡ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എം.ബി.രാജേഷ് എം.പി ഫ്‌ളോറിഡയിലെ വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ് സന്ദര്‍ശിച്ചു . കോക്കനട്ട് ക്രീക്ക് മേയര്‍ മിക്കി ബെല്‍മെഡിയറിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ഡിയര്‍ ഫീല്‍ഡ് ബീച്ചിലുള്ള വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ് എം.ബി.രാജേഷ് എം പി സന്ദര്‍ശിച്ചത് . പ്ലാന്റിലെത്തിയ എം.പി യെയും മേയറെയും വേസ്റ്റ് മാനേജ്മന്റ് പ്രസിഡന്റ് ജോണ്‍ കസാഗ്രാന്‍ഡെ സ്വീകരിച്ചു. ഫ്‌ലോറിഡയിലെ Read more about ഫ്‌ളോറിഡയിലെ വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ് എം.ബി.രാജേഷ് എം.പി സന്ദര്‍ശിച്ച[…]

ചിക്കാഗോ സെന്റ് മേരീസില്‍ ക്‌നാനായ യുവജന സംഗമം സംഘടിപ്പിച്ചു

09:57 am 4/12/2016 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ചിക്കാഗോയിലെ ക്‌നാനായ യുവജനങ്ങള്‍ താങ്ക്‌സ് ഗിവിംഗ് ഡേയോട് അനുബന്ധിച്ച് നവംബര്‍ 25-ന് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഒന്നിച്ചുചേരുകയും താങ്ക്‌സ് ഗിവിംഗ് ഡിന്നര്‍ നടത്തുകയും ചെയ്തു. 250-ലധികം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇടവകയിലെ യുവജനങ്ങള്‍ ഇദംപ്രഥമമായിട്ടാണ് ഇത്ര വലിയ ഒരു ഒത്തുചേരല്‍ സംഘടിപ്പിച്ചത്. പ്രാര്‍ത്ഥനയോടെ ആരംഭിച്ച യുവജന കൂട്ടായ്മയില്‍ നിരവധി വിനോദ പ്രോഗ്രാമുകളും മാജിക് ഷോയും ആവേശം പകര്‍ന്നു. യുവജനങ്ങള്‍ തന്നെ നേതൃത്വം നല്‍കിയ പ്രോഗ്രാമിന് ഇടവക Read more about ചിക്കാഗോ സെന്റ് മേരീസില്‍ ക്‌നാനായ യുവജന സംഗമം സംഘടിപ്പിച്ചു[…]

ഷിക്കാഗോ സെന്റ് മേരീസില്‍ കരോള്‍ ആരംഭിച്ചു

09:53 am 4/12/2016 ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ 2016 ലെ ക്രിസ്തുമസിനൊരുക്കമായി കരോള്‍ ആരംഭിച്ചു. കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കരോളിന് മുന്നോടിയായി കൂടാരയോഗ ഭാരവാഹികളുടെയും ഷിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഉണ്ണീശോയുടെ രൂപങ്ങള്‍ വെഞ്ചിരിക്കുകയും കൂടാര യോഗ ഭാരവാഹികള്‍ക്കും ഷിക്കാഗോ കെ സി എസ് ഭാരവാഹികള്‍ക്കും കൈമാറുകയും ചെയ്തു. വികാരി ഫാ, തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബോബന്‍ വട്ടംപുറത്ത്, കരോള്‍ കോര്‍ഡിനേറ്റര്‍സ് ആയ പോള്‍സണ്‍ കുളങ്ങര & സാബു Read more about ഷിക്കാഗോ സെന്റ് മേരീസില്‍ കരോള്‍ ആരംഭിച്ചു[…]

സണ്ണി വള്ളിക്കളം ഫോമാ ചിക്കാഗോ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍

09:52 am 4/12/2016 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ചിക്കാഗോ: നോര്‍ത്ത് അമേരിക്ക കണ്ട ഏറ്റവും വലിയ മലയാളി ജനകീയ കണ്‍വന്‍ഷന്‍ എന്ന സ്വപ്ന ശാക്ഷാത്ക്കാരത്തിന്റെ ആദ്യ പടിയായി കാര്യ പ്രാപ്തിയും സംഘടനാ പാടവമുള്ള കണ്‍വര്‍ഷന്‍ ചെയര്‍മാനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഫോമാ നേതൃത്വം. ചിക്കാഗോയില്‍ വിവിധ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തന്റെതായാ വ്യക്തിമുദ്ര പതിപ്പിച്ച സണ്ണി വള്ളിക്കളമാണ് ഫോമാ ചിക്കാഗോ കണ്‍വന്‍ഷന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരള രാഷ്ട്രീയത്തിലും സാമൂഹിക സാംസ്ക്കാരിക രംഗത്തും തിളങ്ങി നില്‍ക്കുന്ന ഒട്ടനവധി പ്രതിഭകളെ മലയാളത്തിനു സംഭാവന Read more about സണ്ണി വള്ളിക്കളം ഫോമാ ചിക്കാഗോ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍[…]

ജോര്‍ജ് മാത്യു (പാപ്പച്ചി 81) നിര്യാതനായി

09:50 am 4/12/2016 തോട്ടയ്ക്കാട്:അമേരിക്കയില്‍ നിര്യാതനായ ചാലുംതലയ്ക്കല്‍ ജോര്‍ജ് മാത്യുവിന്റെ (പാപ്പച്ചി–81) മൃതദേഹം തിങ്കളാഴ്ച 10നു തോട്ടയ്ക്കാട് സെന്റ് മേരീസ് ബേത്!ലഹേം പള്ളിയില്‍ കൊണ്ടുവന്ന് ശുശ്രൂഷയ്ക്കുശേഷം സംസ്കരിക്കും. യുഎസില്‍ ഇന്ത്യാ ഇന്റര്‍നാഷനല്‍ ഹോട്ടല്‍, മാത്യു ആന്‍ മാത്യു ട്രാവല്‍സ് എന്നിവയുടെ ഉടമയും മീനടം ടിഎംയു യുപി സ്കൂള്‍ മുന്‍ അധ്യാപകനുമാണ്. ഭാര്യ: മേപ്രാല്‍ പ്ലാമൂട്ടില്‍ അനീന. മക്കള്‍: ഫാ. ജോര്‍ജ് മാത്യു, ബേലാ സൂസന്‍ മാത്യു. മരുമകള്‍: ഡോ. റെജീന (എല്ലാവരും യുഎസ്).

സുവര്‍ണ്ണക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ഭക്ഷണം വിളമ്പി പ്രധാനമന്ത്രി

12.19 AM 04/12/2016 അമൃത്‌സര്‍: സുവര്‍ണക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഊട്ടുപുരയിലെത്തി ഭക്ഷണം വിളമ്പിയത്, ഭക്തരെ വിസ്‌മയിപ്പിച്ചു. ആറാമത് ഹാര്‍ട്ട് ഓഫ് ഏഷ്യ-ഇസ്‌താംബുള്‍ സമ്മേളനത്തിന്റെ ഭാഗമായാണ് മോദി അമൃത്‌സറില്‍ എത്തിയത്. പത്തുമിനിട്ടോളം നീണ്ട സുവര്‍ണക്ഷേത്ര സന്ദര്‍ശത്തിനിടെയാണ് ഊട്ടുപുരയിലെത്തി, ഭക്തര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയത്. തണുപ്പിനെ പ്രതിരോധിക്കുന്ന കമ്പിളി തൊപ്പിയും ധരിച്ചാണ് മോദി, സുവര്‍ണക്ഷേത്രത്തില്‍ എത്തിയത്. പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് നരേന്ദ്രമോദി സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ എത്തുന്നത്. പത്തു മിനിട്ടോളം നീണ്ട സന്ദര്‍ശനത്തിനുശേഷം സന്ദര്‍ശക പുസ്‌തകത്തില്‍, ഗുരു ഭൂമി കൊ ഷാത് Read more about സുവര്‍ണ്ണക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ഭക്ഷണം വിളമ്പി പ്രധാനമന്ത്രി[…]

റഷ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ വന്‍ സൈബര്‍ കവര്‍ച്ച

12.17 AM 04/12/2016 മോസ്‌കോ: റഷ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ വന്‍ സൈബര്‍ കവര്‍ച്ച. കവര്‍ച്ചയില്‍ 31 മില്യണ്‍ ഡോളറാണ് ബാങ്കിന് നഷ്ടമായത്. ആഗോളതലത്തില്‍ നടന്ന ഏറ്റവും വലിയ സൈബര്‍ കവര്‍ച്ചകളിലൊന്നാണിത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ക്കാന്‍ വിദേശ ചാരസംഘടനകളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നതായി റഷ്യ ആരോപിച്ചു. എകദേശം അഞ്ച് മില്യണ്‍ ഡോളര്‍ കൊളളയടിക്കനാണ് കവര്‍ച്ചക്കാര്‍ ലക്ഷ്യമിട്ടതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. നഷ്ടമായ പണത്തെ കുറിച്ചുളള കണക്കെടുപ്പുകള്‍ ബാങ്ക് നടത്തിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് സെന്‍ട്രല്‍ ബാങ്ക് ഇടപാടുകളെ കുറിച്ചുള്ള Read more about റഷ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ വന്‍ സൈബര്‍ കവര്‍ച്ച[…]

വൈവിധ്യമാര്‍ന്ന പരിപാടികളോടെ യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു

12.15 AM 04/12/2016 യു.എ.ഇ നാല്‍പത്തിയഞ്ചാം ദേശീയ ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ബൗദ്ധിക മികവുള്ള ജനതയിലൂടെ വൈജ്ഞാനിക മുന്നേറ്റം നടത്തി രാജ്യം പുതിയൊരു വികസന യുഗത്തിനു തുടക്കം കുറിക്കുകയാണെന്ന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. രാജ്യത്തിന്‍റെ ഐക്യം പ്രതിഫലിപ്പിക്കുന്ന വിവിധ പരിപാടികളാണ് എല്ലാ എമിറേറ്റുകളിലും സംഘടിപ്പിച്ചത്. നഗര വീഥികള്‍ ദേശീയ പതാകയുടെ നിറങ്ങളാല്‍ അലങ്കൃതമായി. ഭരണാധികാരികളുടെ ചിത്രങ്ങള്‍ പതിച്ച വാഹനങ്ങളുമായി മലയാളികളടക്കമുള്ളവര്‍ തെരുവിലിറങ്ങി. നൂറുകണക്കിന് വാഹനങ്ങളാണ് രാജ്യതലസ്ഥാനമായ അബുദാബിയില്‍ Read more about വൈവിധ്യമാര്‍ന്ന പരിപാടികളോടെ യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു[…]

ആണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; സിപിഎം നേതാവിനെതിരെ കേസ്

12.14 AM 04/12/2016 കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ ഈരാറ്റു പേട്ട നഗരസഭാ ചെയര്‍മാനും സിപിഎം നേതാവുമായ ടി.എം റഷീദിനെതിരെ കേസ്. സാമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചെന്നാണ് പരാതി. വിവരറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കള്‍ ലൈന്‍ പ്രവര്‍ത്തകരെയാണ് ആദ്യം സമീപിച്ചത്. കുട്ടിയില്‍ നിന്ന് ചൈല്‍ഡ് പ്രവര്‍ത്തകര്‍ മൊഴിയെടുത്തു. പിന്നാലെ പൊലീസിനെ സമീപിച്ചു. ഇതോടെ ഈരാറ്റു പേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ഈരാറ്റു പേട്ട നഗരസഭാ ചെയര്‍മാന്‍ ടി.എം റഷീദിനെതിരെ കേസെടുത്തത്. അന്വേഷണത്തിന് Read more about ആണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; സിപിഎം നേതാവിനെതിരെ കേസ്[…]