അഞ്ചേരി ബേബിയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ എം.എം. മണി ശനിയാഴ്ച കോടതി ഹാജരാകും

08:15 am 26/11/2016 മുട്ടം (ഇടുക്കി): യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ വൈദ്യുതി മന്ത്രി എം.എം. മണി ശനിയാഴ്ച തൊടുപുഴ മുട്ടത്തെ സ്പെഷല്‍ കോടതി മുമ്പാകെ ഹാജരാകും. തുടര്‍ച്ചയായി കഴിഞ്ഞ രണ്ടുതവണ ഹാജരാകാതിരുന്നതിന് കോടതി മണിയെ താക്കീത് ചെയ്തിരുന്നു. ശനിയാഴ്ചയും ഹാജരായില്ളെങ്കില്‍ വാറന്‍റ് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്. സെഷന്‍സ് കോടതി ജഡ്ജ് വി.ജി. ശ്രീദേവിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. എം.എം. മണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് നിലനില്‍ക്കുമെന്ന വാദമാണ് കഴിഞ്ഞ മൂന്നുതവണയും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ Read more about അഞ്ചേരി ബേബിയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ എം.എം. മണി ശനിയാഴ്ച കോടതി ഹാജരാകും[…]

നിലമ്പൂര്‍ ഏറ്റുമുട്ടല്‍ പ്രമുഖ മാവോയിസ്റ്റ് വിക്രം ഗൗഡ രക്ഷപ്പെട്ടു

08:08 am 26/11/2016 തിരുവനന്തപുരം: നിലമ്പൂര്‍ ഏറ്റുമുട്ടലിനിടയില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകളില്‍ വിക്രം ഗൗഡയും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവാണ് വിക്രം ഗൗഡ. ഇയാളുടെ തലയ്ക്ക് ആന്ധ്രാ,കര്‍ണ്ണാടക പോലീസ് തലയ്ക്ക് വിലപറഞ്ഞിട്ടുണ്ട്. വർഷങ്ങളായി ഒളിവിലുള്ള വിക്രംഗൗഡ നിലമ്പൂരിലെ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ നിലമ്പൂരില്‍ എത്തിയിരുന്നു എന്നാണ് പോലീസ് ഇന്‍റലിജന്‍സിന് കിട്ടിയ വിവരം.

ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ അത് വര്‍ഗീയത കൊണ്ടുവരലാകുമെന്ന് കാന്തപുരം.

08:10 am 26/11/2016 കോഴിക്കോട്:രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ അത് വര്‍ഗീയത കൊണ്ടുവരലാകുമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ‘ഏക സിവില്‍ കോഡ്: ബഹുസ്വരതയെ തകര്‍ക്കരുത്’ എന്ന പേരില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) കടപ്പുറത്ത് സംഘടിപ്പിച്ച അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഗത്തിന്‍െറ ആശയം മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കലാണ് വര്‍ഗീയത. നമ്മുടെ ബഹുസ്വര സംസ്കാരത്തില്‍ ആരുടെ ആശയമാണ് ഏക സിവില്‍കോഡ് വഴി Read more about ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ അത് വര്‍ഗീയത കൊണ്ടുവരലാകുമെന്ന് കാന്തപുരം.[…]

ഇന്‍റര്‍നെറ്റ് ബാങ്കിങ് സമ്പ്രദായത്തിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

08:08 am 26/11/2016 ന്യൂഡല്‍ഹി: രാജ്യം അഭിമുഖീകരിക്കുന്ന നോട്ട് പ്രതിസന്ധിയെ മറികടക്കാന്‍ മുഴുവന്‍പേരും ഇന്‍റര്‍നെറ്റ് ബാങ്കിങ് സമ്പ്രദായത്തിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തെയും അഴിമതിയെയും തടയാന്‍ ജനങ്ങള്‍ അവരുടെ മൊബൈല്‍ഫോണുകള്‍ ബാങ്കുകളുടെ ശാഖകളായി ഉപയോഗിക്കട്ടെയെന്നും ഒരു ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തില്‍ നാല് മൊബൈല്‍ഫോണുകളെങ്കിലും ഉപയോഗിക്കുന്ന ഈ കാലത്ത് ആളുകള്‍ അതിലെ ഇന്‍റര്‍നെറ്റ് സൗകര്യം ബാങ്കിങ് ഇടപാടുകള്‍ക്ക് പ്രയോജനപ്പെടുത്തണം. ബാങ്കുകള്‍ നല്‍കുന്ന മൊബൈല്‍ അപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം. രാജ്യത്തെ രാഷ്ട്രീയ നേതാക്കളോടും Read more about ഇന്‍റര്‍നെറ്റ് ബാങ്കിങ് സമ്പ്രദായത്തിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.[…]

പിങ്ക് പട്രോളിങ്’ പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ കല്ലുകടി

08:05 am 26/11/2016 കൊച്ചി: സിറ്റി പൊലീസ് ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ‘പിങ്ക് പട്രോളിങ്’ പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ കല്ലുകടി. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് നിര്‍വഹിക്കാതെ മടങ്ങി. മുഖ്യമന്ത്രിയെ പരിപാടിയുടെ അവതാരക സ്വാഗതപ്രസംഗകനാക്കിയതും അദ്ദേഹത്തെ എ.ഡി.ജി.പി അഭിവാദ്യം ചെയ്യാതിരുന്നതുമെല്ലാം ചടങ്ങിന്‍െറ താളം തെറ്റിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. കൃത്യസമയത്തുതന്നെ മുഖ്യമന്ത്രി എത്തി. എന്നാല്‍, പരിപാടി വിശദീകരിക്കാന്‍ നിയോഗിച്ചിരുന്ന എ.ഡി.ജ.പി ബി. സന്ധ്യ വൈകി. ഇതിനിടെ, ഉദ്ഘാടനചടങ്ങ് Read more about പിങ്ക് പട്രോളിങ്’ പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ കല്ലുകടി[…]

അഭിവന്ദ്യ തീത്തോസ് തിരുമേനിയ്ക്ക് ഷിക്കാഗോയില്‍ വരവേല്‍പ്പ്

08:04am 26/11/2016 – വര്‍ഗീസ് പാലമലയില്‍, സെക്രട്ടറി ഷിക്കാഗോ: സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളിയുടെ 28-മത് വാര്‍ഷിക സമ്മേളനവും ഭക്തസംഘടനകളുടെ വാര്‍ഷികവും, ഷെവലിയാര്‍ ചെറിയാനും എത്സി വേങ്കടത്തിനും യാത്രയയപ്പും ഏകോപിച്ചുള്ള യോഗത്തില്‍ സംബന്ധിയ്ക്കുന്നതിന്് ഷിക്കാഗോ ഓഹയര്‍ വിമാനത്താവളത്തില്‍ എത്തിചേര്‍ന്ന സുറിയാനി സഭയുടെ അമേരിയ്ക്കന്‍ ഭദ്രാസനമെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയ്ക്ക് സെന്റ് ജോര്‍ജ് ഇടവക ഊഷ്മളമായ വരേവേല്‍പ് നല്‍കി. സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളി വികാരി ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്റെ നേത്യത്വത്തില്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറാര്‍ Read more about അഭിവന്ദ്യ തീത്തോസ് തിരുമേനിയ്ക്ക് ഷിക്കാഗോയില്‍ വരവേല്‍പ്പ്[…]

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് നോട്ടുമാറുന്നതിന് അനുമതിയില്ല

08:04 am 26/11/2016 – പി.പി. ചെറിയാന്‍ കലിഫോര്‍ണിയ: അമേരിക്കയിലെ ഇന്ത്യക്കാരുടെ കൈവശം സൂക്ഷിച്ചിരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ മാറ്റി എടുക്കുന്നതിനുള്ള അവസരം നിഷേധിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നു. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകളില്‍ ഇന്ത്യന്‍ രൂപയുമായി എത്തിയവര്‍ക്കാണ് നിരാശയോടെ മടങ്ങേണ്ടിവന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നോട്ടുമാറ്റി എടുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 30 വരെ അനുവദിച്ചിരിക്കെ ഈ ആനുകൂല്യം അമേരിക്കയിലെ ഇന്ത്യന്‍ ബാങ്കുകള്‍ നിഷേധിച്ചത് നീതികരിക്കാനാവാത്തതാണ്. മണി എക്‌സ്‌ചേഞ്ച് സെന്ററുകളില്‍ ഇന്ത്യന്‍ രൂപ സ്വീകരിച്ചിരുന്നത് Read more about അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് നോട്ടുമാറുന്നതിന് അനുമതിയില്ല[…]

“ലാ മോറിയോ സെഗുത്തോ’ സിംഫണി ഡാളസ്സില്‍

– ചാര്‍ളി പടനിലം 08:01 am 26/11/2016 ഹൂസ്റ്റണ്‍ : റെവ.ഫാ. ജോണ്‍ സാമുവേല്‍ നേത്ര്വത്വം നല്‍കി നടത്തുന്നതായ യേശു ക്രിസ്തുവിന്‍റെ ജനം പെരുന്നാള്‍ മുതല്‍ ഉയര്‍പ്പു പെരുന്നാള്‍ വരെയുള്ള ഓര്‍ത്തഡോക്ള്‍സ് പൊതു ആരാധനാ ഗീതങ്ങളുടെ സമുച്ഛയ സിംഫണി അവതരണം 2017 മാര്‍ച്ചു 4 നു ഡാളസ് മാക്കാര്‍തര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്നതാണ്. 20 ല്‍ പരം സംഗീതോപകരണ വിദഗ്ദ്ധരുടെ അകമ്പടിയോടെ 50 ല്‍ പരം ഗായകര്‍ അണി നിരന്നു നടത്തുന്ന സംഗീത സായാഹ്നം വിദഗ്ധ പരിശീലകനായ Read more about “ലാ മോറിയോ സെഗുത്തോ’ സിംഫണി ഡാളസ്സില്‍[…]

ക്‌നാനായ നൈറ്റും ക്രൈസ്റ്റ് വിന്‍ നൈറ്റും കെ വി ടിവിയില്‍ ശനി ഞായര്‍ ദിവസങ്ങളില്‍

08:01 am 26/11/2016 ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഷിക്കാഗോ ക്‌നാനായ നൈറ്റും കൈറോസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ സെന്റ് മേരീസ് പള്ളിയില്‍ വച്ച് നടത്തപ്പെട്ട െ്രെകസ്റ്റ് വിന്‍ നൈറ്റും കെ വി ടിവിയില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും ഷിക്കാഗോ സമയം നാലുമണിമുതല്‍ എട്ടുമണി മുതല്‍ െ്രെകസ്റ്റ് വിന്‍ നൈറ്റും തുടര്‍ന്ന് വൈകിട്ട് എട്ടുമണിമുതല്‍ ക്‌നാനായ നൈറ്റും സംപ്രേക്ഷണം ചെയ്യപ്പെടുന്നു. ഈ രണ്ടു പരിപാടികളും ഞായറാഴ്ച്ചയും ഇതേ Read more about ക്‌നാനായ നൈറ്റും ക്രൈസ്റ്റ് വിന്‍ നൈറ്റും കെ വി ടിവിയില്‍ ശനി ഞായര്‍ ദിവസങ്ങളില്‍[…]

സൈറസ് മിസ്ട്രിയെ ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി

08:00 AM 26/11/2016 മുംബൈ: ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ നീക്കി. വെള്ളിയാഴ്ച മുംബൈയില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് നടപടി. മുന്‍ എസ്.ബി.ഐ തലവന്‍ ഒ.പി. ഭട്ടാണ് ഇടക്കാല ചെയര്‍മാന്‍.ബോര്‍ഡ് ഡയറക്ടര്‍മാരായ സൈറസ് മിസ്ട്രിയെയും നുസ്ലി വാഡിയയെയും നീക്കാന്‍ ഡിസംബര്‍ 21ന് ബോര്‍ഡംഗങ്ങളുടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞമാസം മിസ്ട്രിയെ ടാറ്റ ഗ്രൂപ്പിന്‍െറ തലപ്പത്തുനിന്ന് മാറ്റിയിരുന്നു. ടാറ്റ ഗ്രൂപ്പിലെ മറ്റു കമ്പനികളില്‍നിന്ന് മിസ്ട്രിയെ മാറ്റാനുള്ള നീക്കത്തിന്‍െറ ഭാഗമായാണ് ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള പുറത്താക്കല്‍.