എ.ടി.എമ്മിൽ നിന്ന് നാളെമുതൽ പുതിയ നോട്ടുകൾ ലഭിച്ചുതുടങ്ങും

01:22 PM 14/11/2016 ന്യൂഡൽഹി: രാജ്യത്തെ എ.ടി.എമ്മുകളിൽ പുതിയ നോട്ടുകൾ ലഭിക്കുന്ന തരത്തിൽ പുന:ക്രമീകരിക്കുന്ന നടപടി നാളെ മുതൽ ആരംഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ഇതിനായി രൂപീകരിച്ച പ്രത്യേക ദൗത്യസംഘം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പണ ദൗർലഭ്യത്തിന് അറുതി വരുത്താൻ മൈക്രോ എ.ടി.എമ്മുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തുടനീളം എ.ടി.എം ശൃംഖല വർധിപ്പിക്കും. എ.ടി.എമ്മുകളിൽ പണം നിറക്കുന്ന നടപടി ഊർജിതമാക്കും. പോസ്റ്റ് ഓഫിസുകൾക്ക് കൂടുതൽ പണം അനുവദിക്കുമെന്നും സാമ്പത്തികകാര്യ സെക്രട്ടറി അറിയിച്ചു. പുന:ക്രമീകരണം പൂർത്തിയായാൽ എ.ടി.എമ്മുകളിൽ നിന്നും Read more about എ.ടി.എമ്മിൽ നിന്ന് നാളെമുതൽ പുതിയ നോട്ടുകൾ ലഭിച്ചുതുടങ്ങും[…]

കോക്പിറ്റിൽ പുക: എയർഇന്ത്യ വിമാനം നിലത്തിറക്കി

11:32 AM 14/11/2016 ന്യൂഡൽഹി: കോക്പിറ്റിൽ പുക കണ്ടെത്തിയതിനെ തുടർന്ന് എയർഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്ത-ഡൽഹി ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. കോക്പിറ്റിലെ ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നാണ് പുക ഉയർന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വിമാനം നിലത്തിറക്കിയതെന്ന് അധികൃതർ അറിയിച്ചു. ചെറിയ തോതിൽ ഉയർന്ന പുക കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചില്ല. യാത്രക്കാർ സുരക്ഷിതരാണെന്നും ടെർമിനലിലേക്ക് മാറ്റിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. റൺവേയിലെ ഒഴിഞ്ഞ മേഖലയിലേക്ക് വിമാനം മാറ്റി പാർക്ക് ചെയ്തു. Read more about കോക്പിറ്റിൽ പുക: എയർഇന്ത്യ വിമാനം നിലത്തിറക്കി[…]

500, 1000 നോട്ടുകൾ നവംബർ 24 വരെ ഉപയോഗിക്കാം

11:30 AM 14/11/2016 ​ന്യൂഡല്‍ഹി: പ്രത്യേകാവശ്യങ്ങള്‍ക്ക് കാലാവധി കഴിഞ്ഞ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയം നവംബർ 14 വരെ എന്നത് 24 ആക്കി നീട്ടി. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച അവലോകനത്തിന് ഞായറാഴ്ച രാത്രി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഊര്‍ജ്ജ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍, സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് തുടങ്ങിയവരും ധനവകുപ്പിലെ Read more about 500, 1000 നോട്ടുകൾ നവംബർ 24 വരെ ഉപയോഗിക്കാം[…]

ഇന്ന് ശിശുദിനം.

11:00 am 14/11/2016 തിരുവനന്തപുരം: ഇന്ന് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. നാളത്തെ ഇന്ത്യ എങ്ങിനെയായിരിക്കണമെന്ന് വളരെ മുന്പേതന്നെ സ്വപ്നം കണ്ട പ്രഥമ പ്രധാനമന്ത്രി. അതിലുപരി, ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്ര ശില്‍പികളെന്ന് ഉറച്ചു വിശ്വസിച്ച ഭരണാധികാരി. കുട്ടികളുടെ സ്വന്തം ചാച്ചാജി. സ്വന്തം ജന്മദിനാഘോഷത്തിന് പകരം ആ ദിവസം കുട്ടികള്‍ക്കായി നീക്കി വച്ചപ്പോഴും ജവഹര്‍ലാല്‍ നെഹ്രു സ്വപ്നം കണ്ടതും അതുതന്നെ. ദിനാചരണത്തിലുപരി, വിശ്വ മാനവികതയിലേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയര്‍ത്തണമെന്ന Read more about ഇന്ന് ശിശുദിനം.[…]

നോട്ട്​ അസാധുവാക്കൽ: എ.ടി.എം സജ്ജീകരിക്കാൻ കർമസേന

10:57 AM 14/11/2016 ന്യൂഡൽഹി: നോട്ട്​ അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ​നന്ദ്രേമോദി മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്​ച നടത്തി. ഞായറാഴ്​ച രാത്രി പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​, ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി,വാർത്താ വിതരണ മന്ത്രി വെങ്കയ്യ നായിഡു, ഉൗർജ,ഖനി മന്ത്രി പിയൂഷ്​ ഗോയൽ എന്നിവരും ധനമന്ത്രാലയത്തി​െല ഉന്നത ഉദ്യോഗസ്ഥരും പ​െങ്കടുത്തു. പണലഭ്യത കാര്യക്ഷമമാക്കാൻ കൈക്കൊണ്ട നടപടികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ധനകാര്യ സെക്രട്ടറി ശക്​തികാന്ത്​ ദാസ്​ പറഞ്ഞു. അപ്രതീക്ഷിതമായി Read more about നോട്ട്​ അസാധുവാക്കൽ: എ.ടി.എം സജ്ജീകരിക്കാൻ കർമസേന[…]

അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ ആശുപത്രി കേരളത്തില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

10:56 am 14/11/2016 അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ ആശുപത്രി കേരളത്തില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ മൂന്നിടങ്ങളില്‍ എയര്‍ സ്ട്രിപ്പുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും മുംബൈയിലെ മലയാളി ബിസിനസ് സമൂഹത്തോട് സംവദിക്കവെ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി മുംബൈയിലെത്തിയ പിണറായി വിജയന് ഉജ്വല സ്വീകരണമാണ് മലയാളികള്‍ നല്‍കിയത്. പ്രവാസി ബിസിനസുകാരുമായുള്ള സംവാദത്തില്‍ കേരളത്തിന്റെ നേട്ടങ്ങളും വീഴ്ചളും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. വികസിത രാജ്യങ്ങളെ അമ്ബരപ്പിക്കുന്ന നേട്ടങ്ങള്‍ പോയകാലത്ത് കേരളം സ്വന്തമാക്കി. എന്നാല്‍ ഇടയ്‍ക്കുവെച്ച്‌ നമ്മള്‍ പിന്നോട്ട് പോയി. Read more about അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ ആശുപത്രി കേരളത്തില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി[…]

കടയടപ്പ് സമരം പിന്‍വലിച്ചു

10:54 am 13/11/2016 അനിശ്ചിതകാല സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. അനിശ്ചിതകാല സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടി നസറുദ്ദീന്‍ വ്യക്തമാക്കി. നോട്ട് പ്രതിസന്ധിയെ തുടര്‍ന്നാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.

നോട്ട്​ പിൻവലിക്കൽ: കേന്ദ്ര സർക്കാരിനെതിരെ സുബ്രഹ്മണ്യ സ്വാമി.

09:31 AM 14/11/2016 ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ​ പിൻവലിച്ച സർക്കാർ നടപടിക്കെതിരെ ബി.ജെ.പി ദേശീയ സമിതിയംഗം സുബ്രഹ്​മണ്യം സ്വാമി രംഗത്ത്. ആസൂത്രണങ്ങളുടെ അഭാവവും നോട്ട്​ പിൻവലിച്ച നടപടിയും ഇന്ത്യയെ ഒറ്റപ്പെടുത്തി. ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ ധനകാര്യ മന്ത്രാലയത്തിന്​ കൃത്യമായ ഒരു രൂപവുമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തയ്യാറെടുപ്പിൻറെ കുറവ്​ ഇതിലുണ്ട്​. രണ്ട്​ വർഷത്തിലധികം കാലം അധികാരം നമ്മുടെ കൈയ്യിലുണ്ടായിരുന്നു. നോട്ട്​പിൻവലിച്ച ആദ്യദിനം തന്നെ ധനകാര്യമന്ത്രാലയം ശക്​തമായ തയ്യാറെടുപ്പ്​ നടത്തണമായിരുന്നു. ഇതിന്​ ഒരു ന്യായീകരണവും പറയാൻ കഴിയില്ലെന്നും സ്വാമി Read more about നോട്ട്​ പിൻവലിക്കൽ: കേന്ദ്ര സർക്കാരിനെതിരെ സുബ്രഹ്മണ്യ സ്വാമി.[…]

സിവില്‍ സര്‍വിസ് പരീക്ഷക്ക് ഇനി ഇ-അഡ്മിറ്റ് കാര്‍ഡ് മാത്രം.

09:29 AM 14/11/2016 ന്യൂഡല്‍ഹി: സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷക്ക് ഈ വര്‍ഷം കടലാസിലുള്ള ഹാള്‍ടിക്കറ്റില്ല. പരീക്ഷക്ക് ഇ-അഡ്മിറ്റ് കാര്‍ഡുകള്‍ മാത്രമേ ഉണ്ടാവുവെന്ന് യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ അറിയിച്ചു. www.upsc.gov.in എന്ന വെബ്സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് അപ്ലോഡ് ചെയ്യും. അപേക്ഷകര്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് എടുത്താണ് പരീക്ഷക്ക് എത്തേണ്ടത്. ഇ-അഡ്മിറ്റ് കാര്‍ഡ് പകര്‍പ്പെടുക്കുമ്പോള്‍ ഫോട്ടോ വ്യക്തമല്ളെങ്കില്‍ പരീക്ഷക്കത്തെുമ്പോള്‍ അതേ ഫോട്ടോയുടെ പകര്‍പ്പ് കൊണ്ടുവരണം. ആധാര്‍ കാര്‍ഡ്/ വോട്ടര്‍ ഐ.ഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് Read more about സിവില്‍ സര്‍വിസ് പരീക്ഷക്ക് ഇനി ഇ-അഡ്മിറ്റ് കാര്‍ഡ് മാത്രം.[…]

കോടതി വളപ്പുകളിലെ സ്ഫോടനം: പ്രതി തമിഴ്നാട് സ്വദേശിയെന്ന് സൂചന.

09:28 AM 14/11/2016 കൊല്ലം: മലപ്പുറത്തും കൊല്ലത്തും കോടതിവളപ്പില്‍ സ്ഫോടനം നടത്തിയയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയാണ് പ്രതിയെന്നാണ് സൂചന. കേരളത്തിനുപുറമെ ആന്ധ്രയിലെ ചിറ്റൂര്‍, കര്‍ണാടകയിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പിലും സമാനരീതിയില്‍ സ്ഫോടനം നടന്നിരുന്നു. നാല് സ്ഥലങ്ങളിലെ ടവറുകളുടെ പരിധിയില്‍ ഒരേ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നെന്ന കണ്ടത്തെലാണ് പ്രതിയെക്കുറിച്ച സൂചനയിലത്തെിയത്. സ്ഫോടനത്തിന് 36 മണിക്കൂറിനുള്ളിലാണ് ഫോണ്‍ ഓരോ സ്ഥലത്തും ഉണ്ടായിരുന്നത്. ഇരുനൂറോളം സിം കാര്‍ഡുകള്‍ Read more about കോടതി വളപ്പുകളിലെ സ്ഫോടനം: പ്രതി തമിഴ്നാട് സ്വദേശിയെന്ന് സൂചന.[…]