ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പാരിഷ് ഡേ ആഘോഷിച്ചു

12:40 PM 15/11/2016 – ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ ഡിട്രോയിറ്റ് : ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഒക്‌ടോബര്‍ 9-ാം തീയതി ഇടവകദിനം ആഘോഷിച്ചു. ദിവ്യകാരുണ്യാരാധനയും, കൊന്തപത്തിന്റെ അവസാന ദിവസ ആചരണവും നടത്തപ്പെട്ടു. ബഹു. റാഫേലച്ചന്‍, ബഹു. ഡോമിനിക്കച്ചന്‍, ബഹു. പത്രോസച്ചന്‍, ബഹു. ചക്കിയാന്‍ ജോയിയച്ചന്‍ എന്നിവര്‍ പാരിഷ് ഡേയില്‍ സംബന്ധിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിമി തൈമാലില്‍ സ്വാഗതം ആശംസിച്ചുകൊണ്ട് കലാസന്ധ്യക്ക് തുടക്കം കുറിച്ചു. സിമി തൈമാലില്‍, ഏയ്ഞ്ചല്‍ തൈമാലില്‍, അനു മൂലക്കാട്ട് എന്നിവര്‍ പരിശീലിപ്പിച്ചൊരുക്കിയ Read more about ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പാരിഷ് ഡേ ആഘോഷിച്ചു[…]

ഡോ.ജോണ്‍സണ്‍ ഇടിക്കുളയ്ക്ക് കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ‘ഗുഡ് സമരിറ്റന്‍’ അവാര്‍ഡ്.

12:37 PM 15/11/2016 കോട്ടയം: സാമൂഹ്യക്ഷേമ മാധ്യമ ജീവകാരുണ്യ സേവന രംഗങ്ങളില്‍ നല്‍കുന്ന മാതൃകപരമായ സമഗ്ര സംഭാവനകളെ പരിഗണിച്ച് ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്ക കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ‘ഗുഡ് സമരിറ്റന്‍ അവാര്‍ഡും വര്‍ഗ്ഗീസ് മാത്യു നെല്ലിക്ക്‌ന് മാധ്യമ അവാര്‍ഡും നല്കി ആദരിച്ചു . ദേശിയ പ്രസിഡന്റ് അഡ്വ.പി.പി. ജോസഫ് അദ്യക്ഷത വഹിച്ചു.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപോലീത്ത പുരസ്കാരം സമ്മാനിച്ചു. കുട്ടനാട് വികസന സമിതി ഡയറക്ടര്‍ ഫാദര്‍.തോമസ് പീലിയാനിക്കല്‍ , ജുമാ അത്ത് കൗണ്‍സില്‍ Read more about ഡോ.ജോണ്‍സണ്‍ ഇടിക്കുളയ്ക്ക് കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ‘ഗുഡ് സമരിറ്റന്‍’ അവാര്‍ഡ്.[…]

ജാക്കിചാന് ഓസ്‌കാര്‍ അവാര്‍ഡ്

12:37 PM 15/11/2016 ലോസ് ആഞ്ചലസ്: ആക്ഷന്‍ ഹീറോ ജാക്കിചാന് ഓസ്‌കാര്‍ അവാര്‍ഡ് സമ്മാനിച്ചു. ചലചിത്രമേഖലക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് ജാക്കി ചാന് ഓസ്‌കാര്‍ പുരസ്‌കാരം സമ്മാനിച്ചത്. നിക്കോള്‍ കിഡ്മാന്‍, അര്‍ണോള്‍ഡ് ഷ്വാസ് നഗര്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ലോസ് ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ ജാക്കിചാന്‍ അവാര്‍ഡ് ഏറ്റ് വാങ്ങിയത്. ക്രിസ് ടെക്കറില്‍ നിന്നാണ് ജാക്കിചാന്‍ പുരസ്‌കാരം ഏറ്റ് വാങ്ങിയത് . തനിക്ക് ഓസ്‌കാര്‍ അവാര്‍ഡ് കിട്ടിയത് ഒരു സ്വപ്‌നം പോലെയാണ് കാണുന്നതെന്നും അവാര്‍ഡ് മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും Read more about ജാക്കിചാന് ഓസ്‌കാര്‍ അവാര്‍ഡ്[…]

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കേരള പിറവി ആഘോഷിച്ചു

12:31 PM 15/11/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് കേരള പിറവി ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. തടര്‍ന്ന് കേരളത്തിന്റെ ചരിത്രം പ്രതിപാദിച്ചുള്ള ഒരു ലേഖനം ആന്‍െണി തേവര്‍പാടം വായിച്ചു. മാത| കൂട്ടക്കര മലയാള ശ്രേഷ്ട ഭാഷയെക്കുറിച്ചും, ഭാഷയുടെ പരിപോഷണത്തെക്കുറിച്ചും സംസാരിച്ചു. തുടര്‍ന്ന് ഐസക് പുലിപ്ര, ജോര്‍ജ് ചൂരപ്പൊയ്കയില്‍, ഫാ.സേവ്യര്‍ മാണിക്കത്താന്‍, ജോര്‍ജ് ജോണ്‍ എന്നിവര്‍ കേരള പിറവി, രണ്ടാം തലമുറയെ മലയാളം Read more about ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കേരള പിറവി ആഘോഷിച്ചു[…]

മാര്‍ത്തോമ്മാ സി.എസ്.ഐ. സഭൈക്യ ദിനം ഷിക്കാഗോയില്‍ ആചരിച്ചു.

12:30 PM 15/11/2016 ബെന്നി പരിമണം ഷിക്കാഗോ: സഭകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുവാനും, ക്രിസ്തുവില്‍ ഏവരും ഒന്നാണെന്നുള്ള സന്ദേശം വിശ്വാസികളുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നതിനുമായി മാര്‍ത്തോമ്മാസി.എസ്.ഐ സി.എന്‍.ഐ. സഭകള്‍ വേര്‍തിരിച്ചിരിക്കുന്ന സഭൈക്യ ദിനം ഷിക്കാഗോയില്‍ സമുചിതമായി ആചരിച്ചു. സഭയായി നവംബര്‍ രണ്ടാം ഞായറാഴ്ച വേര്‍തിരിച്ചിരിക്കുന്ന ഈ പ്രത്യേക ദിനത്തിന്റെ ഭാഗമായി ഷിക്കാഗോ മാര്‍ത്തോമ്മാ ഇടവക വികാരി റവ.എബ്രഹാം സ്കറിയ മാര്‍ത്തോമ്മാ വിശുദ്ധ കുര്‍ബാന ഷിക്കാഗോ സി.എസ്.ഐ. െ്രെകസ്റ്റ് ചര്‍ച്ചിലും, ഷിക്കാഗോ സി.എസ്.ഐ. െ്രെകസ്റ്റ് ചര്‍ച്ച് വികാരി റവ.ജോണ്‍ മത്തായി Read more about മാര്‍ത്തോമ്മാ സി.എസ്.ഐ. സഭൈക്യ ദിനം ഷിക്കാഗോയില്‍ ആചരിച്ചു.[…]

മിഷിഗണ്‍ മലയാളി ഫാര്‍മസിസ്റ്റ്‌സ് അസ്സോസിയേഷന് നവ സാരഥികള്‍; സോജന്‍ (പ്രസിഡന്റ്), ബിജു (സെക്രട്ടറി).

12:27 PM 15/11/2016 വിനോദ് കൊണ്ടൂര്‍ ഡേവിഡ്. ഡിട്രോയിറ്റ്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും മിഷിഗണിലേക്ക് കുടിയേറിയ ഫാര്‍മസിസ്റ്റുകളുടെ സംഘടനയായി മിഷിഗണ്‍ മലയാളി ഫാര്‍മസിസ്റ്റ്‌സ് അസ്സോസിയേഷന്‍ രൂപം കൊണ്ടു. പ്രാധമികമായി ഏകദേശം 60തോളം അംഗങ്ങളെ ചേര്‍ത്തു കൊണ്ടാണ് സംഘടന രുപം കൊണ്ടത്. നവംബര്‍ 9ന് മിഷിഗണിലെ ഫാര്‍മിങ്ങ്ടണ്‍ ഹില്‍സിലുള്ള സാഫ്രോണ്‍ റസ്‌റ്റോറന്റില്‍ വച്ചു നടന്ന ചടങ്ങില്‍, പ്രസിഡന്റായി സോജന്‍ തോമസിനെയും, സെക്രട്ടറിയായി ബിജു ജോസഫിനെയും, ട്രഷററായി ബോബി എബ്രഹാമിനെയും തിരഞ്ഞെടുത്തു. ബോര്‍ഡ് മെമ്പര്‍മാരായി ജൂഡി കോട്ടൂര്‍, ഷീന Read more about മിഷിഗണ്‍ മലയാളി ഫാര്‍മസിസ്റ്റ്‌സ് അസ്സോസിയേഷന് നവ സാരഥികള്‍; സോജന്‍ (പ്രസിഡന്റ്), ബിജു (സെക്രട്ടറി).[…]

നോട്ട്​ പ്രതിസന്ധി: കേന്ദ്ര നടപടികൾ പ്രശ്​നത്തിന്​ പരിഹാരമല്ല –പിണറായി

05:02 PM 14/11/2016 ന്യൂഡൽഹി: നോട്ട്​ പ്രതിസന്ധി പരഹരിക്കാൻ കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികൾ പ്രശ്​നത്തിന്​ പരിഹാരമല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളപ്പണം നിയന്ത്രിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നു എന്നാൽ ജനങ്ങളെ ബാധിച്ച പ്രശ്​നം ഗുരുതരമാണ്​. അത്​ പരിഹരിക്കണ​െമന്ന്​ ​േകന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ധനകാര്യ മന്ത്രി തോമസ്​ ​െഎസക്കിനൊപ്പം കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്ലിയുമായി കൂടിക്കാഴച നടത്തിയ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിൻവലിച്ച നോട്ടുകൾ മാറാൻ സഹകരണ ബാങ്കുകൾക്ക്​ കൂടി അനുമതി നൽകണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്​. എന്നാൽ ഇക്കാര്യത്തിൽ Read more about നോട്ട്​ പ്രതിസന്ധി: കേന്ദ്ര നടപടികൾ പ്രശ്​നത്തിന്​ പരിഹാരമല്ല –പിണറായി[…]

ഇന്ത്യൻ ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ

04:57 PM 14/11/2016 ഇസ്ലാമാബാദ്: ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ. ഞായറാഴ്ച രാത്രിയിൽ ഇന്ത്യൻ അതിർത്തി രക്ഷാസേന ഷെല്ലാക്രമണം നടത്തിയെന്നാണ് പാക് അധികൃതർ പറയുന്നത്. കശ്മീരിലെ ഭീംബർ മേഖലയിലെ നിയന്ത്രണരേഖയിലാണ് സംഭവം. വലിയ പീരങ്കികളും ടാങ്ക് പ്രതിരോധ മിസൈലുകളുമാണ് ഇന്ത്യ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പാക് അധികൃതർ നൽകുന്ന വിവരം. എന്നാൽ, പാകിസ്താന് പരാതിയുണ്ടെങ്കിൽ രേഖാമൂലം നൽകാൻ ഇന്ത്യൻ ഹൈക്കമീഷണർ ഗൗതം ബംബാവാലെ അറിയിച്ചതായി എൻ.ഡി ടിവി റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 29ന് Read more about ഇന്ത്യൻ ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ[…]

ഐ.എസ് ബന്ധം: കാണാതായ മലയാളിയുടെ ഫേസ്​ബുക്​ അക്കൗണ്ട് ​സജീവം

01:44 PM 14/11/2016 പടന്ന: ഐ എസ്സ്‌ ​ബന്ധത്തിെൻറ പേരിൽ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികളില്‍ ഒരാളുടെ ഫേസ്​ബുക് സജീവം. കാസര്‍കോട് ജില്ലയിലെ പടന്നയിലുള്ള മുഹമ്മദ് സാജിദിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇന്ന്​ മുതൽ പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്കില്‍ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ഇയാളുടേതായി പോസ്റ്റുകള്‍ കണ്ടത്​. അക്കൗണ്ടിലെ പ്രൊഫൈല്‍ ഫോട്ടോയും കവർ ഫോേട്ടായും മറ്റ്​ രണ്ട് സ്റ്റാറ്റസുകളും ഇതിനകം മാറിയിട്ടുണ്ട്​.

സക്കീർ ഹുസൈന് ജാമ്യമില്ല; ഏഴു ദിവസത്തിനകം കീഴടങ്ങണം

01:34 pm 14/11/2016 കൊച്ചി: സി.പി.എം മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. സക്കീർ ഹുസൈൻ ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് സക്കീർ ഹുസൈൻ ഹൈകോടതിയിൽ അപേക്ഷ നൽകിയത്. ഒന്നര വർഷം മുൻപുള്ള പരാതി ഉപയോഗിച്ച് തന്നെ ബോധപൂർവം കേസിൽ പെടുത്താൻ ശ്രമിക്കുകയാണ് എന്നായിരുന്നു സക്കീർ ഹുസൈന്‍റെ വാദം. എന്നാൽ, ഇയാളുടെ പേരിൽ നിരവധി Read more about സക്കീർ ഹുസൈന് ജാമ്യമില്ല; ഏഴു ദിവസത്തിനകം കീഴടങ്ങണം[…]