സി.ബി.എസ്.ഇ 10ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിക്കും

08:24 AM 15/11/2016 ജയ്പുര്‍: 2017-18 അധ്യയനവര്‍ഷം മുതല്‍ സി.ബി.എസ്.ഇ 10ാം ക്ളാസ് ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. അഞ്ച്, എട്ട് ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിക്കണോ എന്ന കാര്യം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാം. ഇതുസംബന്ധിച്ച് നിര്‍ദേശം ഉടന്‍ കേന്ദ്ര മന്ത്രിസഭയുടെയും പാര്‍ലമെന്‍റിന്‍െറയും പരിഗണനക്ക് സമര്‍പ്പിക്കും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്‍െറ ഭാഗമായാണ് നടപടി. രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജാവ്ദേക്കര്‍.

നോട്ടുകൾ മാറ്റിയെടുക്കു​േമ്പാൾ കൈവിരലിൽ മഷി പുരട്ടാൻ തീരുമാനം.

01:10 PM 15/11/2016 ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് അസാധുവായ നോട്ടുകൾ ​ മാറ്റുന്നവരുടെ വിരലിൽ മഷി പുരട്ടാൻ തീരുമാനിച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത്​ ഗുപ്​ത. ഒരേ ആളുകള്‍ പിന്നെയും പണം മാറ്റി വാങ്ങാന്‍ വരുന്നത് തടയാനാണ് ഈ നീക്കം. ഒരേ വ്യക്തികൾ തന്നെയാണ്​ പല ബാങ്കുകളിലുമെത്തി അസാധുവായ നോട്ടുകൾ മാറ്റിയെടുക്കുന്നത്​. ബാങ്കുകളിലെയും എ.ടി.എമ്മുകളിലെയും മുന്നിലെ നീണ്ട ക്യൂവിന്​ കാരണം അതാണ്​. കള്ളപ്പണം ഇത്തരത്തിൽ മാറ്റി വെളുപ്പിച്ചെടുക്കുന്നതായും റിപ്പോർട്ട്​ ലഭിച്ചിട്ടുണ്ട്​. ആളുകളെ സംഘങ്ങളായി എ.ടി.എമ്മുകളിലും ബാങ്കുകളിലും എത്തിച്ച് Read more about നോട്ടുകൾ മാറ്റിയെടുക്കു​േമ്പാൾ കൈവിരലിൽ മഷി പുരട്ടാൻ തീരുമാനം.[…]

സക്കീർ ഹുസൈൻ നിയമത്തിനുമുന്നിൽ കീഴടങ്ങണം– കോടിയേരി

01:08 pm 15/11/2016 തിരുവനന്തപുരം: കൊച്ചയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ സി.പി.എം കളമശ്ശേരി മുൻ ഏരിയാ സെക്രട്ടറി വി.എ സക്കീർ ഹുസൈൻ പൊലീസിനു മുൻപാകെ കീഴടങ്ങണമെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗുണ്ടാകേസിൽ ആരോപണവിധേയനായ സക്കീർ നിയമത്തിനു മുന്നിൽ ഹാജരാകണം. കഴിഞ്ഞദിവസം സക്കീർ ഹുസൈൻ പാർട്ടി ഓഫിസിലെത്തിയത് പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്ന ഹൈകോടതി ഉത്തരവിന് പിന്നാലെയാണ്​ സക്കീര്‍ഹുസൈന്‍ ഏരിയ കമ്മിറ്റി ഓഫിസില്‍ എത്തിയത്. ഇതോടെ പൊലീസും Read more about സക്കീർ ഹുസൈൻ നിയമത്തിനുമുന്നിൽ കീഴടങ്ങണം– കോടിയേരി[…]

ട്രംപുമായി നല്ല സുഹൃദ് ബന്ധം- മോദി

01:06 pm 15/11/2016 ന്യൂഡൽഹി: ഇന്ത്യയെ അനുകൂലിക്കുന്ന നിലപാടായിരിക്കും നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് സ്വീകരിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസഭ സ്പീക്കർ സുമിത്ര മഹാജൻ ആതിഥേയത്വം വഹിച്ച വിരുന്നിലാണ് ട്രംപിനെക്കുറിച്ചുള്ള തന്‍റെ വിലയിരുത്തലുകൾ മോദി പങ്കുവെച്ചത്. ട്രംപിന്‍റെ വിജയവും തുടർന്നുള്ള വിഷയങ്ങളും ചടങ്ങിൽ ചർച്ചയായി. തനിക്ക് ട്രംപുമായി നല്ല ബന്ധമാണുള്ളതെന്നും മോദി പറഞ്ഞു. ട്രംപുമായി എത്തരത്തിലുള്ള ബന്ധമാണുള്ളതെന്ന് വീണ്ടും ചോദ്യമുണ്ടായെങ്കിലും അതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ മോദി തയാറായില്ല. അമേരിക്കയിൽ അധികാരത്തിൽ വരാനിരിക്കുന്ന റിപ്പബ്ളിക്കൻ പാർട്ടിയുടെ Read more about ട്രംപുമായി നല്ല സുഹൃദ് ബന്ധം- മോദി[…]

സ്​റ്റേറ്റ്​ ബാങ്ക്​ഒാഫ്​ ഇന്ത്യയുടെ എ.ടി.എമ്മിലൂടെ 20, 50രൂപയും.

01:04 pm 15/11/2016 മുംബൈ: സ്​റ്റേറ്റ്​ ബാങ്ക്​ഒാഫ്​ ഇന്ത്യയുടെ എ.ടി.എമ്മിലൂടെ വൈകാതെ 20 രൂപയുടെയും 50രൂപയുടെയും നോട്ടുകൾ ലഭിക്കും. നോട്ട്​ അസാധുവാക്കിയതുമൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക്​ ചെറിയ തുക പിൻവലിക്കാൻ കഴിയുന്നത്​ ഉപകാരപ്രദമാകുമെന്ന്​ എസ്​.ബി.​െഎ ചെയർപേഴ്​സൺ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. സൗകര്യപ്രദമായ സമയത്ത്​ നോട്ടുകൾ മാറിലഭിക്കുമെന്ന്​ ജനങ്ങൾക്ക്​ ഉറപ്പുലഭിച്ചതോ​ടെ തെക്കൻ സംസ്​ഥാനങ്ങളിലെ എസ്​.ബി.​െഎ ശാഖകളിൽ ജോലിഭാരം 50ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്​. എന്നാൽ എ.ടി.എമ്മുകളിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ പണം തീരുകയാണ്​. നവംബർ അവസാനത്തോടുകൂടി മാത്രമേ ഇൗ പ്രശ്​നങ്ങൾക്ക്​പരിഹാരമാകൂവെന്നും അവർ കൂട്ടിച്ചേർത്തു.

പുതുമയോടെ ദീപാവലി ആഘോഷം ഗീതാമണ്ഡലത്തില്‍ .

12:46 PM 15/11/2016 ചിക്കാഗോ. .മാനവ ഹൃദയത്തില്‍ തിന്മയെ അകറ്റി നന്മയുടെ പ്രകാശം വിതറുന്ന ദീപാവലി ആഘോഷം, ഈ കുറി വന്‍ ഭക്തജന പങ്കാളിത്തത്തോടെ ഗീതാമണ്ഡലം തറവാട്ടില്‍ ആഘോഷിച്ചു. പ്രധാന പുരോഹിതന്‍ ശ്രീ ലക്ഷ്മിനാരയണ ശര്‍മ്മയുടെ നേതൃത്വത്തില്‍ മഹാവിഷ്ണുവിന് പുരുഷസൂക്ത പൂജയും മഹാലക്ഷ്മിക്കു ശ്രീസൂക്ത പൂജയും അര്‍പ്പിച്ച ശേഷം, നിലവിളക്കിലെ ദീപത്തില്‍ നിന്നും പകര്‍ന്ന അഗ്‌നിനാളങ്ങള്‍ കൊണ്ട് മണ്‍വിളക്കുകള്‍ തെളിച്ചും, രംഗോളി ഒരുക്കിയും,ഡാണ്ഡിയ നൃത്തം വെച്ചും, മധുര പലഹാരങ്ങള്‍ പങ്കുവെച്ചും, പടക്കം പൊട്ടിച്ചുമാ ണ് ഈ വര്‍ഷത്തെ Read more about പുതുമയോടെ ദീപാവലി ആഘോഷം ഗീതാമണ്ഡലത്തില്‍ .[…]

മരിയന്‍ ടൈംസ് യു.കെ. എഡിഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രകാശനം ചെയ്തു

12:45 PM 15/11/2016 Picture യൂറോപ്പിന്റെ ആത്മീയ മാധ്യമ രംഗത്ത് പുത്തന്‍ ഉണര്‍വേകാന്‍ ഒട്ടേറെ പുതുമകളോടെ “മരിയന്‍ ടൈംസ്’ യു.കെ. എഡിഷന്‍ പ്രസിദ്ധീകരണം ആരംഭിച്ചു. ടാബ്ലോയ്ഡ് വലിപ്പത്തില്‍, ഏറ്റവും പുതിയ കത്തോലിക്കാ വാര്‍ത്തകളും, വിശ്വാസത്തിനു ഉത്തേജനം നല്‍കുന്ന ഫീച്ചറുകളും, ലേഖനങ്ങളും ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മരിയന്‍ ടൈംസ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കി അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രകാശനം ചെയ്തു. പത്രത്തിന്റെ ആദ്യ പ്രതി മരിയന്‍ ടിവി യു.കെ ഡയറക്ടര്‍ ബ്രദര്‍ Read more about മരിയന്‍ ടൈംസ് യു.കെ. എഡിഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രകാശനം ചെയ്തു[…]

തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്- സെമിനാര്‍ ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സന്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ദേവാലയത്തില്‍

12:44 PM 15/11/2016 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: മനുഷ്യശരീരത്തെയും ലൈംഗികതയെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തീര്‍ത്തും വികലമാക്കപ്പെട്ട, വളച്ചൊടിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സെക്കുലര്‍ മാധ്യമങ്ങളില്‍നിന്നും സ്കൂളുകളില്‍നിന്നും സമപ്രായക്കാരുടെ ഇടയില്‍നിന്നും ഗവണ്‍മെന്റ് അധികാരികളില്‍നിന്നും വരുന്ന അബദ്ധജഡിലമായ ആശയങ്ങളും സമ്മര്‍ദ്ദവും മൂലം നമ്മുടെ കുട്ടികള്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നു. മതനിഷേധ സംസ്കാരം മുന്നോട്ടുവയ്ക്കുന്ന ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മനുഷ്യജീവിതത്തെക്കുറിച്ചുമുള്ള തെറ്റായ കാഴ്ചപ്പാടുകള്‍ സ്വാംശീകരിച്ചാണ് കുട്ടികള്‍ വളരുന്നത്. ഈ സാഹചര്യത്തില്‍ ശരീരത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും കറതീര്‍ന്ന ഒരു ബോധ്യം കുട്ടികള്‍ക്ക് എങ്ങനെ കൊടുക്കുവാന്‍ സാധിക്കുമെന്നും, Read more about തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്- സെമിനാര്‍ ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സന്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ദേവാലയത്തില്‍[…]

ജോയ് ആലൂക്കാസിന്റെ യു.എസ്.എയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍

12:44 PM 15/11/2016 ഹില്‍ക്രോഫ്റ്റ്: ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. നവംബര്‍ 19 ശനിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് സുഗര്‍ലാന്റ് മേയര്‍ ജോ സിമ്മര്‍മാന്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യും. ജോയ്ആ ലുക്കാസ് ഗ്രൂപ്പ് തങ്ങളുടെ ആഗോള സാന്നിധ്യം അറിയിക്കുന്ന പതിനൊന്നാമത്തെ രാജ്യമാണ് അമേരിക്ക. അമേരിക്കയിലെ ന്യൂജേഴ്‌സിയിലും ചിക്കാഗോയിലും പുതിയ ഷോറൂമുകള്‍ ഉടന്‍ തുറക്കുന്നുണ്ട്്. ഏറ്റവും ലേറ്റസ്റ്റ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ആഭരണങ്ങള്‍ക്കൊ പ്പം ജോയ്ആലുക്കാസ് Read more about ജോയ് ആലൂക്കാസിന്റെ യു.എസ്.എയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍[…]

സൈമണ്‍ ജോര്‍ജ് (60) ഹൂസ്റ്റണില്‍ നിര്യാതനായി

12:41 PM 15/11/2016 – ജോയ് തുമ്പമണ്‍ ഹൂസ്റ്റണ്‍: അടൂര്‍ ആനന്ദപ്പള്ളി കാഞ്ഞിരവിളയില്‍ കുടുംബാംഗവും, പാസ്റ്റര്‍ മത്തായി ജോര്‍ജ് – ശോശാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനുമായ സൈമണ്‍ ജോര്‍ജ് (60) നവംബര്‍ ആറാം തീയതി ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: അന്നമ്മ സൈമണ്‍. മക്കള്‍: സാജന്‍, സാം. മരുമക്കള്‍: ജിന്‍സി, വിനീത. ദീര്‍ഘവര്‍ഷങ്ങള്‍ ബഹ്‌റിനില്‍ ജോലി ചെയ്ത സൈമണ്‍ 2002-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സഹോദരന്മാര്‍: ഡോ. രാജന്‍, ഡോ. അച്ചന്‍കുഞ്ഞ്, Read more about സൈമണ്‍ ജോര്‍ജ് (60) ഹൂസ്റ്റണില്‍ നിര്യാതനായി[…]