കാന്‍ജ് ജിംഗിള്‍ ബെല്‍സ് ഡിസംബര്‍ 4 ന്

08:12 pm 13/11/2016 ജോസഫ് ഇടിക്കുള. ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ് ) ഇദംപ്രഥമമായി ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. 2016 ഡിസംബര്‍ 4 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ന്യൂജേഴ്ണ്ടസിയില്‍ എഡിസണിലുള്ള എഡിസണ്‍ ഹോട്ടല്‍ ബാന്‍ക്വിറ്റ് ഹാളില്‍ വച്ചാണ് “ജിംഗിള്‍ ബെല്‍സ്” എന്ന പരിപാടി അരങ്ങേറുന്നത്. വിവിധ കലാ പരിപാടികളും ആഘോഷങ്ങളോടനുബന്ധിച്ചു ഉണ്ടായിരിക്കും കാന്‍ജ് പ്രസിഡന്റ് അലക്‌സ് മാത്യു, കണ്‍വീനര്‍ അജിത് ഹരിഹരന്‍,കോ കണ്‍വീനേഴ്‌സ് ജിനേഷ് Read more about കാന്‍ജ് ജിംഗിള്‍ ബെല്‍സ് ഡിസംബര്‍ 4 ന്[…]

തുഗ്ലക്കിന്‍റെ പുതിയ അവതാരമാണ് മോദിയെന്ന് മേശ് ചെന്നിത്തല.

07:00 pm 13/11/2016 തിരുവനന്തപുരം: വീണ്ടുവിചാരങ്ങളില്ലാത്ത തീരുമാനങ്ങളിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ ചരിത്രത്തിലെ സുല്‍ത്താന്‍ മുഹമ്മദ് ബീന്‍ തുഗ്ലക്കിന്‍റെ പുതിയ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഒരു രാത്രി രാജ്യത്തെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം തുഗ്ലക്കിന്‍റെ തീരുമാനങ്ങളെയാണ് ഓര്‍മപ്പെടുത്തുന്നത്. ആയിരത്തിന്‍റെ‍യും നൂറിന്‍റെയും നോട്ടുകള്‍ പിന്‍വലിക്കുകയെന്ന വലിയ തീരുമാനം അവധാനതയോടെയും വേണ്ടത്ര മുന്നൊരുക്കങ്ങളോടെയുമാണ് നടപ്പാക്കേണ്ടിയിരുന്നത്. അതിന് പകരം ഒരു ബദല്‍ സംവിധാനവുമൊരുക്കാതെ ഒരു രാത്രി നാടകീയമായി നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയാണ് ചെയ്തത്. Read more about തുഗ്ലക്കിന്‍റെ പുതിയ അവതാരമാണ് മോദിയെന്ന് മേശ് ചെന്നിത്തല.[…]

നോട്ട് അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി ഡിസംബർ 30 നകം പരിഹരിച്ചില്ലെങ്കിൽ തന്നെ ശിക്ഷിച്ചോളൂവെന്ന് ​പ്രധാനമന്ത്രി

03:39 pm 13/11/2016 പനജി: നോട്ട് അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി ഡിസംബർ 30 നകം പരിഹരിച്ചില്ലെങ്കിൽ തന്നെ ശിക്ഷിച്ചോളൂവെന്ന് ​പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബര്‍ എട്ടിനുശേഷം രാജ്യത്ത് ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. നോട്ട്​ മാറാൻ വേണ്ടി ജനങ്ങള്‍ ഇടക്കിടെ ബാങ്കുകളിലേക്ക്​ പോകേണ്ടതില്ലെന്നും അവശ്യ സമയത്ത് പണം ലഭ്യമാക്കുമെന്നും മോദി പറഞ്ഞു. രാജ്യത്തിനായി ​വീടും കുടുംബവും ഉപേക്ഷിച്ചയാളാണ്​ താനെന്ന്​ വികാരാധീനനായി മോദി പറഞ്ഞു. ഗോവയിൽ മോപ്പ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തി​െൻറ ശിലാസ്ഥാപനം നടത്തി സംസാരിക്കവെയാണ്​ നോട്ട്​ അസാധുവാക്കിയതിനെ ന്യായീകരിച്ച്​ മോദി വികാരാധീനനായത്​. Read more about നോട്ട് അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി ഡിസംബർ 30 നകം പരിഹരിച്ചില്ലെങ്കിൽ തന്നെ ശിക്ഷിച്ചോളൂവെന്ന് ​പ്രധാനമന്ത്രി[…]

കള്ളനോട്ടുകൾ തടയാൻ സ്​പെഷ്യൽ സെൽ.

01:19 pm 13/11/2016 ന്യൂഡൽഹി: പുതിയ നോട്ടുകൾ പുറത്തിറക്കിയ പശ്ചാത്തലത്തിൽ കള്ളനോട്ടുകൾ തടയാൻ സ്​പെഷ്യൽ സെൽ രൂപീകരിക്കാൻ റിസർവ്​ ബാങ്കി​ന്​ കേന്ദ്ര ധനകാര്യമന്ത്രാലയത്തി​െൻറ നിർദേശം. കള്ളനോട്ടുകൾ, കള്ളപ്പണം എന്നിവ കണ്ടെത്തിയാൽ ലോ എൻഫോഴ്​സ്​മെൻറ്​, അന്വേഷണ ഏജൻസികൾ എന്നിവരെ അറിയിക്കണം. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സംസ്ഥാന പൊലീസി​െൻറ ഇക്​ണോമിക്​ ഒഫൻസ്​ വിങ്​സിനെ വിവരമറിയിക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതി​െൻറ പ്രധാനലക്ഷ്യം കള്ളനോട്ടുകളുടെ വ്യാപനം തടയുകയെന്നതാണ്​. കള്ളനോട്ട്​ ഇടപാടുകൾ നടക്കുന്നുണ്ടോയെന്നത്​ പോസ്​റ്റ്​ ഒാഫീസുകളും ബാങ്കുകളും ശ്രദ്ധിക്കണം. Read more about കള്ളനോട്ടുകൾ തടയാൻ സ്​പെഷ്യൽ സെൽ.[…]

ബാറ്റാക്ലാൻ മ്യൂസിക്​ ഹാളിൽ വീണ്ടും സംഗീതം നിറഞ്ഞു.

01:19 pm 13/11/2016 പാരിസ്​: ബാറ്റാക്ലാൻ മ്യൂസിക്​ ഹാളിൽ വീണ്ടും സംഗീതം നിറഞ്ഞു. ഒരു വർഷം മുമ്പ്​ നടന്ന ​െഎ.എസ്​്​ ആക്രമണത്തി​െൻറ വാർഷികത്തിലാണ്​ ആക്രമണത്തിൽ മരിച്ചവർക്ക്​ ആദരാഞ്​ജലികളായി സംഗീതസന്ധ്യ അരങ്ങേറിയത്​. 2015ൽ നടന്ന തീവ്രവാദി ആക്രമണത്തിൽ പാരീസിലാകെ 130 പേർ മരിച്ചിരുന്നു. ബാറ്റാക്ലാൻ മ്യൂസിക്​ ഹാളിൽ നടന്ന ആക്രമണത്തിൽ 89 പേർ കൊല്ല​െപ്പട്ടിരുന്നു. തീവ്രവാദി ആക്രമണത്തിനു ശേഷം ആദ്യമായാണ്​ ഹാൾ തുറക്കുന്നത്​. അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ടവരോട്​ അവരുടെ ജീവിതം ആഘോഷിക്കാൻ ആഹ്വാനം ചെയ്​തുകൊണ്ടാണ്​ ബ്രിട്ടീഷ്​ ഗായകൻ തുടങ്ങിയത്​. Read more about ബാറ്റാക്ലാൻ മ്യൂസിക്​ ഹാളിൽ വീണ്ടും സംഗീതം നിറഞ്ഞു.[…]

പുതിയ 500 രൂപ നോട്ടുകൾ റിസർവ്​ ബാങ്കിലെത്തി.

01:11 pm 13/11/2016 നാസിക്​: നോട്ട്​ നിരോധനം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക്​ ആശ്വാസമായി അച്ചടിച്ചു കഴിഞ്ഞ അഞ്ച്​ മില്യൺ പുതിയ 500 രൂപ നോട്ടുകൾ റിസർവ്​ ബാങ്കിലെത്തി.ശനിയാഴ്​ചയാണ്​​ നാസികിലെ സെക്യൂരിറ്റി പ്രസ്​ പണം റിസർവ്​ ബാങ്കിന്​ കൈമാറിയത്​. നേരത്തെ 500 രൂപയുടെ പുതിയ അഞ്ച്​ മില്യൺ നോട്ടുകൾ സെക്യൂരിറ്റി പ്രസ്​ റിസർവ്​ ബാങ്കിന്​ കൈമാറിയിരുന്നു. ഇതോടുകൂടി 10 മില്യൺ 500 രൂപ നോട്ടുകൾ റിസർവ്​ ബാങ്കിലെത്തിയിട്ടുണ്ട്​.റിസർവ്​ ബാങ്കിൽ നിന്ന്​ മറ്റു ബാങ്കുകളിലേക്ക്​ ഇവ വൈകാതെ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. Read more about പുതിയ 500 രൂപ നോട്ടുകൾ റിസർവ്​ ബാങ്കിലെത്തി.[…]

കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം കള്ളപ്പണം തടയാനല്ലെന്ന് മുഖ്യമന്ത്രി

11:58 am 13/11/2016 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വിവരണാതീതമായ പ്രയാസമാണ് ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം തടയുനന്തിന് ആരും എതിരല്ല. എന്നാല്‍ ഇപ്പോഴത്തെ നടപടി കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച് സ്വീകരിച്ചതല്ലെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ദില്ലിയിലെത്തി കേന്ദ്ര ധനകാര്യ മന്ത്രിയെ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിക്കുമെന്നും ഡിസംബര്‍ 30 വരെ നോട്ടുകള്‍ സാധാരണ പോലെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ കള്ളപ്പണ ലോബിക്ക് അവരുടെ കൈവശമുള്ള പണം സുരക്ഷിതമായി Read more about കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം കള്ളപ്പണം തടയാനല്ലെന്ന് മുഖ്യമന്ത്രി[…]

കേന്ദ്രസർക്കാറിനെരെ വിമർശവുമായി തോമസ് ഐസക്​.

11:56 am 13/11/2016 തിരുവനന്തപുരം: നോട്ട്​ പിൻവലിക്കലിനെ തുടർന്നുണ്ടായ സാമ്പത്തിക സ്​തംഭനാവസ്ഥയിൽ കേന്ദ്രസർക്കാറിനെരെ വിമർശവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്​. 1000, 500 നോട്ടുകൾ പിൻവലിച്ചതിന്റെ ഫലമായി നാട്ടിലുണ്ടായ അരാജകത്വം ഇത്ര ഭീകരമാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് ​ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ പറയുന്നു. ആളുകളുടെ മുഖ്യ തൊഴില്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കല്‍ ആണ്. മിക്ക ഹോട്ടലുകളിലും കടകളും അടച്ചിരിക്കുകയാണ്​. പല കല്യാണങ്ങളും നാട്ടില്‍ മാറ്റി വച്ചു കഴിഞ്ഞു. ഇങ്ങനെ ജനം പെരുവഴിയില്‍ അലയുമ്പോഴാണ് ഉള്ള സഹകരണ ബാങ്കുകള്‍ കൂടി പൂട്ടിക്കാന്‍ Read more about കേന്ദ്രസർക്കാറിനെരെ വിമർശവുമായി തോമസ് ഐസക്​.[…]

കർണാടകയിലെ ചിക്കമംഗളൂരുവിൽ ഉളളി കർഷകന്​ ലഭിച്ചത്​ 2000 രൂപയുടെ കള്ളനോട്ട്​

11:55 am 13/11/2016 ചിക്കമംഗളൂരു: പുതിയതായി റിസർവ്​ ബാങ്ക്​ പുറത്തിറക്കിയ 2000 രൂപ നോട്ടി​െൻറ വ്യാജനും നാട്ടിലിറങ്ങി. കർണാടകയിലെ ചിക്കമംഗളൂരുവിൽ ഉളളി കർഷകന്​ ലഭിച്ചത്​ 2000 രൂപയുടെ കള്ളനോട്ട്​. ചിക്കമംഗളൂരുവിലെ അശോകിനാണ്​ 2000 രൂപയുടെ ഫോ​േട്ടാസ്​റ്റാറ്റ്​ കോപ്പി ലഭിച്ചത്​. ശനിയാഴ്​ച ചന്തയിലെത്തിയ അശോകിൽ നിന്ന്​ ഒരു ചാക്ക്​ ഉള്ളി വാങ്ങിയയാളാണ്​ പുതിയ 2000 രൂപയെന്ന നിലയിൽ നോട്ടി​െൻറ ഫോ​േട്ടാസ്​റ്റാറ്റ്​ കോപ്പി നൽകിയത്​. എന്നാൽ തനിക്ക്​ ലഭിച്ചത്​ നോട്ടി​െൻറ കോപ്പിയാണെന്നത്​ അറിയാതെ ഇയാൾ സുഹൃത്തുക്കളെ കാണിക്കുകയും കള്ള​നാട്ടാണെന്ന്​ അവർ Read more about കർണാടകയിലെ ചിക്കമംഗളൂരുവിൽ ഉളളി കർഷകന്​ ലഭിച്ചത്​ 2000 രൂപയുടെ കള്ളനോട്ട്​[…]

ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു.

09:09 am 13/11/2016 കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ശാഹ് നൂറാനി ദര്‍ഗയിലെ ശിയാ വിഭാഗത്തിന്റെ ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്ന് ബലൂചിസ്ഥാന്‍ ആഭ്യന്ത്ര മന്ത്രി സ്ഥിരീകരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചിയില്‍ നിന്ന് 250 കിലോമീറ്ററിലധികം അകലെയുള്ള ഒറ്റപ്പെട്ട പ്രദേശത്താണ് സ്ഫോടനം നടന്ന ദര്‍ഗ. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.