ദക്ഷിണ കൊറിയയില്‍ അഴിമതി വിവാദത്തില്‍ കുടുങ്ങിയ പ്രസിഡന്‍റ് പാര്‍ക് ഗ്യുന്‍ ഹൈ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ജനം തെരുവിലിറങ്ങി

09:07 am 13/11/2016 സോള്‍: ദക്ഷിണ കൊറിയയില്‍ അഴിമതി വിവാദത്തില്‍ കുടുങ്ങിയ പ്രസിഡന്‍റ് പാര്‍ക് ഗ്യുന്‍ ഹൈ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ജനം തെരുവിലിറങ്ങി. രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍നിന്നാണ് സോളിലേക്ക് പ്രതിഷേധക്കാര്‍ എത്തിയത്. ഒരു ദശകത്തിനിടെ രാജ്യത്ത് നടക്കുന്ന ഏറ്റവുംവലിയ പ്രതിഷേധറാലിയാണിത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തലസ്ഥാനമായ സോളില്‍ 25,000ത്തോളം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍, സമാധാനപരമായാണ് പ്രതിഷേധക്കാരുടെ പ്രകടനം. റാലിയില്‍ പങ്കെടുത്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. 2008ല്‍ യു.എസില്‍നിന്ന് ബീഫ് ഇറക്കുമതി പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 80,000ത്തോളം പേര്‍ സംഘടിച്ചിരുന്നു. Read more about ദക്ഷിണ കൊറിയയില്‍ അഴിമതി വിവാദത്തില്‍ കുടുങ്ങിയ പ്രസിഡന്‍റ് പാര്‍ക് ഗ്യുന്‍ ഹൈ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ജനം തെരുവിലിറങ്ങി[…]

രാജ്യത്തെ ദലിത്-പിന്നാക്ക സമരങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.

09:06 am 13/11/2016 കോഴിക്കോട്: രാജ്യത്തെ ദലിത്-പിന്നാക്ക സമരങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വിശ്വാസത്തെയും ആത്മാഭിമാനത്തെയും ചോദ്യംചെയ്യുന്ന ഏത് ഭരണകൂടത്തെയും നേരിടാനുള്ള ആശയപരമായ അടിത്തറ പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസമായി കോഴിക്കോട്ട് നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്‍െറ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത്-പിന്നാക്ക-ന്യൂനപക്ഷങ്ങള്‍ കടുത്ത പീഡനങ്ങളാണ് നേരിടുന്നത്. രാജ്യത്തിന്‍െറ വികസനത്തിന് അത്യാവശ്യം വേണ്ടത് ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാവലാണ്. പൗരന്മാര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ Read more about രാജ്യത്തെ ദലിത്-പിന്നാക്ക സമരങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.[…]

പോസ്​റ്റോഫീസുകളും ബാങ്കുകളും ഇന്ന്​ പ്രവർത്തിക്കും.

09:03 am 13/11/2016 കോഴിക്കോട്​: പോസ്​റ്റോഫീസുകളും ബാങ്കുകളും ഇന്ന്​ പ്രവർത്തിക്കും. പോസ്റ്റ് ഓഫീസുകളില്‍ സാധാരണപോലെ സേവിങ്‌സ്, പ്രത്യേക കറന്‍സി എക്‌സ്‌ചേഞ്ച് കൗണ്ടര്‍ എന്നിവ പ്രവർത്തിക്കുമെങ്കിലും ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച അവധിയായിരിക്കും ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കും. ഇന്ന്​ രാവിലെ 10 മുതൽ വൈകീട്ട്​ നാലുവരെയാണ്​ പ്രവർത്തിക്കുക. അതേസമയം സംസ്ഥാനത്തെ എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. പ്രധാന എ.ടി.എമ്മുകള്‍ പണം നിറച്ച് അധികം കഴിയും മുമ്പേ കാലിയാകുന്ന അവസ്ഥയാണ്. 100, 50 നോട്ടുകള്‍ മാത്രം നിറയ്‌ക്കേണ്ടിവരുന്നതിനാല്‍ കടുത്ത നോട്ട് ക്ഷാമവും Read more about പോസ്​റ്റോഫീസുകളും ബാങ്കുകളും ഇന്ന്​ പ്രവർത്തിക്കും.[…]

പുതിയ 500, 2000 രൂപ നോട്ടില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം വിവാദമായി

09:00 am 13/11/2016 ന്യൂഡല്‍ഹി: പുതിയ 500, 2000 രൂപ നോട്ടില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം വിവാദമായി. കറന്‍സിയുടെ മൂല്യം ദേവനാഗരി ലിപിയില്‍ കൂടി എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഒരു ഭാഷക്കും പ്രത്യേക പ്രാധാന്യം കറന്‍സിയില്‍ നല്‍കാന്‍ പാടില്ളെന്ന ചട്ടം തിരുത്തി സംഘ്രാഷ്ട്രീയത്തിന് പഥ്യമായ ദേവനാഗരി ഭാഷയെ കറന്‍സിയില്‍ പ്രതിഷ്ഠിക്കുകയാണ് ചെയ്തതെന്നാണ് ആക്ഷേപം. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബഹുഭാഷാ സമ്പന്നമായ ഇന്ത്യയില്‍ എല്ലാവര്‍ക്കും തിരിച്ചറിയാന്‍ എളുപ്പത്തില്‍ ഇംഗ്ളീഷ് അക്ഷരങ്ങളും അക്കങ്ങളും ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന, ഗാന്ധിക്കണ്ണടയുള്ള ‘സ്വച്ഛ് Read more about പുതിയ 500, 2000 രൂപ നോട്ടില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം വിവാദമായി[…]

ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സിന് സീസണിലെ മിന്നും ജയം.

08:59 am 13/11/2016 കൊച്ചി: തണുത്തുറഞ്ഞുപോയ ഒരു പകുതിയെ ആര്‍ത്തലച്ച മറുപാതികൊണ്ട് ബ്ളാസ്റ്റേഴ്സ് പാടേ മാറ്റിയെഴുതിക്കളഞ്ഞു. മലയാളത്തിന്‍െറ സ്വന്തം സി.കെ. വിനീത് വിജയപ്രതീക്ഷകള്‍ ആധികാരികമായിത്തന്നെ ചുമലിലേറ്റിയപ്പോള്‍ ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സിന് സീസണിലെ മിന്നും ജയം. കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മുക്കിയ ബ്ളാസ്റ്റേഴ്സ് പോയന്‍റുനിലയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ആദ്യ പകുതിയില്‍ പിന്നിലായശേഷം പൊരുതിക്കയറിയ ടീമിനുവേണ്ടി രണ്ടുതവണ വലകുലുക്കിയ വിനീത് വീണ്ടും കളിയിലെ ഹീറോയായി. 22ാം മിനിറ്റില്‍ ബെര്‍ണാഡ് Read more about ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സിന് സീസണിലെ മിന്നും ജയം.[…]

ഓംകാരം അയ്യപ്പപൂജ മഹോത്സവം നവംബര്‍ 19-ന് തുടങ്ങുന്നു

08:59 am 13/11/2016 ചിക്കാഗോ: ഓംകാരം ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷവും പതിവുപോലെ അയ്യപ്പപൂജ മഹോത്സവം നവംബര്‍ 19-ന് ശനിയാഴ്ച മുതല്‍ 2273 ഒട്ടാവ സ്ട്രീറ്റ്, ഡസ്‌പ്ലെയിന്‍സില്‍ നിന്നും തുടങ്ങുന്നതാണ്. മകരവിളക്ക് മഹോത്സവം വരെ എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും അയ്യപ്പഭക്തരുടെ വസതിയില്‍ വച്ചും കൂടാതെ ലെമണ്ടിലുള്ള ഹിന്ദു ക്ഷേത്രം അറോറയിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം, ലേക്ക് കൗണ്ടി ഹിന്ദു ക്ഷേത്രം, ഗ്ലെന്‍വ്യൂവിലുള്ള ഹനുമാന്‍ ക്ഷേത്രം, ലോക് പോര്‍ട്ടിലുള്ള ശ്രീ ഗണേശ ഗായത്രി ക്ഷേത്രം, ജൂലിയറ്റിലുള്ള Read more about ഓംകാരം അയ്യപ്പപൂജ മഹോത്സവം നവംബര്‍ 19-ന് തുടങ്ങുന്നു[…]

2020-ലെ ഫോമാ കണ്‍വന്‍ഷന്‍ ജോണ്‍ സി. വര്‍ഗീസിന്റെ (സലീം) നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍

08:57 am 13/11/2016 2018- 2020 കാലഘട്ടത്തില്‍ ഫോമയെ നയിക്കുവാന്‍ ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസിന്റെ (സലീം) നേതൃത്വത്തില്‍ ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍ തയാറെടുക്കുന്നു. ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ന്യൂയോര്‍ക്കില്‍ ഫോമ ഇതുവരെ ഒരു കണ്‍വന്‍ഷന്‍ നടത്തിയിട്ടില്ല. വിനോദ സഞ്ചാരികളുടെ പറുദീസ എന്നു വിശേഷിപ്പിക്കുന്ന ന്യൂയോര്‍ക്ക് ലോക ടൂറിസ്റ്റുകളുടെ ശ്രദ്ധാകേന്ദ്രമാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ മ്യൂസിയങ്ങള്‍, എംമ്പയര്‍ സ്റ്റേറ്റ് കെട്ടിടം, 9/11 സ്മാരകം, മറ്റ് ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ എന്നിവയാല്‍ ന്യൂയോര്‍ക്ക് Read more about 2020-ലെ ഫോമാ കണ്‍വന്‍ഷന്‍ ജോണ്‍ സി. വര്‍ഗീസിന്റെ (സലീം) നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍[…]

മലയാളം സ്കൂളിന്റെ വാര്‍ഷികവും, കേരളപ്പിറവിയും ആഘോഷിച്ചു

08:56 am 13/11/2016 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ കഴിഞ്ഞ 14 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന മലയാളം സ്കൂളിന്റെ വാര്‍ഷികവും, കേരളപ്പിറവി ദിനാഘോഷവും സംയുക്തമായി നവംബര്‍ ആറാംതീയത ഞായറാഴ്ച വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയില്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. വളര്‍ന്നുവരുന്ന പുതു തലമുറയെ നമ്മുടെ സംസ്കാരത്തിലും പൗതൃകത്തിലും വളര്‍ത്തേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് ജോര്‍ജ് തുമ്പയില്‍ പറഞ്ഞു. മക്കളെ മലയാള ഭാഷ പഠിപ്പിക്കണമെന്നും, Read more about മലയാളം സ്കൂളിന്റെ വാര്‍ഷികവും, കേരളപ്പിറവിയും ആഘോഷിച്ചു[…]

ക്വീന്‍മേരി മിനിസ്ട്രിയുടെ പുതിയ മാധ്യമ സംരംഭമായ മരിയന്‍ വോയ്‌സ് ക്രിസ്മസിന്

ഫിലാഡല്‍ഫിയ: അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവും ജനപ്രീതി ആര്‍ജിച്ചിട്ടുള്ള കത്തോലിക്കാ ചാനലായ മരിയന്‍ ടിവിക്ക് നേതൃത്വം നല്‍കുന്ന ക്വീന്‍ മേരി മിനിസ്ട്രിയുടെ പുതിയ മാധ്യമ സംരംഭമായ മരിയന്‍ വോയ്‌സിന്റെ ആദ്യ പതിപ്പ് ഈ ക്രിസ്മസിന് ഇറങ്ങുമെന്നു ക്വീന്‍ മേരി മിനിസ്ട്രി ചെയര്‍മാന്‍ ബ്രദര്‍ ഡൊമിനിക് അറിയിച്ചു. പരിശുദ്ധ കന്യകാ മറിയത്തിന്റെ സന്ദേശങ്ങള്‍ക്കായിരിക്കും മരിയന്‍ വോയ്‌സില്‍ പ്രധാന്യം നല്‍കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്യകാ മറിയത്തെക്കുറിച്ച് പ്രമുഖ എഴുത്തുകാരുടെ ലേഖനങ്ങളും ഫീച്ചറുകളും മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പംക്തികളും മരിയന്‍ വോയ്‌സിനു Read more about ക്വീന്‍മേരി മിനിസ്ട്രിയുടെ പുതിയ മാധ്യമ സംരംഭമായ മരിയന്‍ വോയ്‌സ് ക്രിസ്മസിന്[…]

ട്രംപിന്റെ ജൈത്രയാത്ര തുടരുന്നു ; ഇലക്ട്രറല്‍ വോട്ടുകളുടെ എണ്ണം വീണ്ടും ഉയര്‍ന്നു

08:50 am 13/11/2016 – പി. പി. ചെറിയാന്‍ ഫീനിക്‌സ്(അരിസോണ): പൊതുതിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിക്കുമ്പോള്‍ ട്രംപിനുണ്ടായിരുന്ന ഇലക്ട്രറല്‍ വോട്ടുകളുടെ എണ്ണം 279. വ്യാഴാഴ്ച വൈകിട്ട് അരിസോണയിലെ അവസാന ഫലം പ്രഖ്യാപിച്ചപ്പോള്‍ ട്രംപിന് 11 വോട്ടുകള്‍ കൂടി ലഭിച്ചതോടെ ലീഡ് 290 ആയി ഉയര്‍ന്നു. എന്നാല്‍ പോപ്പുലര്‍ വോട്ടുകള്‍ ഹിലറിയേക്കാള്‍ 4 ലക്ഷം കുറവാണ്. കഴിഞ്ഞ 20 വര്‍ഷമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ തുണച്ചിരുന്ന സംസ്ഥാനം ഇക്കുറിയും ട്രംപിനെ തന്നെയാണ് വിജയിപ്പിച്ചത്. 1996ലാണ് അവസാനമായി അരിസോണ ബില്‍ ക്ലിന്റനിലൂടെ ഡമോക്രാറ്റിക്ക് Read more about ട്രംപിന്റെ ജൈത്രയാത്ര തുടരുന്നു ; ഇലക്ട്രറല്‍ വോട്ടുകളുടെ എണ്ണം വീണ്ടും ഉയര്‍ന്നു[…]