ഫൊക്കാനയുടെ 2016- 18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ അധികാര കൈമാറ്റം ഇന്ന് (നവംബര്‍ 12- ന്) –

08:47 am 13/11/2016 ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക് : ഫൊക്കാനയുടെ 201618 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവര്‍ത്ത ഉത്ഘാടനവും അധികാര കൈമാറ്റവും ഇന്ന് നവംബര്‍ 12 ആം തീയതി ശനിയാഴിച്ച ന്യൂയോര്‍ക്, റോക്‌ലാന്‍ഡ് കൗണ്ടിയിലുള്ള Saffron Indian Cuisine( 97 S Rt 303 Congers, NY 10920) വച്ചു നടതുന്നതാണ്. രാവിലെ 11 ന് 20142016 കമ്മിറ്റിയുടെ മീറ്റിങ്ങ് ജോണ്‍ പി ജോണിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്നതാണ് ,ഉച്ചക്ക് ഒരു മണി മുതല്‍ പുതിയകമ്മിറ്റിയുടെ മീറ്റിങ്ങ് തമ്പി Read more about ഫൊക്കാനയുടെ 2016- 18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ അധികാര കൈമാറ്റം ഇന്ന് (നവംബര്‍ 12- ന്) –[…]

നടൻ റോബർട്ട് വോഗൻ അന്തരിച്ചു.

08:19 pm 12/11/2016 ന്യൂയോർക്ക്:നടൻ റോബർട്ട് വോഗൻ അന്തരിച്ചു. 83 വയസ്സായിരുന്നു. രക്താർബുദം ബാധിച്ചായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിൽ വെച്ച് ആയിരുന്നു അന്ത്യം. മാൻ ഫ്രം അങ്കിളിലെ നെപ്പോളിയൻ സോളോ സീക്രട്ട് ഏജന്റ് ആണ് അദ്ദേഹത്തിൻെറ പ്രശസ്ത വേഷം. മാഗ്നിഫിസൻറ് സെവനിലെ ലീ എന്ന എന്ന വേഷവും പ്രശസ്തമാണ്. കൂടാതെ ടെലിവിഷൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങി.

ജനങ്ങൾ ബുദ്ധിമുട്ടുകൾ സഹിച്ചും കൂടെയുണ്ടെന്ന്​ ധനമന്ത്രി പറഞ്ഞു.

08:14 pm 12/11/2016 ന്യൂഡൽഹി: നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കള്ളപണത്തിനെതിരായ വൻ ദൗത്യത്തി​െൻറ ഭാഗമെന്ന്​ ധനമന്ത്രി അരുൺജെയ്​റ്റലി. രാജ്യത്തെ 86 ശതമാനത്തോളം വരുന്ന നോട്ടുകൾ മാറ്റു​േമ്പാൾ പ്രയാസങ്ങളുണ്ടാവും. ജനങ്ങൾക്ക്​ നേരിട്ട ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുന്നു. ജനങ്ങൾ ബുദ്ധിമുട്ടുകൾ സഹിച്ചും കൂടെയുണ്ടെന്ന്​ ധനമന്ത്രി പറഞ്ഞു. നോട്ടുകളുടെ വിതരണം പൂർത്തിയാവാൻ ഇനിയും സമയമെടുക്കുമെന്നും അദേഹം സൂചന നൽകി. 58 ലക്ഷത്തോളം ആളുകൾ എസ്​.ബി.​െഎ വഴി നോട്ടുകൾ മാറ്റി വാങ്ങി. രണ്ട്​​ കോടിയോളം ഇടപാടുകൾ രണ്ട്​ ദിവസത്തിനുള്ളിൽ എസ്​.ബി.​െഎ വഴി Read more about ജനങ്ങൾ ബുദ്ധിമുട്ടുകൾ സഹിച്ചും കൂടെയുണ്ടെന്ന്​ ധനമന്ത്രി പറഞ്ഞു.[…]

ട്രംപ് വൈറ്റ് ഹൗസില്‍, ഹിലരി വനത്തില്‍!

08:13 pm 12/11/2016 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : വിജയശ്രീലാളിതനായി ഡോണള്‍ഡ് ട്രംപ്, പ്രസിഡന്റ് ഒബാമയുമായി വൈറ്റ് ഹൗസില്‍ സുഹൃദ് സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ഞെട്ടലില്‍ നിന്നും അല്പം ആശ്വാസം തേടി ഹിലരി ക്ലിന്റന്‍ ചപ്പാക്ക് പാര്‍ക്കില്‍ വളര്‍ത്തുനായയുമായി എത്തിയത്. ന്യൂയോര്‍ക്കിലെ വൃക്ഷ നിബിഡമായ ചപ്പാക്ക് പാര്‍ക്കില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റന്‍ പരാജയപ്പെട്ടതിന്റെ കദന ഭാരവും പേറി ഹിലരിയുടെ ആരാധികയായ മാര്‍ഗറ്റ് ഗെര്‍സ്റ്ററും അവിടെ എത്തി ചേര്‍ന്നു. മാര്‍ഗറ്റ് ഗെര്‍സ്റ്റര്‍ Read more about ട്രംപ് വൈറ്റ് ഹൗസില്‍, ഹിലരി വനത്തില്‍![…]

ഡാലസില്‍ സ്‌പെല്ലിംഗ് ബി മത്സരം നവംബര്‍ 12ന്

08:11 pm 12/11/2016 – പി. പി. ചെറിയാന്‍ ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പെല്ലിംഗ് ബി 2016, സ്പീച്ച് കോംപിറ്റിഷന്‍ നവംബര്‍ 12 ശനിയാഴ്ച രാവിലെ 10 മുതല്‍ 3 വരെ. നാല് ഗ്രൂപ്പുകളായി നടക്കുന്ന മത്സരങ്ങളില്‍ കേരള അസോസിയേഷന്‍ മെമ്പര്‍മാരുടെ കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. സ്ഥലം: Cayote Ridge Golf Club,1689 Bandera Drive, Carotton-Texas കൂടുതല്‍ വിവരങ്ങള്‍ക്ക് സോണിയ തോമസ് Read more about ഡാലസില്‍ സ്‌പെല്ലിംഗ് ബി മത്സരം നവംബര്‍ 12ന്[…]

മര്‍ത്തോമ സഭ നവംബര്‍ 13ന് സഭൈക്യദിനമായി ആചരിക്കുന്നു

08:09 pm 12/11/2016 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ആഗോള തലത്തില്‍ വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുളള ബന്ധം സുദൃഢമാക്കുന്നതിനും പ്രാദേശിക തലങ്ങളില്‍ ക്രിസ്തുവിലുളള ഐക്യത അനുഭവപ്പെടുന്നതിനും, ദൗത്യ നിര്‍വഹണത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും സഹായകരമായ പരിപാടികള്‍ മര്‍ത്തോമ സിഎസ്‌ഐ- സിഎന്‍ഐ സഭകള്‍ ചേര്‍ന്ന് നടപ്പാക്കുന്നതിന് സഭൈക്യ പ്രസ്ഥാനത്തിന്റെ രൂപീകരണം പ്രയോജനകരമാണെന്ന് മര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. എല്ലാ വര്‍ഷവും നവംബര്‍ രണ്ടാം !ഞായറാഴ്ച സഭൈക്യ പ്രാര്‍ഥനാദിനമായി മൂന്നു സഭകളും Read more about മര്‍ത്തോമ സഭ നവംബര്‍ 13ന് സഭൈക്യദിനമായി ആചരിക്കുന്നു[…]

ദീപ വിനുവിന് ന്യൂയോര്‍ക്ക് നഴ്‌സിംഗ് മാനേജ്‌മെന്റ് എക്‌സലന്‍സ് അവാര്‍ഡ്

08;08 pm 12/11/2016 ന്യൂയോര്‍ക്ക് സിറ്റി : അമേരിക്കന്‍ മലയാളി നഴ്‌സിന് ന്യൂയോര്‍ക്ക് എക്‌സലന്‍സ് ഇന്‍ മാനേജ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. ന്യൂയോര്‍ക്ക് നിവാസിയും മലയാളിയുമായ ദീപ വിനുവിനാണ് 2016 ലെ അവാര്‍ഡ് ലഭിച്ചത്. നേഴ്‌സിങ് മാനേജ്‌മെന്റിലുള്ള വൈഭവം, നേതൃത്വപാടവം, തൊഴിലിനോടുള്ള പ്രതിബദ്ധത തുടങ്ങിയ കാര്യങ്ങള്‍ അവാര്‍ഡിന് നിര്‍ണ്ണായകമായി. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് , ഹോസ്പിറ്റല്‍ വകുപ്പുകളുടെ നെറ്റ് വര്‍ക്കിലെ ആതുരശുശ്രൂഷാമേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകളില്‍ നിന്നാണ് ദീപയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ സേവനം ചെയ്യുന്ന Read more about ദീപ വിനുവിന് ന്യൂയോര്‍ക്ക് നഴ്‌സിംഗ് മാനേജ്‌മെന്റ് എക്‌സലന്‍സ് അവാര്‍ഡ്[…]

കറന്‍സികള്‍ അസാധുവാക്കിയ നടപടി: ഫൊക്കാന അമര്‍ഷം രേഖപ്പെടുത്തി

08:06 pm 12/11/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക്: ഇന്ത്യാ ഗവണ്‍മെന്റ് 1000-ത്തിന്റെയും , 500-ന്റെയും കറന്‍സികള്‍ അസാധുവാക്കിയ നടപിടിമൂലം പ്രവാസികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട്കള്‍ക്കു അമേരിക്കയിലെ പ്രവാസി സംഘടനളുടെ സംഘടനആയ ഫൊക്കാന അമര്‍ഷം രേഖപ്പെടുത്തി. പ്രവാസികളുടെ ബുദ്ധിമുട്ട്കളെ നോക്കാതെ എടുത്ത നടപിടികള്‍ക്ക് ,അമേരിക്കയില്‍ തന്നെ കറന്‍സികള്‍ മാറി എടുക്കാനുള്ള സൗകര്യം ഉണ്ടാക്കണം എന്നും ഫൊക്കാന ഇന്‍ഡ്യ ഗവണ്‍മെന്റിനോട് ആവിശ്യപ്പെട്ടു. ഈ അറിയിപ്പ് കണ്ടപ്പോള്‍ തന്നെ ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോര്‍കിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ Read more about കറന്‍സികള്‍ അസാധുവാക്കിയ നടപടി: ഫൊക്കാന അമര്‍ഷം രേഖപ്പെടുത്തി[…]

ഗള്‍ഫ് മേഖലയില്‍ നിന്നും കുടിയേറിയ വിശ്വാസി സമൂഹ സംഗമം ന്യൂയോര്‍ക്കില്‍

08:06 pm 12/11/2016 – മാത്തുക്കുട്ടി ഈശോ ന്യൂയോര്‍ക്ക്: ഗള്‍ഫ് മേഖലയില്‍ നിന്നും അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിയ ഏതാനും ക്രിസ്തീയ വിശ്വാസി സുഹൃത്തുക്കള്‍ ചേര്‍ന്നു കുടുംബ സംഗമം നടത്തുന്നതിന് 2017-ല്‍ നടത്തും. വളരെ വര്‍ഷങ്ങള്‍ സൗദി അറേബ്യയിലും ഗള്‍ഫ് മേഖലയിലും ജോലി ചെയ്തിരുന്ന കാലത്ത് സുഹൃത്തുക്കളായിരുന്ന ഏകദേശം നൂറോളം കുടുംബങ്ങള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും കാനഡയിലേക്കും കുടിയേറിയിട്ടുള്ളതായി ഗള്‍ഫ് മലയാളിക്കള്‍ക്കിടയില്‍ പാസ്റ്റര്‍ സാമുവേല്‍ ദാനിയേല്‍ (സാം അച്ചായന്‍) അറിയിച്ചു. 2017-ല്‍ ന്യൂയോര്‍ക്കില്‍ വച്ചു ത്രിദിന കോണ്‍ഫ്രന്‍സായി വിശ്വാസി Read more about ഗള്‍ഫ് മേഖലയില്‍ നിന്നും കുടിയേറിയ വിശ്വാസി സമൂഹ സംഗമം ന്യൂയോര്‍ക്കില്‍[…]

ചരിത്ര വിജയം നേടിയെടുത്ത ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ആശംസകള്‍

08:03 pm 12/11/2016 ഡാളസ്:ലോകം ഒന്നടങ്കം ഉറ്റുനോക്കിയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ആര് എന്ന് ചോദ്യത്തിന് ചരിത്ര വിജയം നേടിയെടുത്ത ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ആശംസകള് നേരുന്നതായി പ്രസിഡണ്ട് എബി തോമസ് അറിയിച്ചു.ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ അമരത്തു എത്തുമ്പോള്‍ അദ്ദേഹത്തിന് ശക്തമായി ഭരിക്കുവാന്‍, അമേരിക്കന്‍ ജനതയുടെ സ്വാപ്നങ്ങള്‍ സാക്ഷത്കരിക്കുവാന്‍ ദൈവം അദ്ദേഹത്തെ നിയോഗിച്ചതായി തോമസ് അഭിപ്രായപ്പെട്ടു. ഡൊണാള്‍ഡ് ട്രംപിന്റെ ജന മുന്നേറ്റം കാണാതെ യാഥാര്ഥ്യത്തെ മൂടി വെച്ച അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ഒരു തിരിച്ചടിയായി Read more about ചരിത്ര വിജയം നേടിയെടുത്ത ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ആശംസകള്‍[…]