ചൊവ്വാഴ്​ച മുതൽ സംസ്ഥാനത്തെ കടകൾ ചൊവ്വാഴച മുതൽ അടച്ചിടും

07:59 pm 12/11/2016 കോഴിക്കോട്​: നോട്ടുകൾ അസാധുവാക്കിയ നടപടിയിലെ അപാകതയിൽ പ്രതിഷേധിച്ച്​ ചൊവ്വാഴ്​ച മുതൽ സംസ്ഥാനത്തെ കടകൾ ചൊവ്വാഴച മുതൽ അടച്ചിടും. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്​ അനിശ്ചിതകാല കടയടപ്പ്​ സമരം ​​പ്രഖ്യാപിച്ചത്​. നോട്ടുകൾ അസാധുവാക്കിയത്​ കച്ചവടത്തെ ബാധിച്ചതിനാലാണ്​ പ്രതിഷേധം. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്​​ ചെറുകിട കച്ചവടക്കാരെ സാരമായി ബാധിച്ചിരുന്നു.

ചലച്ചിത്ര– സീരിയൽ താരം രേഖ മോഹനെ മരിച്ച നിലയിൽ കണ്ടെത്തി

07:52 pm 12/11/2016 തൃശൂർ; ചലച്ചിത്ര– സീരിയൽ താരം രേഖ മോഹനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പുഴക്കൽ ശോഭാസിറ്റിയിലെ ഫ്ലാറ്റിലാണ്​ രേഖയെ മരിച്ചനിലയിൽ കണ്ടെത്തിയത്​. മലേഷ്യയിലുള്ള ഭർത്താവും മകനും ഫോണിൽ ബന്ധപ്പെട്ടിട്ടും രേഖയെ കിട്ടിയിരുന്നില്ല. തുടർന്ന്​ അപ്പാർട്ട്​മെൻറിലെ സെക്യൂരിറ്റിയെ വിളിച്ച്​ അന്വേഷിക്കുകയായിരുന്നു. ഫ്ലാറ്റ്​ അകത്തുനിന്ന്​ അടച്ചനിലയിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനും അടുത്ത താമസക്കാരും ചേർന്ന്​ ഫ്ലാറ്റ്​ തുറന്നപ്പോഴാണ്​ മൃതദേഹം കണ്ടത്​. ഡൈനിങ്​ ഹാളിലെ ടേബിളിൽ തലവെച്ചുകിടക്കുന്ന നിലയിലായിരുന്നു. മരണകാരണം അറിവായിട്ടില്ല. ഉദ്യാനപാലകൻ, നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ Read more about ചലച്ചിത്ര– സീരിയൽ താരം രേഖ മോഹനെ മരിച്ച നിലയിൽ കണ്ടെത്തി[…]

നോട്ട് പിൻവലിക്കൽ: ഇന്ത്യൻ ജനതക്ക് നന്ദിയർപ്പിക്കുന്നതായി മോദി

03:31 PM 12/11/2016 കോബ്: സന്തോഷത്തോടെയും സ്വമനസാലെയും ത്യാഗം അനുഷ്ഠിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് പ്രണാമം അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തുനിന്നും വിമർശങ്ങൾ ഉയരുകയും ബാങ്കിന് മുന്നിലുള്ള സാധാരണക്കാരുടെ ക്യൂ നീളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജപ്പാൻ സന്ദർശനം നടത്തുന്ന മോദി നോട്ട് പിൻവലിക്കൽ നടപടിയെക്കുറിച്ച് ആദ്യമായി പ്രതികരിച്ചത്. രാജ്യത്തിന് വേണ്ടി ജനങ്ങൾ വലിയ ത്യാഗം സഹിക്കുകയാണ്. വലിയ തീരുമാനത്തിന് ഒപ്പം നിൽക്കുന്ന ജനതയെ സല്യൂട്ട് ചെയ്യുന്നു. കള്ളപ്പണത്തിന് എതിരായ നടപടിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും കോബ് ടൗണിൽ ഇന്ത്യൻ Read more about നോട്ട് പിൻവലിക്കൽ: ഇന്ത്യൻ ജനതക്ക് നന്ദിയർപ്പിക്കുന്നതായി മോദി[…]

ചില്ലറ ക്ഷാമം : കരുനാഗപ്പള്ളി എസ്​.ബി.ടിയിൽ സംഘർഷം

03:29 PM 12/11/2016 കരുനാഗപ്പള്ളി: വവ്വക്കാവ്​ എസ്​.ബി.ടിയിൽ ചില്ലറക്ഷാമത്തെ തുടർന്ന്​ സംഘർഷം. ജനക്കൂട്ടം ബാങ്കി​െൻറ ജനൽച്ചില്ലുകൾ അടിച്ചു തകർത്തു. രാവിലെ എട്ടു മുതൽ നോട്ട്​ മാറാനും അക്കൗണ്ടിൽ നിന്ന്​ പണം പിൻവലിക്കാനുമായി വൻ നിര തന്നെ ബാങ്കിലുണ്ടായിരുന്നു. എന്നാൽ 12മണിയോടെ ബാങ്കിലെ പണം തീർന്നു. രാവിലെ മുതൽ കാത്തു നിൽക്കുന്നവർക്ക്​ പണം നൽകാനാകാത്തതിനെ തുടർന്നാണ്​ സംഘർഷമുണ്ടായത്​. ഉച്ചക്ക്​ ​േശഷം കൊല്ലത്തെ പ്രധാന ശാഖയിൽ പണമെത്തിച്ച്​ നൽകാമെന്ന്​ അധികൃതർ പറഞ്ഞെങ്കിലും ഉപഭോക്​താക്കൾ ബഹളം തുടരുകയായിരുന്നു. സംഘർഷത്തിൽ ബാങ്കി​െൻറ വാതിൽ, Read more about ചില്ലറ ക്ഷാമം : കരുനാഗപ്പള്ളി എസ്​.ബി.ടിയിൽ സംഘർഷം[…]

ജയലളിത ആശുപത്രി വിടാനൊരുങ്ങുന്നു

03:29 PM 12/11/2016 ചെന്നൈ: ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് എപ്പോൾ വേണമെങ്കിലും ആശുപത്രി വിടാമെന്ന് അധികൃതർ. ചെന്നൈ അപ്പോളോ ആശുപത്രിയിൽ സെപ്തംബർ മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് ജയലളിത. അണുബാധ പൂർണമായും നിയന്ത്രണ വിധേയമാണ്. വീട്ടിലേക്ക് പോകണമെന്ന് അവർക്ക് തോന്നുന്ന സമയത്ത് പോകാമെന്നും അപ്പോളോ ആശുപത്രി സ്ഥാപകനായ പ്രതാപ് റെഡ്ഢി പറഞ്ഞു. കടുത്ത പനിയും അണുബാധയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ആരോഗ്യസ്ഥിയെക്കുറിച്ച് ആശുപത്രി അധികൃതരിൽനിന്ന് നിന്നും വ്യക്തമായ Read more about ജയലളിത ആശുപത്രി വിടാനൊരുങ്ങുന്നു[…]

മരിച്ച സ്ഥാനാര്‍ത്ഥിയ്ക്ക് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം

03:24 pm 12/11/2016 – പി. പി. ചെറിയാന്‍ ഓഷന്‍സൈഡ്(കലിഫോര്‍ണിയ): മരിച്ച സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വന്‍ വിജയം. കലിഫോര്‍ണിയ ഓഷന്‍ സൈഡ് വോട്ടര്‍മാരാണ് സെപ്റ്റംബര്‍ 23ന് മരിച്ച ഗാരി ഏണസ്റ്റിനെ സിറ്റി ട്രഷററായി വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തത്. പ്രമേഹ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു ഗാരിയുടെ മരണം. മരണത്തിനു മുന്‍പു തന്നെ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ ഗാരിയുടെ പേരും അച്ചടിച്ചു കഴിഞ്ഞിരുന്നു. മരിച്ച വിവരം അറിയാതെയാണ് വോട്ടര്‍മാരില്‍ 53 ശതമാനം പേര്‍ ഗാരിക്ക് വോട്ട് Read more about മരിച്ച സ്ഥാനാര്‍ത്ഥിയ്ക്ക് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം[…]

ബോളിവുഡ് ഗായകന്‍ വിജയ് ബനഡിക്ട് സംഗീത സായാഹനം ഡാലസില്‍ .

03:24 pm 12/11/2016 – പി. പി. ചെറിയാന്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് (ഡാലസ്): മുന്‍ ബോളിവുഡ് ഗായകന്‍ വിജയ് ബനഡിക്ട് ടീം ഒരുക്കുന്ന സംഗീത സായാഹ്നം നവംബര്‍ 12 ശനിയാഴ്ച വൈകിട്ട് 5.30ന് ഡാലസില്‍ നടത്തപ്പെടും. ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഡിസ്ട്രിബ്യൂഷന്‍ വെയിലുളള മെട്രൊ ചര്‍ച്ച് ഓഫ് ഗോഡ് ആതിഥേയത്വം വഹിക്കുന്ന മ്യൂസിക്ക് കണ്‍സര്‍ട്ടില്‍ മെട്രൊ ജയ് ഹൊ ബാന്റും, ഡാള്‍ട്ടണ്‍ ദിവാകരനും സംയുക്തമായി ഒരുക്കുന്ന സാംസണ്‍ ഹെവന്‍ലി ബീറ്റ്‌സും ഉണ്ടായിരിക്കും. കണ്‍സര്‍ട്ടിലേക്കുളള പ്രവേശനം സൗജന്യമാണ്. സൗജന്യ പാര്‍ക്കിങ്ങ് Read more about ബോളിവുഡ് ഗായകന്‍ വിജയ് ബനഡിക്ട് സംഗീത സായാഹനം ഡാലസില്‍ .[…]

ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഉജ്വല വിജയം

03:25 pm 12/11/2016 ന്യൂയോര്‍ക്ക്: നവംബര്‍ എട്ടിന് നടന്ന അമേരിക്കന് തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ മത്സരിച്ച ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഉജ്വല വിജയം കൈവരിച്ചു. യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിച്ച ടോം സ്വാസി (മൂന്നാം ഡിസ്ട്രിക്ട്), കാത്തിലിന്‍ റൈസ് (നാലാം ഡിസ്ട്രിക്ട്), ഗ്രിഗോറി മീക്‌സ് (അഞ്ചാം ഡിസ്ട്രിക്ട്) എന്നിവര്‍ അനായാസം വിജയിച്ചപ്പോള്‍, ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിച്ച ജോണ്‍ ബ്രൂക്ക് (എട്ടാം ഡിസ്ട്രിക്ട്), ടോഡ് കാമിന്‍ സ്കീ (ഒമ്പതാം ഡിസ്ട്രിക്ട്) എന്നിവരും ന്യൂയോര്‍ക്ക് അംസബ്ലിയിലേക്ക് മത്സരിച്ച ആന്റണി ഡുറോസ്സ Read more about ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഉജ്വല വിജയം[…]

കെ.എച്ച്.എന്‍.എ ഫ്‌ളോറിഡ മേഖല സംഗമം അവിസ്മരണീയമായി –

03:22 pm 12/11/2016 സതീശന്‍ നായര്‍ ഫ്‌ളോറിഡ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ദേശീയ ഹിന്ദു സംഗമത്തിന്റെ മുന്നോടിയായി മയാമിയില്‍ വച്ചു നടത്തിയ മേഖലാ ഹിന്ദു സംഗമം പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ഉദ്ഘ്ടാനം ചെയ്തു. രാഷ്ട്രീയമായി പരസ്പരം പോരടിച്ചുകൊണ്ടിരുന്ന അനേകം നാട്ടുരാജ്യങ്ങളെ സാംസ്കാരികമായി സമന്വയിപ്പിച്ചിരുന്ന ഏകാത്മക ദര്‍ശനം ഭാരതത്തിന്റെ എക്കാലത്തേയും കരുതലും സന്ദേശവുമായിരുന്നെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ ഏവരേയും ഓര്‍മ്മിപ്പിച്ചു. വിവിധങ്ങളായ ശൈവ, വൈഷ്ണവ, ശാസ്‌ത്രേയ വിഭാഗങ്ങളേയും പ്രാചീന ഗോത്രാചാരങ്ങളേയും Read more about കെ.എച്ച്.എന്‍.എ ഫ്‌ളോറിഡ മേഖല സംഗമം അവിസ്മരണീയമായി –[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ 40 മണിക്കൂര്‍ ആരാധനയും കാരുണ്യവര്‍ഷാവസാന പ്രാര്‍ത്ഥനകളും

03;20 pm 12/11/2016 – ബീന വള്ളിക്കളം ഷിക്കാഗോ: ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച കാരുണ്യവര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് 40 മണിക്കൂര്‍ ആരാധനയും പ്രാര്‍ത്ഥനകളും സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തുന്നു. നവംബര്‍ 18-ന് വെള്ളിയാഴ്ച രാവിലെ 8.30-ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് ബലിയര്‍പ്പിക്കുന്നതാണ്. വൈകിട്ട് 7 മണിക്ക് മാര്‍ ജോയി ആലപ്പാട്ടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം ദിവ്യകാരുണ്യ ആരാധന ആരംഭിക്കുന്നു. നവംബര്‍ 19-ന് ശനിയാഴ്ച രാവിലെ 8.30-നു ദിവ്യബലിയുണ്ടായിരിക്കും. തുടര്‍ന്ന് വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ ആരാധന തുടരുന്നതാണ്. ഭക്തസംഘനകളും ആരാധനയില്‍ Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ 40 മണിക്കൂര്‍ ആരാധനയും കാരുണ്യവര്‍ഷാവസാന പ്രാര്‍ത്ഥനകളും[…]