എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 3-ന്

09:36 am 10/11/2016 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ മുപ്പത്തിമൂന്നാമത് ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടപ്പെടുന്നു. മുഖ്യാതിഥിയായി എത്തുന്ന സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ അഭി. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് വചന സന്ദേശം നല്‍കും. ആരാധന, പൊതുസമ്മേളനം, എക്യൂമെനിക്കല്‍ ഗായകസംഘത്തിന്റെ കരോള്‍ ഗാനങ്ങള്‍, എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ അംഗങ്ങളായ 15 Read more about എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 3-ന്[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് കൊളംബോയില്‍ തിരശീല ഉയരുന്നു

– ഡോ. ജോര്‍ജ് എം കാക്കനാട്ട് കൊളംബോ: അഖില ലോക മലയാളികളെ ഐക്യ ചരടില്‍ കോര്‍ത്തിണക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നിഗംബോയിലെ ജെറ്റ് വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലിലാണ് നവംബര്‍ 10 മുതല്‍ 12 വരെ മലയാളത്തനിമയുള്ള കോണ്‍ഫറന്‍സ് അരങ്ങേറുന്നത്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള ഡെലിഗേറ്റുകള്‍ എത്തിയിട്ടുണ്ട്. പാര്‍ലമെന്റ് അംഗമായ റിച്ചാള്‍ഡ് ഹെ ആണ് മുഖ്യാതിഥി. പത്താം Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് കൊളംബോയില്‍ തിരശീല ഉയരുന്നു[…]

തിരശ്ശീലയില്‍ പുത്തന്‍ ചക്രവാളങ്ങള്‍ വിരിയിക്കാന്‍ ഫെസ്റ്റലന്‍ നാലാം സീസണ്‍ ഒരുങ്ങുന്നു

09:34 am 10/11/2016 മൊയ്തീന്‍ പുത്തന്‍ചിറ ന്യൂയോര്‍ക്ക്: ആധുനിക മലയാള സിനിമയില്‍ സര്‍ഗ്ഗാത്മകമായ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമാണ് കടന്നുപോകുന്നത്. പ്രതിഭാധനരായ ഒരുകൂട്ടം നവാഗതര്‍ സിനിമയ്ക്ക് പുതിയ വ്യാകരണങ്ങള്‍ എഴുതിച്ചേര്‍ത്ത് അനിവാര്യമായചില മാറ്റങ്ങള്‍ നല്ല സിനിമകളുടെ വസന്തം തന്നെയാണ് മടക്കിക്കൊണ്ടുവന്നത്. ഇതിനെല്ലാം ഷോര്‍ട്ട് ഫിലിമുകള്‍ വഹിച്ച പങ്ക് ചെറുതല്ല. ഒരു പതിറ്റാണ്ടു മുന്‍പുവരെ ഹ്രസ്വ ചിത്രങ്ങള്‍മലയാളിയുടെ ആസ്വാദന ബോധത്തില്‍ ഇടംപിടിച്ചിരുന്നില്ല. നവ മാധ്യമങ്ങളുടെ വരവോടുകൂടി ഇത്തരം സൃഷ്ടികള്‍ക്ക് വേരു മുളച്ചു. പുത്തന്‍ ചിന്തകളും ആശയങ്ങളും പത്തോ ഇരുപതോ മിനിറ്റുകള്‍ക്കുള്ളില്‍ Read more about തിരശ്ശീലയില്‍ പുത്തന്‍ ചക്രവാളങ്ങള്‍ വിരിയിക്കാന്‍ ഫെസ്റ്റലന്‍ നാലാം സീസണ്‍ ഒരുങ്ങുന്നു[…]

ലോസ്ആഞ്ചലസില്‍ കലയുടെ കുടുംബ സായാഹ്‌നവും കേരളപ്പിറവിയും നവംബര്‍ 12-ന്

09:33 am 10/11/2016 ലോസ്ആഞ്ചലസ്: കേരളാ അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസിന്റെ (കല) ആഭിമുഖ്യത്തില്‍ കേരളത്തിന്റെ അറുപതാം ജന്മദിനവും കുടുംബസായാഹ്നവും സംയുക്തമായി ആഘോഷിക്കുന്നു. നവംബര്‍ 12-നു ശനിയാഴ്ച വൈകിട്ട് 5 മുതല്‍ വിറ്റിയിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (14121 Coteau Dr, Whitter, CA 90604) പരിപാടികള്‍ അരങ്ങേറും. സുപ്രസിദ്ധ ടിവി അവതാരകനും മിമിക്രി കലാകാരനുമായ സാബു തിരുവല്ലയുടെ കലാവിരുന്ന് ഈ പരിപാടിയുടെ മുഖ്യ ഘടകമാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടായി സതേണ്‍ കാലിഫോര്‍ണിയയിലെ മലയാളി സമൂഹം Read more about ലോസ്ആഞ്ചലസില്‍ കലയുടെ കുടുംബ സായാഹ്‌നവും കേരളപ്പിറവിയും നവംബര്‍ 12-ന്[…]

ശനിയും, ഞായറും രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

09:30 am 10/11/2016 ന്യൂഡല്‍ഹി: വരുന്ന ശനി ഞായര്‍ ദിവസങ്ങളില്‍ രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ആണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചത്. പുതിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ആര്‍ബിഐ പറഞ്ഞു. അതിനിടെ പുതിയ പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകും. ധനകാര്യ സെക്രട്ടറി അശോക് ലവാസയാണ് ഇക്കാര്യം അറിയിച്ചത്. കഴിയുന്നത്ര എടിഎമ്മുകള്‍ നാളെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ലവാസ വ്യക്തമാക്കി. രണ്ടു ദിവസം Read more about ശനിയും, ഞായറും രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും[…]

റവ. ഡോ. കെ.സി.മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി

09:29 am 10/11/2016 അയിരൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദികന്‍ അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ കൊല്ലകുഴിയില്‍ റവ. ഡോ. കെ.സി. മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ (78) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതന്‍ കാലം ചെയ്ത ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ സഹോദരനാണ്. ഭാര്യ: ആനി മാത്യൂസ്. മാവേലിക്കര പടിപ്പുര യ്ക്കല്‍ കുടുംബാംഗം. മക്കള്‍: മെറീന, മനോജ്. മരുമക്കള്‍: മോഹന്‍, മേരി. മുംബൈ, അമേരിക്ക തുടങ്ങിയ ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റമ്പാന്‍ ലാസറസ് കോര്‍ എപ്പിസ്‌കോപ്പ (കാനഡ) Read more about റവ. ഡോ. കെ.സി.മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി[…]

ത്രേസ്യാമ്മ ഐസക് (85) നിര്യാതയായി

09;27 am 10/11/2016 ചങ്ങനാശേരി: മാറാട്ടുകളം പരേതനായ ഐസക് ചെറിയാന്റെ ഭാര്യ ത്രേസ്യാമ്മ ഐസക് (85) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പത്തിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപൊളിറ്റന്‍ പള്ളിയില്‍. പരേത ആലപ്പുഴ വടക്കേക്കളം കുടുംബാംഗം. മക്കള്‍: ചെറിയാന്‍ കുഞ്ഞ് (സോണി) എറണാകുളം, പോത്തക്കുട്ടി (സോജന്‍) അബുദാബി, ഡോ. തോമസ് (സാബു) ബംഗളൂരു, സൂസി (യുഎസ്എ), ആനി (മുംബൈ), സിസി (യുഎസ്എ). മരുമക്കള്‍: റോസി (മണ്ണനാല്‍), ആന്‍സി (കുഴിമറ്റം), ഡോ. ലത (ചാലില്‍), ജോസി (പ്ലാംമൂട്ടില്‍), അബു (പുന്നക്കുടി), Read more about ത്രേസ്യാമ്മ ഐസക് (85) നിര്യാതയായി[…]

വര്‍ണ്ണാഭമായ ചടങ്ങില്‍ കേരളാ സെന്റര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

09:26 am 10/11/2016 – ജോസ് കാടാപ്പുറം ന്യൂയോര്‍ക്ക്: ഫഌിംഗിലെ വേള്‍ഡ് ഫെയര്‍ മറീനയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ കേരളാ സെന്റര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഗവണ്‍മെന്റ് സര്‍വീസിനുള്ള അവാര്‍ഡ് അസി. സെക്രട്ടറി ഓഫ് കൊമേഴ്‌സ് അരുണ്‍ കുമാര്‍, കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പിനുള്ള അവാര്‍ഡ് റാം മേനോന്‍, വൈദ്യശാസ്ത്രത്തിനുള്ള സംഭവാനയ്ക്ക് ഡോ. ജയ് രാധാകൃഷ്ണന്‍, അപ്ലൈഡ് സയന്‍സിനു പ്രൊഫ. ടി.വി. രാജന്‍ ബാബു, സാഹിത്യ സേവനത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും മനോഹര്‍ തോമസ് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. മുഖ്യ പ്രസംഗം നടത്തിയ Read more about വര്‍ണ്ണാഭമായ ചടങ്ങില്‍ കേരളാ സെന്റര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു[…]

ട്രംപിന്റെ വിജയം: ഇന്ത്യൻ വ്യവസായ മേഖലക്ക്​ വൻ തിരിച്ചടി

03:15 pm 09/11/2016 മുംബൈ: ​അമേരിക്കയിലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ്​ ട്രംപ്​ വിജയം ഇന്ത്യൻ വ്യവസായ മേഖലക്ക്​ വൻ തിരിച്ചടിയാകുമെന്ന്​ സൂചന. ട്രംപി​െൻറ പല നയങ്ങളും ഇന്ത്യയുടെ വ്യവസായ താൽപ്പര്യങ്ങൾക്ക്​ എതിരാണ്​. അതു​കൊണ്ട്​ തന്നെയാണ്​ ഇന്ത്യൻ വിപണിക്ക്​ ട്രംപ്​ പ്രിയങ്കരനായി മാറാതിരുന്നത്​. വ്യവസായ മേഖലയിലെ നയങ്ങളിലെല്ലാം അമേരിക്ക്​ മുൻ തൂക്കം കൊടുക്കുന്ന രീതിയാവും ട്രംപ്​ പിന്തുടരുക. പല വ്യവസായ കരാറുകളും ​അമേരിക്കക്ക്​ കൂടുതൽ പ്രാധാന്യം കിട്ടുന്ന തരത്തിലേക്ക്​ മാറ്റാനും ട്രംപ്​ ശ്രമം നടത്തും. അമേരിക്കയുമായി മികച്ച വ്യവസായ Read more about ട്രംപിന്റെ വിജയം: ഇന്ത്യൻ വ്യവസായ മേഖലക്ക്​ വൻ തിരിച്ചടി[…]

അമേരിക്കൻ പ്രസിഡന്‍റ്: ഡോണൾഡ് ട്രംപ്.

01:44 pm 09/11/2016 വാഷിങ്ടൺ: അമേരിക്കയുടെ 45ാ പ്രസിഡന്‍റായി റിപ്ലബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 538 അംഗ ഇലക്ടറൽ വോട്ടിൽ 288 വോട്ട് നേടിയാണ് എതിർ സ്ഥാനാർഥി ഹിലരി ക്ലിന്‍റനെ പരാജയപ്പെടുത്തിയത്. യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പ്രത്യേകതയോടെയാണ് എഴുപതുകാരനായ ട്രംപിന്റെ സ്ഥാനാരോഹണം. 2017 ജനുവരി 20ന് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേൽക്കും. തന്നെ വോട്ട് നൽകി വിജയിപ്പിച്ച് എല്ലാവരോടും ട്രംപ് നന്ദി അറിയിച്ചു. ഇതൊരു ചരിത്ര സംഭവമാണെന്ന് ജനങ്ങൾ പറയുന്നു. Read more about അമേരിക്കൻ പ്രസിഡന്‍റ്: ഡോണൾഡ് ട്രംപ്.[…]