ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ടീമിന് ബാഡ്മിന്റണ്‍ ട്രോഫി

ഡാളസ്: ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഡാളസ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഒന്നാമത് വട്ടശേരില്‍ മാര്‍ ദീവന്യാസിയോസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ട്രോഫി ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ടീം നേടി. കുര്യാക്കോസ് വെട്ടിചിറയില്‍, സജി എന്നിവര്‍ അടങ്ങിയ ടീമിനാണ് ട്രോഫി. ഒക്‌ടോബര്‍ 29-നു പ്ലാനോ ബാഡ്മിന്റണ്‍ സെന്ററില്‍ നടന്ന മത്സരത്തിനുശേഷം റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. ബിനോയ് ജോര്‍ജ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സെന്റ് മേരീസ് വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍ വിജയികളെ Read more about ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ടീമിന് ബാഡ്മിന്റണ്‍ ട്രോഫി[…]

ഷിക്കാഗോയില്‍ ചരിത്രമായി ക്രൈസ്റ്റ് വിന്‍ നൈറ്റ്

04:09 pm 6/11/2016 – അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ: പ്രസിദ്ധ ധ്യാന ടീമായ കൈറോസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ക്രൈസ്റ്റ് വിന്‍ നൈറ്റ് എന്ന ആരാധാനാ സംഗീതനിശ ചരിത്രവിജയമായി. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത് ഏഴു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് ഏഴു യുവതീ യുവാക്കള്‍ക്ക് തിരി കത്തിച്ചു നല്‍കി കൊണ്ട് ഏകദേശം നാല് മണിക്കൂര്‍ നീണ്ടു നിന്ന െ്രെകസ്തവ സംഗീത നിശക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് Read more about ഷിക്കാഗോയില്‍ ചരിത്രമായി ക്രൈസ്റ്റ് വിന്‍ നൈറ്റ്[…]

വര്‍ദ്ധിതവീര്യത്തോടെ, പുത്തന്‍ ലക്ഷ്യങ്ങളോടെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കൊളംബോ കോണ്‍ഫറന്‍സ്

04:09 pm 6/11/2016 ന്യുയോര്‍ക്ക്: പുതിയ പ്രതിജ്ഞകളും പുത്തന്‍ ലക്ഷ്യങ്ങളുമായി കര്‍മ്മമണ്ഡലത്തില്‍ മുന്നേറുകയാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ സംസ്കാരിക-സേവന പ്രതീകമായ വേള്‍ഡ് മലയാളി കൗണ്‍സില്‍. 21 വര്‍ഷം മുന്‍പ് രൂപീകൃതമായ ഈ സംഘടന ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനത്തിന്റെ പ്രതീകമാണ്. സേവനമേഖലയില്‍ മാതൃകാപരമായ നാഴികക്കല്ലുകള്‍ സ്ഥാപിച്ച് മലയാണ്മയുടെ സംസ്കൃതി പ്രവാസനാടുകളില്‍ കാത്തുസൂക്ഷിച്ച് സംസ്കാരസമ്പന്നമായ സംഘടനാപ്രവര്‍ത്തനമാണ് വേള്‍ഡ്മലയാളി കൗണ്‍സില്‍ കാഴ്ചവയ്ക്കുന്നത് ഇടക്കാലത്ത് ചില തത്പരകക്ഷികള്‍ നടത്തിയ പ്രതിലോമ പ്രവര്‍ത്തനങ്ങളുടെ കറുത്ത ഭൂതകാലം കുടഞ്ഞെറിഞ്ഞ് സമ്പന്നമായ മലയാളി സംസ്കാരത്തിന്റെ പതാകവാഹരായി കര്‍മ്മമണ്ഡലത്തില്‍ Read more about വര്‍ദ്ധിതവീര്യത്തോടെ, പുത്തന്‍ ലക്ഷ്യങ്ങളോടെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കൊളംബോ കോണ്‍ഫറന്‍സ്[…]

ഷിക്കാഗോ കബ്‌സിന്റെ വിജയം : ഷിക്കാഗോ മലയാളികളും അത്യാവേശത്തില്‍

04:08 pm 6/11/2016 – അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ: 108 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഷിക്കാഗോയിലെ സുപ്രസിദ്ധമായ ഷിക്കാഗോ കബ്‌സ് അത്യന്തം ആവേശഭരിതമായ ഏഴാമത്തെ മത്സരത്തില്‍ മേജര്‍ ലീഗ് ബേസ്‌ബോളിന്റെ വേള്‍ഡ് സീരീസ് ചാമ്പ്യന്‍ പട്ടം നേടിയപ്പോള്‍ ഷിക്കാഗോയിലെ മലയാളികളും മുന്‍പിങ്ങുമില്ലാത്ത വിധത്തില്‍ തന്നെ ആവേശപൂര്‍വ്വമായ ആഘോഷങ്ങളില്‍ പങ്കാളികളായി. ഷിക്കാഗോയിലെ മലയാളികളില്‍ ഭൂരിഭാഗവും താമസിക്കുന്ന ഷിക്കാഗോയുടെ നോര്‍ത്ത് ഏരിയായുടെ സ്വന്തം ടീമുകൂടിയായ കബ്‌സ് വേള്‍ഡ് സീരീസില്‍ കളിക്കുവാന്‍ യോഗ്യത നേടിയപ്പോള്‍ തന്നെ നിരവധി ഷിക്കാഗോ മലയാളികള്‍ കബസിന്റെ Read more about ഷിക്കാഗോ കബ്‌സിന്റെ വിജയം : ഷിക്കാഗോ മലയാളികളും അത്യാവേശത്തില്‍[…]

ഹെവന്‍ലി ഫെസ്റ്റ് നവംബര്‍ 9, 10 തീയതികളില്‍

ചിക്കാഗോ: ഹെവന്‍ലി ഹാര്‍വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 9,10 തീയതികളില്‍ ഹെവന്‍ലി ഫെസ്റ്റ് നടത്തപ്പെടുന്നു. ഈ തലമുറയിലെ അതിശക്തനായ ഫോറന്‍സിക് പ്രവാചകന്‍ ടിജോ തോമസ് ശുശ്രൂഷിക്കുന്നു. രാവിലെ 10-നും വൈകിട്ട് 6-നും നടക്കുന്ന യോഗങ്ങളില്‍ രോഗികള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ദൈവീക വചനങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു. കൃത്യമായ പ്രവചനത്തിന്റേയും അത്ഭുത രോഗ സൗഖ്യത്തിന്റേയും കൃപാവരമുള്ള പ്രവാചകന്‍ ടിജോ തോമസ് ആദ്യമായാണ് ചിക്കാഗോയില്‍ പ്രസംഗിക്കുന്നത്. കൂടുതല്‍ അത്ഭുതസാക്ഷ്യങ്ങള്‍ക്കു ഓണ്‍ലൈനിലുള്ള വീഡിയോകള്‍ കാണുക. www.hhjm.org/Tijo എല്ലാ യോഗങ്ങളിലും സന്ദേശങ്ങള്‍ മലയാളത്തില്‍ നിന്നു Read more about ഹെവന്‍ലി ഫെസ്റ്റ് നവംബര്‍ 9, 10 തീയതികളില്‍[…]

ഡോ:വിനോദ് ദാമോദരന്റെ കുടുംബത്തിനൊപ്പം ചേര്‍ന്ന ന്യൂജേഴ്‌സി മലയാളികള്‍ക്കും, മാധ്യമങ്ങള്‍ക്കും ആശംസകള്‍:

മാധവന്‍ നായര്‍ ന്യൂജേഴ്‌സി: റട്ട്‌ഗേഴ്‌സ് ശാസ്ത്രഞ്ജനായിരുന്ന വിനോദ് ബാബു ദാമോദരന്‍ (41), ഭാര്യ ശ്രീജ, 14 വയസുള്ള മകള്‍ ആര്‍ദ്ര എന്നിവരുടെ മരണം നമ്മെ ന്യൂജേഴ്‌സി മലയാളികളെ ആകമാനം ദുഖത്തിലാഴ്ത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങുകള്‍ക്കു താങ്ങായും തണലായും കരുതയും ഒപ്പം നിന്ന ന്യൂജേഴ്‌സിയിലെ എല്ലാ മലയാളികള്‍ക്കും ,മാധ്യമങ്ങള്‍ക്കും എത്രത്തോളം നന്ദി പറഞ്ഞാലും മതിയാകില്ല എന്ന് ന്യൂജേഴ്‌സിയിലെ സാംസ്കാരികപ്രവര്‍ത്തകനും ,ഫൊക്കാനാ നേതാവുമായ മാധവന്‍ ബി നായര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഒരു കുടുംബം ഒന്നാകെ കത്തി ചാമ്പലായത് മലയാളി സമൂഹത്തിനെന്നല്ല ഒരു Read more about ഡോ:വിനോദ് ദാമോദരന്റെ കുടുംബത്തിനൊപ്പം ചേര്‍ന്ന ന്യൂജേഴ്‌സി മലയാളികള്‍ക്കും, മാധ്യമങ്ങള്‍ക്കും ആശംസകള്‍:[…]

സാന്റാ അന്നയില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ ആചരിച്ചു

04:04 pm 6/11/2016 – ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ ലോസ്ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സകലവിശുദ്ധരുടേയും ഓര്‍മ്മദിനം ആചരിച്ചു. വികാരി ഫാ. ജയിംസ് നിരപ്പേലിന്റെ കാര്‍മികത്വത്തിലുള്ള വി. കുര്‍ബാനയ്ക്കുശേഷം വിശുദ്ധരുടേയും മാലാഖമാരുടേയും വേഷധാരികളായ കുട്ടികള്‍ ദൈവാലയത്തിലേക്കു കടന്നുവന്നു. ഒമ്പതാം ക്ലാസിലെ കുട്ടികള്‍ യേശുവും ശിഷ്യന്മാരുടേയും വേഷത്തിലാണ് എത്തിയത്. മതബോധന സ്കൂള്‍ പ്രിന്‍സിപ്പല്‍ നിക്‌സണ്‍ ഫിലിപ്പ്, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ രാജു ഏബ്രഹാം, സാക്രിസ്റ്റിന്‍ ജോവി തുണ്ടിയില്‍, കൈക്കാരന്മാരായ Read more about സാന്റാ അന്നയില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ ആചരിച്ചു[…]

ഫഹദ് ഫാസിലും വിജയ് സേതുപതിക്കൊപ്പം ഒന്നിക്കുന്നു

09:17 am 6/11/2016 ഫഹദ് ഫാസിലും വിജയ് സേതുപതിക്കൊപ്പം ഒന്നിക്കുന്നു. 2011ല്‍ പുറത്തിറങ്ങിയ ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയശ്രദ്ധനേടിയ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. തിരക്കഥ പൂർത്തിയാക്കിയ ചിത്രത്തിൽ രണ്ടു നായകന്മാരാണുള്ളത്. സാമന്തയാണ് ചിത്രത്തിലെ നായിക. പിസി ശ്രീറാം ആണ് ഛായാഗ്രഹണം. ഫഹദ് കരാർ ഒപ്പിടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്. തനി ഒരുവന് ശേഷം മോഹൻരാജ ഒരുക്കുന്ന ചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനും നയൻതാരയുമാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

സുരക്ഷാ ഭീഷണിയെ തുടർന്ന് ഡൊണാള്‍ഡ് ട്രംപി‌നെ പ്രചരണവേദിയില്‍ നിന്ന് മാറ്റി.

09;17 am 6/11/2016 നെവാഡ‍: സുരക്ഷാ ഭീഷണിയെ തുടർന്ന് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപി‌നെ പ്രചരണവേദിയില്‍ നിന്ന് മാറ്റി. നെവാഡയിലെ പ്രചാരണ വേദിയിൽ യുവാവിന്‍റെ പ്രകോപനത്തെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ വേദിയിൽ നിന്ന് മാറ്റിയത്. ട്രംപ് പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ യു.എസ് സുരക്ഷാ സർവീസ് അംഗങ്ങളും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും വേദിയിലെത്തി. വേദിയുടെ പിന്നിലേക്ക് പോയ ട്രംപ് ഏതാനും മിനിട്ടുകൾക്ക് ശേഷം തിരിച്ചെത്തി തന്‍റെ പ്രസംഗം പൂർത്തിയാക്കി. തെരഞ്ഞെടുപ്പിന് Read more about സുരക്ഷാ ഭീഷണിയെ തുടർന്ന് ഡൊണാള്‍ഡ് ട്രംപി‌നെ പ്രചരണവേദിയില്‍ നിന്ന് മാറ്റി.[…]

ഷർബത്​ഗുലയെ നാടുകടത്തില്ലെന്ന്​ പാകിസ്​താൻ സർക്കാർ.

09:15 am 6/11/2016 ഇസ്​ലാമാബാദ്​: അഫ്​ഗാൻ ​െമാണാലിസ ഷർബത്​ഗുലയെ നാടുകടത്തില്ലെന്ന്​ പാകിസ്​താൻ സർക്കാർ. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ചതിന് അറസ്റ്റിലായ ഷര്‍ബത് ഗുലയെ പാകിസ്താനില്‍നിന്ന് നാടുകടത്താന്‍ പെഷാവര്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മാനുഷിക പരിഗണന നൽകിയാണ്​ തീരുമാനമെന്ന്​ അധികൃതർ അറിയിച്ചു. ഷർബത്​ ഗുലയെ നാടുകടത്തരുതെന്ന്​ തെഹ്​രീക്​–ഇ–ഇൻസാഫ്​ ചെയർമാൻ ഇമ്രാൻഖാനും ആവശ്യ​െപ്പട്ടിരുന്നു. ഒക്ടോബര്‍ 26നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ അനധികൃതമായി പാകിസ്താനില്‍ കഴിഞ്ഞതിന് ഷര്‍ബത് ഗുലയെ പെഷാവറിലെ വീട്ടില്‍നിന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിവ് ഏജന്‍സി അറസ്റ്റ് ചെയ്തത്. Read more about ഷർബത്​ഗുലയെ നാടുകടത്തില്ലെന്ന്​ പാകിസ്​താൻ സർക്കാർ.[…]