ഹിസ് വോയ്‌സ് കണ്‍സേര്‍ട്ട് 2016 നവംബര്‍ 12-ന് ന്യൂയോര്‍ക്കില്‍

07:00 pm 6/11/2016 ന്യൂയോര്‍ക്ക്: ഹിസ് വോയ്‌സ് കണ്‍സേര്‍ട്ട് 2016 നവംബര്‍ 12-ന് വൈകിട്ട് 5 മണിക്ക് ദി എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ഓഫ് ദി റിസറക്ഷനില്‍ വച്ചു നടത്തപ്പെടുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ എന്നീ സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ പങ്കെടുക്കുന്ന ഈ സംഗീത വിരുന്ന് ക്യാന്‍ഡില്‍സ് ഓഫ് ഹോപ് മിനിസ്ട്രിയുടെ ഭാഗമായിട്ടാണ് നടത്തപ്പെടുന്നത്. ഈ ഉദ്യമത്തില്‍ നിന്നും ലഭിക്കുന്ന വിഹിതം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുപോയ ജീവിതങ്ങളെ ദൈവീക മാര്‍ഗ്ഗത്തില്‍ കൊണ്ടുവരുവാന്‍ പ്രയത്‌നിക്കുന്ന ഒരു സംഘടനയായ അനാംസ് Read more about ഹിസ് വോയ്‌സ് കണ്‍സേര്‍ട്ട് 2016 നവംബര്‍ 12-ന് ന്യൂയോര്‍ക്കില്‍[…]

നിയന്ത്രണം വിട്ട് ജീപ്പ് വീടിനു മുകളിലേക്ക് മറിഞ്ഞു

06:54 pm 6/11/2016 മൂന്നാർ: നിയന്ത്രണം വിട്ട് ജീപ്പ് വീടിനു മുകളിലേക്ക് മറിഞ്ഞു. മൂന്നാറിൽ നിന്നും അടിമാലി ഭാഗത്തേക്കുവന്ന കമാണ്ടർജീപ്പണ് ആനച്ചാൽ തീയേറ്റർ പടിയിൽ നിയന്ത്രണം വിട്ട് മറിഞത്. ഞായറാഴ്ച രാവിടെ എട്ടു മണിയോടെയാണ് അപകടം. അപകടത്തിൽ വീട് തകർന്നിട്ടുണ്ട്.

കേരളപ്പിറവി വിവാദത്തിൽ സ്പീക്കറുടെ ഖേദപ്രകടനം; ക്ഷമചോദിച്ച് ഗവർണ്ണർക്ക് കത്ത്.

06:52 pm 6/11/2016 തിരുവനന്തപുരം: കേരളപ്പിറവി വജ്ര ജൂബിലി ആഘോഷ വിവാദത്തിൽ ഗവർണ്ണര്‍ പി സദാശിവത്തോട് ഖേദം പ്രകടിപ്പിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍. ഗവർണ്ണറെ അവഗണിച്ചിട്ടില്ലെന്നും ഒരു വർഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായുള്ള മറ്റൊരു പ്രധാന പരിപാടിയിൽ ഗവർണ്ണറെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിച്ചതെന്നും സ്പീക്കർ വിശദീകരിച്ചു. ഗവർണ്ണർക്ക് അതൃപ്തി ഉള്ളതായി മാധ്യമങ്ങളിലൂടെ അറിഞ്ഞതുകൊണ്ടാണ് ക്ഷമാപണമെന്നും കത്തിലൂടെ സ്പീക്കർ വ്യക്തമാക്കി. നിയമസഭാ മന്ദിരത്തിൽ നടന്ന കേരളപ്പിറവി വജ്ര ജൂബിലി ആഘോഷത്തിൽ നിന്നും ഗവർണ്ണറെ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. സമയം ചോദിച്ച Read more about കേരളപ്പിറവി വിവാദത്തിൽ സ്പീക്കറുടെ ഖേദപ്രകടനം; ക്ഷമചോദിച്ച് ഗവർണ്ണർക്ക് കത്ത്.[…]

ഡേ കെയറിലെ രണ്ടു വയസുകാരി​യെ പീഡിപ്പിച്ച 62കാരൻ അറസ്​റ്റിൽ

04:30 pm 6/11/2016 കാക്കനാട്​: ഡേ കെയറിലെ രണ്ടു വയസുകാരി​യെ പീഡിപ്പിച്ച 62കാരൻ അറസ്​റ്റിൽ. കാക്കനാ​െട്ട സ്വകാര്യ ഡേ കെയറിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരൻ(62) ആണ്​ അറസ്​റ്റിലായത്​. കൂട്ടുകാരോടൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ ഒറ്റപ്പെട്ടുപോയ കുഞ്ഞിനെയാണ്​ പീഡനത്തിനിരയാക്കിയത്​. മൂന്നു ദിവസം മുമ്പാണ്​ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ്​ പീഡന വിവരമറിയുന്നത്​. ഡേ കെയർ അധികൃതരുമായി സംസാരിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന്​ പൊലീസിൽ പരാതി നൽകുകയായിരുന്നു.

വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ആരോപണങ്ങളുമായി അനില്‍ അക്കര

04:20 pm 6/11/2016 തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ആരോപണങ്ങളുമായി അനില്‍ അക്കര എം.എല്‍.എ. നിലവിലെ അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അനിൽ അക്കര ആരോപിച്ചു. സി.പി.എമ്മിന്‍റെ താളത്തിനൊത്ത് തുള്ളുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റണം. ഇക്കാര്യം ആവശ്യപ്പെട്ടു ഡി.ജി.പിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. പീഡന വിവവരം വെളിപ്പെടുത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവതിയില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായിട്ടില്ല എന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ Read more about വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ആരോപണങ്ങളുമായി അനില്‍ അക്കര[…]

ജമ്മു കശ്​മീരിലെ നിയന്ത്രണരേഖയിൽ പാകിസ്​താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു

04:20 pm 6/11/2016 പൂഞ്ച്​: ജമ്മു കശ്​മീരിലെ നിയന്ത്രണരേഖയിൽ പാകിസ്​താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച്​ ജില്ലയിലെ കൃഷ്​ണ ഖട്ടിയിലാണ്​ പാക്​ സൈന്യം ഏകപക്ഷീയ വെടിവെപ്പ്​ നടത്തിയത്​​. വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പുലർച്ചെ രണ്ടിനാണ്​ വെടിവെപ്പ്​ തുടങ്ങിയത്​. പാകിസ്​താൻ സൈന്യം ഇന്ത്യൻ പോസ്​റ്റിലേക്ക്​ വെടിവെപ്പും മോ​ട്ടാർ ഷെൽ ആക്രമണവുമാണ്​ നടത്തിയത്​. നാലിടങ്ങളിലായി സിവിലിയൻമാരെയും അതിർത്തിരക്ഷാ സേനയെയും ലക്ഷ്യമിട്ടാണ്​ പാക്​ ആക്രമണം നടന്നതെന്ന്​ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥർ അറിയിച്ചു. Read more about ജമ്മു കശ്​മീരിലെ നിയന്ത്രണരേഖയിൽ പാകിസ്​താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു[…]

വായു മലനീകരണം മൂലം മൂന്നു ദിവസത്തേക്കു കൂടി സ്​കൂളുകൾക്ക്​ അവധി നൽകുമെന്ന്​ ഡൽഹി മുഖ്യമന്ത്രി

04:19 pm 6/11/2016 ന്യൂഡൽഹി: വായു മലനീകരണം മൂലം മൂന്നു ദിവസത്തേക്കു കൂടി സ്​കൂളുകൾക്ക്​ അവധി നൽകുമെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​കെജ്​രിവാൾ. വാഹനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തും. നിർമാണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അഞ്ചു ദിവസത്തേക്ക്​ നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വായു മലിനീകരണത്തിനെതിരെ നടപടി കൈക്കൊള്ളാനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റോഡുകളിൽ വെള്ളം തളിക്കുകയും മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. പത്തു ദിവസത്തേക്ക്​ ബദാർപൂർ താപനിലയം അടച്ചിടാനും ഡീസൽ ജനറേറ്ററുകൾ നിരോധിക്കാനും Read more about വായു മലനീകരണം മൂലം മൂന്നു ദിവസത്തേക്കു കൂടി സ്​കൂളുകൾക്ക്​ അവധി നൽകുമെന്ന്​ ഡൽഹി മുഖ്യമന്ത്രി[…]

വടശേരിക്കര സംഗമം യു.എസ്.എ ഏഴാമത് സമ്മേളനവും ആഘോഷപരിപാടികളും വര്‍ണ്ണാഭമായി

04:19 pm 6/11/2016 വടശേരിക്കര സംഗമം ഓഫ് യു.എസ്.എയുടെ ഏഴാമത് പൊതുസമ്മേളനവും ആഘോഷ പരിപാടികളും, ഒക്ടോബര്‍ 29-നു ശനിയാഴ്ച ഗ്ലെന്‍ഓക്‌സിലുള്ള സന്തൂര്‍ ഇന്ത്യന്‍ റെസ്‌റ്റോന്റില്‍ വെച്ച് നടന്നു. പ്രഡിഡന്റ് മാത്യു മാമ്മന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വടശേരിക്കര സ്വദേശിയും എപ്പിഫെനി മാര്‍ത്തോമ ഇടവക വികാരിയുമായ റവ. ജോജി തോമസ് മുഖ്യാതിഥിയായിരുന്നു. തടത്തില്‍ മത്തായി സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി തടത്തില്‍ മത്തായി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനു തോമസ് വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു. ആനി ടൈറ്റസ്, ഷാലറ്റ് Read more about വടശേരിക്കര സംഗമം യു.എസ്.എ ഏഴാമത് സമ്മേളനവും ആഘോഷപരിപാടികളും വര്‍ണ്ണാഭമായി[…]

ആം ആദ്മി പാർട്ടി എം.എൽ.എ റിതുരാജ് ഗോവിന്ദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

04:16 pm 6/11/2016 ഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എ റിതുരാജ് ഗോവിന്ദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ഡൽഹിയിലെ കിരാരിയിലെ എം.എൽ.എയായ ഗോവിന്ദ്, ഛാട്ട് പൂജ ആഘോഷങ്ങളുടെ സമയത്ത് പടവുകൾ പണിയാൻ ശ്രമിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്നാണ് അറസ്റ്റ്. ചാത്ത് പൂജക്കിടെ ഭക്തർ സൂര്യപ്രാർഥന ചെയ്യുന്ന പൈതൃകഭൂമിയിൽ നിർമാണം നടത്താൻ ശ്രമിച്ചതിനെ എതിർത്തു ഗ്രാമീണർ കല്ലേറ് നടത്തിയിരുന്നു. തുടർന്ന് പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ചാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തത്. ആം ആദ്മി സർക്കാർ ഡൽഹിയിൽ Read more about ആം ആദ്മി പാർട്ടി എം.എൽ.എ റിതുരാജ് ഗോവിന്ദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.[…]

ഏറ്റുമാനൂര്‍ റോട്ടറി ക്ല്ബ്ബ് അംഗങ്ങള്‍ക്ക് ഡാളസ്സില്‍ ഊഷ്മള സ്വീകരണം

04:15 pm 6/11/2016 – പി. പി. ചെറിയാന്‍ മക്കനി (ഡാളസ്): ഏറ്റുമാനൂര്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സണ്ണി ചിറയിലിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്ന റൊട്ടേറിയന്‍സിന് ഡാളസ് മക്കിനി റോട്ടറി ക്ലബ്ബ് അംഗങ്ങള്‍ ഊഷ്മള സ്വീകരണം നല്‍കി.മക്കനി റോട്ടറി ക്ലബ്ബ് മുന്‍ പ്രസിഡന്റ് തിയോഫിന്‍ ചാമക്കാലയുടെ അദ്ധ്യക്ഷതില്‍ ചേര്‍ന്ന് സ്വീകരണ യോഗത്തില്‍ പ്രസിഡന്റ് ഡാനി കിസ്റ്റര്‍ അംഗങ്ങളെ സ്വാഗതം ചെയ്തു. തിയോഫിന്‍ കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന അംഗങ്ങളെ പരിചയപ്പെടുത്തി.സെന്റ് ജോസഫ്‌സ് സിസ്‌റ്റേഴ്‌സിന്റെ കൈപ്പുഴയിലുള്ള സെന്റ് തോമസ് അഭയ Read more about ഏറ്റുമാനൂര്‍ റോട്ടറി ക്ല്ബ്ബ് അംഗങ്ങള്‍ക്ക് ഡാളസ്സില്‍ ഊഷ്മള സ്വീകരണം[…]