ഒക്ലഹോമ ഷെറിഫിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിയെ വെടിവെച്ചു കൊന്നു

09:30 am 2/11/2016 – പി. പി. ചെറിയാന്‍ ഒക്ലഹോമ : രണ്ട് കുടുംബാംഗങ്ങളെ വെടിവെച്ച് കൊല്ലുകയും രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തശേഷം രക്ഷപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഒക്ടോബര്‍ 30 ഞായറാഴ്ച പൊലീസുമായുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 23 നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റത്. കലഹം നടക്കുന്നതറിഞ്ഞ് എത്തിച്ചേര്‍ന്നതായിരുന്നു പൊലീസ്. വെടിവച്ചതിനു ശേഷം പാട്രോള്‍ കാര്‍ തട്ടിയെടുത്താണ് പ്രതി മൈക്കിള്‍ വാന്‍സു (38) രക്ഷപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മറ്റ് രണ്ടു കുടുംബാംഗങ്ങളെ Read more about ഒക്ലഹോമ ഷെറിഫിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിയെ വെടിവെച്ചു കൊന്നു[…]

റിയോഗ്രാന്റ് വാലി മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ ദൈവാലയം കൂദാശ ചെയ്തു

09:30 am 2/11/2016 ബെന്നി പരിമണം ഓസ്റ്റിന്‍ : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മ ഭദ്രാസനത്തിന്റെ കീഴില്‍ പുതുതായി രൂപീകൃതമായ റിയോ ഗ്രാന്റ് വാലി മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന്‍ പണികഴിപ്പിച്ച ദേവാലയം കൂദാശ ചെയ്തു. ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ ഫിലക്‌സിനോക്‌സ് എപ്പിസ്‌കോപ്പ കൂദാശ ചെയ്തു സമര്‍പ്പിച്ച ദേവാലയവും പാഴ്‌സനേജും നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മ സഭയുടെ സൗത്ത് ഓസ്റ്റിനിലെ പ്രഥമ ദേവാലയം ആണ്. വികാരി റവ. ജോണ്‍സണ്‍ ഉണ്ണിത്താന്‍, ഭദ്രാസന സെക്രട്ടറി റവ. ഡെന്നിസ് ഫിലിപ്പ്, റവ. ഡോ. Read more about റിയോഗ്രാന്റ് വാലി മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ ദൈവാലയം കൂദാശ ചെയ്തു[…]

എട്ടുമാസം പ്രായമുളള ശിശു ക്യൂന്‍സില്‍ വാനിടിച്ചു മരിച്ചു

09:29 am 2/11/2016 പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ക്യൂന്‍സില്‍ െ്രെഡവേയില്‍ നിന്നും വാന്‍ പുറത്തേക്ക് ഇറക്കുന്നതിനിടെ സ്‌ടോളറില്‍ കൊണ്ടുപോയിരുന്ന 8 മാസം പ്രായമുളള ശിശു വാഹനമിടിച്ചു മരിച്ചു. ഒക്ടോബര്‍ 28നായിരുന്നു സംഭവം. മുപ്പത്തിയഞ്ച് വയസ്സുളള മാതാവ് ദല്‍ജിത് കൗര്‍, മകന്‍ നവരാജ് രാജുവിനെയും സ്‌ടോളറിലിരുത്തി കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയതായിരുന്നു. അപ്രതീക്ഷിതമായിരുന്നു 44 വയസ്സുളള അര്‍മാന്റെ റോ ഡ്രിഗ്‌സ് വാന്‍ െ്രെഡവേയില്‍ നിന്നും പുറത്തേയ്ക്കിറക്കിയത്. വാഹനം സ്‌ട്രോളറില്‍ ഇടിച്ചു. തെറിച്ചു വീണ കുട്ടിയുടെ Read more about എട്ടുമാസം പ്രായമുളള ശിശു ക്യൂന്‍സില്‍ വാനിടിച്ചു മരിച്ചു[…]

ഇന്ത്യയിലെ യു.എസ് പൗരന്മാര്‍ ജാഗ്രത പാലിക്കണം

09:16 AM 02/11/2016 ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഐ.എസ് ആക്രമണമുണ്ടാകുമെന്നും ഇന്ത്യയിലുള്ള പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അമേരിക്കയുടെ മുന്നറിയിപ്പ്. തീര്‍ഥാടന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഉത്സവസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അമേരിക്കന്‍ എംബസി അറിയിച്ചു.

ഇന്ത്യൻ കരാർ ലഭിക്കുന്നതിന് റോൾസ് റോയ്സ് കോഴ നൽകിയത് 10 ദശലക്ഷം പൗണ്ട

03:56 PM 01/11/2016 ന്യൂഡൽഹി: പ്രതിരോധ രംഗത്തെ ഭീമൻമാരായ റോൾസ് റോയ്സ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കരാറുകൾ ലഭിക്കാനായി പത്ത് ദശലക്ഷം പൗണ്ട് കൈക്കൂലി നൽകിയതായി വെളിപ്പെടുത്തൽ. ഇന്ത്യൻ വ്യോമസേന വിമാനമായ ഹോക്ക് എയർക്രാഫ്റ്റിന്‍റെ എൻജിനുകളുടെ കരാർ ലഭിക്കുന്നതിനായി ഇന്ത്യൻ ഏജന്‍റിന് വലിയ തുക കോഴയായി നൽകിയതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ വരുമാനം വർധിപ്പിക്കാനായി വർഷങ്ങളായി ഇത്തരം വഴിവിട്ട ഇടപാടുകൾ റോൾസ് റോയ്സ് നടത്തിയതായി ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഗാർഡിയനും ബി.ബി.സിയും നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ Read more about ഇന്ത്യൻ കരാർ ലഭിക്കുന്നതിന് റോൾസ് റോയ്സ് കോഴ നൽകിയത് 10 ദശലക്ഷം പൗണ്ട[…]

സക്കീര്‍ ഹുസൈന് സി.പി.എം ഒത്താശ ചെയ്യുന്നു -വി. മുരളീധരൻ

03:55 PM 01/11/2016 തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും കളമശേരി ഏരിയാ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈനെ സി.പി.എം. സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്‍. ഈ വിഷയത്തില്‍ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിന്‍റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും പങ്ക് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 13 ക്രിമിനല്‍ കേസുകളിലെ പ്രതിയായ സക്കീര്‍ ഹുസൈനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി Read more about സക്കീര്‍ ഹുസൈന് സി.പി.എം ഒത്താശ ചെയ്യുന്നു -വി. മുരളീധരൻ[…]

പാക്​ ചാരകേസ്​: നാലു ഉദ്യോഗസ്ഥരെ കൂടി പിൻവലിച്ചേക്കുമെന്ന്​ റിപ്പോർട്ട്​

13:45 PM 01/11/2016 ഇസ്​ലാമാബാദ്​: ഇന്ത്യയിലെ പാകിസ്​താൻ ഹൈകമ്മീഷനിൽ നിന്ന്​ നാലു ഉദ്യോഗസ്ഥരെ കൂടി പിൻവലിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്​. ചാരവൃത്തി നടത്തിയതിനെ തുടർന്ന്​ പാക്​ ഹൈകമ്മീഷൻ ഉദ്യോഗസ്ഥൻ മെഹ്മൂദ്​ അക്തറിനെ ഇന്ത്യ പുറത്താക്കിയതിന്​ പിന്നാലെയാണ്​ നാലുപേരെ തിരിച്ചുവിളിക്കാൻ പാകിസ്താൻ ആലോചിക്കുന്നത്​. തന്നെ കൂടാതെ ഹൈകമ്മീഷനിലെ വേറെ നാല് ഉദ്യോഗസ്ഥര്‍ കൂടി ഐ.എസ്.ഐ ചാരന്‍മാരാണെന്ന് പോലീസിനോട് അക്തര്‍ വെളിപ്പെടുത്തിയിരുന്നു. ഹൈകമ്മീഷനിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കുന്ന കാര്യം പരിഗണനയിലാണെന്നും അന്തിമ തീരുമാനം ഉടൻ അറിയിക്കുമെന്നും പാക്​ വിദേശകാര്യമന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. Read more about പാക്​ ചാരകേസ്​: നാലു ഉദ്യോഗസ്ഥരെ കൂടി പിൻവലിച്ചേക്കുമെന്ന്​ റിപ്പോർട്ട്​[…]

കേരളപ്പിറവി ആഘോഷത്തില്‍ ഗവര്‍ണ്ണറെ മറന്നതല്ലെന്ന് മുഖ്യമന്ത്രി

03:20 pm 1/11/2016 തിരുവനന്തപുരം: ഇന്ന് നടന്ന കേരളപ്പിറവി ദിനാഘോഷത്തില്‍ ഗവര്‍ണ്ണറെ ക്ഷണിക്കാന്‍ മറന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ ഇപ്പോഴത്തേത് പോലുള്ള പരിപാടി സംഘടിപ്പിക്കാന്‍ കഴിയില്ലെന്നതുകൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്നും ഒരു വര്‍ഷം നീളുന്ന പരിപാടിയുടെ മറ്റൊരു ചടങ്ങില്‍‍ ഗവര്‍ണ്ണറെ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളപ്പിറവിയുടെ 60ാം വാര്‍ഷികം ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘വജ്ര കേരളം’ പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിച്ചില്ലെന്ന വിമര്‍ശനത്തിനാണ് പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കിയത്. Read more about കേരളപ്പിറവി ആഘോഷത്തില്‍ ഗവര്‍ണ്ണറെ മറന്നതല്ലെന്ന് മുഖ്യമന്ത്രി[…]

പാക് പ്രകോപനം തുടരുന്നു; വെടിവെപ്പിൽ ഏഴ് മരണം

03:16 PM 01/11/2016 ശ്രീനഗർ: അതിർത്തിയിൽ പാകിസ്താന്‍റെ വെടി നിർത്തൽ കരാർ ലംഘനം തുടരുന്നു. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ടു കുട്ടികളും ഒരു 19 കാരിയുമടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് പാകിസ്താൻ റാംഗ്ര, സാംബ എന്നീ സെക്ടറുകളിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. രജൗറി ജില്ലയിലെ പണിയറി ഗ്രാമത്തിലുള്ളവരാണ് ഇവർ. 20 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതൽ പാക് സൈന്യവുമായി ഏറ്റുമുട്ടൽ തുടരുന്നുണ്ട്. Read more about പാക് പ്രകോപനം തുടരുന്നു; വെടിവെപ്പിൽ ഏഴ് മരണം[…]

എഴുത്തച്ഛന്‍ പുരസ്കാരം സി രാധാകൃഷ്ണന്

03:13 pm 1/11/21016 ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം സാഹിത്യകാരന്‍ സി രാധാകൃഷ്ണന്. ഉച്ചയ്ക്ക് 12 മണിക്ക് സി രാധാകൃഷ്ണന്റെ കൊച്ചി കലൂരിലെ വസതിയിലെത്തിയ സാസ്കാരിക മന്ത്രി എ.കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. രാവിലെ കേരളപ്പിറപ്പി ദിന ചടങ്ങിനെത്തിയ രാധാകൃഷ്ണനെ പുരസ്കാര നേട്ടത്തില്‍ പ്രമുഖര്‍ അഭിനന്ദനം അറിയിച്ചു. പുരസ്കാരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സി രാധാകൃഷ്ണന്‍ പറഞ്ഞു.