ഡൽഹി ഷാഹ്ദരയിൽ തീപിടുത്തം; 3 മരണം

09:24 AM 02/11/2016 ന്യൂഡൽഹി: ഡൽഹിയിലെ ഷാഹ്ദരയിലുണ്ടായ തീപിടുത്തത്തിൽ 3 പേർ മരിച്ചു. പത്തു പേർക്ക് പരിക്കേറ്റു. ഷാഹ്ദരയിലെ മോഹൻപാർക്കിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. വൈദ്യുത റിക്ഷകൾ പാർക്ക് ചെയ്ത ഭാഗത്താണ് തീപിടുത്തമുണ്ടായത്. റിക്ഷകൾ രാത്രി ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണക്കുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കുവൈത്തില്‍ യുവതിയുടെ ആത്മഹത്യ: മൂന്നു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റിൽ

09:42 AM 02/11/2016 കാഞ്ഞങ്ങാട്: കുവൈത്തില്‍ യുവതി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തുകര കെ.വി കുഞ്ഞിക്കൃഷ്ണന്‍ ജാനകി ദമ്പതികളുടെ മകള്‍ സുഷമ (25) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഹൊസ്ദുര്‍ഗ് കുശാല്‍നഗറിലെ സത്യപ്രകാശ് എന്ന പ്രകാശ് കൃഷ്ണയെയാണ് പോലീസ് പിടികൂടിയത്. 2013 സെപ്തംബര്‍ 24ന് രാവിലെ 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. കുവൈത്ത് ഫര്‍വാനക്കടുത്തുള്ള കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്ന് ചാടിയാണ് സുഷമ ആത്മഹത്യ ചെയ്തത്. സുഷമയുടെ മരണത്തിനു ശേഷം Read more about കുവൈത്തില്‍ യുവതിയുടെ ആത്മഹത്യ: മൂന്നു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റിൽ[…]

സുപ്രീംകോടതി വിമര്‍ശനത്തിന് പിറകെ 10 ജഡ്ജിമാര്‍ക്ക് നിയമനം

09:44 AM 02/11/2016 ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം നീട്ടിക്കൊണ്ടുപോയാല്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ സുപ്രീംകോടതിയിലേക്ക് വിളിച്ചുവരുത്തുമെന്ന ഭീഷണിക്ക് ഫലം. സുപ്രീംകോടതി ഭീഷണിയുടെ തൊട്ടടുത്ത പ്രവൃത്തിദിവസം 10 ഹൈകോടതി ജഡ്ജിമാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത പട്ടികയില്‍നിന്ന് ഡല്‍ഹി, ഗുവാഹതി ഹൈകോടതികളിലേക്ക് 10 ജഡ്ജിമാരെ നിയമിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു. ഡല്‍ഹി ഹൈകോടതിയിലേക്കുള്ള അഞ്ച് നിയമനം പൂര്‍ണമായും ജുഡീഷ്യല്‍ സര്‍വിസില്‍നിന്നാണെങ്കില്‍ ഗുവാഹതിയില്‍ ഇത് അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കുമിടയില്‍നിന്നാണ്. Read more about സുപ്രീംകോടതി വിമര്‍ശനത്തിന് പിറകെ 10 ജഡ്ജിമാര്‍ക്ക് നിയമനം[…]

നൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു

09:40 am 2/11/2016 ബീനാ വള്ളിക്കളം ചിക്കാഗോ: ഇന്ത്യന്‍ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈനയുടെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് അമേരിക്ക) അഞ്ചാം നാഷണല്‍ കോണ്‍ഫറന്‍സില്‍ വച്ചു നഴ്‌സിംഗ് രംഗത്തെ വിവിധ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. വര്‍ണ്ണശബളമായ ഗാലാ നൈറ്റില്‍ വിശിഷ്ടാതിഥികള്‍ ഈ അവാര്‍ഡുകള്‍ ജേതാള്‍ക്ക് നല്‍കി അനുമോദനങ്ങള്‍ അറിയിച്ചു. മികച്ച ക്ലിനിക്കല്‍ നഴ്‌സ്- സാലി സാമുവേല്‍ (ഹൂസ്റ്റണ്‍), മികച്ച അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സ്- ലിഡിയ അല്‍ബുക്കര്‍ക്ക് (ന്യൂജഴ്‌സി), നൈറ്റിംഗ് ഗേല്‍ അവാര്‍ഡ് – മേരി Read more about നൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു[…]

ടോം സ്വാസി, കാത്തിലിന്‍ റൈസ് എന്നിവര്‍ക്ക് ന്യൂയോര്‍ക്ക് നാസ്സാ കൗണ്ടിയില്‍ സ്വീകരണം നല്‍കി

09:37 am 2/11/2016 ന്യൂയോര്‍ക്ക്: യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന മുന്‍ നാസ്സാ കൗണ്ടി എക്‌സിക്യൂട്ടീവ് ടോം സ്വാസിക്കും, മുന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി കാത്തിലിന്‍ റൈസിനും ഒക്‌ടോബര്‍ 27-നു വ്യാവാഴ്ച വൈകുന്നേരം 6.30-നു ഗ്ലന്‍കോവിലുള്ള കോവ് റെസ്റ്റോറന്റില്‍ വച്ചു നാസ്സാ കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. ധാരാളം പേര്‍ പങ്കെടുത്ത സ്വീകരണ ചടങ്ങില്‍ നാസാ കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, കമ്മിറ്റി മെമ്പര്‍മാരായ വര്‍ഗീസ് കെ. ജോസഫ്, ഫിലിപ്പ് ചാക്കോ Read more about ടോം സ്വാസി, കാത്തിലിന്‍ റൈസ് എന്നിവര്‍ക്ക് ന്യൂയോര്‍ക്ക് നാസ്സാ കൗണ്ടിയില്‍ സ്വീകരണം നല്‍കി[…]

ഇലക്ഷന്‍ പ്രചരണാര്‍ത്ഥം ഹിലരി ക്ലിന്റണ്‍ ഇന്ന് ഫ്‌ളോറിഡയില്‍, ഡേസ് സിറ്റിയും പരിസരവും ആവേശക്കടലാവും

09:37 am 2/11/2016 – സജി കരിമ്പന്നൂര്‍ ഡേഡ് സിറ്റി, താമ്പാ: അമേരിക്കയുടെ സമൃദ്ധമായ രാഷ്ട്രീയ ഭൂപടത്തില്‍ മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തിച്ച് ജനപിന്തുണയും കരുത്തും തെളിയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ ഇന്നു വൈകിട്ട് ഫ്‌ളോറിഡയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. താമ്പായുടെ സമീപമുള്ള പാസ്‌ക്കോ ഹെര്‍ണാണ്ടോ സ്റ്റേറ്റ് കോളജ് ഈസ്റ്റ് കാമ്പസ്- ഡേസ് സിറ്റിയിലാണ് ഹിലരിയുടെ ആദ്യ പ്രസംഗവും റാലിയും. വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ കുറ്റമറ്റ സുരക്ഷാ Read more about ഇലക്ഷന്‍ പ്രചരണാര്‍ത്ഥം ഹിലരി ക്ലിന്റണ്‍ ഇന്ന് ഫ്‌ളോറിഡയില്‍, ഡേസ് സിറ്റിയും പരിസരവും ആവേശക്കടലാവും[…]

ഇന്ത്യ പ്രസ് ക്ലബ്ബ് മാധ്യമശ്രീ അവാര്‍ഡ് സമ്മേളനത്തിന് പ്രമുഖരുടെ പിന്തുണ

09:35 am 2/11/2016 ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പരമോന്നത പുരസ്കാരമായ ‘മാധ്യമ ശ്രീ” അവാര്‍ഡ് ദാന സമ്മേളനം മലയാളികളെ സംബന്ധിച്ചിടത്തോളം അസുലഭമായ മാധ്യമ വിരുന്നാവുകയാണ്. നവംബര്‍ 19ന് ഇന്ത്യാ ഹൗസില്‍ നടക്കുന്ന പ്രൗഢോജ്വലമായ സമ്മേളനം വര്‍ണാഭമാക്കുന്നതിനു വേണ്ടി അമേരിക്കന്‍ മലയാളി സമൂഹത്തിലെ സമസ്ത മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ സ്‌പോണ്‍സര്‍മാരാവുന്നു. ഡോ. ഫ്രീമു വര്‍ഗീസ്, ജോര്‍ജ് എബ്രഹാം, ജി.കെ. പിള്ള, ഡോ. മനു ചാക്കോ, മാധവന്‍ പിള്ള, സണ്ണി മാളിയേക്കല്‍, Read more about ഇന്ത്യ പ്രസ് ക്ലബ്ബ് മാധ്യമശ്രീ അവാര്‍ഡ് സമ്മേളനത്തിന് പ്രമുഖരുടെ പിന്തുണ[…]

ജിഷ വധക്കേസ്: വിചാരണ ഇന്ന് മുതല്‍

09:33 AM 02/11/2016 കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിന്‍െറ വിചാരണ ബുധനാഴ്ച തുടങ്ങും. കേസിലെ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയവര്‍ അടക്കം 195 പേരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിക്കുന്നത്. ആദ്യ രണ്ട് സാക്ഷികളെയാണ് ബുധനാഴ്ച ജഡ്ജി എന്‍. അനില്‍കുമാര്‍ മുമ്പാകെ വിസ്തരിക്കുക. അവധിദിനങ്ങള്‍ ഒഴിവാക്കി 2017 ജനുവരി 23 വരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ സാക്ഷികളെ വിസ്തരിച്ച് വിചാരണ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 125 രേഖകളും Read more about ജിഷ വധക്കേസ്: വിചാരണ ഇന്ന് മുതല്‍[…]

വേള്‍ഡ് ഹാന്‍ഡ് റൈറ്റിംഗ് മത്സരത്തില്‍ ഫിയോണ വിനോദ് ചെറിയാനു രണ്ടാം സ്ഥാനം

– എബി മക്കപ്പുഴ ഡാളസ്:ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്ത കൈയെഴുത്തു മത്സരത്തില്‍ ഡാലസിലുള്ള ഫിയോണ വിനോദ് ചെറിയാന്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹയായി. ന്യൂയോര്‍ക്ക് ആസ്ഥനായി പ്രവര്‍ത്തിച്ചു വരുന്ന ഹാന്‍ഡ് റൈറ്റിംഗ് ഫോര്‍ ഹ്യൂമാനിറ്റി സംഘടിപ്പിച്ച 2016 വേള്‍ഡ് ഹാന്‍ഡ്് റൈറ്റിംഗ് (ടീന്‍ ഏജ് വിഭാഗം) മത്സരത്തിലാണ് ഫിയോണ ഈ അപൂര്‍വനേട്ടം കൈവരിച്ചത്. യൂണിവേഴ്സ്റ്റി ഓഫ് ഡാളസ് ഒന്നാം വര്‍ഷ ബയോളജി വിദ്യാര്ഥിയായ ഫിയോണ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിലെ യൂത്തു ഫെല്ലോഷിപ്പിലെ ആക്റ്റീവ് Read more about വേള്‍ഡ് ഹാന്‍ഡ് റൈറ്റിംഗ് മത്സരത്തില്‍ ഫിയോണ വിനോദ് ചെറിയാനു രണ്ടാം സ്ഥാനം[…]

ഷിക്കാഗോയില്‍ വാരാന്ത്യം കൊല്ലപ്പെട്ടത് ഇരട്ടകള്‍ ഉള്‍പ്പെടെ 17 പേര്‍

09:33 am 2/11/2016 പി. പി. ചെറിയാന്‍ ഷിക്കാഗോ : ഷിക്കാഗോ സിറ്റിയിലും പരിസരങ്ങളിലുമായി ഒക്ടോബര്‍ 28, 29, 30 തീയതികള്‍ ഇരട്ട സഹോദരന്മാര്‍ ഉള്‍പ്പെടെ 17 പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെടുകയും 41 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ 17 വയസ്സുളള എഡ്!വിന്‍, എഡ്!വേര്‍ഡ് എന്നീ ഇരട്ടകള്‍ക്ക് വീടിനു വെളിയില്‍ നില്‍ക്കുമ്പോഴാണ് നെഞ്ചിലും തലയിലും വെടിയേറ്റത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ശനിയാഴ്ച രാത്രി ഒബേണ്‍ ഏരിയായിലുളള ഒരു റസ്‌റ്റോറന്റില്‍ വെടിയേറ്റ് രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. Read more about ഷിക്കാഗോയില്‍ വാരാന്ത്യം കൊല്ലപ്പെട്ടത് ഇരട്ടകള്‍ ഉള്‍പ്പെടെ 17 പേര്‍[…]