രാജസ്ഥാനിൽ 5000 കോടിയുടെ മയക്ക്മരുന്നുവേട്ട

03:00 PM 02/11/2016 ഉദയ്പൂർ: രാജസ്ഥാനിൽ റെവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് നടത്തിയ മയക്ക്മരുന്നുവേട്ടയിൽ 5000 കോടിയുടെ മന്ദ്രാക്സ് പിടികൂടി. 23.5 മെട്രിക് ടൺ ഗുളികകളാണ് ഉദയ്പൂരിൽ നിന്നും പിടിച്ചെടുത്തത്. ഉദയ്പൂരിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറി, വെയർഹൗസ് എന്നിവിടങ്ങളിൽ നടന്ന റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. ഫാക്ടറി ഉടമ രവി ദുദ്വാനിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാനമായും മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഇവയുടെ അന്താരാഷ്ട്ര വിപണിയെന്ന് എക്സൈസ് സെൻട്രൽ ബോർഡ് ആൻഡ് കസ്റ്റംസ് ചെയർമാൻ നജീബ് ഷാ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിൽ Read more about രാജസ്ഥാനിൽ 5000 കോടിയുടെ മയക്ക്മരുന്നുവേട്ട[…]

ഏലൂര്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ഫാക്ടറിയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു; 12 പേര്‍ക്ക് പരിക്ക്

01:28 pm 2/11/2016 കൊച്ചി: കീടനാശിനി നിര്‍മ്മാണ കമ്ബനിയായ ഹിന്ദുസ്ഥാന്‍ എന്‍സെക്ടിസൈഡ് ലിമിറ്റഡില്‍ വാതക ടാങ്കര്‍ പൊട്ടിത്തെറിച്ചു. 12 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ജില്ലാ കളക്ടര്‍ വൈ. മുഹമ്മദ് സഫിറുള്ള അറിയിച്ചു. കൊച്ചി ഏലൂരിലെ നിര്‍മ്മാണ പ്ലാന്റിലേക്ക് ഇസ്രയേലില്‍ നിന്ന് കൊണ്ടുവന്ന കാര്‍ബണ്‍ ഡൈ സള്‍ഫേറ്റ് വാതകമടങ്ങിയ ടാങ്കറാണ് രാവിലെ 10 മണിയോടെ പൊട്ടിത്തെറിച്ചത്. വാതകം ടാങ്കറില്‍ നിന്ന് പ്ലാന്റിലെ സംഭരണസ്ഥലത്തേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. 12 Read more about ഏലൂര്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ഫാക്ടറിയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു; 12 പേര്‍ക്ക് പരിക്ക്[…]

കൊല്ലം സ്ഫോടനം അന്വേഷിക്കുന്ന സംഘവും എന്‍.ഐ.എ സംഘവും മലപ്പുറത്ത് എത്തി

12:20 pm 2/11/2016 മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ ഇന്നലെ നടന്ന സ്ഫോടനത്തിലും മുമ്ബ് കൊല്ലത്ത് നടന്ന സ്ഫോടനത്തിലും ഉപയോഗിച്ചത് ഒരേ പോലുള്ള സ്ഫോടക വസ്തുക്കളാണെന്ന് പൊലീസ് കണ്ടെത്തി. കൊല്ലം സ്ഫോടനം അന്വേഷിക്കുന്ന കൊല്ലം വെസ്റ്റ് സി.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് രാവിലെ എട്ടു മണിയോടെ മലപ്പുറത്ത് എത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെന്‍ഡ്രൈവില്‍ നിര്‍ണ്ണായകമായ മറ്റ് വിവരങ്ങള്‍ ഉണ്ടെന്നാണ് സൂചന കൊല്ലത്തും മലപ്പുറത്തും ഉപയോഗിച്ച ഇംപ്രൊവൈസ്ഡ് എക്സ്‍പ്ലോസീവ് Read more about കൊല്ലം സ്ഫോടനം അന്വേഷിക്കുന്ന സംഘവും എന്‍.ഐ.എ സംഘവും മലപ്പുറത്ത് എത്തി[…]

ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

12:19 pm 2/11/2016 ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എല്ലാ ഭാഗത്ത് നിന്നും വെടിവയ്പ്പുണ്ടായെന്നും മുറിവുകളിലൂടെ വ്യക്തമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. വെടിയേറ്റ് കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് രാവിലെയാണ് പുറത്തുവന്നത്. എല്ലാവര്‍ക്കും അരയ്ക്ക് മുകളിലാണ് വെടിയേറ്റിരിക്കുന്നത്. എല്ലാ ഭാഗത്ത് നിന്നുംസ വെടിയേറ്റു. കൊല്ലപ്പെട്ടവരുടെ വസ്ത്രങ്ങള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതനുസരിച്ച്‌ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം ഏറ്റുമുട്ടല്‍ സംബന്ധിച്ച്‌ ദരൂഹതകളുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം വിശദമായി അന്വേഷണം Read more about ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.[…]

ഫ്ലാറ്റ്തട്ടിപ്പ്: നടി ധന്യാ മേരി വര്‍ഗീസും പ്രതി ആയേക്കും

12:18 pm 2/11/2016 തിരുവനന്തപുരം: ഭര്‍തൃപിതാവ് ഉള്‍പ്പെട്ട ഫ്ളാറ്റ് തട്ടിപ്പില്‍ നടി ധന്യാ മേരി വര്‍ഗീസും പ്രതി ആയേക്കും. ഫ്ളാറ്റ് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അമ്ബതിലേറെ പേരില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ അറസ്റ്റിലായിരുന്നു. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്. മ്യൂസിയം, കന്റോണ്‍മെന്‍റ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിനെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ Read more about ഫ്ലാറ്റ്തട്ടിപ്പ്: നടി ധന്യാ മേരി വര്‍ഗീസും പ്രതി ആയേക്കും[…]

ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണക്ക് തോല്‍വി.

09:55 am 2/11/2016 ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണക്ക് തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയാണ് ബാഴ്സയെ തോല്‍പിച്ചത്. ന്യൂ കാംപിലേറ്റ നാണം കെട്ട തോല്വിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധുരം പ്രതികാരം. ഇരുപത്തിയൊന്നാം മിനിറ്റില്‍ ലിയൊണല്‍ മെസ്സിയുടെ ഗോളിലൂടെ ബാഴ്സ മുന്നിലെത്തി. എന്നാല്‍ ഇല്‍ക്കൈ ഗുണ്ടോഗാന്റെ ഇരട്ട പ്രഹരത്തിന് മുന്നില്‍ മെസ്സിയും കൂട്ടരും പകച്ചു പോയി. മുപ്പത്തിയൊമ്ബതാം മിനിറ്റില്‍ ആദ്യ ഗോള്‍. എഴുപത്തിനാലാം മിനിറ്റില്‍ ഗുണ്ടോഗാന്‍ വീണ്ടും വല കുലുക്കിയോടെ പെപ് ഗാര്‍ഡിയോള നിറഞ്ഞ് Read more about ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണക്ക് തോല്‍വി.[…]

പാകിസ്ഥാനില്‍ എണ്ണ ടാങ്കറില്‍ സ്ഫോടനം; 14 മരണം.

09:55 am 2/11/2016 ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ എണ്ണ ടാങ്കറിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 50 ലേറെ പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനില്‍ കപ്പല്‍ പൊളിക്കുന്ന കമ്ബനിയിലാണ് സ്ഫോടനം. കമ്ബനിയിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയും.

ആര്യ നായകനാകുന്ന കടമ്പന്‍ സിനിമയുടെ പോസ്റ്ററും ടീസറും പുറത്തുവിട്ടു.

09:50 am 2/11/2016 കാട്ടില്‍ ജീവിക്കുന്ന യുവാവായാണ് ആര്യ സിനിമയില്‍ അഭിനയിക്കുന്നത്. തമിഴ് താരങ്ങളായ സൂര്യ,കാർത്തി, വിഷാൽ എന്നിവർ ചേർന്നാണ് സിനിമയുടെ ടീസർ പുറത്തിറക്കിയത്. രാഘവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാതറീന തെരേസയാണ് നായിക. തായ്‍ലന്‍റ്, തമിഴ്നാട്, കേരളം എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

കുവൈറ്റില്‍ സര്‍ക്കാര്‍ സബ്സിഡികള്‍ നിര്‍ത്താന്‍ ആലോചന

09:49 am 2/11/2016 വിദേശികള്‍ക്കുള്ള വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിരിച്ചുവിടുന്നതിനുമുമ്ബ് പാര്‍ലമെന്റിന്റെ അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട് കുവൈറ്റില്‍ 2020 ഓടെ സര്‍ക്കാര്‍ നല്‍കിവരുന്ന എല്ലാ സബ്സിഡികളും നിറുത്തലാക്കാന്‍ ആലോചന. ധനമന്ത്രാലയം നിയോഗിച്ച കമ്മിറ്റി വിവിധ സബ്സിഡികളെ ഉദ്ദരിച്ചാണ് പ്രദേശിക പത്രം ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എണ്ണ വിലയിടിഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്ത് ഇപ്പോള്‍ തന്നെ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയവയക്ക് നല്‍കി വന്നിരുന്ന സബ്സീഡികള്‍ എടുത്തു കളഞ്ഞിരുന്നു. സ്വദേശികളെ ഒഴിവാക്കി വിദേശികള്‍ക്കുള്ള വൈദ്യുതി, വെള്ളം Read more about കുവൈറ്റില്‍ സര്‍ക്കാര്‍ സബ്സിഡികള്‍ നിര്‍ത്താന്‍ ആലോചന[…]

ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു; രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു

09:45 am 2/11/2016 ജമ്മു: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യത്തിന്‍െറ കടന്നാക്രമണം തുടരുന്നു. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ വെടിവെപ്പിലും മോര്‍ട്ടാര്‍ ആക്രമണത്തിലും എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാംബ, ജമ്മു, പൂഞ്ച്, രജൗരി ജില്ലകളിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമാണ് പാക് സൈന്യം ആക്രമണം തുടരുന്നത്. അതേസമയം, രജൗരി ജില്ലയിലെ നൗഷേറ സെക്ടറില്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് പാക് സൈനികരെ വധിച്ചതായി കരസേനാ വൃത്തങ്ങള്‍ പറഞ്ഞു. രജൗരി, ജമ്മു, പൂഞ്ച് ജില്ലകളില്‍ 82-120 Read more about ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു; രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു[…]