ഡെമോക്രാറ്റിക്ക് സംസ്ഥാനങ്ങളില്‍ ട്രംമ്പ് പിടി മുറുക്കുന്നു

09:26 am 3/11/2106 പി.പി. ചെറിയാന്‍ മിഷിഗണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പരമ്പരാഗതമായി ഡെമോക്രാറ്റുകളെ പിന്തുണച്ചിരുന്ന സംസ്ഥാനങ്ങളില്‍ പിടി മുറുക്കുന്നതിന് ട്രംമ്പ് ക്യാമ്പയ്ന്‍ തന്ത്രങ്ങള്‍ മെനയുന്നു. ബ്ലു സംസ്ഥാനങ്ങളായി അറിയപ്പെടുന്ന ന്യൂ മെക്‌സിക്കോ മിഷിഗണ്‍ എന്നിവിടങ്ങളില്‍ ട്രമ്പിന്റെ പ്രചരണാര്‍ത്ഥം 25 മില്ല്യണ്‍ ഡോളറിന്റെ പരസ്യം നല്‍കുന്നതിനാണ് ചൊവ്വാഴ്ച ചേര്‍ന്ന ക്യാമ്പയ്ന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ആരെ പിന്തുണക്കണമെന്ന്തില്‍ തീരുമാനമാകാതെ ആടി ഉലഞ്ഞു നില്‍ക്കുന്ന ഫ്‌ളോളിറഡ, ഒഹായൊ സംസ്ഥാനങ്ങളെ ട്രമ്പിനനുകൂലമായി പിടിച്ചു നിര്‍ത്തുന്നതിനുള്ള ശ്രമങ്ങളും ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. എഫ്. Read more about ഡെമോക്രാറ്റിക്ക് സംസ്ഥാനങ്ങളില്‍ ട്രംമ്പ് പിടി മുറുക്കുന്നു[…]

സാലി ശാമുവേലിന് നഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ്

09:26 am 3/11/2016 ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയായ നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക(നൈനാചഅകചഅ) യുടെ ഈ വര്‍ഷത്തെ നഴ്‌സസ് എക്‌സലന്‍സ് അവാര്‍ഡിന് സാലി ശാമുവേല്‍(ഹൂസ്റ്റണ്‍) തെരഞ്ഞെടുക്കപ്പെട്ടു. ക്ലിനിക്കല്‍ പ്രാക്ടീസ് കാറ്റഗറി വിഭാഗത്തിലാണ് സാലിയ്ക്ക് അവാര്‍ഡ് ലഭിച്ചത്. ഒക്ടോബര്‍ 20,21 തീയതികളില്‍ ഷിക്കാഗോയില്‍ നടന്ന ദേശീയ കണ്‍വന്‍ഷനില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. നൈനയുടെ പ്രമുഖ ചാപ്റ്ററുകളിലൊന്നായ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രസിഡന്റായി നാലുവര്‍ഷക്കാലം കരുത്തുറ്റ നേതൃത്വം നല്‍കിയ സാലി Read more about സാലി ശാമുവേലിന് നഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ്[…]

സൈനികന്‍റെ ആത്മഹത്യ: കേന്ദ്രസർക്കാർ മാപ്പുപറയണം -രാഹുൽ

09:22 am 3/11/2016 ന്യൂഡൽഹി: ആത്മഹത്യ ചെയ്ത വിമുക്ത സൈനികന്‍റെ കുടുംബത്തെ കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ദുഃഖത്തിലായ ഒരു കുടുംബത്തെ ആശ്വസിപ്പിക്കാൻ പോകുന്നവരെ തടയുകയല്ല ചെയ്യേണ്ടത്. ആശ്വസിപ്പിക്കാൻ പോകുന്നത് തെറ്റാണോ എന്നും രാഹുൽ ചോദിച്ചു. സൈനികന്‍റെ കുടുംബവുമായി സംസാരിക്കാൻ രണ്ട് മിനിട്ടാണ് ആവശ്യപ്പെട്ടത്. എന്നാൽ, തന്നോട് സംസാരിക്കാൻ എത്തിയ കുടുംബത്തെ മർദിക്കുകയും വലിച്ചിഴച്ച് കൊണ്ടു പോവുകയുമാണ് പൊലീസ് ചെയ്തത്. വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്രസർക്കാർ മാപ്പുപറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രണ്ടാമത്തെ Read more about സൈനികന്‍റെ ആത്മഹത്യ: കേന്ദ്രസർക്കാർ മാപ്പുപറയണം -രാഹുൽ[…]

ഹെവൻലി ബീറ്റ്സ് റേഡിയോയുടെ ആഭിമുഖ്യത്തിൽ ഫിലഡൽഫിയായിൽ നവംബർ 5 ശനിയാഴ്ച വൈകിട്ട് 5.30 ന് സംഗീത ശുശ്രൂഷ നടക്കും

09:25 am 3/11/2016 ഫിലഡൽഫിയ ∙ ഹെവൻലി ബീറ്റ്സ് റേഡിയോയുടെ ആഭിമുഖ്യത്തിൽ ഫിലഡൽഫിയായിൽ നവംബർ 5 ശനിയാഴ്ച വൈകിട്ട് 5.30 ന് സംഗീത ശുശ്രൂഷ നടക്കും. പ്രസിദ്ധ ഗായകർ സാംസൺ കോട്ടൂർ, സാംസൺ ഹെവൻലി ബീറ്റ്സ്, സോണി വർഗീസ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. സാബു, സാറ, എബി, അലക്സ് സി. ജിൻസി, രമ്യാ, തോമസ്, ജൂലിയ, മില്ലി, സജിൻ, ജോബി, ഷിബു, ബിജു, നോബി എന്നിവർ ഗാനങ്ങൾ ആലപിക്കും. ഇന്ത്യൻ പെന്തക്കോസ്തൽ ചർച്ച് (7781 Craig Read more about ഹെവൻലി ബീറ്റ്സ് റേഡിയോയുടെ ആഭിമുഖ്യത്തിൽ ഫിലഡൽഫിയായിൽ നവംബർ 5 ശനിയാഴ്ച വൈകിട്ട് 5.30 ന് സംഗീത ശുശ്രൂഷ നടക്കും[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ്, വനിതാ ഫോറം ഉല്‍ഘാടനം നവംബര്‍ 5ന്

09:22 am 3/11/2016 ജിനേഷ് തമ്പി ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം ഉത്ഘാടനവും, കേരള പിറവി ദിനാഘോഷവും നവംബര്‍ 5 നു, ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ചിരിക്കുന്നു. രാവിലെ 10 മണിക്ക് തുടങ്ങുന്ന ചടങ്ങുകളില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം ഉത്ഘാടനത്തോടനുബന്ധിച്ചു വൈവിധ്യമായ മേഖലകളില്‍ വ്യക്തിമുദ്ര പ്രകടിപ്പിച്ച പ്രതിഭകളുടെ പ്രഭാഷണവും ഉണ്ടായിരിക്കും. ഡോ. മീന മൂര്‍ത്തി, അരുണ റാവു, ലീല മാരേട്ട്, വിനീത നായര്‍, രേഖ ഫിലിപ്പ്, ഡോ. ജോളി തോമസ്, Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ്, വനിതാ ഫോറം ഉല്‍ഘാടനം നവംബര്‍ 5ന്[…]

ഡാലസില്‍ സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപ് നവംബര്‍ 19 ന്

09:20 am 3/11/2016 – പി. പി. ചെറിയാന്‍ ഡാലസ് : ശ്രീഗണേഷ് ടെംപിളും ഹാര്‍ട്ട് റ്റു ഹാര്‍ട്ടും സംയുക്തമായി മുതിര്‍ന്നവര്‍ക്കു വേണ്ടിയുളള സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. പ്ലാനൊ കെ. അവന്യുവിലാണ് ക്യാംപ് ക്രമീകരിച്ചിരിക്കുന്നത്. നവംബര്‍ 19 രാവിലെ 9 മുതല്‍ 2 വരെ ഡോക്ടര്‍മാര്‍, നഴ്‌സസുമാര്‍ എന്നിവരുടെ സേവനം ലഭ്യമാകും. രക്തം, മാമോഗ്രാം, പ്രമേഹം, പ്രഷര്‍ തുടങ്ങിയ പരിശോധിക്കുന്നതിനു ചെറിയ ഒരു ഫീസ് ഈടാക്കും. ഇകെജി, എക്കൊകാര്‍ഡിയോഗ്രാം എന്നിവയും ക്യാംപില്‍ സജ്ജീകരിച്ചിട്ടുണ്ട്. കാര്‍ട്ടര്‍ Read more about ഡാലസില്‍ സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപ് നവംബര്‍ 19 ന്[…]

മാധ്യമ പ്രവര്‍ത്തകരെ വീണ്ടും കോടതി മുറിയില്‍ നിന്ന് ഇറക്കിവിട്ടു

03:44 PM 02/11/2016 കൊച്ചി: ജിഷ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ എറണാകുളം ജില്ലാ കോടതിയിലത്തെിയ മാധ്യമ പ്രവര്‍ത്തകരെ കോടതി മുറിയില്‍ നിന്ന് ഇറക്കിവിട്ടു. ജില്ലാ കോടതി ശിരസ്തദാറുടെ സഹായത്തോടെ ഒരുവിഭാഗം അഭിഭാഷകരാണ് വനിത മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരെ ഇറക്കിവിട്ടത്. ജിഷാ കേസിന്‍െറ വിചാരണ ഇന്ന് ആരംഭിച്ചിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ രാവിലെതന്നെ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഒരുവിഭാഗം അഭിഭാഷകര്‍ അസഹിഷ്ണുത കാട്ടിത്തുടങ്ങിയിരുന്നു. രാവിലെ കോടതി മുറയില്‍ ഇരുന്ന ലേഖികയെ എഴുന്നേല്‍പ്പിച്ചുവിട്ടു. ഉച്ച ഇടവേളക്കുശേഷം വീണ്ടും വിചാരണ തുടങ്ങുന്നതിന് മുമ്പായി Read more about മാധ്യമ പ്രവര്‍ത്തകരെ വീണ്ടും കോടതി മുറിയില്‍ നിന്ന് ഇറക്കിവിട്ടു[…]

ഭോപ്പാൽ ഏറ്റുമുട്ടലോടെ പുണെ സ്ഫോടന കേസിലെ എല്ലാ പ്രതികളും കൊല്ലപ്പെട്ടു

03:11 PM 02/11/2016 പുണെ: ഭോപ്പാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട എട്ട് സിമിപ്രവർത്തകരിൽ മൂന്ന് പേർ 2014ലെ പുണെ സ്ഫോടനക്കേസിലെ പ്രതികൾ. കൊല്ലപ്പെട്ട അഹമ്മദ് റംസാൻ ഖാൻ, സക്കീർ ഹുസൈൻ എന്ന സാദിഖ്, ശൈഖ് മെഹ്ബൂബ് എന്നിവരാണ് പുണെ സ്ഫോടനക്കേസ് പ്രതികൾ. 2014 ജൂലൈ 10ന് പുണെയിലെ ഫരഷ്കാന പൊലീസ് സ്റ്റേഷനിനടുത്ത പാർക്കിൽ നടന്ന തീവ്രത കുറഞ്ഞ സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ഈ കേസിലെ മറ്റ് രണ്ട് പ്രതികളായ മുഹമ്മദ് ഐസാസുദ്ദീൻ, മുഹമ്മദ് അസ്ലം എന്നിവർ കഴിഞ്ഞ Read more about ഭോപ്പാൽ ഏറ്റുമുട്ടലോടെ പുണെ സ്ഫോടന കേസിലെ എല്ലാ പ്രതികളും കൊല്ലപ്പെട്ടു[…]

ഇൻസ്​റ്റഗ്രാമിൽ ഇനി ഷോപ്പിങും

03:11 PM 02/11/2016 ന്യുയോർക്ക്​: ഫേസ്​ബുക്കി​െൻറ ഫോ​േട്ടാ ഷെയറിങ്​ ആപ്പായ ഇൻസ്​റ്റഗ്രാമിൽ ഷോപ്പിങിനുള്ള ​സംവിധാനവും ഫേസ്​ബുക്ക്​ കൂട്ടിചേർക്കുന്നു. ആദ്യ ഘട്ടത്തിൽ അമേരിക്കയിലാണ്​ സേവനം ലഭ്യമാകുക. റീടെയിൽ വിൽപന്നക്കാർക്ക്​ 5 ഉൽപ്പന്നങ്ങൾ വരെ ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റുകളിലുടെ കാണിക്കാം, ഇതുമായി ബന്ധപ്പെട്ട ടാഗുകളിലുടെ ഉൽപ്പന്നങ്ങളെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന്​ ഇൻസ്​റ്റഗ്രാം അറിയിച്ചു. ​”ഷോപ്പ്​ നൗ​’ എന്ന ഇൻസ്​റ്റഗ്രാമിലെ ലിങ്കിൽ ക്​ളിക്ക്​ ചെയ്​താൽ ​ഷോപ്പിങ്​ വെബ്​സൈറ്റി​ലേക്ക്​ പോകാൻ സാധിക്കും പിന്നീട്​ ഇൗ വെബ്​ സൈറ്റ്​ വഴി ഷോപ്പ്​​ ചെയ്യാവുന്നതാണ്​. ഉപഭോക്​താക​​െള Read more about ഇൻസ്​റ്റഗ്രാമിൽ ഇനി ഷോപ്പിങും[…]

കേന്ദ്ര സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച്‌ വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്തു

03:01 pm 2/11/2016 കേന്ദ്ര സര്‍ക്കാര്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ദില്ലി ജന്തര്‍ മന്ദറില്‍ വിമുക്തഭടന്‍ ആത്മഹത്യ ചെയ്തു. രാം കിഷന്‍ ഗ്രെവാള്‍ എന്നയാളാണ് കേന്ദ്ര സര്‍ക്കാര്‍ വിമുക്ത ഭടന്മാരോട് കാണിക്കുന്ന അവണനയില്‍ പ്രതിഷേധിച്ച്‌ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത്. ഒരു കൂട്ടം പ്രതിഷേധക്കാര്‍ക്കൊപ്പം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ സന്ദര്‍ശിക്കാനായി കാത്തിരിക്കുന്നതിനിടയിലാണ് 69 കാരനായ രാം കിഷന്‍ വിഷം കഴിച്ചതെന്ന് ദില്ലി കന്റോണ്‍മെന്റ് എം.എല്‍.എ കമാന്റോ സുരേന്ദര്‍ പറഞ്ഞു. Read more about കേന്ദ്ര സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച്‌ വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്തു[…]