മലയാളി യുവാവ് ദുബായില്‍ തൂങ്ങിമരിച്ച നിലയില്‍

12:19 pm 3/11/2016 ദുബായ് : മലയാളി യുവാവിനെ ദുബായില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചെറുകുന്നം കാവ്വിള വീട്ടില്‍ പരേതനായ ഗോപാലകൃഷണപിള്ളയുടെ മകന്‍ സിനു (34) വിനെയണ് ദുബായിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്ബനിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലിചെയ്തു വരികയായിരുന്നു സിനു. കൊല്ലം പൂതക്കുളത്ത് മുക്കടയില്‍ വാറുവിളാകം വീട്ടില്‍ വിഷ്ണുപ്രിയയാണ് ഭാര്യ.

വൈദ്യശാസ്ത്രത്തിന് ഈശ്വര നിശ്ചയത്തെ മറികടക്കാനാകുമോ?

12:11 pm 3/11/2016 പി. പി. ചെറിയാന്‍ എല്ലാ മതങ്ങളും ഒരു പോലെ അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ജനനവും മരണവും. ഇവ രണ്ടും പ്രകൃതിയുടെ അലംഘനീയ നിയമങ്ങളാണ്. ഭൂമിയില്‍ പിറന്നു വീണിട്ടുള്ള ബലവാന്മാരും, ബലഹീനരും. പണ്ഡിതരും, പാമരരും. ധനവാന്മാരും, ദരിദ്രരും ചക്രവര്‍ത്തിമാരും, യാചകരും ഒരു പോലെ മരണമെന്ന് രാക്ഷസ്സന്റെ മുമ്പില്‍ അടിയറവു പറഞ്ഞിട്ടുള്ളവരാണ്. മരണത്തെ കീഴ്‌പ്പെടുത്തി അമര്‍ത്യരായി ജീവിക്കുന്നതിനുള്ള നിരവധി ഗവേഷണങ്ങള്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്ത് നടന്നു കഴിഞ്ഞു, ഇപ്പോഴും അനുസ്യൂതം തുടരുന്നു. എന്നാല്‍ ഇതുവരെ ഒന്നും Read more about വൈദ്യശാസ്ത്രത്തിന് ഈശ്വര നിശ്ചയത്തെ മറികടക്കാനാകുമോ?[…]

എന്നെ സ്നേഹിക്കുന്നവര്‍ ഹിലരിക്ക് വോട്ട് ചെയ്യൂ – ഒബാമ

09:40 AM 03/11/2016 വാഷിങ്ടണ്‍: തന്‍െറ ജനപ്രീതിയെ ഹിലരി ക്ളിന്‍റനുള്ള വോട്ടാക്കി മാറ്റുകയാണ് യു.എസ്. പ്രസിഡന്‍റ് ബറാക് ഒബാമ. തന്നെ സ്നേഹിക്കുന്നവരോട് ഹിലരിക്ക് വോട്ട് ചെയ്യൂവെന്നാണ് ഒബാമയുടെ അഭ്യര്‍ഥന. അമേരിക്കല്‍ പ്രസിഡന്‍റാകാന്‍ ആണായും പെണ്ണായും ഹിലരിയേക്കാള്‍ യോഗ്യയായ ഒരാള്‍ ഇല്ളെന്ന് ഒബാമ പറഞ്ഞു. റിപ്പബ്ളിക്കന്‍ പ്രതിനിധി ഈ സ്ഥാനത്തിന് അനര്‍ഹനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തത് അവര്‍ക്ക് വേണ്ടിയും ചെയ്യുക, നിങ്ങള്‍ എന്നെ എങ്ങനെയാണോ ഉയര്‍ത്തികൊണ്ടുവന്നത് അതുപോലെ അവരെയും പിന്തുണക്കണമെന്നും ഒബാമ വ്യക്തമാക്കി. ഈയാഴ്ച Read more about എന്നെ സ്നേഹിക്കുന്നവര്‍ ഹിലരിക്ക് വോട്ട് ചെയ്യൂ – ഒബാമ[…]

ജേക്കബ് തോമസിനെതിരായ അന്വേഷണം: ഹരജി ഇന്ന് പരിഗണിക്കും

09:49 AM 03/11/2016 തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ഐ.ജിയായിരിക്കെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തതിൽ ചട്ടലംഘനം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. കേസ് അന്വേഷിക്കാമെന്ന നിലപാടിലാണ് സി.ബി.ഐ. ഐജിയായിരിക്കെ ജേക്കബ് തോമസ് അവധിയെടുത്ത് കൊല്ലത്ത സ്വകാര്യ മാനേജ്മെന്റ് കോളജിലന്റെ ഡയറക്ടറായതിലെ ചട്ടലംഘനമാണ് ഹരജിയിലെ പ്രധാന ആരോപണം.

രണ്ട് വയസ്സുകാരന്‍ പുഴയില്‍ വീണു മരിച്ച സംഭവം: ദുരൂഹതയെന്ന് നാട്ടുകാർ.

09:38 AM 03/11/2016 കൊച്ചി: മാതാപിതാക്കള്‍ ഡേ കെയറില്‍ ഏല്‍പിച്ച രണ്ട് വയസ്സുകാരൻ പുഴയില്‍ വീണു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആലുവ കൈന്തിക്കരയില്‍ വലിയമാക്കല്‍ രാജേഷ്-രശ്മി ദമ്പതികളുടെ ഏകമകന്‍ ആദരവ് (അമ്പാടി) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസം മുമ്പാണ് ആദവിനെ കുറ്റിക്കാട്ടുകരയിലുള്ള ഡേ കെയറില്‍ വിടാന്‍ തുടങ്ങിയത്. വിവാഹത്തിന് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞാണ് രാജേഷിന് രശ്മി Read more about രണ്ട് വയസ്സുകാരന്‍ പുഴയില്‍ വീണു മരിച്ച സംഭവം: ദുരൂഹതയെന്ന് നാട്ടുകാർ.[…]

എക്കോയുടെ മെഡിക്കല്‍ സെമിനാര്‍ ഞായറാഴ്ച ന്യൂയോര്‍ക്കില്‍

09:38 am 3/11/2016 ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: പൊതുജനോപകാരപ്രദമായി ഒട്ടനവധി പരിപാടികളിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സേവനത്തിന്റെ മുഖമുദ്രയായി മാറിയ എക്കോയുടെ (Enhance Community Through Harmonious Outreach) ആഭിമുഖ്യത്തില്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചവര്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടി മെഡിക്കല്‍ എന്‍റോള്‍മെന്റ് സെമിനാര്‍ നവംബര്‍ ആറാം തീയതി ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ എച്ച്.എഫ്.സി.സിയില്‍ വച്ചു (o15 Hillside Ave, New Hide Park NY 11040) നടത്തപ്പെടുന്നു. തദവസരത്തില്‍ മി. ഫ്രാങ്ക് അമോഡിയോ (ഇന്‍ഡിപെന്റന്റ് സീനിയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് Read more about എക്കോയുടെ മെഡിക്കല്‍ സെമിനാര്‍ ഞായറാഴ്ച ന്യൂയോര്‍ക്കില്‍[…]

സ്ത്രീ പൗരോഹിത്യം കത്തോലിക്കാ സഭയില്‍ ആജീവാനന്ത വിലക്ക് നിലനില്‍ക്കുമെന്ന് മാര്‍പാപ്പ

09:30 am 3/11/2016 പി.പി. ചെറിയാന്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ സ്ത്രീ പൗരോഹിത്വത്തിന് വിലക്ക് സ്ഥായിയായി നിലനില്‍ക്കുമെന്ന് മാര്‍പ്പാപ്പ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. സ്ത്രീ പുരോഹിതരോ ബിഷപ്പുമാരോ കത്തോലിക്കാ സഭയില്‍ സേവനമനുഷ്ടിക്കുന്ന കാലം പ്രതീക്ഷിക്കാമോ എന്ന ഒരു വനിതാ പത്ര പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പോപ് ഫ്രാന്‍സിസ്. നവംബര്‍ 1 ന് സ്വീഡന്‍ ലൂതറന്‍ ചര്‍ച്ച് ആര്‍ച്ച് വനിതാ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയ മാര്‍പാപ്പയോടാണ് മാധ്യമ പ്രവര്‍ത്തക ചോദ്യം ഉന്നയിച്ചത്. വിശുദ്ധനായ പോപ് ജോണ്‍ പോള്‍ Read more about സ്ത്രീ പൗരോഹിത്യം കത്തോലിക്കാ സഭയില്‍ ആജീവാനന്ത വിലക്ക് നിലനില്‍ക്കുമെന്ന് മാര്‍പാപ്പ[…]

അല’യുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു

09:33 am 3/11/2016 ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: “ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (അല) യുടെ മൂന്നാം വര്‍ഷികത്തോടനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ‘ഇന്‍ഡ്യയെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍’ എന്നതാണ് ലേഖന വിഷയം. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്. ലേഖനങ്ങള്‍ രണ്ടുപേജില്‍ കവിയരുത്. വിദഗ്ധ പാനല്‍ ലേഖനങ്ങള്‍ വിലയിരുത്തുകയും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും, ട്രോഫികളും നവംബര്‍ 26-നു Read more about അല’യുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു[…]

മാധ്യമശ്രീ അവാര്‍ഡ് യോഗത്തിന് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ ആശംസകള്‍

09:29 am 3/11/2016 ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഭിമാന സംരംഭമായ “മാധ്യമ ശ്രീ’ പുരസ്കാരദാന സമ്മേളനത്തിന് സര്‍വവിധ പിന്തുണയും അഭിവാദ്യങ്ങളും ആശംസകളും നേരുന്നുവെന്ന് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് എബ്രഹാം കെ. ഈപ്പന്‍ അറിയിച്ചു. “അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തനം ശൈശവ അവസ്ഥയിലാണിപ്പോഴും. മതിയായ നിലവാരം പുലര്‍ത്താതെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട്. ഫേസ്ബുക്കില്‍ എഴുതുന്നവര്‍ വരെ വലിയ മാധ്യമ പ്രവര്‍ത്തകരെന്ന് നടിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ പ്രസ് ക്ലബ് Read more about മാധ്യമശ്രീ അവാര്‍ഡ് യോഗത്തിന് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ ആശംസകള്‍[…]

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

09:30 am 3/11/2016 ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍പ്പെട്ട 18 ഇടവകകളുടെ സംയുക്തവേദിയായി ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ(കഇഋഇഒ) 201617 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ ചുമതലേറ്റു. ഒക്ടോബര്‍ 25ന് ചൊവ്വാഴ്ച വൈകുന്നേരം സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് കൂടിയ ജനറല്‍ ബോഡി യോഗത്തിലാണ് ചുമതലകള്‍ കൈമാറിയത്. പ്രസിഡന്റ് വെരി.റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി രവി വര്‍ഗീസ് പുളിമൂട്ടിലിന് മുന്‍ Read more about ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു[…]