യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ – See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=194373#sthash.MlXS3hlp.dpuf

01.45 AM 4/11/2016 തിരുവനന്തപുരം: തൃശൂരിൽ പീഡനത്തിനിരയായ യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ. കുറ്റക്കാരെ പാർട്ടിയൊ സർക്കാരോ സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അസ്ഹർ മഹമ്മൂദിനെ പാക്കിസ്‌ഥാൻ ബൗളിംഗ് കോച്ചായി നിയമിച്ചു

01.44 AM 04/11/2016 കറാച്ചി: മുൻ ഓൾ റൗണ്ടർ അസ്ഹർ മഹമ്മൂദിനെ പാക്കിസ്‌ഥാൻ ബൗളിംഗ് കോച്ചായി നിയമിച്ചു. നവംബർ 17 മുതൽ ആരംഭിക്കുന്ന ന്യൂസിലൻഡ് പര്യടനം മുതലാണ് അസ്ഹർ ചുമതലയേറ്റെടുക്കുന്നത്. 2016–ലെ ഏഷ്യാ കപ്പ് ട്വന്റി–20 പാക്കിസ്‌ഥാനെ അസ്ഹർ പരിശീലിപ്പിച്ചിട്ടുണ്ട്. 21 ടെസ്റ്റിലും 141 ഏകദിനങ്ങളിൽ പാക്ക് കുപ്പാം അണിഞ്ഞ താരമാണ് അസ്ഹർ. ടെസ്റ്റിൽ 39 വിക്കറ്റും ഏകദിനത്തിൽ 123 വിക്കറ്റും അസ്ഹർ സ്വന്തമാക്കിയിട്ടുണ്ട്.

ജിയോയെക്കുറിച്ച് ഏയര്‍ടെല്‍ അവസാനം അഭിപ്രായം പറഞ്ഞു

01.14 AM 04/11/2016 മുംബൈ: ജിയോയുടെ ഫ്രീ ഓഫറുകളെക്കുറിച്ച് എയര്‍ടെല്‍ മേധാവി ആദ്യമായി പ്രതികരിക്കുന്നു. എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗോപാല്‍ വിത്തലാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ടെലികോം രംഗത്ത് ജിയോ നിലനില്‍ക്കുമെന്നും വരും കാലത്ത് ഈ രംഗങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു വരെ ജിയോ നല്‍കി വരുന്ന സേവനങ്ങള്‍ക്ക് ഉപയോക്താക്കളുടെ കൈയ്യില്‍ നിന്ന് യാതൊരു തരത്തിലുമുള്ള നിരക്കുകളും ഈടാക്കിയിരുന്നില്ല. ഓഫറിന്‍റെ കാലാവധി കൂട്ടിയതോടു കൂടി ഇനിയും കൂടുതല്‍ ഉപയോക്താക്കള്‍ Read more about ജിയോയെക്കുറിച്ച് ഏയര്‍ടെല്‍ അവസാനം അഭിപ്രായം പറഞ്ഞു[…]

മെസിയെ വെല്ലുന്ന അത്ഭുത ഗോളുമായി ഓസില്‍

12:29 pm 3/11/2016 ലണ്ടന്‍: ചാമ്ബ്യന്‍സ് ലീഗില്‍ ലൂഡുഗോററ്റ്സിനെതിരെ മെസ്യൂട് ഓസില്‍ നേടിയ ഗോള്‍ കണ്ടാല്‍ ദൈവംപോലും ഫുട്ബോള്‍ ആരാധകനായിപ്പോകുമെന്ന് ആരാധകര്‍ പറയുന്നത് വെറുതെയല്ല. ഈ ഗോള്‍ കണ്ടാല്‍ ആരും ഫുട്ബോളിനെയും ഓസിലിനെയും സ്നേഹിച്ചുപോവും. പലപ്പോഴും മെസിയുടെ കാലുകളില്‍ മാത്രം കണ്ടിട്ടുള്ള ആ മാന്ത്രിക സ്പര്‍ശമായിരുന്നു ആരാധകര്‍ ഇന്നലെ ഓസിലില്‍ കണ്ടത്. മധ്യനിരയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ഓസില്‍ മുമ്ബോട്ടു കയറിവന്ന ഗോള്‍ കീപ്പറുടെ മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് തടയാനെത്തിയ രണ്ട് ഡിഫന്‍ഡര്‍മാരെയും Read more about മെസിയെ വെല്ലുന്ന അത്ഭുത ഗോളുമായി ഓസില്‍[…]

ഗുരുവായൂരിൽ വിദേശ വനിത ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ

12:29 pm 03/11/2016 ഗുരുവായൂർ: മമ്മിയൂരിലെ ഫ്ലാറ്റിന്‍റെ എട്ടാം നിലയിൽ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു. മാണിക്കത്ത് സ്വദേശി ഹരിഹരന്‍റെ ഭാര്യ റുമേനിയക്കാരിയായ റോബർട്ടീന(40)യാണ് മരിച്ചത്. മമ്മിയൂർ ക്ഷേത്രത്തിന് സമീപമുള്ള ‘പഞ്ചരത്ന’ എന്ന ഫ്ലാറ്റിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ ഫ്‌ളാറ്റില്‍നിന്ന് ചാടിയതെന്ന് കരുതുന്നു. അഞ്ചുമാസം മുമ്പാണ് വിദേശ വനിതയും ഗുരുവായൂര്‍ സ്വദേശിയും തമ്മിലുള്ള വിവാഹം നടന്നത്.

ബലാത്സംഗത്തിനിരയായ യുവതിയുടെ ദയനീയ അവസ്ഥ വിവരിച്ച് ഫേസ്ബുക്കില്‍ ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്.

12:24 pm 03/11/2016 കോഴിക്കോട്: ബലാത്സംഗത്തിനിരയായ യുവതിയുടെ ദയനീയ അവസ്ഥ വിവരിച്ച് ഫേസ്ബുക്കില്‍ ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്. രണ്ടുവര്‍ഷം മുമ്പ് തൃശൂര്‍ ജില്ലയില്‍ നടന്ന ഒരു സംഭവമാണ് വിവരിച്ചിരിക്കുന്നത്. ബലാത്സംഗത്തിനിരയായ സ്ത്രീയും ഭര്‍ത്താവും തന്നെ വന്നുകണ്ട് പറഞ്ഞതാണ് ഇക്കാര്യമെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവുള്‍പ്പെടെ നാലുപേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ പൊലീസിന്‍െറ ഭാഗത്തുനിന്നും അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായത്. പീഡിപ്പിച്ച നാലുപേരും ഇപ്പോഴും മാനസിക പീഡനം തുടരുകയാണ്. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും നടപടിയെടുക്കാമെന്ന് ഉറപ്പുതരുകയാണെങ്കില്‍ Read more about ബലാത്സംഗത്തിനിരയായ യുവതിയുടെ ദയനീയ അവസ്ഥ വിവരിച്ച് ഫേസ്ബുക്കില്‍ ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്.[…]

ഇന്ത്യന്‍ സൈന്യം പാക് ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

12:23 pm 3/11/2016 ദില്ലി: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ബങ്കറുകള്‍ക്കുനേരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ബിഎസ്‌എഫ് പുറത്തുവിട്ടു. ഇന്ത്യന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നുള്ളതിന്റെ തെളിവാണിതെന്ന് ഒരു മുതിര്‍ന്ന ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ പാക് സൈന്യം സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ഷെല്ലാക്രമണത്തിനാണ് ഇന്ത്യ മറുപടി നല്‍കിയത്. ഇന്നലെ സാംബ, റജൗരി എന്നിവിടങ്ങളിലുണ്ടായ പാകിസ്ഥാന്‍ വെടിവയ്പ്പില്‍ രണ്ട് കുട്ടികളുള്‍പ്പെടെ എട്ട് നാട്ടുകാര്‍ മരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം പാക് സൈനിക പോസ്റ്റുകള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് Read more about ഇന്ത്യന്‍ സൈന്യം പാക് ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു[…]

കാമുകിയെ കാണാന്‍ വീട്ടിന് മുകളില്‍ കയറിയ യുവാവ് വീണു മരിച്ചു

12:22 pm 3/11/2016 റായ്പൂര്‍: കാമുകിയെ കാണാന്‍ വീടിന്‍റെ ടെറസിലേക്ക് കയറിയ യുവാവ് വീണു മരിച്ചു. റായിപൂര്‍ സിവില്‍ലൈന്‍സ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന രാജതലാബിലാണ് സംഭവം. മൂന്നു നില കെട്ടിടത്തില്‍ നിന്ന് വീണ് റഷീദ് അലി എന്ന 22 കാരനാണ് മരിച്ചത്. സമീപത്തുള്ള മറ്റൊരു കെട്ടിടത്തില്‍ നിന്നാണ് റഹീദ് അലി കാമുകിയുടെ വീടിന്‍റെ ഭിത്തിയില്‍ പിടിച്ചുകയറാന്‍ ശ്രമിച്ചത്. ബാലന്‍സ് നഷ്ടപ്പെട്ട് ഇയാള്‍ നിലത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവം കൊലപാതകമാണെന്ന് Read more about കാമുകിയെ കാണാന്‍ വീട്ടിന് മുകളില്‍ കയറിയ യുവാവ് വീണു മരിച്ചു[…]

മലപ്പുറം സ്ഫോടനം: പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പുറത്ത്

12:21 pm 3/11/2016 മലപ്പുറം: കളക്ടറേറ്റ് വളപ്പിലെ സ്ഫോടനസ്ഥലത്ത് നിന്ന് കിട്ടിയ പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പുറത്ത് . പെന്‍ഡ്രൈവില്‍ പാര്‍ലമെന്റിന്‍റെ ചിത്രവും, പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ വധഭീഷണിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം മുമ്ബ് കൊല്ലത്ത് നടന്ന സ്ഫോടനത്തിലും ഉപയോഗിച്ചത് ഒരേ പോലുള്ള സ്ഫോടക വസ്തുക്കളാണെന്ന് പൊലീസ് കണ്ടെത്തി. കൊല്ലം സ്ഫോടനം അന്വേഷിക്കുന്ന കൊല്ലം വെസ്റ്റ് സി.ഐ ബിജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് രാവിലെ എട്ടു മണിയോടെ മലപ്പുറത്ത് എത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന സ്ഥലത്ത് Read more about മലപ്പുറം സ്ഫോടനം: പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പുറത്ത്[…]

ഐഎസ് തലവന്‍ ബാഗ്ദാദിയെ ഇറാഖ് സേന വളഞ്ഞതായി റിപ്പോര്‍ട്ട്

12:20 pm 3/11/2016 മൊസൂള്‍: ഭീകരസംഘടനയായ ഐഎസിന്റെ (ഇസ്‍ലാമിക് സ്റ്റേറ്റ്) മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. കുര്‍ദിഷ് പ്രസിഡന്റ് മസൗദ് ബര്‍സാദിയുടെ വക്തവ് ഫുവാദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. ബഗ്ദാദി ഇറാഖി സേനയുടെ വലയിലായതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഗ്ദാദി കൊല്ലപ്പെടുന്ന പക്ഷം, അത് ഐഎസിന്റെ സമ്ബൂര്‍ണ പതനമായി കാണാമെന്നും ഫുവാദ് പറഞ്ഞതായി രാജ്യാന്തരമാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ മൊസൂള്‍ നഗരം ഇറാഖ് സേന Read more about ഐഎസ് തലവന്‍ ബാഗ്ദാദിയെ ഇറാഖ് സേന വളഞ്ഞതായി റിപ്പോര്‍ട്ട്[…]