സൗദിയിലും തുർക്കിയിലും ചാവേർ ആക്രമണം നടത്താൻ അൽ ബാഗ്ദാദിയുടെ ആഹ്വാനം

02.03 AM 04/11/2016 ബാഗ്ദാദ്: തുർക്കിയെയും സൗദി അറേബ്യയെയും ആക്രമിക്കാൻ ആഹ്വാനം ചെയ്ത് ഐഎസിന്റെ സ്വയംപ്രഖ്യാപിത ഖലീഫ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഓഡിയോ ടേപ്പ്. ഇറാക്കി സേന നിയന്ത്രണം പിടിക്കാൻ ശ്രമിക്കുന്ന മൊസൂളിൽനിന്നാണ് ബാഗ്ദാദിയുടെ സന്ദേശമെന്നു കരുതപ്പെടുന്നു. അവിശ്വാസികളെയും ദൈവത്തിൽ വിശ്വസിക്കാത്തവരെയും നശിപ്പിക്കാൻ ലോകം മുഴുവനും ചാവേറുകളെ അയയ്ക്കാനും ബാഗ്ദാദി ആഹ്വാനം ചെയ്യുന്നു. ഇറാക്കി സ്പെഷൽ സേന മൊസൂൾ നഗരത്തിൽ എത്തിയ സാഹചര്യത്തിലാണ് ബാഗ്ദാദിയുടെ ഓഡിയോ ടേപ്പ് പുറത്തുവരുന്നത്. മൊസൂളിൽ വിജയം നേടുക തന്നെ ചെയ്യുമെന്നും നിഷ്പ്രഭരായി Read more about സൗദിയിലും തുർക്കിയിലും ചാവേർ ആക്രമണം നടത്താൻ അൽ ബാഗ്ദാദിയുടെ ആഹ്വാനം[…]

ഇസ്രേൽ സൈന്യം പലസ്തീൻകാരനെ വധിച്ചു

02.01 AM 104/11/2016 ജറുസലേം: കുത്തിപരിക്കേൽപ്പിക്കാൻ ശ്രമിച്ച പലസ്തീൻകാരനെ ഇസ്രേൽ സൈന്യം വെടിവച്ചുകൊന്നു. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിനു സമീപമായിരുന്നു സംഭവം. ഓഫ്രയിലെ ബസ്റ്റോപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനെ കുത്തിപരിക്കേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വെടിയേറ്റ പലസ്തീൻകാരൻ സംഭവ സ്‌ഥലത്തുതന്നെ മരിച്ചുവീണു.

വി.എസ് ആശുപത്രിയിൽ

02.01 AM 04/11/2016 തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദനെ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയിൽ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോൾ.

വടക്കാഞ്ചേരി പീഡനം; അന്വേഷണത്തിൽനിന്നും പേരാമംഗലം സിഐയെ മാറ്റി

01.59 AM 04/11/2016 തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽനിന്നും പേരാമംഗലം സിഐയെ മാറ്റി. പേരാമംഗലം സിഐ മണികണ്ഠനെയാണ് അന്വേഷണ ചുമതലയിൽനിന്ന് മാറ്റിയത്. ഇയാൾക്കു പകരം ഗുരൂവായൂർ എസിപി പി.എ ശിവദാസനാണ് അന്വേഷണ ചുമതല. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. പേരാമംഗലം സിഐ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു.

സ്കോഡ റാപ്പിഡ് ഫേസ്ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ

01.57 AM 04/11/2016 ന്യൂഡൽഹി: സ്കോഡ റാപ്പിഡിന്റെ നവീകരിച്ച പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. 2016 റാപ്പിഡ് ഫേസ്ലിഫ്റ്റ് എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന മോഡലിൽ, ആക്ടീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് ലഭ്യമാകുന്നത്. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ എത്തിയിട്ടുള്ള റാപ്പിഡിന് ഡൽഹി എക്സ്ഷോറൂം 8.27–11.36 ലക്ഷം, 9.48–12.67 ലക്ഷം എന്ന യഥാക്രമത്തിലാണ് വില. 2011ൽ റാപ്പിഡ് പുറത്തിറക്കിയശേഷം ഏറ്റവും മെച്ചപ്പെട്ട മാറ്റം വരുത്തിയാണ് ഇപ്പോൾ ഫേസ്ലിഫ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. 1.6 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ Read more about സ്കോഡ റാപ്പിഡ് ഫേസ്ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ[…]

മാനന്തവാടിയില്‍ സിപിഎം-സിപിഐ സംഘര്‍ഷം

01.56 AM 04/11/2016 വയനാട്: മാനന്തവാടിയില്‍ സിപിഎം–സിപിഐ സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാരുള്‍പ്പടെ പതിനാല് പേര്‍ക്ക് പരിക്ക്. സിപിഐയുടെ നഗരസഭാ മാര്‍ച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്. എല്‍ഡിഎഫ് ഭരിക്കുന്ന മാനന്തവാടി നഗരസഭയിലെ അനധികൃതനിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കുഴിബോംബ് പൊട്ടിത്തെറിച്ച് പോലീസ് നായയ്ക്കു പരിക്ക്

01.54 AM 04/11/2016 ഭുവനേശ്വര്‍: ബോംബ് പരിശോധനയ്ക്കിടെ കുഴിബോംബ് പൊട്ടിത്തെറിച്ച് പോലീസ് നായയ്ക്കു പരിക്ക്. ഒഡീഷയിലെ റായഗഡ ജില്ലയിലെ ഹതമുനിഗുഡയില്‍ ബോംബ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പോലീസ് നടപടിയില്‍ 28 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ മാവോയിസ്റ്റുകള്‍ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയായിരുന്നു. കഴിഞ്ഞമാസം 24നായിരുന്നു ഏറ്റുമുട്ടല്‍. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നു മാവോയിസ്റ്റുകള്‍ ആരോപിക്കന്നു. ബന്ദിനെ തുടന്നു പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) കള്‍ കണ്ടെത്തിയിരുന്നു. പരിശോധന തുടരുമ്പോഴാണ് കുഴിബോംബ് പൊട്ടിത്തെറിക്കുന്നതും നായയ്ക്കു Read more about കുഴിബോംബ് പൊട്ടിത്തെറിച്ച് പോലീസ് നായയ്ക്കു പരിക്ക്[…]

ഹഫീസാബാദില്‍ വാഹനങ്ങളുടെ കൂട്ടിയിടി; 13 മരണം

01.53 AM 04/11/2016 ഇസ് ലാമാബാദ്: ഹഫീസാബാദില്‍ 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. 72 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ് ലാമാബാദ്–ലാഹോര്‍ ദേശീയപാതയിലായിരുന്നു സംഭവം. ഏഴു ട്രക്കും മൂന്നു വാനും രണ്ടും കാറും തമ്മിലാണ് ഒന്നിനുപിറകെയൊന്നായി കൂട്ടിയിടിച്ചത്. പുലര്‍ച്ചെ ശക്തമായ മൂടല്‍മഞ്ഞുമൂലമാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. മരിച്ചവരില്‍ ആറു പേര്‍ നൗഷേരയില്‍നിന്നുള്ളവരാണ്.

പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവാവ് കോളജ് വിദ്യാര്‍ഥിനിയുടെ കഴുത്തറത്തു

01.51 AM 04/11/2016 കോയമ്പത്തൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായ കന്നഗലക്ഷ്മി എന്ന 22കാരിയാണ് ആക്രമണത്തിനിരയായത്. തേനി സ്വദേശിയായ വെംബുരാജാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. രണ്ടു വര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. കുറച്ചുകാലത്തിനുശേഷം ഇയാള്‍ പെണ്‍കുട്ടിയോടു പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്ന് ഇയാള്‍ ഫോണില്‍ ശല്യം ചെയ്യാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കന്നഗലക്ഷ്മി ഫോണ്‍ നമ്പര്‍ മാറ്റി. Read more about പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവാവ് കോളജ് വിദ്യാര്‍ഥിനിയുടെ കഴുത്തറത്തു[…]

പാലക്കാട് സ്വദേശിനി കൊല്ലത്ത് കൂട്ടമാനഭംഗത്തിന് ഇരയായ സംഭവം: ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

01.49 AM 04/11/2016 കൊല്ലം: പാലക്കാട് സ്വദേശിനിയായ 18 വയസുകാരി കൊല്ലത്ത് കൂട്ടബലാത്സംഗത്തിന് ഇരയായതായി പോലീസ്. പാലക്കാട് ചെര്‍പ്പുളശേരിയില്‍ നിന്ന് കാണാതായി കൊല്ലത്ത് കണ്ടെത്തിയ ഡിഗ്രി വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായതായി മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയത്. ഫേസ് ബുക്ക് പ്രണയത്തില്‍പ്പെട്ടാണ് വിദ്യാര്‍ഥിനി കൊല്ലത്തെത്തിയത്. പീഡനത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. കാമുകന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കായലോരത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് വിവരം, കാമുകന്റെ കൂട്ടുകാരിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. കൊല്ലത്ത് ഏതു സ്ഥലത്തുവച്ചാണ് പീഡനം നടന്നതെന്ന് Read more about പാലക്കാട് സ്വദേശിനി കൊല്ലത്ത് കൂട്ടമാനഭംഗത്തിന് ഇരയായ സംഭവം: ദൃശ്യങ്ങൾ പ്രചരിപ്പിച്ചു[…]