പാക്കിസ്‌ഥാൻ സ്വദേശി ജമ്മു കാഷ്മീരിൽ അറസ്റ്റിൽ

02.23 AM 04/11/2016 കത്വ: ജമ്മു കാഷ്മീരിൽ പാക്കിസ്‌ഥാൻ സ്വദേശി അറസ്റ്റിൽ. അബ്ദുൾ യൂസഫ് എന്ന 41കാരനെയാണ് അറസ്റ്റ് ചെയ്തത്. കത്വ ജില്ലയിലെ ഹിരാനഗറിൽനിന്നാണ് ഇയാൾ പിടിയിലായത്. രഹസ്യാന്വേഷണവിഭാഗവും പോലീസും ചേർന്ന് പ്രദേശവാസികളുടെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു. പാക്കിസ്‌ഥാനിലെ ഗോർഗാം സ്വദേശിയാണ് അബ്ദുൾ യൂസഫെന്നും, കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ഇയാളെ കൈമാറിയതായും പോലീസ് കൂട്ടിച്ചേർത്തു.

ഗ്യാസ് പ്ലാന്റിൽ ചോർച്ച; വിഷവാതകം ശ്വസിച്ച് നാലുപേർ മരിച്ചു

ബറൂച്ച്: ഗുജറാത്തിൽ ഗ്യാസ് പ്ലാന്റിലുണ്ടായ ചോർച്ചയെ തുടർന്ന് വിഷവാതകം ശ്വസിച്ച് നാലു പേർ മരിച്ചു. അസ്വസ്‌ഥത അനുഭവപ്പെട്ട ഒമ്പതുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബറൂച്ചിലെ ദഹേജിൽ പ്രവർത്തിക്കുന്ന ഗുജറാത്ത് നർമദ വാലി ഫെർട്ടിലൈസർ ലിമിറ്റഡ് കമ്പനിയിലാണ് വിഷവാതക ചോർച്ചയുണ്ടായത്. സംഭവത്തിൽ ദഹേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. അപകടമുണ്ടായ ഉടൻ ഫാക്ടറിയിൽനിന്ന് ജോലിക്കാരെയെല്ലാം ഒഴിപ്പിച്ചു. ഇതു രണ്ടാം തവണയാണ് പ്ലാന്റിൽ വിഷവാതക ചോർച്ചയുണ്ടാകുന്നത്. 2014ൽ പ്ലാന്റിൽ ഫോസീൻ ഗ്യാസ് ചോർന്ന് 21 പേർക്കു പരിക്കേറ്റിരുന്നു.

കുഞ്ഞിന് മുലപ്പാൽ നിഷേധിച്ചവർ ‘ചികിത്സ’ ആവശ്യമുള്ളവരെന്ന് കോഴിക്കോട് കളക്ടർ

02.20 AM 04/11/2016 കോഴിക്കോട്: അഞ്ച് ബാങ്ക് വിളിക്കു ശേഷമെ നവജാത ശിശുവിന് പാൽകൊടുക്കാൻ പാടുള്ളുവെന്ന് പറഞ്ഞ് മുലപ്പാൽ കൊടുക്കുന്നത് തടഞ്ഞ സംഭവത്തിൽ രൂക്ഷവിമർശനവുമായി കോഴിക്കോട് കളക്ടർ എൻ.പ്രശാന്ത്. നവജാത ശിശുവിനെ പട്ടിണിക്കിടാൻ ഒരു മതവും പറയുമെന്ന് കരുതുന്നില്ലെന്നും കുഞ്ഞിന് പാൽ നൽകരുതെന്ന് വാശിപിടിച്ച യുവാവും, ഇയാളെ പ്രേരിപ്പിച്ചയാളും നല്ല ‘ചികിൽസ’ ആവശ്യമുള്ളവരാണെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെതിരെ നടപടിക്ക് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… മനുഷ്യനന്മയ്ക്കും Read more about കുഞ്ഞിന് മുലപ്പാൽ നിഷേധിച്ചവർ ‘ചികിത്സ’ ആവശ്യമുള്ളവരെന്ന് കോഴിക്കോട് കളക്ടർ[…]

ലങ്ക നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

02.19 AM 04/11/2016 രാമേശ്വരം: ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്ത നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് വിട്ടയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരെ ലങ്കൻ നാവിക സേന കസ്റ്റഡിയിലെടുത്തത്. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു പിടികൂടിയത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഓർകവാൽതുരുത്തി കോടതിയാണ് മത്സ്യത്തൊഴിലാളികളെ വെറുതെവിട്ടത്. ബുധനാഴ്ച അഞ്ചു മത്സ്യത്തൊഴിലാളികളെ വിട്ടയച്ചിരുന്നു. പുതുകോട്ടയിൽനിന്ന് അറസ്റ്റിലായവരാണിവർ. വിട്ടയച്ച തൊഴിലാളികൾ നാളെ നാട്ടിലെത്തിയേക്കും.

കൊയ്ലോ തുണച്ചു; ഗോവ പൂനയെ മറികടന്നു

02.17 AM 04/11/2016 പൂന: പൂനയെ അവരുടെ തട്ടകത്തിൽ കെട്ടുകെട്ടിച്ച എഫ്സി ഗോവയ്ക്ക് സീസണിലെ രണ്ടാം ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ വിജയിച്ചുകയറിയത്. 32–ാം മിനിറ്റിൽ റാഫേൽ കൊയ്ലേയാണ് ഗോവയുടെ വിജയഗോൾ കണ്ടെത്തിയത്. ബോക്സിനു പുറത്തുനിന്ന് കൊയ്ലോ തൊടുത്തുവിട്ട ഫ്രീകിക്ക് പൂന പ്രതിരോധമതിലിനെ മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിൽ തറയ്ക്കുകയായിരുന്നു. തിരിച്ചടിക്കായി പൂന കിണഞ്ഞുശ്രമിച്ചെങ്കിലും ഗോവയുടെ ശക്‌തമായ പ്രതിരോധത്തിൽ തട്ടി മടങ്ങി. ജയത്തോടെ പോയിന്റ് പട്ടികയിൽ അവസാന സ്‌ഥാനത്തായിരുന്ന ഗോവ ഒരു സ്‌ഥാനം മെച്ചപ്പെടുത്തി ഏഴാം സ്‌ഥാനത്തേക്കു Read more about കൊയ്ലോ തുണച്ചു; ഗോവ പൂനയെ മറികടന്നു[…]

ഗാംബിയ വനിതാ ഫുട്ബോൾ ഗോൾ കീപ്പർ അഭയാർഥികൾക്കൊപ്പം മുങ്ങിമരിച്ചു

02.11 AM 04/11/2016 അഭയാർഥികൾക്കൊപ്പം യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മധ്യധരണ്യാഴിയിൽ മുങ്ങിമരിച്ചു. ഫാത്തിമ ജവാരയാണ് (19) മരിച്ചത്. ലിബിയയിൽനിന്നും യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഫാത്തിമ സഞ്ചരിച്ച ബോട്ട് മുങ്ങിയാണ് അപകടം. മരണവാർത്ത ഫാത്തിമയുടെ കുടുംബം സ്‌ഥിരീകരിച്ചിട്ടുണ്ട്. നിരവധി അഭയാർഥികളാണ് അനധികൃതമായി യൂറോപ്പിലേക്ക് കടക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമാണ് റിപ്പബ്ലിക്ക് ഓഫ് ഗാംബിയ. ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ചെറിയ രാജ്യമാണ് ഗാംബിയ.

ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന വിമാനമിറക്കി

02.09 AM 04/11/2016 ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന വിജയകരമായി വിമാനമിറക്കി. അരുണാചൽ പ്രദേശിലെ മെച്ചുക അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടിലാണ് വ്യോമസേന സി–17 ഗ്ലോബ് മാസ്റ്റർ വിമാനം ലാൻഡ് ചെയ്തത്. ഇന്ത്യയുടെ പ്രതികരണ ശക്‌തി ചൈനയെ ബോധ്യപ്പെടുത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. 150ൽ അധികം ആളുകളെ വഹിക്കാൻ കഴിയുന്ന വിമാനമാണ് സി–17 ഗ്ലോബ് മാസ്റ്റർ. അന്താരാഷ്ട്ര അതിർത്തിയോടു വളരെ അടുത്താണ് അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട്. ചൈനാ അതിർത്തിയിലേക്ക് ഇവിടെനിന്നു വെറും 29 കിലോമീറ്ററാണുള്ളത്. സമുദ്രനിരപ്പിൽ നിന്ന് Read more about ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന വിമാനമിറക്കി[…]

കൗമാരക്കാരിയെ അജ്‌ഞാതർ വീട്ടിൽ കയറി മാനഭംഗപ്പെടുത്തി

02.07 AM 04/11/2016 കോതമംഗലം: കോതമംഗലത്ത് കൗമാരക്കാരിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയെന്നു പരാതി. അജ്‌ഞാതരായ രണ്ടു പേരാണ് തന്നെ ആക്രമിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. നാവിനടിയിൽ ലഹരിഗുളിക തിരുകിയ ശേഷമായിരുന്നു ആക്രമണം. പോലീസ് അന്വേഷണം ആരംഭിച്ചു.

സ്പൈസ് ജെറ്റിലും ഗാലക്സി നോട്ട് 7 നിരോധിച്ചു

02.06 AM 04/11/2016 ചെന്നൈ: സ്പൈസ് ജെറ്റ് വിമാനത്തിലും ഗാലക്സി നോട്ട് 7 നിരോധിച്ചു. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ഗാലക്സി നോട്ട് 7 ബാറ്ററി തകരാറിനെ തുടർന്ന് പൊട്ടിത്തെറിക്കുന്ന സംഭവം വ്യാപകമായിരുന്നു. ഇതോടെയാണ് വിമാനങ്ങളിൽ ഫോൺ നിരോധിച്ചു തുടങ്ങിയത്. സ്പൈസ് ജറ്റ് വിമാന യാത്രക്കാർ തങ്ങളുടെ കൈയിലോ ബാഗിലോ അടക്കം ഒരു വിധത്തിലും ഗാലക്സി നോട്ട് 7 കൊണ്ടുവരാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു.

അഫ്ഗാനിൽ യുഎസ് വ്യോമാക്രമണം; 30 മരണം

02.04 AM 04/11/2016 ഖുണ്ഡൂസ്: അഫ്ഗാനിസ്‌ഥാനിലെ ഖുണ്ഡൂസിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം താലിബാൻ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഖുണ്ഡൂസ് പ്രവിശ്യയുടെ തലസ്‌ഥാന നഗരത്തിലാണ് വ്യോമാക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് മരിച്ചവരുടെ മൃതദേഹവുമായി തുറന്ന ട്രക്കിൽ ബന്ധുക്കൾ നഗരത്തിൽ പ്രതിഷേധ ജാഥ നടത്തി. ആക്രമണത്തിൽ 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ഈ സമയം ആളുകൾ Read more about അഫ്ഗാനിൽ യുഎസ് വ്യോമാക്രമണം; 30 മരണം[…]