കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് കൈത്താങ്ങായി കെ.എസ്.ഐ- യു.എസ്.എ

09.55 AM 30/10/2016 a href=”http://www.truemaxmedia.com/wp-content/uploads/2016/10/unnamed-51.jpg”> ജോയിച്ചന്‍ പുതുക്കുളം കേരളാ സാനിട്ടേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനിഷ്യേറ്റീവ് യു.എസ്.എ (KSI- USA) യുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പാവപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ച ടോയ്‌ലെറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് വാരാന്ത്യം വാരികയുടെ ചീഫ് എഡിറ്ററും കെ.എസ്.ഐ- യു.എസ്.എയുടെ ബോര്‍ഡ് ഡയറക്ടറുമായ വര്‍ഗീസ് പ്ലാമൂട്ടില്‍ ഭാവി പരിപാടികള്‍ക്കു തുടക്കംകുറിച്ചു. പൂഞ്ഞാറിലെ എയ്ഡഡ് സ്‌കൂളായ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കാണ് ആറു ടോയ്‌ലറ്റുകള്‍ അമേരിക്കന്‍ മലയാളികളുടെ സംഭാവനയായി നിര്‍മ്മിച്ചു നല്‍കിയത്. കേരളത്തില്‍ ഇന്ന് Read more about കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് കൈത്താങ്ങായി കെ.എസ്.ഐ- യു.എസ്.എ[…]

കുടുംബസംഗമ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് ഉദഘാടനം ചെയ്തു

09.52 AM 30// പി. പി. ചെറിയാന്‍ ഡാളസ്: മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന കുടുംബ സംഗമത്തിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളായ ജോണ്‍ കെ ജോണ്‍ ഉം മാത്യു ജേക്കബ് (അച്ചന്‍കുഞ്ഞും) ചേര്‍ന്നാണ് വെബ്‌സൈറ്റ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ഈ വര്‍ഷം പൗരോഹിത്യ ശുശ്രൂഷയുടെ രജത ജൂബിലി ആഘോഷിക്കുന്ന ബഹുമാനപ്പെട്ട ജോണ്‍ പുത്തന്‍വിളയില്‍ അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക ദേവാലയത്തില്‍ വെച്ചു തന്നെ ആയിരുന്നു Read more about കുടുംബസംഗമ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് ഉദഘാടനം ചെയ്തു[…]

ഗവര്‍ണര്‍ നിക്കി ഹെയ്‌ലിയുടെ വോട്ട് ട്രംപിന്

09.50 AM 30/10/2016 പി. പി. ചെറിയാന്‍ കൊളംബിയ : ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹെയ്‌ലി നവംബര്‍ 8ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യും. കൊളംബിയയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സൗത്ത് കാരലൈനാ ഗവര്‍ണര്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കന്‍ ്രൈപമറിയില്‍ മാര്‍ക്കൊ റൂബിയായെ എന്‍ഡോഴ്‌സ് ചെയ്തിരുന്ന ഹെയ്‌ലി ട്രംപിന്റെ നിശിത വിമര്‍ശകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ രണ്ടു പേരുടേയും പ്രകടനം നിരാശാ ജനകമാണ്. എന്നാല്‍ ‘ഒബാമ കെയര്‍’ ഉള്‍പ്പെടെയുളള Read more about ഗവര്‍ണര്‍ നിക്കി ഹെയ്‌ലിയുടെ വോട്ട് ട്രംപിന്[…]

അപ്പാര്‍ട്ട്‌മെന്റ് തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തി

09.49 AM 30/10/2016 പി. പി. ചെറിയാന്‍ ഹില്‍സ്ബരാവോ(ന്യൂജഴ്‌സി): ന്യൂജഴ്‌സി ഹില്‍സ്ബരാവോ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന് തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ മരിച്ച സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. ഞായരാഴ്ച രാത്രി പത്ത് മണിയോടെയാണ് ഫാം റോഡിലുളള അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ചത്. ഇരുപത് അടി വരെ ഉയര്‍ന്ന തീനാളങ്ങളില്‍ നിന്നും രക്ഷപ്പെടാനാകാതെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന മലയാളി ദമ്പതിമാരായ വിനോദ് ദാമോദരന്‍(41) ശ്രീജ, മകള്‍ ആര്‍ദ്ര (14) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ബയോമെഡിക്കല്‍ രംഗത്തു വിവിധ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വിനോദിന്റെയും Read more about അപ്പാര്‍ട്ട്‌മെന്റ് തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തി[…]

മാത്യു കുരുവിള (ബേബിച്ചന്‍) ഷിക്കാഗോയില്‍ നിര്യാതനായി

09.47 AM 30/10/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗവും കൂടല്ലൂര്‍ സ്വദേശിയുമായ ചേത്തലില്‍ക്കരോട്ട് മാത്യു കുരുവിള (ബേബിച്ചന്‍) ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ സാലിയമ്മ മറ്റക്കര മണ്ണുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഷെറിന്‍, ലെറിന്‍ & മെറിന്‍. സംസ്‌കാരം പിന്നീട്.

കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു

09.46 AM 30/10/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ മദ്ധ്യമേഖലാ ശുഭാരംഭം ഗ്ലെന്‍വ്യൂവിലുള്ള വിന്‍ഡം ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ചു നടന്നു. മദ്ധ്യമേഖലാ ഹിന്ദു സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, മദ്ധ്യമേഖലാ സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ള, സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ശിവന്‍ Read more about കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു[…]

ഐ.എസിന്റെ ആവസാന ശക്തി കേന്ദ്രവും കീഴടക്കാന്‍ സഖ്യസേന

09.43 AM 30/10/2016 പടിഞ്ഞാറന്‍ മൊസൂള്‍ പിടിക്കാനുള്ള ഷിയാ പോരാളികളുടെ നീക്കം അവസാനഘട്ടത്തില്‍. പ്രധാന കേന്ദ്രമായ അല്‍ തഫറിലേക്ക് ഉടന്‍ ഷിയാ പോരാളികള്‍ കടക്കുമെന്ന് ഷിയാ കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാഖിലെ ഐ.എസിന്റെ അവസാന സങ്കേതങ്ങളിലൊന്നാണ് പടിഞ്ഞാറന്‍ മൊസൂള്‍. മൊസൂള്‍ പൂര്‍ണ്ണമായും ഐഎസ് വിമുക്തമാക്കാന്‍ ഇനി സഖ്യസേനക്ക് മുന്നില്‍ അവശേഷിക്കുന്നത് പടിഞ്ഞാറന്‍ മൊസൂള്‍ മാത്രമാണ്.ഇവിടേക്ക് ഷിയാ പോരാളികളാണ് മുന്നേറുന്നത്. മൊസൂളില്‍ നിന്നും പൂര്‍ണ്ണമായും ഐ.എസിനെ തുടച്ച് നീക്കാന്‍ ഇറാഖ് സേനയും കുര്‍ദ്ദിഷ് പോരാളികളും ഒപ്പം രംഗത്തുണ്ട്. പടിഞ്ഞാറന്‍ മൊസൂള്‍ Read more about ഐ.എസിന്റെ ആവസാന ശക്തി കേന്ദ്രവും കീഴടക്കാന്‍ സഖ്യസേന[…]

ഉത്തരേന്ത്യയില്‍ ദീപാവലി ഇന്ന്; പ്രധാനമന്ത്രിയുടെ ആഘോഷം സൈനികര്‍ക്കൊപ്പം

09.42 AM 30/10/2016 ഉത്തരേന്ത്യയില്‍ ഇന്നാണ് ദീപാവലി ആഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്കൊപ്പം ഇന്ന് ദീപാവലി ആഘോഷിക്കും. ഉത്തരാഖണ്ഡിലെ ചാമോലി മേഖലയില്‍ മന ഗ്രാമത്തില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനൊപ്പമാണ് പ്രധാനമന്ത്രിയുടെ ആഘോഷം. തുടര്‍ച്ചയായ മൂന്നാംതവണയാണ് നരേന്ദ്രമോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. രാവിലെ 11ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ നേരും. അതേ സമയം അതിര്‍ത്തിയിലെ സംധര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദീപാവലിയോടനുബന്ധിച്ച് ബി.എസ്.എഫും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും തമ്മില്‍ വാഗാ അതിര്‍ത്തിയില്‍ നടത്തുന്ന Read more about ഉത്തരേന്ത്യയില്‍ ദീപാവലി ഇന്ന്; പ്രധാനമന്ത്രിയുടെ ആഘോഷം സൈനികര്‍ക്കൊപ്പം[…]

മാധ്യമങ്ങൾക്കു വിവരം നല്കിയ പാക് മന്ത്രിയെ പുറത്താക്കി

09.41 AM 30/10/2016 ഇസ്ലാമാബാദ്: ഭീകരർക്കെതിരായ നിലപാടിൽ സൈന്യവും സർക്കാരും രണ്ടു തട്ടിലാണെന്ന വാർത്ത പുറത്തുവിട്ട പാക് വാർത്താവിതരണമന്ത്രി പർവേസ് റാഷിദിനെ പ്രധാനമന്ത്രി നവാസ് ഷരീഫ് പുറത്താക്കി. സുരക്ഷാ ഉന്നതാധികാരികളുടെ യോഗത്തിലെ വിവരങ്ങൾ പുറത്തുവിട്ട റാഷിദിനെതിരേ നടപടിയെടുത്തതായി പ്രധാനമന്ത്രിയുടെ വക്‌താവ് മുസാദിഖ് മാലിക് പറഞ്ഞു. ഇതു സംബന്ധിച്ച അന്വേഷണങ്ങൾ നടന്നുവരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരർക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനുള്ള സർക്കാർ ആവശ്യത്തെ സൈന്യവും ഐഎസ്ഐയും അനുകൂലിച്ചില്ല. ഡോൺ പത്രമാണ് വാർത്ത പുറത്തുവിട്ടത്. Read more about മാധ്യമങ്ങൾക്കു വിവരം നല്കിയ പാക് മന്ത്രിയെ പുറത്താക്കി[…]

വെടിക്കെട്ടിനും എഴുന്നള്ളത്തിനും നിയന്ത്രണം; ഉത്സവ കമ്മിറ്റികള്‍ സമരത്തിനൊരുങ്ങുന്നു

09.39 AM 30/10/2016 വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഉത്സവാഘോഷ കമ്മിറ്റികള്‍ സമരത്തിനൊരുങ്ങുന്നു. ചേലക്കരയില്‍ ചേര്‍ന്ന ഉത്സവാഘോഷ കമ്മിറ്റിയുടേതാണ് തീരുമാനം. ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ഭീമ ഹര്‍ജി നല്‍കും. അതേസമയം പ്രശ്നപരിഹാര സാധ്യത ആരായാനായി ടൂറിസം മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മന്ത്രിതല യോഗം ചേരും കൃത്യമായ മാനമണ്ഡമുണ്ടാക്കും വരെ വെടിക്കെട്ട് നടത്തില്ലെന്ന വെടിക്കെട്ട് കരാറുകാരുടെ തീരുമാനത്തിന് പിന്നാലെയാണ് തൃശൂര്‍ ജില്ലയിലെ പൂര, വേല സംഘാടകര്‍ ചേലക്കരയില്‍ യോഗം ചേര്‍ന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായാല്‍ പൂരവും Read more about വെടിക്കെട്ടിനും എഴുന്നള്ളത്തിനും നിയന്ത്രണം; ഉത്സവ കമ്മിറ്റികള്‍ സമരത്തിനൊരുങ്ങുന്നു[…]