വെന്നിക്കൊടി പാറിച്ച് സിറ്റി, ലിവർപൂൾ

10.42 AM 30/10/2016 ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗ്ലാമർ ടീമുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ജയം. മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് വെസ്റ്റ്ബ്രോംവിച്ച് അൽബിയോണിനെ കീഴടക്കിയപ്പോൾ ലിവർപൂൾ 4–2ന് ക്രിസ്റ്റൽ പാലസിനെ തകർത്തു. മറ്റു മത്സരങ്ങളിൽ ടോട്ടനം ലീസെസ്റ്ററുമായി 1–1നും മാഞ്ചസ്റ്റർ യുണൈറ്റഡ് 0–0ക്ക് ബർണേലിയോടും സമനിലയിൽ പിരിഞ്ഞപ്പോൾ ആഴ്സണൽ 4–1ന് സണ്ടർലൻഡിനെ പരാജയപ്പെടുത്തി. സിറ്റിയുടെ എവേ പോരാട്ടത്തിൽ സെർഹ്യോ അഗ്യൂറോ, ഇക്കെ ഗുഡോഗൻ എന്നിവർ ഇരട്ട ഗോൾ വീതം സ്വന്തമാക്കി. അഗ്യൂറോ 19, Read more about വെന്നിക്കൊടി പാറിച്ച് സിറ്റി, ലിവർപൂൾ[…]

സ്പെയിനിൽ മരിയാനോ റിജോയി വീണ്ടും പ്രധാനമന്ത്രി പദത്തിൽ

10.40 AM 30/10/2016 മാഡ്രിഡ്: പത്തുമാസം നീണ്ട അനിശ്ചിതത്വങ്ങൾക്കു ശേഷം സ്പെയിനിൽ മരിയാനോ റിജോയി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്. അതേസമയം, ഭൂരിപക്ഷമില്ലാത്തത് പാർലമെന്റിൽ നിയമ നിർമാണം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിന് തിരിച്ചടിയാകും. ആദ്യ തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ റിജോയിയുടെ കൺസർവേറ്റീവ് പോപ്പുലർ പാർട്ടിക്ക് ഇക്കുറി 350ൽ 137 സീറ്റ് മാത്രമാണ് നേടാനായത്. 2011ൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റിജോയ് രാജ്യം നേരിട്ട കനത്ത സാമ്പത്തിക മാന്ദ്യം മറികടക്കാൻ കടുത്ത തീരുമാനങ്ങളാണ് കൈക്കൊണ്ടത്.

കേരള ടെക്കികള്‍ക്ക് ജപ്പാന്‍ സന്ദര്‍ശനത്തിന് അനുമതി

10.19 Am 30/10/2016 കൊച്ചി: കേരളത്തിലെ ഐ.ടി ജീവനക്കാര്‍ക്ക് ജപ്പാനിലെ മാറ്റ്‌സ്യൂവിലേക്ക് പ്രത്യേക ക്ഷണം. അടുത്ത വര്‍ഷം ജനുവരി 16 മുതല്‍ 27 വരെയാണ് ടെക്കികള്‍ക്ക് ജപ്പാന്‍ സന്ദര്‍ശനത്തിന് അനുമതി ലഭിച്ചതെന്ന് എ.ഒ.ടി.എസ് കേരളയുടെ അലുമിനി സൊസൈറ്റി പ്രസിഡന്റ് ജേക്കബ് കോവൂര്‍ പറഞ്ഞു. എ.ഒ.ടി.എസ് കേരളയുടെ അലുമിനി സൊസൈറ്റി കളമശേരി കിന്‍ഫ്ര ഐ.ടി പാര്‍ക്കിലെ നിപ്പോള്‍ കേരള സെന്ററില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള മുഖ്യാതിഥിയായി. കഴിഞ്ഞ നവംബറില്‍ Read more about കേരള ടെക്കികള്‍ക്ക് ജപ്പാന്‍ സന്ദര്‍ശനത്തിന് അനുമതി[…]

യൂസ്ഡ് കാര്‍ : ഒഎല്‍എക്‌സിന്റെ പ്രതിമാസ വില്‍പന 200,000 കാറുകള്‍

10.18 AM 30/10/2016 കൊച്ചി : ഉപയോഗിച്ച സാധനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്‌സ് വഴി പ്രതിമാസം വിറ്റഴിക്കുന്നത് 200,000 യൂസ്ഡ് കാറുകള്‍. പ്രതിമാസം 370,000 യൂസ്ഡ് കാറുകളാണ് ഒഎല്‍എക്‌സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. പ്രസ്തുത വ്യവസായത്തിലെ കണക്കുകള്‍ പ്രകാരം 275,000 ഉപയോഗിച്ച കാറുകളാണ് ഓരോ മാസവും ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. ഇതില്‍ 72 ശതമാനവും ഒഎല്‍എക്‌സ് വഴിയാണ്. ഒഎല്‍എക്‌സ് വഴി ഓരോ മാസവും വിറ്റഴിക്കപ്പെടുന്ന പഴയ കാറുകളുടെ മൊത്തം മൂല്യം ഒരു കോടി അമേരക്കന്‍ ഡോളറാണ്. Read more about യൂസ്ഡ് കാര്‍ : ഒഎല്‍എക്‌സിന്റെ പ്രതിമാസ വില്‍പന 200,000 കാറുകള്‍[…]

ചാരപ്പണി: വീണ്ടും അറസ്റ്റ്

10.15 AM 30/10/2016 ന്യൂഡല്‍ഹി: പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തറിനു രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗത്തിന്റെ സഹായി അറസ്റ്റില്‍. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുനവ്വര്‍ സലീമിന്റെ സഹായി ഉത്തര്‍പ്രദേശ് സ്വദേശിയായ ഫര്‍ഹത്താണ് കഴിഞ്ഞദിവസം രാത്രി ഡല്‍ഹി പൊലിസിന്റെ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. രാജസ്ഥാന്‍ സ്വദേശികളായ മൗലാനാ റംസാന്‍, സുഭാഷ് ജംഗീര്‍, ശുഹൈബ് എന്നിവരാണ് നേരത്തെ പിടിയിലായത്. ഡല്‍ഹി പൊലിസ് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം ഫര്‍ഹത്തിനെ കോടതിയില്‍ ഹാജരാക്കി. പിന്നീട് Read more about ചാരപ്പണി: വീണ്ടും അറസ്റ്റ്[…]

ഹിജാബ് ധരിക്കണമെന്ന്​ സംഘാടകർ; ഹീന സിദ്ധു ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

10.14 AM 30/10/2016 ബംഗളൂരു: ഇറാനിലെ തെഹ്റാനില്‍ ഡിസംബറില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യന്‍താരം ഹീന സിദ്ധു പിന്മാറി. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന വനിതാതാരങ്ങള്‍ ഇറാനിലെ നിയമപ്രകാരം ഹിജാബ് ധരിക്കണം. ഇതില്‍ പ്രതിഷേധിച്ചാണ് മുന്‍ ലോക ഒന്നാംനമ്പര്‍ താരവും കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവുമായ ലുധിയാനക്കാരി ഹീന സിദ്ധു പിന്മാറിയത്. മൂന്നുമുതല്‍ ഒമ്പതുവരെ നടക്കുന്ന ടൂര്‍ണമെന്‍റിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍, വനിതാതാരങ്ങള്‍ മത്സരങ്ങളിലും പൊതുസ്ഥലങ്ങളിലും ഇറാന്‍ നിയമങ്ങള്‍ക്ക് അനുസൃതമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നുണ്ട്. വിദേശികളെയും സഞ്ചാരികളെയും നിര്‍ബന്ധപൂര്‍വം ഹിജാബ് Read more about ഹിജാബ് ധരിക്കണമെന്ന്​ സംഘാടകർ; ഹീന സിദ്ധു ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി[…]

ഭാര്യയുമായി ഫേയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്ത യുവാവിനെ ഭര്‍ത്താവും സംഘവും മര്‍ദ്ദിച്ചു

10.10 AM 30/10/2016 മലപ്പുറം : ഭാര്യയുമായി ഫേയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്ത യുവാവിന്‍റെ കാലും കൈയും ഭര്‍ത്താവും സംഘവും തല്ലിയൊടിച്ചു. തിരൂര്‍ക്കാട് സ്വദേശി സബീലിനെയാണ് മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലങ്ങാടന്‍ മുഹമ്മദ് മുഹ്സിന്‍ (22), തിരൂര്‍ക്കാട് അമ്പലക്കുത്ത് ഫാജിസ് മുഹമ്മദ് (24) എന്നിവരെ ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തു. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി ചാറ്റ് ചെയ്തെന്ന് ആരോപിച്ച് ഒന്നാംപ്രതിയായ ആസിഫ്, സുഹൃത്ത് കൂടിയായ സബീലിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവനടന്ന ദിവസം രാത്രി Read more about ഭാര്യയുമായി ഫേയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്ത യുവാവിനെ ഭര്‍ത്താവും സംഘവും മര്‍ദ്ദിച്ചു[…]

ടെസ്റ്റ് ഡ്രൈവിനെത്തിയാള്‍ ഔഡി കാറുമായി മുങ്ങി

10.08 AM 30/10/2016 ഹൈദരാബാദ്: ടെസ്റ്റ് ഡ്രൈവിനെത്തിയയാള്‍ ഔഡി കാറുമായി മുങ്ങി. ഡോക്ടറെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ടെസ്റ്റ് ഡ്രൈവിന് ഷോറുമിലെത്തിയത്. ഹൈദരാബാദിലെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍ക്കുന്ന ഷോറുമില്‍ നിന്നുമാണ് കാര്‍ നഷ്ടപ്പെട്ടതെന്ന് പോലീസ് പറഞ്ഞത്. അപ്പോളോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ഗൗതം റെഡ്ഡിയെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ കാര്‍ ഷോറുമില്‍ പറഞ്ഞത്. ശ്രീനഗര്‍ കോളനിയിലെ കാര്‍ ഷോറുമിലെത്തിയ ഇയാള്‍ കാര്‍ വാങ്ങാനുള്ള താല്പര്യം കാണിക്കുകയും 25 ലക്ഷം രൂപ വിലമതിപ്പുള്ള ഔഡി ക്യൂ 3 ടെസ്റ്റ് ഡ്രൈവ് Read more about ടെസ്റ്റ് ഡ്രൈവിനെത്തിയാള്‍ ഔഡി കാറുമായി മുങ്ങി[…]

കാര്‍ കടയിലേക്ക് പാഞ്ഞുകയറി രണ്ട് മരണം

10.06 AM 30/10/2016 പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ആശ്രമം ജംഗ്ഷനില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ മാണിക്യമംഗലം സ്വദേശി സിത്താര്‍, തൃശൂര്‍ സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. അമിത വേഗത്തില്‍ റോഡില്‍ ശ്രദ്ധിക്കാതെ പോയ ഹമ്പ് ചാടിയതിനെ തുടര്‍ന്ന് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈജിപ്തിൽ ആറു ഭീകരരും നാലു സൈനികരും കൊല്ലപ്പെട്ടു

10.01 AM 30/10/2016 കയ്റോ: ഈജിപ്തിൽ ഏറ്റുമുട്ടലിൽ ആറു ഭീകരരും നാലു സൈനികരും കൊല്ലപ്പെട്ടു. വടക്കൻ സിനായിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഭീകരുടെ മൂന്നു ഒളിത്താവളങ്ങളും മൂന്നു ബൈക്കുകളുൾപ്പെടെ അഞ്ചു വാഹനങ്ങളും സൈന്യം തകർത്തു. നിരവധി ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു.