ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ല: ടി.പി.രാമകൃഷ്ണൻ

01.44 AM 31/10/2016 കോഴിക്കോട്: ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. മുഖ്യമന്ത്രി പറഞ്ഞതു തന്നെയാണ് ഇക്കാര്യത്തിൽ സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ പ്രധാന പ്രതിയായ സിപിഎം ഏരിയ സെക്രട്ടറി വി.എ.സക്കീർ ഹുസൈൻ ഒളിവിലാണ്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി ബുധനാഴ്ചയാണു സക്കീർ ഹുസൈനെതിരെ പോലീസ് കേസെടുത്തത്. ഇതിനിടെ സക്കീർ ഹുസൈൻ മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങിയതായി റിപ്പോർട്ടുണ്ട്.

ടാറ്റയിൽ വീണ്ടും ഉന്നതർ പുറത്തേക്ക്

01.41 AM 31/10/2016 മുംബൈ: ചെയർമാൻ സൈറസ് മിസ്ത്രിക്കു ശേഷവും ടാറ്റാ സൺസിൽ വീണ്ടും തലകൾ ഉരുളുന്നു. ടാറ്റാ ഗ്രൂപ്പ് എച്ച്ആർ മേധാവി എൻ.എസ് രാജനും കമ്പനിയിൽനിന്നും രാജിവച്ചു. ടാറ്റയുടെ എക്സിക്യുട്ടീവ് കൗൺസിൽ അംഗങ്ങളിൽ ഒരാളായിരുന്നു രാജൻ. എക്സിക്യുട്ടീവ് കൗൺസിൽ അംഗങ്ങളായ മറ്റ് രണ്ടു പേരും രാജനൊപ്പം രാജിവച്ചിട്ടുണ്ട്. ഡോ. നിർമാല്യകുമാർ, മധു കണ്ണൻ എന്നിവരാണ് രാജിവച്ചത്. ടാറ്റയുടെ വക്‌താവ് ഇക്കാര്യം സ്‌ഥിരീകരിച്ചു.

ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്​

08:23 pm 30/10/2016 കൗണ്ടന്‍: ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്​. കലാശപ്പോരാട്ടത്തിൽ പാരമ്പര്യവൈരികളായ പാകിസ്താനെ 3-2 ന്​ തോൽപിച്ചാണ്​ ഇന്ത്യ ഏഷ്യൻ ​േജതാക്കളായത്​. രണ്ടു ഗോളുകൾക്കു പിന്നിട്ടുനിന്ന പാകിസ്​താൻ തിരിച്ചടിച്ച്​ സമനില പിടിച്ചെങ്കിലും നിർണായക ഗോളിലൂടെ ഇന്ത്യ വിജയം ഉറപ്പിച്ചു. നിലവിലെ ​ചാമ്പ്യന്മാരും പാരമ്പര്യ ൈ​വരികളുമായ പാകിസ്​താനെതിരെ തുടക്കം മുതൽ ഇന്ത്യ ആക്രമണ ശൈലിയാണ്​ പുറത്തെടുത്തത്​. 18–ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി കോർണർ വലയിലെത്തിച്ച്​ രൂപീന്ദർ പാൽ സിങ്ങാണ്​ ഇന്ത്യക്ക് മുൻതൂക്കം നൽകിയത്. അഞ്ചു Read more about ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്​[…]

ടെസ്​റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ജയം സ്വന്തമാക്കി ബംഗ്ലാദേശ്​

06:11 pm 30/10/2016 മിർപുർ: ടെസ്​റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ജയം സ്വന്തമാക്കി ബംഗ്ലാദേശ്​. മെഹ്ദി ഹസന്റെയും ഷക്കിബ് അൽ ഹസന്റെയും മാരക ബൗളിംഗിന്റെ മികവിൽ ഒറ്റ സെഷനിലാണ് ആതിഥേയർ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. രണ്ടുദിനം ബാക്കിനിൽക്കെ 108 റൺസിനായിരുന്നു ബംഗ്ലാ ജയം. ഇതോടെ പരമ്പര 1–1 സമനിലയിലായി. ആദ്യ ടെസ്റ്റിൽ വിജയത്തിനടുത്തെത്തിയ ശേഷമാണ് ബംഗ്ലാദേശ് തോൽവി വഴങ്ങിയത്. 273 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലീഷ് പട 164 റൺസിന് എല്ലാവരും പുറത്തായി. ഒരുഘട്ടത്തിൽ വിക്കറ്റ് നഷ്‌ടപ്പെടാതെ Read more about ടെസ്​റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ജയം സ്വന്തമാക്കി ബംഗ്ലാദേശ്​[…]

കെ.എം എബ്രഹാം ഐ.എ.എസ് മികച്ച ഉദ്യോഗസ്ഥനാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

06:10 pm 30/10/2016 ആലപ്പുഴ: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിനു വിധേയനായ ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഐ.എ.എസ് മികച്ച ഉദ്യോഗസ്ഥനാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഏബ്രഹാമിന്‍റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധന വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിനു പിന്തുണയുമായി ധനമന്ത്രി രംഗത്തെത്തിയത്. അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാണ് ഏബ്രഹാം. സഹാറ കേസിലെ അദ്ദേഹത്തിന്‍റെ നിലപാട് അതിനു തെളിവാണ്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്തും കേന്ദ്രസർക്കാറിന് കീഴിലും അദ്ദേഹം അഴിമതിവിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും ഐസക്ക് പറഞ്ഞു. Read more about കെ.എം എബ്രഹാം ഐ.എ.എസ് മികച്ച ഉദ്യോഗസ്ഥനാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.[…]

ഇറ്റലിയിലെ നോര്‍ഷ്യക്ക്​ സമീപം ശക്തമായ ഭൂചലനം

06:09 pm 30/10/2016 റോം: ഇറ്റലിയിലെ നോര്‍ഷ്യക്ക്​ സമീപം ശക്തമായ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾക്ക്​ നാശനഷ്​ടം സംഭവിച്ചു. അപകടത്തിൽ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഞായറാഴ്ച പ്രാദേശിക സമയം 7.40നാണ്​ ഭൂചലനമുണ്ടായത്​. അയല്‍രാജ്യങ്ങളായ ക്രൊയേഷ്യ, സ്ലൊവേന്യ, ബോസ്നിയ ഹെസ്സഗോവിനിയ എന്നിവടങ്ങളിലും ചലനം അനുഭവപ്പെട്ടു. പെറുഗിയക്ക് 67 കിലോമീറ്റര്‍ അ​കലെയാണ്​ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. രണ്ട് മാസം മുമ്പുണ്ടായ ഭൂകമ്പത്തി​െൻറ നടുക്കം വിട്ടുമാറും മു​െമ്പയാണ്​ ജനങ്ങ​ളെ ഭീതിയിലാക്കി Read more about ഇറ്റലിയിലെ നോര്‍ഷ്യക്ക്​ സമീപം ശക്തമായ ഭൂചലനം[…]

ആണവായുധ നിരോധന കരാര്‍: ഇന്ത്യയും ചൈനയും വിട്ടുനിന്നു

10.57 AM 30/10/2016 ന്യൂയോര്‍ക്ക്: ആണവായുധങ്ങൾ നിരോധിക്കാൻ പുതിയ കരാര്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഐക്യരാഷ്ട്രസഭയിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനും ചൈനയും വിട്ട് നിന്നു. 123 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ, ബ്രിട്ടൻ, യുഎസ് ,ഫ്രാൻസ് ,റഷ്യ തുടങ്ങി 38 രാജ്യങ്ങൾ പ്രമേയത്തെ എതിര്‍ത്തു. ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നത്. ഓസ്ട്രിയ,നൈജീരിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് അണുവായുധങ്ങൾ നിരോധിക്കണമെന്ന പ്രമേയം കൊണ്ടുവന്നത്.

ഇ- മെയിൽ വിവാദത്തിൽ പുനരന്വേഷണം: ഹിലരിക്ക് വലിയ തിരിച്ചടി

10.51 AM 30/10/2016 വാഷിംങ്ടണ്‍: ഇ- മെയിൽ വിവാദത്തിൽ എഫ്ബിഐ പുനരന്വേഷണം പ്രഖ്യാപിച്ചതോടെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പുതിയ വഴിത്തിരിവ്. പ്രചാരണങ്ങളിൽ മുന്നിൽ നിന്ന ഹിലരിക്ക് വലിയ തിരച്ചടിയാണ് പുതിയ സംഭവങ്ങൾ വിഷയത്തില്‍ നേരത്തെ അന്വേഷണം നടത്തി അവസാനിപ്പിച്ചിരുന്നതാണെങ്കിലും എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ ആരോപണങ്ങളെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. എഫ്.ബി.ഐ യുടെ നടപടിയെ ട്രംപ് സ്വാഗതം ചെയ്തു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന 2009-2013 കാലയളവിലാണ് രാജ്യത്തിന്‍റെ രഹസ്യ രേഖകള്‍ക്കായി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചത്. Read more about ഇ- മെയിൽ വിവാദത്തിൽ പുനരന്വേഷണം: ഹിലരിക്ക് വലിയ തിരിച്ചടി[…]

കുരങ്ങനെ കൊന്നാല്‍ പ്രതിഫലം 500 രൂപ; പിടിച്ചുകൊടുത്താല്‍ 750

10.48 AM 30/10/2016 കുരങ്ങന്മാരെ കൊല്ലുകയോ വന്ധ്യംകരിക്കാനായി പിടിച്ചുകൊടുക്കുകയോ ചെയ്യുന്നവര്‍ക്ക് പണം പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. വീടുകള്‍ക്കും കൃഷി സ്ഥലങ്ങളിലുമുണ്ടാക്കുന്ന വ്യാപക നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് 37 താലൂക്കുകളില്‍ നേരത്തെ തന്നെ കുരങ്ങന്മാരെ ശല്യക്കാരായ ജീവികളായി പ്രഖ്യാപിച്ചിരുന്നു. 53 താലൂക്കുകള്‍ കൂടി ഇതിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സംസ്ഥാന വനം-പരിസ്ഥിതി മന്ത്രാലയം ആലോചിക്കുകയാണ്. ഇതിനിടെയാണ് കുരങ്ങന്മാരെ കൊല്ലുകയോ പിടിച്ചുകൊടുക്കുകയോ ചെയ്യുന്നവര്‍ക്കുള്ള സമ്മാനത്തുക ഉയര്‍ത്തിക്കൊണ്ട് സംസ്ഥാന വനം വകുപ്പ് മന്ത്രി താക്കൂര്‍ സിങ് ഭാര്‍മൗരി പുതിയ പ്രഖ്യാപനം Read more about കുരങ്ങനെ കൊന്നാല്‍ പ്രതിഫലം 500 രൂപ; പിടിച്ചുകൊടുത്താല്‍ 750[…]

പൊലീസ് തെരയുന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈന്‍ സംസ്ഥാനം വിട്ടു

10.43 AM 30/10/2016 ക്വട്ടേഷന്‍ കേസില്‍ പൊലീസ് തെരയുന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈന്‍ കേരളം വിട്ടെന്ന് പൊലീസ്. കഴിഞ്ഞ ദിവസം കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സക്കീര്‍ കുടകിലേക്ക് കടന്നെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. വിദേശത്തേക്ക് കടക്കാതിരിക്കാന്‍ സക്കീറിനെതിരെ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും നടപടി തുടങ്ങി. യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി പാര്‍ട്ടി ഓഫീസില്‍ താമസിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ സക്കീര്‍ Read more about പൊലീസ് തെരയുന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈന്‍ സംസ്ഥാനം വിട്ടു[…]