സ്വന്തം പാർട്ടിയിൽ അരാജകത്വമെന്ന് വീരേന്ദ്ര കുമാർ

02.12 am 31/10/2016 കോഴിക്കോട്: സ്വന്തം പാർട്ടി സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് ജെഡിയു സംസ്‌ഥാന അധ്യക്ഷൻ എം.പി.വീരേന്ദ്ര കുമാർ. സംഘടനാപരമായി പാർട്ടിയിൽ അരാജകത്വമാണെന്ന് അദ്ദേഹം തുറന്നടിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

രഞ്ജി ട്രോഫി: ഛത്തിസ്ഗഡ്–കേരളം മത്സരം സമനിലയിൽ

02.11 am 31/10/2016 ജംഷഡ്പുർ: രഞ്ജി ട്രോഫിയിൽ ഛത്തിസ്ഗഡ്–കേരളം മത്സരം സമനിലയിൽ. കേരളമുയർത്തിയ 328 റൺസ് പിന്തുടർന്ന ഛത്തിസ്ഗഡ് 249/6 എന്ന നിലയിൽ നിൽക്കുമ്പോൾ മത്സരം അവസാനിപ്പിക്കാൻ ഇരുനായകൻമാരും തീരുമാനിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ കേരളത്തിന് മൂന്നു പോയിന്റ് ലഭിക്കും. സാഹിൽ ഗുപ്തയുടെ സെഞ്ചുറിയാണ് രണ്ടാം ഇന്നിംഗ്സിൽ ഛത്തിസ്ഗഡിന്റെ രക്ഷയ്ക്കെത്തിയത്. 334 പന്ത് നേരിട്ട സാഹിൽ 14 ബൗണ്ടറികളടക്കം 123 റൺസ് നേടി. കേരളത്തിനായി ജലജ് സക്സേന, ഇഖ്ബാൽ അബ്ദുള്ള എന്നിവർ രണ്ടു വിക്കറ്റ് വീതം Read more about രഞ്ജി ട്രോഫി: ഛത്തിസ്ഗഡ്–കേരളം മത്സരം സമനിലയിൽ[…]

സംസ്ഥാന ജൂണിയർ അത് ലറ്റിക്സ്: പാലക്കാട് ചാമ്പ്യൻമാർ

02.09 am 31/10/2016 കൊച്ചി: അറുപതാമത് സംസ്ഥാന ജൂണിയർ അത് ലറ്റിക്സിൽ പാലക്കാട് ഓവറോൾ ചാമ്പ്യൻമാർ. 473 പോയിന്റുമായാണ് പാലക്കാട് ചാമ്പ്യൻമാരായത്. 424 പോയിന്റുമായി എറണാകുളം രണ്്ടാം സ്‌ഥാനത്തെത്തി. അവസാന ദിവസം വൻകുതിപ്പ് നടത്തി മുന്നിലുണ്്ടായിരുന്ന എറണാകുളത്തെ മറികടന്നാണ് പാലക്കാട് ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്.

ഇന്ത്യൻ സൈന്യത്തിന്റെ വെടിവയ്പിൽ നാലു ഗ്രാമീണർക്ക് പരിക്കേറ്റതായി പാക്കിസ്‌ഥാൻ

02.08 am 31/10/2016 ഇസ്ലമാബാദ്: വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പിൽ നാലു ഗ്രാമീണർക്ക് പരിക്കേറ്റതായി പാക്കിസ്‌ഥാൻ. ഹരാപുർ, ചുപ്രാർ, പുക്ലിയാൻ, ഷകാർഘഡ് എന്നീ സൈനിക പോസ്റ്റുകൾക്കു നേരെയാണ് ഇന്ത്യൻ സേന വെടിയുതിർത്തതെന്ന് പാക് സൈന്യം പറയുന്നു. പാക് സൈനികരെ വധിച്ചതായുള്ള ഇന്ത്യയുടെ അവകാശവാദം ശരിയല്ല. കാഷ്മീർ പ്രശ്നത്തിൽനിന്നും ലോകശ്രദ്ധ തിരിക്കുന്നതിനാണ് ഇന്ത്യ അപവാദ പ്രചരണം നടത്തുന്നതെന്നും പാക് സൈന്യം പറയുന്നു. ഇന്ത്യ അതിർത്തിയിൽ പ്രകോപനമില്ലാതെ നടത്തുന്ന വെടിവയ്പിനെ പ്രധാനമന്ത്രി നവാസ് ഷരീഫ് അപലപിച്ചതായും Read more about ഇന്ത്യൻ സൈന്യത്തിന്റെ വെടിവയ്പിൽ നാലു ഗ്രാമീണർക്ക് പരിക്കേറ്റതായി പാക്കിസ്‌ഥാൻ[…]

പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു

02.07 Am 31/10/2016 ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം സൈനികർക്കൊപ്പം. ചൈന അതിർത്തിയിലുള്ള ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിനൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. സൈനികർക്കൊപ്പം ഭക്ഷണം കഴിച്ച പ്രധാനമന്ത്രി അവരുമായി സംസാരിക്കാനും തയാറായി. സൈനികരുടെ ആഹ്ലാദത്തിൽ പങ്കുചേരാൻ കഴിഞ്ഞത് തന്നെ ആഴത്തിൽ സ്പർശിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മോദിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവി ജനറൽ ധൽബീർ സിംഗ് സുവാഹുമുണ്ടായിരുന്നു. ജനറൽ റീസേർവ് എഞ്ചിനീയറിംഗ് ഫോഴ്സിലെ സേനാംഗങ്ങളെയും പ്രധാനമന്ത്രി കണ്ടു. Read more about പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു[…]

ഡൽഹിയിൽ പോലീസുകാരൻ ജീവനൊടുക്കി

02.06 AM 31/10/2016 ന്യൂഡൽഹി: ഡൽഹിയിൽ പോലീസ് ഉദ്യോഗസ്‌ഥൻ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. വടക്കുകിഴക്കൻ ഡൽഹിയിലെ ബ്രംപുരി സ്വദേശിയും ഹെഡ്കോൺസ്റ്റബിളുമായ ഗ്യാനേന്ദ്ര രതിയാണ് ജീവനൊടുക്കിയത്. ഡൽഹി പോലീസിലെ സ്പെഷൽസെല്ലിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജീവനൊടുക്കാനുള്ള കാരണം വ്യക്‌തമല്ല.

അധ്യാപകരെ ഇംഗ്ലീഷ് പഠിപ്പിക്കുമെന്ന് മന്ത്രി

02.03 AM 31/10/2016 കണ്ണൂർ: കേരളത്തിലെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ എല്ലാ അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. പരിശീലന പരിപാടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകൾ പറയാനെങ്കിലും വിദ്യാർഥികൾ പഠിക്കണം. ഇത് മൂന്നും എല്ലാ അധ്യാപകരെയും പഠിപ്പിക്കും. അതിലൂടെ വിദ്യാർഥികളെയും. സംസ്‌ഥാനത്തെ വിദ്യാലയങ്ങൾ ത്രിമാനത്തിൽ നിന്ന് പിന്നിട്ട് ചതുർമാന സംവിധാനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ സർക്കാർ Read more about അധ്യാപകരെ ഇംഗ്ലീഷ് പഠിപ്പിക്കുമെന്ന് മന്ത്രി[…]

സർക്കാരിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ല: കോടിയേരി

02.01 AM 31/10/2016 തിരുവനന്തപുരം: സർക്കാരിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉമ്മൻ ചാണ്ടിയും വി.എം സുധീരനും കലഹിച്ചതുപോലുള്ള ഭരണം ഇപ്പോൾ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭയും

02.00 AM 31/10/2016 ന്യൂയോർക്: ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭയും. ആഘോഷങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ ആസ്‌ഥാനം ദീപങ്ങളാൽ അലങ്കരിച്ചു. ആസ്‌ഥാനമന്ദിരത്തിൽ ഹാപ്പി ദീപാവലിയെന്ന് ദീപങ്ങൾ ഉപയോഗിച്ച് എഴുതിയിരുന്നു. ആദ്യമായാണ് ഐക്യരാഷ്ട്രസഭ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി പ്രമാണിച്ച് സമ്മേളനങ്ങൾ ഒന്നും നടത്തേണ്ടന്ന് തീരുമാനിച്ചിരുന്നു. ആവശ്യമെങ്കിൽ ദീപാവലി ദിവസം ഉദ്യോഗസ്‌ഥർക്ക് അവധിയെടുക്കുന്നതിനും അനുവദിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ദീപാവലി ആഘോഷങ്ങൾക്ക് ഇന്ത്യയുടെ യുഎൻ പ്രതിനിധി നന്ദി അറിയിച്ചു. ആഘോഷങ്ങൾക്ക് മുൻകൈയെടുത്ത ജനറൽ അസംബ്ലി പ്രസിഡന്റിനും സയിദ് അക്ബറുദ്ദീൻ നന്ദി പറഞ്ഞു. ജനറൽ Read more about ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭയും[…]

സെർബിയൻ പ്രധാനമന്ത്രിയുടെ വസതിക്കു പുറത്ത് ആയുധങ്ങൾ ഒളിപ്പിച്ച നിലയിൽ

01.57 AM 31/10/2016 ബെൽഗ്രേഡ്: സെർബിയൻ പ്രധാനമന്ത്രി അലക്സാണ്ടർ വുസിചിന്റെ ഔദ്യോഗിക വസതിക്കു പുറത്ത് വൻ ആയുധശേഖരം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇതേത്തുടർന്ന് സെർബിയൻ പോലീസ് വുസിചിനെയും കുടുംബത്തെയും സുരക്ഷിതമായ മറ്റൊരു സ്‌ഥലത്തേക്ക് മാറ്റിപാർപ്പിച്ചു. പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ ഇതിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നു. സുവിചിന്റെ വാഹനവ്യൂഹം വസതിയിലേക്കു തിരിയാൻ വേഗം കുറയ്ക്കുന്ന ഭാഗത്ത് ഒരു ട്രക്കിനുള്ളിലായാണ് ആയുധങ്ങൾ കണ്ടെത്തിയതെന്ന് സെർബ് ആഭ്യന്തരമന്ത്രി നെബോഷ സ്റ്റെഫാനോവിക് അറിയിച്ചു. ഗ്രനേഡുകൾ, ആന്റി ടാങ്ക് റോക്കറ്റ്, റൈഫിൾ തുടങ്ങിയവയാണ് കണ്ടെത്തിയതെന്ന് അദ്ദേഹം Read more about സെർബിയൻ പ്രധാനമന്ത്രിയുടെ വസതിക്കു പുറത്ത് ആയുധങ്ങൾ ഒളിപ്പിച്ച നിലയിൽ[…]