സുബാരു ഒരു ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു

09.21 AM 30/10/2016 ടോക്കിയോ: വാഹന നിർമാതാക്കളായ സുബാരു യുഎസിൽനിന്നു ഒരു ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു. തുടർച്ചയായ ഉപയോഗം മൂലം വാഹനങ്ങളുടെ ടർബോ ചാർജർ എയർ പമ്പ് ചൂടാകുന്നതുമൂലമാണു വാഹനങ്ങൽ തിരിച്ചു വിളിക്കുന്നത്. 2007 മുതൽ 2014 വരെ പുറത്തിറങ്ങിയ വിവിധ മോഡൽ കാറുകളും എസ്യുവികളുമാണ് തിരിച്ചു വിളിക്കുന്നത്. ക്രമാതീതമായി ടർബോ ചാർജർ എയർ പമ്പ് ചൂടായതുമൂലം രണ്ടു വാഹനങ്ങൾക്കു തീ പിടിച്ചായി സർക്കാർ റിപ്പോർട്ടുകൾ നിലവിലൂണ്ട്. എന്നാൽ ഇതുമൂലം ആർക്കും പരിക്കു പറ്റിയിട്ടില്ലെന്നും വാഹനങ്ങളുടെ Read more about സുബാരു ഒരു ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു[…]

Home | Editorial | Leader Page Article | Local News | Kerala | National | International | Business | Sports | Obituary | NRI News | Big Screen | Health ഈസ്താംബൂൾ കോൺസുലേറ്റിലെ ഉദ്യോഗസ്‌ഥർ ഉടൻ തുർക്കി വിടണമെന്ന് യുഎസ്

09.20 AM 30/10/2016 ഈസ്താംബൂൾ: തുർക്കിയിലെ ഈസ്താംബൂൾ യുഎസ് കോൺസുലേറ്റിലെ ഉദ്യോഗസ്‌ഥരും കുടുംബാംഗങ്ങളും നാട്ടിലേക്ക് മടങ്ങണമെന്ന് അമേരിക്ക നിർദേശിച്ചു. അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ട് തീവ്രവാദി സംഘടനകൾ ആക്രമണം നടത്താൻ ഇടയുള്ളതിനാലാണ് നിർദേശമെന്നാണ് റിപ്പോർട്ട്. ഒരാഴ്ചക്കുള്ളിൽ ഇതു രണ്ടാം തവണയാണ് തങ്ങളുടെ പൗരന്മാർ തുർക്കി വിടണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശിക്കുന്നത്. തുർക്കിയിലെ സുരക്ഷ സംബന്ധിച്ച് യുഎസിന്റെ ആശങ്ക വർധിച്ചതായാണ് കരുതുന്നത്.

അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടിക്കുന്നു; 4 പാകിസ്ഥാന്‍ പോസ്റ്റുകള്‍ തകര്‍ത്തു

09.18 Am 30/10/2016 അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘിച്ച പാകിസ്ഥാന് ഇന്ത്യയുടെ മറുപടി. കേരാണ്‍ മേഖലയില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്‍റെ പോസ്റ്റിനുനേരെ ഇന്ത്യ സൈന്യം വെടിവച്ചു. പാകിസ്ഥാന്‍റെ നാല് സൈനിക പോസ്റ്റുകള്‍ ഇന്ത്യ വെടിവയ്പ്പില്‍ തകര്‍ത്തു. നിരവിപേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റു. ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവം ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിച്ചത്. ശക്തമായി തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയ കേന്ദ്രം, ഉചിതമായ മറുപടി സൈന്യം തന്നെ നല്‍കുമെന്നായിരുന്നു പ്രതികരിച്ചത്. ഇതനുസരിച്ച് ഇന്നു രാത്രി കനത്ത വെടിവെപ്പാണ് ഇന്ത്യന്‍ Read more about അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടിക്കുന്നു; 4 പാകിസ്ഥാന്‍ പോസ്റ്റുകള്‍ തകര്‍ത്തു[…]

ജമ്മു കാഷ്മീരിൽ വീരമൃത്യുവരിച്ച സൈനികന്റെ മൃതദേഹം സംസ്കരിച്ചു

09.17 AM 30/10/2016 ഡെറാഡൂൺ: ജമ്മു കാഷ്മീരിൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികന്റെ മൃതദേഹം സംസ്കരിച്ചു. നവാഡ സ്വദേശിയായ സന്ദീപ് സിംഗ് റാവത്ത് (24) ആണ് കഴിഞ്ഞ ദിവസം കാഷ്മീരിൽ വെടിയേറ്റു മരിച്ചത്. കാഷ്മീരിലെ തങ്ധർ സെക്ടറിലുണ്ടായ വെടിവയ്പിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. നൂറു കണക്കിനാളുകൾ സന്ദീപിന് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. രണ്ട് വർഷം മുൻപാണ് സന്ദീപ് സിംഗ് റാവത്ത്, ഗാർവാൾ റൈഫിൾസിന്റെ ഭാഗമാകുന്നത്.

തൃശൂരിൽ ബസ് ലോറിയിലിടിച്ച് ഒരാൾ മരിച്ചു

06.16 AM 30/10/2016 തൃശൂർ: ചാലക്കുടി പോട്ടയിൽ സ്വകാര്യ ബസ് ലോറിയിടിച്ച് ഒരാൾ മരിച്ചു. ബസ് ഡ്രൈവറായ പാലക്കാട് സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. അപകടത്തിൽ 25 യാത്രാക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജമ്മുവിൽ പത്തു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

09.14 AM 30/10/2016 ജമ്മു: ജമ്മുവിൽ പത്തു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. ബിഹാറിലെ വൈശാലി സ്വദേശിയായ ചോട്ടു സാഹാണു റെയിൽവേ പോലീസിന്റെ പിടിലായത്. പത്തു പായ്ക്കറ്റുകളിലാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റെയിൽവേ ട്രാക്കിലുടെയുള്ള പതിവു പരിശോധനകൾക്കിടയിലാണു ഫുഡ് കോർപ്പറേഷൻ ഇന്ത്യയുടെ ഗോഡവണിനു സമീപത്തുനിന്നാണു ഇയാളെ പോലീസ് അറസ്റ്റു ചെയ്തുത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

ഡൽഹിയിൽ യുവതിയെ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

09.12 AM 30/10/2016 ന്യൂഡൽഹി: രാജ്യതലസ്‌ഥാനത്ത്, യുവതിയെ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗുഡ്ഗാവിലെ മെട്രോ സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മേഘാലയ സ്വദേശി പിങ്കിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 22 വയസുകാരിയായ പിങ്കിയുടെ ശരീരത്തിൽ 30ലേറെ കുത്തുകളേറ്റിരുന്നുവെന്ന് വ്യക്‌തമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ജിതേന്ദ്രയെന്നയാളെ പോലീസ് പിടികൂടിരുന്നു. ഇയാൾ പിങ്കിയെ നാളുകളായി സല്യം ചെയ്യാറുണ്ടായിരുന്നുവെന്നാണ് വിവരങ്ങൾ.

കേരള ബ്ലാസ്റ്റേഴ്‌സ്‌ചെന്നൈയിന്‍ എഫ്‌സി മല്‍സരം ഗോള്‍രഹിത സമനിലയില്‍

01.59 AM 30/10/2016 കേരള ബ്ലാസ്റ്റേഴ്‌സ്‌ചെന്നൈയിന്‍ എഫ്‌സി മല്‍സരം ഗോള്‍രഹിത സമനിലയില്‍. ദീപാവലി ദിനത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം കാണാനിരുന്ന ആരാധകര്‍ക്ക് ഒടുവില്‍ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കളിയുടെ ആദ്യ പകുതി തീര്‍ത്തും വിരസമായിരുന്നു. ഗോളടിക്കാനായി നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അവയൊക്കെ ബ്ലാസ്റ്റേഴ്‌സ് പാഴാക്കി. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കളിയിലേക്ക് മടങ്ങി വന്നെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഗോവയ്‌ക്കെതിരെ നേടിയ അത്യുഗ്രന്‍ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയോട് ഏറ്റുമുട്ടാനിറങ്ങിയത്. വാശിയേറിയ മല്‍സരം പുറത്തെടുത്തെങ്കിലും Read more about കേരള ബ്ലാസ്റ്റേഴ്‌സ്‌ചെന്നൈയിന്‍ എഫ്‌സി മല്‍സരം ഗോള്‍രഹിത സമനിലയില്‍[…]

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: ഫൈനലിൽ ഇന്ത്യക്ക് എതിരാളി പാക്കിസ്‌ഥാൻ

01.26 AM 30/10/2016 കുവന്താൻ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യയുടെ എതിരാളി പാക്കിസ്‌ഥാൻ. രണ്ടാം സെമിയിൽ മലേഷ്യയെ പരാജയപ്പെടുത്തിയാണ് പാക്കിസ്‌ഥാൻ ഫൈനലിലെത്തിയത്. ഇന്ത്യയുടെ അതേ വഴിയിൽ ഷൂട്ടൗട്ടിൽ എതിരാളികളെ വീഴ്ത്തിയാണ് പാക്കിസ്‌ഥാന്റെയും വരവ്. ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പാക്കിസ്‌ഥാൻ ജയിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 1–1 ൽ സമനില പാലിച്ചതിനെ തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയത്. ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ഇന്ത്യയുടെ മലയാളി ഗോൾ കീപ്പർ പി.ആർ Read more about ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: ഫൈനലിൽ ഇന്ത്യക്ക് എതിരാളി പാക്കിസ്‌ഥാൻ[…]

കറാച്ചിയിൽ പ്രാർഥനാ ചടങ്ങിനിടെ വെടിവയ്പ്; അഞ്ചു മരണം

01.23 AM 30/10/2016 ഇാസ് ലാമാബാദ്: കറാച്ചിയിൽ പ്രാർഥനാ ചടങ്ങിനിടെ അജ്‌ഞാതർ നടത്തിയ വെടിവയ്പിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കറാച്ചിയിലെ നസീമാബാദിലായിരുന്നു സംഭവം. ഒരു വീട്ടിൽ പ്രാർഥന നടക്കുന്നിടത്തേക്ക് അക്രമികൾ കടന്നുവന്ന് വെടിവയ്പ് നടത്തുകയായിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്വം ലഷ്കർ ഇ ജാൻവി അൽ അലാമി എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.