അമ്മമാരുടെ പേരിൽ ഇന്ത്യൻ കടുവകൾ

01.22 AM 30/102016 വിശാഖപട്ടണം: ദീപാവലി ദിനത്തിൽ ഇന്ത്യയുടെ നീലകുട്ടികൾ അമ്മമാർക്ക് നൽകിയത് വേറിട്ട സമ്മാനം. ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ ഇന്ത്യൻ കളിക്കാർ ഓരോരുത്തരും അവരവരുടെ അമ്മമാരുടെ പേരുള്ള ജഴ്സിയണിഞ്ഞ് കളത്തിലെത്തിയാണ് വേറിട്ട സമ്മാനമൊരുക്കിയത്. മക്കളുടെ ഭാവിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അമ്മമാരെ അഭിവാദ്യം ചെയ്യാനുയിരുന്നു നീലക്കടുവകൾ കുപ്പായത്തിൽ അമ്മപ്പേരുമായി കളത്തിലെത്തിയത്. ഓരോരുത്തരുടേയും ജീവിതത്തിൽ അമ്മമാരുടെ പങ്കിനെ പ്രശംസിക്കുന്നതിനുള്ള തുടക്കമാണിതെന്ന് ക്യാപ്റ്റൻ ധോണി പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി

10:12 pm 29/10/2016 വിശാഖപട്ടണം ഏകദിനത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഇതോടെ ന്യുസീലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ന്യുസിലൻഡിനെ 190 റണ്‍സിനാണ് ഇന്ത്യ തോൽപിച്ചത്. അഞ്ചാം ഏകദിനം ജയിച്ചതോടെ 3- 2നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അമിത് മിശ്ര അ‌ഞ്ച് വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ വിജയിച്ചിരുന്നു.

കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു –

10:11 pm 29/10/2016 സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ മദ്ധ്യമേഖലാ ശുഭാരംഭം ഗ്ലെന്‍വ്യൂവിലുള്ള വിന്‍ഡം ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ചു നടന്നു. മദ്ധ്യമേഖലാ ഹിന്ദു സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, മദ്ധ്യമേഖലാ സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ള, സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ശിവന്‍ Read more about കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു –[…]

ഗവേഷണത്തിനായി ജറുസേലത്തെ യേശുവിന്റെ കബറിടം തുറന്നു

09:44 am 29/10/2016 – ജോര്‍ജ് ജോണ്‍ ജറുസേലം: ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്നാണ് പര്യവേക്ഷണം നടത്തുന്നതിന് യേശുക്രിസ്തുവിന്റേതെന്ന് കരുതുന്ന കബറിടം തുറന്നു. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ അന്റോണിയ മോറോപോലോയുടെ നേത|ത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഗവേഷണത്തിലൂടെ കമ്പറിടത്തിലെ ഉള്ളറ രഹസ്യങ്ങള്‍ മാത്രമല്ല ഗവേഷകര്‍ തിരയുന്നത്. ഈ പ്രദേശമെങ്ങനെ വിശ്വാസത്തിന്റെയും ആരാധനയുടെയും മുഖ്യകേന്ദ്രമായി എന്നതും ഗവേഷണമേഖലയാണ്. പുരാതന ജറുസലേമിലെ പുനരുത്ഥാന പള്ളിയിലാണ് കമ്പറിടം സ്ഥിതിചെയ്യുന്നത്. നിലവില്‍ ആറു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് Read more about ഗവേഷണത്തിനായി ജറുസേലത്തെ യേശുവിന്റെ കബറിടം തുറന്നു[…]

മാനസ മെന്‍ഡു അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ്

09:43 pm 29/10/2016 പി.പി. ചെറിയാന്‍ മിനസോട്ട: മിനസോട്ട സെന്റ് പോളില്‍ ഒക്‌ടോബര്‍ 19-നു നടന്ന അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി മാനസ മെന്‍ഡു വിജയകിരീടം ചൂടി. ഒക്കലഹോമയില്‍ നിന്നുള്ള ഒമ്പതാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയായ 13 വയസുള്ള മാനസ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത ഒമ്പതു പേരെ പിന്തള്ളിയാണ് 2016 ഡിസ്കവറി എഡ്യൂക്കേഷന്‍ ത്രി എം സയന്റിസ്റ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. “സൗരോര്‍ജ്ജവും, വിന്‍ഡ് പവറും ഉപയോഗിച്ച് എങ്ങനെ ഊര്‍ജ്ജം ഉത്പാദിപ്പിക്കാം’ എന്ന Read more about മാനസ മെന്‍ഡു അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ്[…]

ടാക്‌സ് സെമിനാര്‍ ഓക്ടോബര്‍ 30 ഞായറാഴ്ച 5 മണിക്ക്

09:40 pm 29/10/2016 എബി മക്കപ്പുഴ ഡാളസ്:ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങളും ഭൂമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്കയില്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട സാമ്പത്തീക വിഷയങ്ങളെ പറ്റി വിശദീകരിക്കുന്നതിനു സൗജന്യ ടാക്‌സ് സെമിനാര്‍ ഓക്ടോബര്‍ 30 നു ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ കാരോള്‍ട്ടണ്‍ ജോസി ലൈനിലുള്ള സാബു ഇന്ത്യന്‍ റെസ്‌റ്റോറന്റിലെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്നു. പ്രൊഫ.ഫിലിപ്പ് തോമസ് സി.പി.എ ആയിരിക്കും ടാക്‌സ് സെമിനാറില്‍ ക്ലാസ് നല്‍കുന്നത്. സാമ്പത്തീക നേട്ടമുണ്ടാക്കുന്ന Read more about ടാക്‌സ് സെമിനാര്‍ ഓക്ടോബര്‍ 30 ഞായറാഴ്ച 5 മണിക്ക്[…]

മാധ്യമശ്രീ പുരസ്കാരത്തിന് പിന്തുണയുമായി ഡാളസില്‍ നിന്നും സണ്ണി മാളിയേക്കലും, മന്മഥന്‍ നായരും

09:40 pm 29/10/2016 പി.പി. ചെറിയാന്‍ ഡാളസ്: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനത്തില്‍ 2016 മാധ്യമശ്രീ പുരസ്കാരത്തിന് ഡാളസില്‍ നിന്ന് സണ്ണി മാളിയേക്കല്‍, മന്മദന്‍ നായര്‍ എന്നിവര്‍ സ്‌പോണ്‍സര്‍ഷിപ്പ് വാദ്ഗാനം ചെയ്തു. ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ മുന്‍ പ്രസീഡന്റ്, ഡാളസിലെ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകന്‍, ഇന്ത്യാ ഗര്‍ഡന്‍സ് ഉടമ എന്നീ നിലകളില്‍ സുപരിചിതനായ സണ്ണി മാളിയേക്കല്‍, അമേരിക്കയിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടേയും, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് വിന്‍സെന്റിന്റേയും സാരഥി, Read more about മാധ്യമശ്രീ പുരസ്കാരത്തിന് പിന്തുണയുമായി ഡാളസില്‍ നിന്നും സണ്ണി മാളിയേക്കലും, മന്മഥന്‍ നായരും[…]

എം.സി. സാമുവേല്‍ നിര്യാതനായി

09:38 pm 29/10/2016 – പി.പി. ചെറിയാന്‍ ഒക്കലഹോമ: ചെങ്ങന്നൂര്‍, പാണ്ടനാട് മനകണ്ടത്തില്‍ എം.സി. സാമുവേല്‍ നിര്യാതനായി. റിട്ടയേര്‍ഡ് അധ്യാപകനാണ്. ഭാര്യ: പരേതയായ കുഞ്ഞമ്മ സാമുവേല്‍ (പരേതനായ എം.ഇ. ചെറിയാന്‍ സഹോദരി). മക്കള്‍: ജോണ്‍സണ്‍ – മേഴ്‌സി ജോണ്‍സണ്‍ (ദോഹ, ഖത്തര്‍) നാന്‍സി ജോണ്‍ – ജോണ്‍ സാമുവേല്‍ (ഒക്കലഹോമ, യു.എസ്.എ) ഷാജി സാം – സാനി ഷാജി (ദോഹ, ഖത്തര്‍), മോന്‍സി എം.എസ്- ഷൈനി മോന്‍സി (അബുദാബി, യു.എ.ഇ). സംസ്കാര ശുശ്രൂഷ പാണ്ടനാടുള്ള വസതിയില്‍ വച്ചു Read more about എം.സി. സാമുവേല്‍ നിര്യാതനായി[…]

മിസ്റ്റര്‍ ഏഷ്യയായി ബംഗളുരുവിലെ ടാങ്കര്‍ ലോറി ഡ്രൈവര്‍

11:26 am 29/10/2016 ബംഗലൂരു: ശരീര സൗന്ദര്യമത്സരത്തിൽ മിസ്റ്റർ ഏഷ്യ ചാമ്പ്യൻ പട്ടം നേടി ബംഗളുരുവിലെ കുടിവെളള ടാങ്കർ ലോറി ഡ്രൈവർ. ജീവിത പ്രാരാബ്ദങ്ങളോട് പടപൊരുതിയാണ് ഇരുപത്തിയഞ്ചുകാരനായ ബാലകൃഷ്ണയുടെ നേട്ടം. ശ്രീ രാമഞ്ജനേയ എന്ന ഈ കുടിവെള്ള ടാങ്കർ ലോറിയുടെ ഡ്രൈവറായ ബാലകൃഷ്ണയാണ് ബംഗളുരുവിൽ ഇപ്പോഴത്തെ താരം. ഇന്നത്തെ ജോലി പൂർത്തിയാക്കി ബാലകൃഷ്ണ പോകുന്നത് വൈറ്റ്ഫീൽഡിലുള്ള ജിംനേഷ്യത്തിലേക്കാണ്. കഴിഞ്ഞ കുറേ വർഷങ്ങളാണ് കുടിവെള്ള വിതരണ ജോലിക്കിടയിലുള്ള ഇടവേളകളിൽ ബാലകൃഷ്ണയെ കാണണമെങ്കിൽ ജിമ്മിലെത്തണം.ഈ കടുത്ത പരിശീലനവും ചിട്ടകളുമാണ് ഫിലിപ്പീൻസിൽ Read more about മിസ്റ്റര്‍ ഏഷ്യയായി ബംഗളുരുവിലെ ടാങ്കര്‍ ലോറി ഡ്രൈവര്‍[…]

മുല്ലപ്പെരിയാ‌ർ പാട്ടക്കരാറിന് 130 വയസ്

10:29 am 29/10/2016 ഇടുക്കി: കേരളവും തമിഴ്നാട്ടും തമ്മിലുള്ള വിവാദമായ മുല്ലപ്പെരിയാർ പാട്ട കരാറിന് ഇന്ന് 130 വയസ്സ് തികയുന്നു. 1886 ഒക്ടോബര്‍ 29-നാണ് തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളും അന്നത്തെ മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരും തമ്മില്‍ 999 വർഷത്തെ മുല്ലപ്പെരിയാർ പട്ടക്കരാർ ഒപ്പുവച്ചത്. 1800 ൽ ബ്രിട്ടീഷുകാർ മധുര രാജ്യം കീഴടക്കിയതോടെയാണ് മുല്ലപ്പെരിയാറിൽ നിന്നും അവിടേക്ക് വെള്ളം കൊണ്ടുപോകുക എന്ന ആശയം ഉദിച്ചത്. 1808 ൽ സർ ജെയിംസ് കാൾസൺ തിരുവിതാംകൂറിലെ നദികളെക്കുറിച്ചു Read more about മുല്ലപ്പെരിയാ‌ർ പാട്ടക്കരാറിന് 130 വയസ്[…]