വിമാനത്തിൽ പെ​ൺകുട്ടിയെ സ്​പർശിച്ചെന്ന കേസിൽ ഇന്ത്യൻ വംശജൻ ബ്രിട്ടനിൽ അറസ്​റ്റിൽ.

10:25 am 29/10/2016 ലണ്ടൻ: വിമാനത്തിൽ ഉറങ്ങുകയായിരുന്ന പെ​ൺകുട്ടിയെ സ്​പർശിച്ചെന്ന കേസിൽ ഇന്ത്യൻ വംശജനായ വ്യാപാരി ബ്രിട്ടനിൽ അറസ്​റ്റിൽ. ഖത്തറിൽ നിന്നും ബ്രിട്ടനിലേക്ക്​ പോവുകയായിരുന്ന സുമൻദാസ്​ എന്ന എന്നയാളെയാണ്​​ മാഞ്ചസ്​റ്റർ വിമാനത്താവളത്തിൽനിന്ന്​ അധികൃതർ അറസ്​റ്റ്​ ചെയ്​തത്​​. ഇദ്ദേഹത്തെ 20 ആഴ്​ചത്തെ തടവിന്​ ബ്രിട്ടീഷ്​ കോടതി ശിക്ഷിച്ചിട്ടുണ്ട്​. ദോഹയിൽ നിന്നും മാഞ്ചസ്​റ്ററിലേക്ക്​ വരുകയായിരുന്ന വിമാനത്തിലാണ്​ സംഭവം. താൻ മയക്കത്തിലായപ്പോൾ പ്രതി അസ്വാഭാവികമായി സ്​പർശിച്ചെന്നാണ്​ 18കാരിയായ പെ​ൺകുട്ടി പരാതിപ്പെട്ടത്​. അതേസമയം 46കാരനായ സുമൻ ദാസ്​ കുറ്റം നിഷേധിച്ചു. താൻ അവരെ Read more about വിമാനത്തിൽ പെ​ൺകുട്ടിയെ സ്​പർശിച്ചെന്ന കേസിൽ ഇന്ത്യൻ വംശജൻ ബ്രിട്ടനിൽ അറസ്​റ്റിൽ.[…]

ഇ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിൻെറൻെറ കൂടുതൽ മെയിലുകൾ പരിശോധിക്കാൻ തീരുമാനിച്ചതായി എഫ്.ബി.ഐ

10:25 am 29/10/2016 വാഷിങ്ടണ്‍: ഇ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിൻെറൻെറ കൂടുതൽ മെയിലുകൾ പരിശോധിക്കാൻ തീരുമാനിച്ചതായി എഫ്.ബി.ഐ. ഇതിനായി ഹിലാരി ക്ലിന്റൺ ഉപയോഗിക്കുന്ന സ്വകാര്യ ഇമെയിൽ സെർവർ വീണ്ടും പരിശോധിക്കും. പുതിയ അന്വേഷണം പൂർത്തിയാക്കുന്നതിന് എത്രത്തോളം സമയമെടുക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന് എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമേ വ്യക്തമാക്കി. യു.എസ് കോൺഗ്രസ് സിമിതികൾക്കയച്ച കത്തിലായിരുന്നു ഡയറക്ടറുടെ വിശദീകരണം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടു ആഴ്ച മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിത തീരുമാനം. നവംബർ 8ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും അഭിപ്രായ Read more about ഇ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിൻെറൻെറ കൂടുതൽ മെയിലുകൾ പരിശോധിക്കാൻ തീരുമാനിച്ചതായി എഫ്.ബി.ഐ[…]

ഒരേ മുഖം’ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി.

10:22 am 29/10/2016 ബാക്ക് വാട്ടര്‍ പ്രൊഡക്ഷന്‍സിന്‍െറ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ വിശ്വാസും ചേര്‍ന്ന് നിര്‍മിച്ച് സജിത് ജഗദ് നന്ദന്‍ സംവിധാനം ചെയ്യുന്ന ‘ഒരേ മുഖം’ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, പ്രയാഗ മാര്‍ട്ടിന്‍, ഗായത്രി സുരേഷ് തുടങ്ങിയവർ അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം: സന്ദീപ്, ദീപു എസ്. നായര്‍. സംഗീതം: ബിജിപാല്‍. ഗാനരചന: ലാല്‍ ജി. കാട്ടിപ്പറമ്പന്‍. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. ചിത്രസംയോജനം: രഞ്ജന്‍ എബ്രഹാം. Read more about ഒരേ മുഖം’ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി.[…]

രാജ്യത്ത് കള്ളനോട്ട് വ്യാപനം ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

08:57 am 29/10/2016 തൃശൂര്‍: രാജ്യത്ത് കള്ളനോട്ട് വ്യാപനം ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. കള്ളനോട്ട് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിവാകാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കേസില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. പണമിടപാട് നടത്തുമ്പോഴെല്ലാം അലക്ഷ്യമായി കൈകാര്യം ചെയ്യാതെ നോട്ടുകള്‍ ശ്രദ്ധിക്കണമെന്ന് ആര്‍.ബി.ഐ ആവശ്യപ്പെടുന്നു. വലിയ അക്ക നോട്ടുകളുടെ വ്യാജനാണ് വന്‍തോതില്‍ പ്രചരിക്കുന്നത്. രാജ്യത്ത് ഏതാണ്ട് എല്ലായിടത്തും എത്തിയിട്ടുണ്ട്. യഥാര്‍ഥ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്ക് മികച്ച സുരക്ഷാ മാനദണ്ഡങ്ങളുണ്ട്.ശ്രദ്ധിച്ചാല്‍ കള്ളനോട്ട് തിരിച്ചറിയാം. ഇന്ത്യന്‍ കറന്‍സിയുടെ Read more about രാജ്യത്ത് കള്ളനോട്ട് വ്യാപനം ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്[…]

നരേന്ദ്ര മോദി അടുത്തമാസം 11,12 തീയതികളില്‍ ജപ്പാന്‍ സന്ദര്‍ശിക്കും.

08:10 am 29/10/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം 11,12 തീയതികളില്‍ ജപ്പാന്‍ സന്ദര്‍ശിക്കും. ജപ്പാനില്‍നിന്ന് ആണവനിലയ സാങ്കേതികവിദ്യ സമ്പാദിക്കുന്നതിന് വഴിതുറക്കുന്നതാണ് സന്ദര്‍ശനം. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ, പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരെ മോദി കാണും. 2014 ആഗസ്റ്റില്‍ പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു. ഇത്തവണത്തെ സന്ദര്‍ശനത്തില്‍ സൈനികേതര ആണവ ഉടമ്പടി ഒപ്പുവെച്ചേക്കും. എന്നാല്‍, ചര്‍ച്ചാനടപടി പൂര്‍ത്തിയാക്കാനുണ്ട്. ആണവനിലയ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യാന്‍ ജപ്പാനെ സഹായിക്കുന്നതാണ് ഉടമ്പടി. ഉടമ്പടി യാഥാര്‍ഥ്യമായാല്‍, ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവെക്കാത്ത ഒരുരാജ്യവുമായി Read more about നരേന്ദ്ര മോദി അടുത്തമാസം 11,12 തീയതികളില്‍ ജപ്പാന്‍ സന്ദര്‍ശിക്കും.[…]

നിയന്ത്രണ രേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു

08:09 am 29/10/2016 ശ്രീനഗര്‍: കുപ്വാര ജില്ലയിലെ മാച്ചില്‍ സെക്ടറില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഇദ്ദേഹത്തിന്‍െറ മൃതദേഹം വികൃതമാക്കി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. മറ്റ് ഭീകരര്‍ പാക് അധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. പാക് സൈന്യത്തിന്‍െറ വെടിവെപ്പിന്‍െറ മറവിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈനിക വക്താവ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും രാഷ്ട്രീയ നയങ്ങളും (

08:08 am 29/10/2016 ജോസഫ് പടന്നമാക്കല്‍ അമേരിക്കയുടെ ഭരണസംവിധാനങ്ങളെ നിയന്ത്രിക്കുന്ന രണ്ടു സുപ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ് ഡമോക്രറ്റും റിപ്പബ്ലിക്കനും. ഡെമോക്രറ്റിക് പാര്‍ട്ടിയെ ആദ്യകാലങ്ങളില്‍ ജെഫേഴ്‌സണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.1824ല്‍ തോമസ് ജെഫേഴ്‌സന്‍ ഈ പാര്‍ട്ടിയ്ക്ക് രൂപകല്‍പ്പന നല്‍കിയെന്നു വിശ്വസിക്കുന്നു. അമേരിക്കയുടെ ആഭ്യന്തര യുദ്ധകാലത്ത് അടിമത്വവ്യവസ്ഥിതി രാജ്യത്തു തുടരണമെന്നും അത് ഇല്ലാതാക്കണമെന്നും വാദിച്ചിരുന്ന രണ്ടു വിഭാഗം ജനങ്ങളുണ്ടായിരുന്നു. അടിമത്വത്തെ കേന്ദ്രീകരിച്ചുകൊണ്ട് പാര്‍ട്ടിയില്‍ വന്ന തീവ്രമായ വിഭാഗിയത ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെന്ന ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് ജന്മം നല്‍കാന്‍ കാരണമായി. Read more about അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും രാഷ്ട്രീയ നയങ്ങളും ([…]

കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു

08:06 am 29/10/2016 – സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ മദ്ധ്യമേഖലാ ശുഭാരംഭം ഗ്ലെന്‍വ്യൂവിലുള്ള വിന്‍ഡം ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ചു നടന്നു. മദ്ധ്യമേഖലാ ഹിന്ദു സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, മദ്ധ്യമേഖലാ സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ള, സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ Read more about കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു[…]

വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും ഒക്ടോബര്‍ 30 ന് സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ –

08:06 am 29/10/2016 സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ്്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും, പ്രധാന തിരുനാളും ഒക്ടോബര്‍ 30 -ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു. ഒക്ടോബര്‍ 21ന് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടന്നു വരുന്നു. ദിവസേന നടക്കുന്ന വിശുദ്ധന്റെ Read more about വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും ഒക്ടോബര്‍ 30 ന് സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ –[…]

മാത്യു കുരുവിള (ബേബിച്ചന്‍) ഷിക്കാഗോയില്‍ നിര്യാതനായി

08:03 am 29/10/2016 ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗവും കൂടല്ലൂര്‍ സ്വദേശിയുമായ ചേത്തലില്‍ക്കരോട്ട് മാത്യു കുരുവിള (ബേബിച്ചന്‍) ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ സാലിയമ്മ മറ്റക്കര മണ്ണുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഷെറിന്‍, ലെറിന്‍ & മെറിന്‍. സംസ്കാരം പിന്നീട്.