കശ്​മീരിൽ സ്​കുൾ​ അജ്ഞാതർ തീവെച്ചു

04:07 PM 25/10/2016 ശ്രീനഗർ: കശ്​മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന്​ സ്​കൂൾ കെട്ടിടങ്ങൾക്ക്​ അജ്ഞാതർ തീവെച്ചു. ഇതോടു കൂടി കശ്​മീരിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നുറാബാഗിലുള്ള സർക്കാർ സ്​കൂളിനാണ് അജ്ഞാതർ തീവെച്ചത്​. തീയണക്കാനുള്ള അഗ്നിശമനസേനയുടെ ശ്രമത്തിനിടെ സ്​കൂൾ ​െകട്ടിടത്തിന്​ സാരമായ കേടുപാടുകൾ സംഭവിച്ചു.​ അനന്തനാഗ്​ ജില്ലയിലുള്ള മറ്റൊരു സ്​കൂളിന്​ അജ്ഞാതർ ചൊവ്വാഴ്ച തീവെച്ചിരുന്നു. എന്നാൽ, അഗ്നിശമനസേനയുടെ സംയോജിതമായ ഇടപെടൽ അനിഷ്​ട സംഭവങ്ങൾ ഒഴിവാക്കി. ബന്ദിപുര ജില്ലയിലുള്ള മിഡിൽ സ്കൂളിലും അജ്ഞാതർ Read more about കശ്​മീരിൽ സ്​കുൾ​ അജ്ഞാതർ തീവെച്ചു[…]

ചാന്ദ്​നി ചൗക്കിൽ സ്​ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

04:06 pm 25/10/2016 ന്യൂഡൽഹി: ചാന്ദ്​നി ചൗക്കിലെ തിരക്കേറിയ മാർക്കറ്റിലുണ്ടായ സ്​ഫോടനത്തിൽ ഒരാൾ കൊല്ല​െപ്പട്ടു. രണ്ടുപേർക്ക്​ പരിക്കേറ്റു. ഇന്ന്​ രാവിലെ ചാന്ദ്​നി ചൗകിലെ നയാബസാറിലാണ്​ സ്​ഫോടനമുണ്ടായത്​. ഗ്യാസ്​ സിലിണ്ടർ ​െപാട്ടിത്തെറിച്ചതാണ്​ തീ പടരാൻ കാരണമെന്ന്​ അധികൃതർ അറിയിച്ചു. സ്​ഫോടക വസ്​തുവുമായി പോയ ആളാണ്​​ കൊല്ലപ്പെട്ടത്​. ഇയാൾ സംഭവ സ്​ഥലത്തെ തന്നെ മരിച്ചു. ഉടൻ പൊലീസും ഭീകരവിരുദ്ധ വിഭാഗവും സ്​ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്​തു.

നഗരത്തിന് വെള്ളിയരഞ്ഞാണം തീര്‍ത്ത് ദുബൈ കനാലിലൂടെ വെള്ളമൊഴുകി.

12:44 pm 25/10/2016 ദുബൈ: അടുത്ത മാസം ഉദ്ഘാടനം ചെയ്യുന്ന ദുബൈ കനാലിലൂടെ പരീക്ഷണാര്‍ഥം തിങ്കളാഴ്ച വെള്ളമൊഴുക്കി. 200 കോടി ദിര്‍ഹം ചെലവില്‍ മൂന്ന് വര്‍ഷമായി നടക്കുന്ന പ്രവൃത്തിക്കിടെ ആദ്യമായാണ് കനാലിലേക്ക് വെള്ളം തുറന്നുവിടുന്നത്. അറേബ്യന്‍ ഉള്‍ക്കടലിന്‍െറ രണ്ട് ഭാഗങ്ങളെ നഗര ഹൃദയത്തിലൂടെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുബൈ കനാല്‍. ശൈഖ് സായിദ് റോഡ് ഉള്‍പ്പെടെ മൂന്ന് റോഡുകള്‍ മുറിച്ചു കടന്നുപോകുന്ന കനാലിന്‍െറ ഇരുവശത്തേക്കും ഇന്നലെയാണ് ആദ്യമായി വെള്ളം തുറന്നുവിട്ടത്. ഇതോടെ ദുബൈ Read more about നഗരത്തിന് വെള്ളിയരഞ്ഞാണം തീര്‍ത്ത് ദുബൈ കനാലിലൂടെ വെള്ളമൊഴുകി.[…]

ചേകവര്‍ ചന്തുവിന്‍റെ കഥയാണ് പറയുന്ന വീരം :ടീസര്‍ ഇറങ്ങി

12:35 pm 25/10/2016 കളരിപ്പയറ്റിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഈ ചിത്രം, ചേകവര്‍ ചന്തുവിന്‍റെ കഥയാണ് പറയുന്നത് മലയാളത്തിലെ ഇതുവരെ എടുത്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷവുമായി എത്തുന്ന, വീരത്തിന്‍റെ ടീസര്‍ ഇറങ്ങി. 35 കോടി രൂപയ്ക്ക് തീര്‍ത്ത ചിത്രം ജയരാജാണ് സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തുവരുന്ന ചിത്രം ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. ഷേക്സ്പിയറിന്‍റെ മാക്ബത്തിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രം വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണു ഒരുക്കുന്നത്. കളരിപ്പയറ്റിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഈ Read more about ചേകവര്‍ ചന്തുവിന്‍റെ കഥയാണ് പറയുന്ന വീരം :ടീസര്‍ ഇറങ്ങി[…]

സൗമ്യക്ക് സംഭവിച്ചത് ജിഷക്ക് സംഭവിക്കരുതെന്ന ആവശ്യവുമായി പെൺകൂട്ടായ്മ

12:33 pm 25/10/2016 കോഴിക്കോട്: സൗമ്യവധക്കേസിന്‍റെ അന്തിമ വിചാരണയിൽ സംഭവിച്ച നീതികേട് ജിഷവധക്കേസിൽ ആവർത്തിക്കരുത് എന്ന പ്രചരണവുമായി പ്രതിഷേധ കൂട്ടായ്മ. ജിഷവധക്കേസിന്‍റെ വിചാരണ ആരംഭിക്കുന്ന നവംബർ രണ്ടിന് പെണ്ണൊരുമയുടെ നേതൃത്വത്തിൽ ഷൊർണൂരാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുകയും നിയമവും നീതിന്യായ വ്യവസ്ഥയും അനാസ്ഥ ആവർത്തിക്കുകയും ചെയ്യുമ്പോൾ നിഷ്ക്രിയരായി ഇരിക്കാൻ അവകാശമില്ല എന്ന മുദ്രാവാക്യം ഉയർത്തുന്ന കൂട്ടായ്മയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അഞ്ഞൂറോളം സ്ത്രീകൾ പങ്കെടുത്ത് രക്തപ്രതിജ്ഞയെടുക്കും. നീതികേടുകൾ ആവർത്തിക്കരുത് എന്ന സന്ദേശവുമായി നടത്തുന്ന പ്രതിഷേധത്തിൽ Read more about സൗമ്യക്ക് സംഭവിച്ചത് ജിഷക്ക് സംഭവിക്കരുതെന്ന ആവശ്യവുമായി പെൺകൂട്ടായ്മ[…]

ജയലളിതയുടെ രോഗശാന്തിക്കായി മധുരയിൽ നടന്ന പാൽക്കുട ഘോഷയാത്ര

12:30 pm 25/10/2016 പുതുച്ചേരി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗശാന്തിക്കായി എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ പാൽ കുടങ്ങളുമായി ഘോഷയാത്ര നടത്തി. പുതുച്ചേരിയിലെ എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരും പ്രവർത്തകരുമാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. പാൽ പാത്രങ്ങളും കുടങ്ങളും തലയിലേറ്റിയും ജയലളിതയുടെ ഛായാചിത്രം പിടിച്ചുമായിരുന്നു ഘോഷയാത്ര. ഇതിന് ശേഷം അമ്പലങ്ങളിൽ ഇവർ പ്രത്യേക അർച്ചനയും നടത്തി. മൈസൂരിലും ജയലളിതയുടെ രോഗമുക്തിക്കുവേണ്ടി പ്രാർഥനകൾ നടന്നു. ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉത്സവമൂർത്തിയേയും വഹിച്ച് എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ രഥം വലിച്ചു. തങ്ങളുടെ നേതാവിന്‍റെ പെട്ടെന്നുള്ള രോഗശാന്തിക്കായാണ് രഥം വലിച്ച് പ്രാർഥിച്ചതെന്ന് Read more about ജയലളിതയുടെ രോഗശാന്തിക്കായി മധുരയിൽ നടന്ന പാൽക്കുട ഘോഷയാത്ര[…]

മാൾട്ടയിൽ വിമാനപകടം; അഞ്ചു മരണം

12:13 PM 25/10/2016 വല്ലേറ്റ: ദ്വീപ്​ രാഷ്​ട്രമായ മാൾട്ടയിൽ പറന്നുയരുന്നതി​നിടെ സൈനിക വിമാനം തകർന്നുവീണ്​ അഞ്ചുപേർ മരിച്ചു. മാൾട്ടയിലെ പ്രധാന വിമാനത്താവളത്തിലെ റൺവെക്കടുത്ത്​ ഇന്ന്​ പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. ​ഫ്രാൻസ്​ കസ്​റ്റംസി​െൻറ ഉടമസ്​ഥതയിലുള്ള വിമാനം മയക്കുമരുന്ന്​ കടത്തുകാരെ നിരീക്ഷിക്കുന്നതിനായി പുറപ്പെട്ടതായിരുന്നു. മരിച്ച അഞ്ചുപേരും ഫ്രഞ്ച്​ പൗരൻമാരാണെന്ന്​ മാൾട്ടാ സർക്കാർ സ്​ഥിരീകരിച്ചിട്ടുണ്ട്​. പറന്നുയർന്ന ഉടൻ വിമാനം തകർന്നു വീഴുന്നത്​ കാറിലെ കാമറയിൽ പതിയുകയും ​ചെയ്​തു​. സംഭവത്തെ തുടർന്ന്​ വിമാനത്താവളം അനിശ്​ചിതകാലത്തേക്ക്​ അടച്ചിട്ടു.

ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

12:27 pm 25/10/2016 ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും രാഷ്‌ട്രീയ സംരക്ഷണം നല്‍കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഗുണ്ടാ നേതാക്കള്‍ക്ക് ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് പൊലീസ് നിഷ്ക്രിയമാണെന്നും ഗുണ്ടാ സംഘങ്ങള്‍ വിഹരിക്കുകയാണെന്നുമാണ് പിടി തോമസ് അടിയന്തര പ്രമേയ നോട്ടീസിലൂടെ ആരോപിച്ചത്. കൊച്ചി ക്വട്ടേഷന്‍ സംഘങ്ങളുടെ പിടിയിലാണ്. ഗുണ്ടാ നേതാക്കളിലധികവും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുളളവരാണ്. മുഖ്യമന്ത്രിയുടെ പേരില്‍ പോലും തട്ടിപ്പ് Read more about ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി[…]

രാജ്നാഥ് സിംഗ് ബഹറിനില്‍

09:55 am 25/10/2016 മനാമ: ബഹറിന് നന്ദിയറിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. പാക്കിസ്‌താൻ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ കൂടെ നിന്ന രാജ്യമാണ് ബഹറൈന്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ രാജ്നാഥ് സിംഗ് അടുത്ത ദിവസം ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഭീകരത, തീവ്രവാദം, കുറ്റവാളികളെ പിടികൂടല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുമെന്നാണ് സൂചന. പാക്കിസ്‌താൻ ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോൾ കൂടെ നിന്ന് പിന്തുണ അറിയിച്ച രാജ്യമാണ് ബഹറിൻ. ആസ്നേഹം തിരിച്ചു നല്‍കാന്‍ രാജ്യത്തെ ഇന്ത്യന്‍ സമൂഹം തയ്യാറാവണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് Read more about രാജ്നാഥ് സിംഗ് ബഹറിനില്‍[…]

ഐഒസി ട്രക്ക് സമരം തുടരുന്നു: സംസ്ഥാനത്ത് ഇന്ധന ക്ഷാമം.

09:48 am 25/10/2016 കൊച്ചി: ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം. ഐഓസി ഡീലർമാരുടെ പമ്പുകൾ മിക്കതും അടഞ്ഞുകിടക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി ഗതാഗതമന്ത്രിയുടെ സാനിധ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും. ചർച്ച പരാജയപ്പെട്ടാല്‍ ബിപിസിഎല്ലിലേക്കും,എച്ച്പിയിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കരാർ വ്യവസ്ഥയിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതേസമയം ഇന്ധന നീക്കവുമായി ബന്ധപ്പെട്ട നിരക്ക് കൂട്ടാനാണ് ടാങ്കർ ഉടമകളുടെ ശ്രമമെന്നാണ് ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ Read more about ഐഒസി ട്രക്ക് സമരം തുടരുന്നു: സംസ്ഥാനത്ത് ഇന്ധന ക്ഷാമം.[…]