കേരളാ എഞ്ചിനിയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കെ.ഇ.എ.എന്‍) വാര്‍ഷിക ഫാമിലി നൈറ്റ് 2016 നവംബര്‍ 5ന്

09:19 am 24/10/2016 സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: കേരളാ എഞ്ചിനിയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കെ.ഇ.എ.എന്‍) വാര്‍ഷിക ഫാമിലി നൈറ്റ് 2016 നവംബര്‍ 5ന് നടക്കും. സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളി ഹാളില്‍ (510 എലിസബത്ത് അവന്യൂ , സോമര്‍സെറ്റ്, ന്യൂജേഴ്‌സി 08873) വൈകിട്ട് 5.30 മുതല്‍ 9.30 വരെയാണ് കുടുംബ സംഗമം നടക്കുക. എഞ്ചിനിയര്‍ ഓഫ് ദ ഇയര്‍, ടീച്ചര്‍ ഓഫ് ദ ഇയര്‍, പരിസ്ഥി Read more about കേരളാ എഞ്ചിനിയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കെ.ഇ.എ.എന്‍) വാര്‍ഷിക ഫാമിലി നൈറ്റ് 2016 നവംബര്‍ 5ന്[…]

ജോസഫ് ജോണ്‍ ഷിക്കാഗോയില്‍ നിര്യാതനായി

09:17 am 24/10/2016 – ബെന്നി പരിമണം ഷിക്കഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ സ്ഥിരതാമസവും, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ ജോസഫ് ജോണ്‍ (59) ഒക്‌ടോബര്‍ 22-നു ശനിയാഴ്ച നിര്യാതനായി. പൊതുദര്‍ശനം ഒക്‌ടോബര്‍ 27-നു വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ ഷിക്കാഗോ മാര്‍ത്തോമാ ദൈവാലയത്തില്‍ നടത്തപ്പെടും. സംസ്കാര ചടങ്ങുകള്‍ മാതൃ ഇടവകയായ കീഴില്ലം നസ്രേത്ത് മാര്‍ത്തോമാ ദേവാലയത്തില്‍ പിന്നീട് നടത്തപ്പെടും. ഭാര്യ: സാറാമ്മ ജോണ്‍ (മോളി ). മക്കള്‍: അശ്വിന്‍ ജോണ്‍, അമൃത Read more about ജോസഫ് ജോണ്‍ ഷിക്കാഗോയില്‍ നിര്യാതനായി[…]

ഇട്ടിയച്ചന്‍ ജോര്‍ജ് (76) ഹൂസ്റ്റണില്‍ നിര്യാതനായി

09:16 am 24/10/2016 ഹൂസ്റ്റണ്‍: സീറോ മലബാര്‍ സെന്റ് ജോസഫ് ചര്‍ച്ച് ഹൂസ്റ്റണ്‍ ഇടവകാംഗം ഊക്കന്‍ ഇട്ടിയച്ചന്‍ ജോര്‍ജ് (76) നിര്യാതനായി. എറണാകുളം ജില്ലയിലെ പാറക്കടവ് സ്വദേശിയാണ്. ഭാര്യ: ത്രേസ്യാമ്മ പാടിഞ്ഞാറേ ചാലക്കുടി കണ്ണംമ്പുഴ കുടുംബാംഗം. മക്കള്‍: ബീന (ഷിക്കാഗോ), ബെറ്റി (ഷിക്കാഗോ), ബെന്നി (ഷിക്കാഗോ), ബിനോയ് (ഹൂസ്റ്റണ്‍). മരുമക്കള്‍: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ഷിക്കാഗോ), അഗസ്റ്റിന്‍ കൈതമറ്റത്തില്‍ (ഷിക്കഗോ), ഷിജി തോട്ടത്തില്‍ (ഷിക്കാഗോ), കൊച്ചുറാണി നാക്കുഴിക്കാട്ട് (ഹൂസ്റ്റണ്‍). പൊതുദര്‍ശനം ഒക്‌ടോബര്‍ 25-നു ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതല്‍ Read more about ഇട്ടിയച്ചന്‍ ജോര്‍ജ് (76) ഹൂസ്റ്റണില്‍ നിര്യാതനായി[…]

സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍, ബെല്‍റോസ് ഇടവകയായി ഉയര്‍ത്തപ്പെട്ടു

09:14 am 24/10/2016 രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് ന്യൂയോര്‍ക്ക് ബെല്‍റോസില്‍ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവാസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസ്സുകളോടെ രൂപംകൊണ്ട സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ അതിന്റെ രണ്ടാമത് വാര്‍ഷികദിനത്തില്‍ ഇടവകയായി ഉയര്‍ത്തപ്പെട്ടു. അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന വി. കുര്‍ബാനയ്ക്കുശേഷം ഭദ്രാസന ചാന്‍സിലര്‍ റവ. ഫാ. തോമസ് പോള്‍ ഇടവക മെത്രാപ്പോലീത്തയുടെ ഔദ്യോഗിക തീരുമാനം അറിയിച്ചുകൊണ്ടുള്ള കല്പന വായിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഇടവക മെത്രാപ്പോലീത്ത തന്റെ Read more about സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍, ബെല്‍റോസ് ഇടവകയായി ഉയര്‍ത്തപ്പെട്ടു[…]

സ്പിരിച്ചല്‍ റിവൈവല്‍ മിനിസ്ട്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സൗത്താംപ്ടണില്‍

09:33 pm 23/10/2016 ലണ്ടന്‍: സ്പിരിച്ചല്‍ റിവൈവല്‍ മിനിസ്ട്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 24 മുതല്‍ 27 വരെ സൗത്താംപ്ടണിലെ സെന്റ് ജോസഫ് സെന്ററില്‍ നടക്കും.സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തുന്ന ഫയര്‍ കോണ്‍ഫറന്‍സിലും ധ്യാന ശുശ്രൂഷയിലും ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് ബിഷപ്പ് സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ആന്റണി സാമി ഫ്രാന്‍സിസ് എന്നീ സഭാ പിതാക്കന്മാരും നിരവധി വൈദികരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തി ചേരുന്ന അനേകം വിശ്വാസികളും പങ്കെടുക്കും. ബംഗളൂരുവില്‍ ജോസഫ് Read more about സ്പിരിച്ചല്‍ റിവൈവല്‍ മിനിസ്ട്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സൗത്താംപ്ടണില്‍[…]

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പെന്‍ഷന്‍ പദ്ധതി ആവിഷ്കരിക്കുന്നു.

09:29 pm 23/10/2016 ന്യൂയോര്‍ക്ക്: ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ 2016-ലെ വാര്‍ഷിക കമ്മിറ്റി അഡ്വ. സക്കറിയ കരുവേലിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ചു തിരുവല്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കോളനികളെ കേന്ദ്രീകരിച്ച് നിര്‍ദ്ധനരായ എഴുപത് വയസ്സിനു മുകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ പദ്ധതി ആവിഷ്കരിക്കുന്നു. തുടക്കം എന്ന നിലയില്‍ മാസംതോറും ഒരു വര്‍ഷത്തേക്ക് പത്തു നിര്‍ധനര്‍ക്ക് 500 രൂപ വീതം പെന്‍ഷന്‍ നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ സെക്രട്ടറി ഫിലിപ്പ് മഠത്തില്‍ എല്ലാവരേയും സ്വാഗതം ചെയ്തു. പരിപാടിയെ പിന്തുണച്ചുകൊണ്ട് Read more about ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പെന്‍ഷന്‍ പദ്ധതി ആവിഷ്കരിക്കുന്നു.[…]

യൂണിഫോം സിവില്‍ കോഡ് അഥവാ ഏകീകൃത സിവില്‍ നിയമം, ഒരു പരിചിന്തനം (

09:25 pm 23/10/2016 ജോസഫ് പടന്നമാക്കല്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ എണ്‍പത് ശതമാനം ഹിന്ദുക്കളും പതിനാലു ശതമാനം മുസ്ലിമുകളും രണ്ടു ശതമാനം ക്രിസ്ത്യാനികളും ഏതാണ്ട് അത്രയും സിക്കുകാരും രണ്ടു ശതമാനം മറ്റു മതങ്ങളും ഉള്‍പ്പെടുന്നു. മതങ്ങള്‍ക്കെല്ലാം തുല്യമായ ഏകീകൃത സിവില്‍ നിയമങ്ങള്‍ നടപ്പാക്കണമെന്നുള്ളത് ബിജെപി സര്‍ക്കാരിന്റെ ഒരു അജണ്ടയായിരുന്നു. ഒരുരാഷ്ട്രം, ഒരു ജനത, ഒരു നിയമം കൈവരിക്കാന്‍ സാമൂഹിക സാംസ്ക്കാരിക വാദികളെയും പ്രേരിപ്പിക്കുന്നു. രാഷ്ട്രത്തിന് ഇന്നാവശ്യമുള്ള ഏകീകൃത നിയമ നിര്‍മ്മാണത്തില്‍ മഹത്തായ ആശയങ്ങള്‍ നിറഞ്ഞിരിക്കുന്നുവെങ്കിലും പ്രായാഗികതലത്തില്‍ അത്തരമൊരു നിയമം Read more about യൂണിഫോം സിവില്‍ കോഡ് അഥവാ ഏകീകൃത സിവില്‍ നിയമം, ഒരു പരിചിന്തനം ([…]

വരുൺ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന അശ്ലീല ചിത്രങ്ങൾ പുറത്ത്

05:55 pm 23/10/2016 ദില്ലി: ഹണി ട്രാപ്പ് ആരോപണത്തിൽ ബിജെപി എംപി വരുൺ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന അശ്ലീല ചിത്രങ്ങൾ നാരദ ന്യൂസ് വെബ് പോര്‍ട്ടൽ പുറത്തുവിട്ടു. ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനായിട്ടില്ലെന്ന് വെബ്പോര്‍ട്ടൽ പറയുന്നു. സ്ത്രീകളോടൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് പ്രതിരോധരഹസ്യങ്ങൾ വിവാദ ആയുധ ദല്ലാൾ അഭിഷേക് വര്‍മ്മയ്ക്ക് വരുൺ ഗാന്ധി കൈമാറിയെന്നായിരുന്നു ആരോപണം സ്ത്രീകളോടൊപ്പമുള്ള വരുൺ ഗാന്ധി എംപിയുടെ കിടപ്പറ ചിത്രങ്ങൾ കാണിച്ച് ആയുധ ദല്ലാൾ അഭിഷേക് വര്‍മ്മ വരുൺ ഗാന്ധിയിൽ നിന്ന് തന്ത്രപ്രധാന പ്രതിരോധ രഹസ്യങ്ങൾ ചോര്‍ത്തിയെന്നാരോപിച്ച് Read more about വരുൺ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന അശ്ലീല ചിത്രങ്ങൾ പുറത്ത്[…]

ഹെയ്തിയിൽ 174 തടവുകാർ ജയിൽ തകർത്ത് രക്ഷപ്പെട്ടു

05:50 pm 23/10/2016 ഗാർഡിനെ വധിച്ചശേഷം ആയുധങ്ങൾ മോഷ്‌ടിച്ചാണ് തടവുകാർ രക്ഷപ്പെട്ടത് പോർട്ട് ഓഫ് പ്രിൻസ്: ഹെയ്തിയിൽ 174 തടവുകാർ ജയിൽ തകർത്ത് രക്ഷപ്പെട്ടു. ഗാർഡിനെ വധിച്ചശേഷം ആയുധങ്ങൾ മോഷ്‌ടിച്ചാണ് തടവുകാർ രക്ഷപ്പെട്ടത്. യുഎൻ സമാധാനസംഘടനയുടെ സഹായത്തോടെ ഇവർക്കായി തെരച്ചിൽ തുടരുകയാണ്. തിരിച്ചറിയൽ കാർഡില്ലാത്ത നിരവധി ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ രക്ഷപ്പെട്ട സമയത്ത് തടവുകാർ യൂണിഫോം ധരിക്കാത്തത് തെരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്.

വയനാട്ടിലെ ഭൂമിതട്ടിപ്പ് വിജിലൻസ് അന്വേഷിക്കും

05:47 pm 23/10/2016 തിരുവനന്തപുരം: വയനാട്ടിലെ ഭൂമിതട്ടിപ്പ് വിജിലൻസ് അന്വേഷിക്കും. മന്ത്രി എ.കെ.ബാലന്‍റെ ശുപാർശയിന്മേലാണ് നടപടി. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അഴിമതി നടന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് വിജിലൻസ് അന്വേഷണത്തിനു മന്ത്രി ശുപാർശ ചെയ്തത്. നേരത്തെ ഏഷ്യാനെറ്റ് ന്യൂസാണ് ആദിവാസികള്‍ക്കായി നടപ്പിലാക്കിയ ഭൂമിപദ്ധതികള്‍ അട്ടിമറിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. മുന്‍ മന്ത്രിയുടെ ബന്ധുക്കള്‍ അടങ്ങുന്ന ലോബി ആദിവാസി ഭൂമിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയത് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് എത്തിച്ചിരുന്നു.