ഫാക്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി.

06:49 pm 22/10/2016 കൊച്ചി: ജിപ്സം വില്‍പനയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി. റെയ്ഡിനിടെ, വന്‍ നിക്ഷേപങ്ങളുടെ രേഖകള്‍ കൂടാതെ ഡെ.ജനറല്‍ മാനേജറുടെ വീട്ടില്‍ നിന്ന് പുള്ളിമാൻെറ തോലും പിടിച്ചെടുത്തു. ഡെ. ജനറല്‍ മാനേജര്‍ ശ്രീനാഥ് കമ്മത്തിന്‍െറ അമ്പലമുകളിലെ ഫ്ളാറ്റില്‍ നിന്നാണ് പുള്ളിമാന്‍െറ തോല്‍ പിടിച്ചെടുത്തത്. മാന്‍ തോല്‍ സംബന്ധിച്ച് സി.ബി.ഐ വിവരം നൽകിയതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി. ഫാക്ട് Read more about ഫാക്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി.[…]

പുലിമുരുകന്‍ റീമേക്കുകള്‍; വാര്‍ത്തകള്‍ തെറ്റെന്ന് അണിയറക്കാര്‍

04:51 pm 22/10/2016 കൊച്ചി: മലയാളത്തില്‍ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന പുരിമുരുകന്‍ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ നിരോധിച്ച് അണിയറ പ്രവര്‍ത്തകര്‍. പുലിമുരുകന്‍ മറ്റ് ഭാഷകളില്‍ ഒരുങ്ങുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വാര്‍ത്തകളെല്ലാം തെറ്റാണ്. റീമേക്കിനെ പറ്റി ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് സിനിമയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറഞ്ഞു. മലയാളത്തിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുലിമുരുകന്‍ പ്രദര്‍ശനം തുടരുകയാണ്. തെലുങ്കില്‍ മന്യന്‍ പുലി എന്ന പേരിലും സിനിമ Read more about പുലിമുരുകന്‍ റീമേക്കുകള്‍; വാര്‍ത്തകള്‍ തെറ്റെന്ന് അണിയറക്കാര്‍[…]

ഹൈമ ചുഴലിക്കാറ്റ് ചൈനയില്‍ ശക്തമായി വീശിയടിക്കുന്നു.

04:49 pm 22/10/2016 ബീജിങ്: ഫിലിപ്പൈന്‍സില്‍ നിന്ന് ഹോങ്കോങിലേക്ക് കടന്ന ഹൈമ ചുഴലിക്കാറ്റ് ചൈനയില്‍ ശക്തമായി വീശിയടിക്കുന്നു. ഗാങ്‌ടോക് പ്രവിശ്യയിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്നാണ് ഷാങ്വെ, ഷാങ്‌ടോ എന്നിവിടങ്ങളില്‍ നിന്ന് 50,000 ത്തിലേറെ പേരെ മാറ്റിപാര്‍പ്പിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങളിലെ വൈദ്യുതിബന്ധം താറുമാറായി. വിമാനസര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. വിദ്യാലയങ്ങളും കടകളും അടച്ചു. പൊതുഗതാഗത സൗകര്യങ്ങളും റദ്ദാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ചയുണ്ടായ അതിശക്തമായ ഹൈമ ചുഴലിക്കാറ്റ് വന്‍നാശനഷ്ടങ്ങളാണുണ്ടാക്കിയത്. മൂന്നു Read more about ഹൈമ ചുഴലിക്കാറ്റ് ചൈനയില്‍ ശക്തമായി വീശിയടിക്കുന്നു.[…]

ദീപാവലി വിപണിയിൽ ചൈനീസ്​ ഉൽപ്പന്നങ്ങളുടെ വിൽപന 40% കുറഞ്ഞതായി പഠനം.

04:48 pm 22/10/2016 ജയ്​പൂർ: ഒരു വ്യാപാര സംഘടന നടത്തിയ പഠനത്തിലാണ്​ ചൈനീസ് ഉൽപ്പന്നങ്ങളുടെ വിൽപനയിൽ 30 മുതൽ 40 ശതമാനത്തി​െൻറ വരെ കുറവ്​ വന്നതായി കണ്ടെത്തിയത്. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്​കരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരണം നടന്നിരുന്നു. ഇന്ത്യ​യും പാകിസ്​താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടിയപ്പോൾ ചൈന പാകിസ്​താ​െൻറ പക്ഷം പിടിച്ചതാണ്​ ഉൽപ്പന്ന ബഹിഷ്​കരണത്തിലേക്ക്​ നയിച്ചത്​. ബ്രിക്​സ്​ ഉച്ചകോടിയിലടക്കം പാകിസ്​താനെ പരസ്യമായി പിന്തുണക്കുന്ന നിലപാടാണ്​ ചൈന സ്വീകരിച്ചത്​. ചൈനീസ്​ അലങ്കാര വിളക്കുകൾക്കും മറ്റു ഇലക്​ട്രാണിക്​ Read more about ദീപാവലി വിപണിയിൽ ചൈനീസ്​ ഉൽപ്പന്നങ്ങളുടെ വിൽപന 40% കുറഞ്ഞതായി പഠനം.[…]

അഭിഭാഷകരിൽ ചിലർ ക്രിമിനൽ പ്രവർത്തനം നടത്തു​ന്നുവെന്ന്​ എ.കെ ആൻറണി

04:47 pm 22/10/2016 തിരുവനന്തപുരം: അഭിഭാഷകരിൽ ചിലർ ക്രിമിനൽ പ്രവർത്തനം നടത്തു​ന്നുവെന്ന്​ കോൺഗ്രസ്​​ നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആൻറണി. കോടതികളിൽ മാധ്യമങ്ങളെ വിലക്കുന്ന സംഭവത്തിൽ പ്രശ്​നപരിഹാരം വൈകുന്നത്​ നാണക്കേ​ടാണെന്നും ആൻറണി പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണം. മാധ്യമപ്രവർത്തകർക്കെതിരെ കേരളത്തിൽ ഇപ്പോഴും കൈയ്യേറ്റം തുടരുന്നത്​ ദൗർഭാഗ്യകരവും അത്യന്തം പ്രതിഷേധാർഹവുമാണെന്നും ആൻറണി മാധ്യമങ്ങളോട്​ പറഞ്ഞു. ഒരു വിഭാഗം അഭിഭാഷകരാണ്​ മാധ്യമ പ്രവർത്തകരെ തടയുന്നതെന്ന കാര്യം ഹൈകോടതി ചീഫ്​ ജസ്​റ്റിസിന്​ ബോധ്യപ്പെ​െട്ടന്ന്​ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണനും ​പ്രതികരിച്ചു. താൻ Read more about അഭിഭാഷകരിൽ ചിലർ ക്രിമിനൽ പ്രവർത്തനം നടത്തു​ന്നുവെന്ന്​ എ.കെ ആൻറണി[…]

സരിത എസ്. നായർക്ക് വേണ്ടി ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ ഹാജരാകും.

04:45 pm 22/10/2016 കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സരിത എസ്. നായർക്ക് വേണ്ടി ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ ഹാജരാകും. തന്‍റെ ഭാഗം അവതരിപ്പിക്കാന്‍ അനുയോജ്യനായ അഭിഭാഷകൻ എന്ന നിലക്കാണ് കേസ് ആളൂരിനെ ഏൽപിക്കുന്നതെന്ന് സരിത ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. കേസുകളെല്ലാം വിചാരണവേളയിലാണ്. പെരുമ്പാവൂര്‍ കേസ് ഏകദേശം അവസാനഘട്ടത്തിലും. ചില കേസുകളിൽ അടിയന്തരമായി എടുക്കേണ്ട ചില നടപടികൾ അഭിഭാഷകനെ അറിയിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു. തമിഴ്‌നാട്ടിലെ മധുരയിൽ ന്യൂ ഇറ എന്ന സോളാര്‍ Read more about സരിത എസ്. നായർക്ക് വേണ്ടി ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ ഹാജരാകും.[…]

രണ്ട്​ ദലിത്​ യുവാക്കളെ പൊലീസ്​ ക്രൂരമായി പീഡിപ്പിച്ചു.

04:44 pm 22/10/2016 കൊല്ലം: അഞ്ചാലുംമൂട്​ സ്​റ്റേഷനിൽ രണ്ട്​ ദലിത്​ യുവാക്കളെ പൊലീസ്​ ക്രൂരമായി പീഡിപ്പിച്ചു. മോഷണക്കുറ്റം ആരോപിച്ച്​ കസ്​റ്റഡിയിലെടുത്ത ​​ ഇവരെ പൊലീസ്​ നാലുദിവസം തല്ലിച്ചതച്ചെന്നാണ്​​ ആരോപണം. കുറ്റാരോപിതരുടെ വിരലുകളിൽ മുളവടിയുപയോഗിച്ച്​ ചതക്കുകയും ജനനേന്ദ്രിയത്തിൽ ഇൗർക്കിൽ കയറ്റി ഉപദ്രവിക്കുകയും ​െചയ്​തശേഷം തെളിവില്ലെന്ന്​ പറഞ്ഞ്​ യുവാക്കളെ റോഡിൽ ഇറക്കിവിടുകയായിരുന്നുവെന്ന്​ ചികിത്സയിൽ കഴിയുന്ന യുവാക്കൾ പറയുന്നു. ഞായറാഴ്​ച രാത്രി ഇവരെ കസ്​റ്റഡിയിലെടുത്ത പൊലീസ്​ കഴിഞ്ഞ ദിവസമാണ്​ യുവാക്കളെ​​ റോഡിൽ ഇറക്കിവിട്ടത്​.

കോളജ്​ ബസ്​ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച്​ അധ്യാപകരുൾപ്പെടെ 28 വിദ്യാർഥികൾക്ക്​ പരിക്കേറ്റു.

01:47 pm 22/10/2016 വടക്കാഞ്ചേരി: ഉത്രാളിക്കാവ്​ ക്ഷേത്രത്തിന്​ സമീപം ​കോളജ്​ ബസ്​ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച്​ അധ്യാപകരുൾപ്പെടെ 28 വിദ്യാർഥികൾക്ക്​ പരിക്കേറ്റു. പാമ്പാ​ടി നെഹ്​റു സ്വാശ്രയ കോളജിലെ ബസ്​ ആണ്​ അപകടത്തിൽ പെട്ടത്​. ഇന്ന്​ രാവിലെ 8 മണിക്കായിരുന്നു സംഭവം. തൃശൂർ ഭാഗത്തേക്ക്​​ ​പോവുകയായിരുന്ന മെറ്റിൽ കയറ്റിവന്ന ലോറി നി​യന്ത്രണംവിട്ട്​ ബസിൽ ഇടിക്കുകയായിരുന്നു.

യേ ദിൽ ഹേ മുശ്കിലി’ന്‍റെ പ്രദർശനം തടയുമെന്ന നിലപാട് മയപ്പെടുത്തി നവനിർമാൺ സേന.

01:50 pm 22/10/2016 മുംബൈ: പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച കരൺ ജോഹർ ചിത്രം ‘യേ ദിൽ ഹേ മുശ്കിലി’ന്‍റെ പ്രദർശനം തടയുമെന്ന നിലപാട് മയപ്പെടുത്തി നവനിർമാൺ സേന. നിർമാതാക്കൾ എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭാവിയിൽ പാക് നടൻമാരെ അഭിനയിപ്പിക്കില്ലെന്ന ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രദർശനം തടയില്ലെന്ന ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് രാജ് താക്കറെയും നിർമാതാക്കളുമായുള്ള യോഗം വിളിച്ചു ചേർത്തത്. നിർമാതാവ് മഹേഷ് ഭട്ട്, സംവിധായകൻ കരൺ Read more about യേ ദിൽ ഹേ മുശ്കിലി’ന്‍റെ പ്രദർശനം തടയുമെന്ന നിലപാട് മയപ്പെടുത്തി നവനിർമാൺ സേന.[…]

കെ.എം മാണി കോടതിയില്‍ അപേക്ഷ നല്‍കി

01:48 pm 22/10/2016 തിരുവനന്തപുരം: ബാറുടമ ബിജു രമേശിനെതിരെ നല്‍കിയ മാനനഷ്ടക്കേസിലെ നഷ്ടപരിഹാരത്തുക കുറക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം. ചെയർമാൻ കെ.എം മാണി കോടതിയില്‍ അപേക്ഷ നല്‍കി. നഷ്ടപരിഹാരമായി 10 കോടിരൂപ വേണ്ടെന്നും 20 ലക്ഷം മതിയെന്നും വ്യക്തമാക്കുന്ന അപേക്ഷ മാണിയുടെ അഭിഭാഷകനാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കോടതി ഫീസായി 15 ലക്ഷംരൂപ കെട്ടിവെക്കുന്നതിൽ ന്ന് ഒഴിവാക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ബാര്‍ കോഴക്കേസില്‍ രണ്ടാം തുടരന്വേഷണം വിജിലന്‍സ് തുടങ്ങിയതിന് പിന്നാലെയാണ് മാണിയുടെ നീക്കം. അതേസമയം, ബാര്‍കോഴ കേസിലെ Read more about കെ.എം മാണി കോടതിയില്‍ അപേക്ഷ നല്‍കി[…]