വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി

11:50 am 19/10/2016 ഫീനിക്‌സ്: ഫീനിക്‌സ് ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജീതിവിവേചനവും ഉച്ചനീചത്വങ്ങളും അതിശക്തമായിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയിലാണ് ബഹുമാനപ്പെട്ട കുഞ്ഞച്ചന്‍ തന്റെ പൗരോഹിത്യ ജീവിതം അധ:സ്ഥിതരായവര്‍ക്കുവേണ്ടി ധൈര്യപൂര്‍വ്വം സമര്‍പ്പിച്ചത്. സ്വന്തം ദൈന്യതകള്‍ മറന്നാണ് കൃശഗാത്രനായ കുഞ്ഞച്ചന്‍ ചെറിയവരില്‍ ചെറിയവര്‍ക്കുവേണ്ടി സ്ന്തം ജീവിതം ഉഴിഞ്ഞുവെയ്ക്കുവാന്‍ മുന്നിട്ടിറങ്ങിയത്. പൊതു സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട ദളിതസമൂഹത്തെ ക്രിസ്തീയ ജീവിതത്തിന്റെ മുമ്പന്തിയിലെത്തിക്കുവാന്‍ കഴിഞ്ഞത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ലളിത ജീവിതശൈലിയും ക്രിസ്തീയ പരസ്‌നേഹവും Read more about വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി[…]

ജോബിന്‍ പണിക്കര്‍ 2016­ ലെ ഇമ്മി അവാര്‍ഡ് നേടി

11:49 am 19/10/2016 അമേരിക്കയില്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് കഴിവ് തെളിയിച്ചുകൊണ്ട് മലയാളിയായ ജോബിന്‍ പണിക്കര്‍ 2016­ലെ ഇമ്മി അവാര്‍ഡിന് അര്‍ഹനായി. ഡബ്ല്യൂ.എഫ്.എ.എ­എ.ബി.സി ചാനലില്‍ ന്യൂസ് ആഗറും, റിപ്പോര്‍ട്ടറുമാണ് ജോബിന്‍. െ്രെപം ടൈം ടെലിവിഷന്‍ അക്കാദമി, നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍, ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ടെലിവിഷന്‍ മേഖലയില്‍ പ്രഗത്ഭരായ വ്യക്തികള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ഇമ്മി അവാര്‍ഡ്. കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ഫാ.യോഹന്നാന്‍ പണിക്കരുടെയും,ലില്ലി പണിക്കരുടെയും, മകനാണ് ജോബിന്‍. ഇപ്പോള്‍ Read more about ജോബിന്‍ പണിക്കര്‍ 2016­ ലെ ഇമ്മി അവാര്‍ഡ് നേടി[…]

ഡാലസ് അമ്മമലയാളം സാഹിത്യസംഗമം 22ന്, മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാന്‍സീസ്, റോഹിണി കൈമള്‍ ആദരിക്കപ്പെടുന്നു

11:45 am 19/10/2016 ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അമ്മ മലയാളം ദേശീയ സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യ സാമൂഹ്യ കലാ രംഗങ്ങളില്‍ സര്‍ഗാത്ക സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തികളെ ആദരിക്കുമെന്ന് ് അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു. മലയാള ഭാഷയോടും അക്ഷരങ്ങളോടും എതു ജീവിതാവസ്ഥയിലും തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ട് സര്‍ഗാത്മകമായ മുന്നു ദശാബ്ദങ്ങളിലൂടെ ഇരുപത്തിഞ്ചോളം കൃതികള്‍ മലയാളത്തിനായി സമര്‍പ്പിച്ച മാത്യു നെല്ലിക്കുന്ന്. കേരളത്തിലെ മുഖ്യ അംഗീകാരപുരസ്ക്കാരങ്ങളായ കൊടുപ്പുന്ന അവാര്‍ഡ്, മഹാകവി ജീ അവാര്‍ഡ്, Read more about ഡാലസ് അമ്മമലയാളം സാഹിത്യസംഗമം 22ന്, മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാന്‍സീസ്, റോഹിണി കൈമള്‍ ആദരിക്കപ്പെടുന്നു[…]

ഡോ. യുയാക്കീം മാര്‍ കൂറിലോസ് ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈനില്‍ പ്രഭാഷണം ഒക്ടോബര്‍ 18 ചൊവ്വാഴ്ച ­

11:40 am 19/10/2016 – പി. പി. ചെറിയാന്‍ ഡിട്രോയ്റ്റ്: നോര്‍ത്ത് അമേരിക്ക ണ്ട യൂറോപ്പ് മുന്‍ ഭദ്രസനാധിപനും കൊട്ടാരക്കര പുനലൂര്‍ മാര്‍ത്തോമാ ഭദ്രസനാധിപനുമായ റൈറ്റ് റവ. ഡോ. യൂയാക്കിം മര്‍ കൂറില്­ണ്ടസ് എപ്പിസ്­ണ്ടക്കോപ്പാ ഒക്ടോബര്‍ 18 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ഇഎസ്ടി) (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ Read more about ഡോ. യുയാക്കീം മാര്‍ കൂറിലോസ് ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈനില്‍ പ്രഭാഷണം ഒക്ടോബര്‍ 18 ചൊവ്വാഴ്ച ­[…]

വനിതാ ഗുപ്തക്ക് 2016 അമേരിക്കന്‍ ധീരതാ അവാര്‍ഡ്

11:34 am 19/10/2016 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍ : 2016 അമേരിക്കന്‍ കറേജ് അവാര്‍ഡിന് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി വനിതാ ഗുപ്ത(41) അര്‍ഹയായി. മൂന്നു പേരാണ് ഈ വര്‍ഷത്തെ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കാപ്പിറ്റല്‍ ഹില്‍ട്ടണില്‍ ഒക്ടോബര്‍ ആദ്യവാരം നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് സിവില്‍ റൈറ്റ്‌സ് ഡിവിഷന്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറലാണ് വനിതാ ഗുപ്ത. ക്രിമിനല്‍ ജസ്റ്റിസ് റിഫോംസ്, പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് Read more about വനിതാ ഗുപ്തക്ക് 2016 അമേരിക്കന്‍ ധീരതാ അവാര്‍ഡ്[…]

ട്രിനിറ്റി മാര്‍ത്തോമ ഇടവക കണ്‍വന്‍ഷനും ഇടവക ദിനവും

11:33 am 19/10/2016 – പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍ : ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 20, 21, 22 തീയതികളില്‍(വ്യാഴം, വെളളി, ശനി) നടത്തപ്പെടുന്നു. ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ വ്യാഴം, വെളളി ദിവസങ്ങളില്‍ വൈകിട്ട് 7 ന് ആരംഭിക്കും. ശനിയാഴ്ചത്തെ യോഗം വൈകിട്ട് 6.30യ്ക്ക് ആരംഭിക്കും. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് വികാരി റവ. പി. സി. സജി കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ മുഖ്യപ്രസംഗകനായിരിക്കും. ശനിയാഴ്ചത്തെ Read more about ട്രിനിറ്റി മാര്‍ത്തോമ ഇടവക കണ്‍വന്‍ഷനും ഇടവക ദിനവും[…]

അസം ഖാന്‍ പ്രധാനമന്ത്രിക്കെതിരേ പരിഹാസവുമായി രംഗത്ത്

10.50 PM 18-10-2016 സഹാറന്‍പുര്‍: നരേന്ദ്ര മോദിയുടെ സ്ഥിരം വിമര്‍ശകനായ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ പ്രധാനമന്ത്രിക്കെതിരേ പരിഹാസവുമായി രംഗത്ത്. പ്രധാനമന്ത്രിയുടെ മിക്ക കഴിവുകളും തനിക്കുണ്ടെന്നും ഇതിനാല്‍ തനിക്കു പ്രധാനമന്ത്രിയാകാന്‍ സാധിക്കുമെന്നുമാണ് അസം ഖാന്റെ വാദം. ചായയടി, നല്ല വസ്ത്രം ധരിക്കല്‍, ചെണ്ട കൊട്ടല്‍ എന്നിവയാണ് പ്രധാനമന്ത്രി പദത്തിലേക്ക് തനിക്കുള്ള യോഗ്യതയായി അസം ഖാന്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രിയായിരിക്കാനുള്ള എല്ലാ യോഗ്യതയും എനിക്കുന്നുണ്ട്. എനിക്ക് ചായയുണ്ടാക്കാന്‍ കഴിയും, ചെണ്ട കൊട്ടാന്‍ കഴിയും. നല്ല വസ്ത്രങ്ങള്‍ ധരിക്കാനും നന്നായി Read more about അസം ഖാന്‍ പ്രധാനമന്ത്രിക്കെതിരേ പരിഹാസവുമായി രംഗത്ത്[…]

മൂന്നു വയസുള്ള കുഞ്ഞിനെ അമ്മാവന്‍ കഴുത്തുഞെരിച്ച് കൊന്നു

10.46 PM 18-10-2016 ഇന്‍ഡോര്‍: കരഞ്ഞു ബഹളംവച്ചതിനെ തുടര്‍ന്ന് മൂന്നു വയസുള്ള കുഞ്ഞിനെ അമ്മാവന്‍ കഴുത്തുഞെരിച്ച് കൊന്നു. കഴിഞ്ഞ ഞായറാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം. കേസില്‍ ദിലീപ് ബാഡിയ എന്നയാള്‍ അറസ്റ്റിലായി. ദിലീപിന്റെ സഹോദരി ജാനി ദവാറിന്റെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ജാനിയും ദിലീപും ഒന്നിച്ച് ജോലിക്കുപോയപ്പോഴായിരുന്നു സംഭവം. ദിലീപിന്റെ പക്കല്‍ കുട്ടിയെ ഏല്‍പ്പിച്ച് ജാനിയ ജോലിക്കായി മാറി. ദിലീപിന്റെ അരികിലുരുന്ന കുട്ടി കരയാന്‍ തുടങ്ങിയതോടെ ഇയാള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കരച്ചില്‍ നിര്‍ത്താതെ വന്നതോടെ കോപംവന്ന ദിലീപ് Read more about മൂന്നു വയസുള്ള കുഞ്ഞിനെ അമ്മാവന്‍ കഴുത്തുഞെരിച്ച് കൊന്നു[…]

മുത്തലാഖ് മനുഷ്യത്ത രഹിതമാണെന്ന് മന്ത്രി കെ.ടി ജലീല്‍

10.36 Pm 18-10-2016 കൊച്ചി: മുത്തലാഖ് മനുഷ്യത്ത രഹിതമാണെന്നും മുത്തലാഖിന്റെ കാര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ അധികം വൈകാതെ ഏകാഭിപ്രായത്തില്‍ എത്തുമെന്നാണ് താന്‍ കരുതുന്നതെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖിന്റെ മറവില്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കരുതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സിപിഎം ഒറ്റയാള്‍ ഭരണം നടത്തുന്നുവെന്നു സിപിഐ

10.34 PM 18-10-2016 സംസ്ഥാനത്തു സിപിഎം ഒറ്റയാള്‍ ഭരണം നടത്തുന്നുവെന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭരണത്തില്‍ സിപിഐക്ക് അര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നില്ല. അതേസമയം, ഭരണത്തില്‍ നോക്കുകുത്തികളായി മാറുമ്പോഴും ഇതു സംബന്ധിച്ചു പ്രതികരിക്കാന്‍ സിപിഐയുടെ മന്ത്രിമാര്‍ക്കു കഴിയുന്നില്ലെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി. ഭരണത്തില്‍ വേണ്ട രീതിയില്‍ ഇടപെടുന്നതില്‍ സിപിഐ മന്ത്രിമാര്‍ വീഴ്ച വരുത്തുന്നു. ഇന്നലെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ എല്ലാ പ്രസംഗകരും സിപിഐമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബന്ധു നിയമന Read more about സിപിഎം ഒറ്റയാള്‍ ഭരണം നടത്തുന്നുവെന്നു സിപിഐ[…]