മുംബൈ സിറ്റി എഫ്‌സിയും ഡല്‍ഹി ഡൈനമോസ് മത്സരം സമനിലയില്‍

10.20 PM 18-10-2016 മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിയും ഡല്‍ഹി ഡൈനമോസും തമ്മിലുള്ള മത്സരം സമനിലയില്‍. മൂന്നു ഗോളുകള്‍ വീതം നേടിയാണ് ഇരുടീമുകളും സമനില പാലിച്ചത്. രണ്ടു ഗോളുകള്‍ക്കു മുന്നിട്ടുനിന്നശേഷമാണ് മുംബൈ സമനില വഴങ്ങിയത്. ക്രിസ്റ്റ്യന്‍ വാഡോക്‌സ് മുംബൈക്കായി ഇരട്ടഗോള്‍ നേടി. 33ാം മിനിറ്റില്‍ വാഡോക്‌സിലൂടെ മുംബൈ മുന്നിലെത്തി. ആറു മിനിറ്റിനുശേഷം വാഡോക്‌സ് വീണ്ടും ലക്ഷ്യം കണ്ടു. ആദ്യ പകുതിയില്‍ മുംബൈ രണ്ടു ഗോളിനു മുന്നിട്ടുനിന്നു. രണ്ടാം പകുതി ആരംഭിച്ച് ആറു മിനിറ്റിനുള്ളില്‍ Read more about മുംബൈ സിറ്റി എഫ്‌സിയും ഡല്‍ഹി ഡൈനമോസ് മത്സരം സമനിലയില്‍[…]

പുരുഷസുഹൃത്തുമായി അടുത്തിടപഴകിയതിനു യുവതിക്ക് ചൂരല്‍ അടി

18-10-2016 10.18PM ജക്കാര്‍ത്ത: പുരുഷസുഹൃത്തുമായി അടുത്തിടപഴകിയതിനു യുവതിക്ക് പരസ്യമായി ചൂരല്‍ അടി. ഇന്തോനേഷ്യയിലെ അച്ചെ പ്രവിശ്യയിലാണ് സംഭവം. ഇന്തോനേഷ്യയിലെ വാര്‍ത്താ ഏജന്‍സിയായ അന്റാരയാണ് യുവതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇന്തോനേഷ്യയില്‍ ശരിയത്ത് നിയമം നടപ്പിലാക്കിയ ഏക പ്രവിശ്യയാണ് അച്ചെ. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ ആലിംഗനം ചെയ്യുന്നത്, ചുംബിക്കുന്നത്, മദ്യപിക്കുന്നത്, സ്വവര്‍ഗാനുരാഗം തുടങ്ങിയവയെല്ലാം അച്ചെ പ്രവിശ്യയില്‍ ശരിയത്ത് നിയമപ്രകാരം വലിയ കുറ്റമാണ്. അടികൊണ്ട് പൊട്ടിക്കരയുന്ന യുവതിയുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടംപിടിച്ചു. 21നും 30നും ഇടയ്ക്കു പ്രായമുള്ള, സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന Read more about പുരുഷസുഹൃത്തുമായി അടുത്തിടപഴകിയതിനു യുവതിക്ക് ചൂരല്‍ അടി[…]

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കത്തുനല്‍കി

10.16 PM 18-10-2016 വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറിക്കു കത്തുനല്‍കി. കത്ത് ഉടന്‍ മുഖ്യമന്ത്രിക്കു കൈമാറുമെന്ന് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും അവര്‍ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയുന്നതിനു കത്തു നല്‍കിയത്. രണ്ടു ദിവസമായി ജേക്കബ് തോമസിനെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍നിന്നും ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു നല്‍കി Read more about വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കത്തുനല്‍കി[…]

കർണാടകയിൽ പൊലീസ്​ ഒാഫീസർ ആത്​മഹത്യ ചെയ്​തു

04:30 PM 18/10/2016 ബംഗളുരു: കർണാടകയിൽ പൊലീസ്​ ഒാഫീസറെ ആത്​മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തി. രാഘവേന്ദ്രയാണ് ​ബംഗളുരുവിൽ നിന്ന്​ 70 കിലോമീറ്റർ അകലെയുള്ള കോലാർ ​പൊലീസ്​ ​​​​​സ്​റ്റേഷനിൽ ആതമഹത്യ ചെയ്​തത്​. സർവീസ്​ റിവോൾവറിൽ നിന്ന്​ സ്വയം വെടിയുർത്തു രാഘവേന്ദ്ര മരിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാൾക്കെതിരെ ലോകായുക്​ത അന്വഷണം നടന്ന​​ു വരികയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ കർണാടകയിൽ ഗണപത്​ എന്ന പൊലീസുകാര​െൻറ മരണം വൻവിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു. ഇൗ മരണത്തിൽ കർണാടക ആഭ്യന്തര വകുപ്പുമന്ത്രി കെ.ജി ജോർജിനും രണ്ടു പൊലീസുകാർക്കും പങ്കുണ്ടെന്ന്​ Read more about കർണാടകയിൽ പൊലീസ്​ ഒാഫീസർ ആത്​മഹത്യ ചെയ്​തു[…]

മുത്തലാഖ് മതവിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് വെങ്കയ്യ നായിഡു

04:26 PM 18/10/2016 കൊച്ചി: മുത്തലാഖ് അവസാനിപ്പിക്കണമെന്ന കാര്യത്തിൽ കേന്ദ്ര ഗവണ്‍മെന്‍റ് ഉറച്ചുനില്‍ക്കുന്നതായി കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. മുത്തലാഖ് മതവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. അത് അവസാനിപ്പിക്കണമെന്ന് മുസ്ലിം സ്ത്രീകൾ തന്നെയാണ് ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ കേന്ദ്ര പദ്ധതികളുടെ അവലോകനത്തിനായി കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ലിംഗവിവേചനം അംഗീകരിക്കാനാവില്ല. സാമ്പത്തികമായോ മതപരമായോ സ്ത്രീകള്‍ക്ക് എതിരായ വിവേചനം അംഗീകരിക്കാനാവില്ല. ഒരു മതേതര രാജ്യത്ത് മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള നിയമത്തിന് പ്രാമുഖ്യം നല്‍കാനാവില്ല. രാജ്യത്ത് ലിംഗ സമത്വവും തുല്യനീതിയുമാണ് നടപ്പാകേണ്ടത്. Read more about മുത്തലാഖ് മതവിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് വെങ്കയ്യ നായിഡു[…]

ലോധ സമിതി റിപ്പോർട്ട്​: പുന:പരി​ശോധന ഹരജി സുപ്രീംകോടതി തള്ളി

04:28 PM 18/10/2016 മുംബൈ: ലോധ കമീഷ​െൻറ ശിപാർശകൾ നടപ്പാക്കണമെന്ന വിധിക്കെതിരെ ബി.സി.സി.​െഎ സമർപ്പിച്ച പുന:പരിശോധന ഹരജി സുപ്രീംകോടതി തള്ളി. ലോധ സമിതിയുടെ ശിപാർശകൾ അ​പ്രായോഗികമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ബിസിസി​െഎ ​േ​കാടതിയെ സമീപിച്ചത്​. പുന:പരിശോധന ഹരജി തള്ളിയതോടെ ലോധ സമിതിയുടെ നിർ​ദേശങ്ങൾ നടപ്പിലാക്കാൻ ബി.സി.സി.ഐ നിർബന്ധിതമാകും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫീസിനു നേരെ ബോംബാക്രമണം

01:22 pm 18/10/2016 പി. പി. ചെറിയാന്‍ നോര്‍ത്ത് കരോളിന: ഹാല്‍സ്ബര്‍ഗിലുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫിസിനു നേരെ ഫയര്‍ ബോംബ് വലിച്ചെറിയുകയും ഭീഷിണിപ്പെടുത്തുന്ന വാചകങ്ങള്‍ എഴുതി വയ്ക്കുകയും ചെയ്തതായി നോര്‍ത്ത് കാരലൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 16 ഞായറാഴ്ച രാവിലെയാണ് തകര്‍ക്കപ്പെട്ട നിലയില്‍ ഓഫിസിനകം കാണപ്പെട്ടത്. ജനലിലൂടെയാണ് ബോംബ് വലിച്ചെറിഞ്ഞത്. നാസി റിപ്പബ്ലിക്കന്‍സ് എന്ന വാചകമാണ് ഓഫിസിലും സമീപത്തുളള കെട്ടിടങ്ങളിലും എഴുതിവച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. ജനാധിപത്യത്തിനു നേരെ നടന്ന നഗ്‌നമായ ആക്രമണമാണിതെന്ന് നോര്‍ത്ത് കാരലൈന Read more about റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫീസിനു നേരെ ബോംബാക്രമണം[…]

കീര്‍ത്തി സുരേഷ് സൂര്യയുടെ നായികയാകുന്നു.

01:16 pm 18/10/2016 കീര്‍ത്തി സുരേഷ് സൂര്യയുടെ നായികയാകുന്നു. സൂര്യയുടെ ആക്ഷന്‍ ത്രില്ലറായ താന സേര്‍ന്ത കൂട്ടം എന്ന സിനിമയിലാണ് കീര്‍ത്തി സുരേഷ് യനായികയാകുന്നത്. ഇതാദ്യമായാണ് കീര്‍ത്തി സൂര്യയുടെ നായികയാകുന്നത്. വിഗ്നേണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം ചെയ്യും. അതേസമയം ശിവകാര്‍ത്തികേയനുമായി കീര്‍ത്തി ഒന്നിച്ച റെമോ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. വിജയ്‍യുടെ ഭൈരവായിലും നേനു ലോക്കലിലുമാണ് കീര്‍ത്തി ഇപ്പോള്‍‌ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും പോരാട്ടദിനങ്ങള്‍.

01:18 pm 18/10/2016 മഡ്രിഡ്: ഗ്രൂപ് റൗണ്ടില്‍ നില ഭദ്രമാക്കാനായി ഇന്നും നാളെയുമായി വമ്പന്മാര്‍ കളത്തിലിറങ്ങും. ഗ്രൂപ് ‘ഇ’ മുതല്‍ ‘എച്ച്’ വരെ ഇന്ന് രാത്രിയില്‍ മത്സരിക്കുമ്പോള്‍ ശേഷിക്കുന്നവര്‍ നാളെ കളത്തിലിറങ്ങും. തോല്‍വിയറിയാതെ 14 കളി പൂര്‍ത്തിയാക്കിയ റയല്‍ മഡ്രിഡ് ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം ജയം തേടിയാണ് സ്വന്തം മണ്ണില്‍ പന്തുതട്ടുന്നത്. ഗ്രൂപ് ‘എഫി’ല്‍ പോളിഷ് ചാമ്പ്യന്മാരായ ലഗിയ വാര്‍സാവയാണ് എതിരാളി. ആദ്യ മത്സരത്തില്‍ പോര്‍ചുഗല്‍ ക്ളബ് സ്പോര്‍ട്ടിങ്ങിനോട് ജയിക്കുകയും രണ്ടാമങ്കത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനോട് സമനില വഴങ്ങുകയും Read more about യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും പോരാട്ടദിനങ്ങള്‍.[…]

സ്​ത്രീ വിരുദ്ധ പരാമർശം:ട്രംപിന്​ ഭാര്യയുടെ പിന്തുണ

01:09 PM 18/10/2016 സെൻറ്​ ലൂയിസ്​​: സ്​ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ റിപബ്ലിക്കൻ പ്രസിഡൻറ്​ സ്ഥാനാർഥി ഡൊണാർഡ്​ ​ട്രംപിന്​ പിന്തുണയുമായി ഭാര്യ മെലാനിയ ​ട്രംപ്​. ട്രംപിനെതിരായ ലൈംഗിക ആരോപണങ്ങൾ കളവാണെന്ന്​ മെലാനിയ പറഞ്ഞു. സിഎൻഎൻ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ മെലാനിയ ​ഡൊണാൾഡ്​ ട്രംപിനെ പിന്തുണ്ണച്ച്​ രംഗത്തുവന്നത്​. പുറത്തുവന്ന വിഡിയോയിലെ ട്രംപി​െൻറ്​ സ്​ത്രീ വിരുദ്ധ പരാമർശങ്ങൾ ഗൗരവമായി കാണേണ്ടതില്ല. ഭർത്താവ്​ മുന്‍പൊരിക്കലും ഇത്തരം പരാമർശം നടത്തുന്നത്​ താന്‍ കേട്ടിട്ടില്ല. ട്രംപിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതിശയം തോന്നി. ട്രംപ്​ ഇൗ രീതിയിൽ Read more about സ്​ത്രീ വിരുദ്ധ പരാമർശം:ട്രംപിന്​ ഭാര്യയുടെ പിന്തുണ[…]