സംരംഭകത്വ സാധ്യതകളുമായി ഐഎപിസി ബിസിനസ് സെമിനാര്‍

08:00 pm 14/10/2016 കണക്ടിക്കട്ട്: കേരളത്തിലെയും അമേരിക്കയിലെയും ബിസിനസ് അവസരങ്ങള്‍ തുറന്നുക്കാട്ടിക്കൊണ്ട് ഇന്‍ ഡോ അമേരിക്കന്‍ പ്രസ്­ക്ലബും (ഐഎപിസി) ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌­സും സംയുക്തമായി നടത്തിയ ബിസിനസ് സെമിനാര്‍ വേറിട്ടതായി. ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബിന്റെ മൂന്നാമത് ഇന്റര്‍ നാഷണല്‍ മീഡിയ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് കണക്ടിക്കട്ടിലെ ഹില്‍റ്റണ്‍ ഹോട്ടലില്‍ നടന്ന സെമിനാറില്‍ കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള മാധ്യമ, ബിസിനസ് പ്രതിനിധികള്‍ പങ്കടുത്തു. അമേരിക്കന്‍ നിക്ഷേപകര്‍ക്ക് കേരളത്തില്‍ വന്‍ അവസരങ്ങളാണ് ഉള്ളതെന്നു കര്‍ണാടക മുന്‍ മന്ത്രിയും Read more about സംരംഭകത്വ സാധ്യതകളുമായി ഐഎപിസി ബിസിനസ് സെമിനാര്‍[…]

ഐഎപിസി കണ്‍വണ്‍ഷനില്‍ യുഎസ് ഇലക്ഷന്‍ സംവാദം ആവേശമായി

07:59 pm 14/10/2016 – സിറിയക് സ്­കറിയ കണക്ടിക്കട്ട്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബ് (ഐഎപിസി) ന്റെ മൂന്നാമത് ഇന്റര്‍ നാഷണല്‍ മീഡിയ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തിയ യുഎസ് ഇലക്ഷന്‍ ഡിബേറ്റ് ആവേശമായി. പത്ത് ടു മെയിന്‍ സ്ട്രീം എന്ന തീമില്‍ ഐഎപിസി നടത്തുന്ന രണ്ടാമത്തെ ഡിബേറ്റാണ് കണ്‍വന്‍ഷനോടനുബന്ധിച്ച് കണക്ടിക്കട്ടിലെ ഹില്‍ടെന്‍ ഹോട്ടലില്‍ നടന്നത്. ഇന്ത്യന്‍ പനോരമ എഡിറ്റര്‍ ഡോ. ഇന്ദ്രജിത്ത് സലൂജ മോഡറേറ്ററായ ഡിബേറ്റില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ പ്രതിനിധികരിച്ചുകൊണ്ടു ന്യൂജേഴ്‌­സിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന പീറ്റര്‍ ജേക്കബ് സംസാരിച്ചപ്പോള്‍ Read more about ഐഎപിസി കണ്‍വണ്‍ഷനില്‍ യുഎസ് ഇലക്ഷന്‍ സംവാദം ആവേശമായി[…]

ഫ്‌ളോറിഡാ വോട്ടര്‍ റജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 18 വരെ നീട്ടി

07:59 pm 14/10/2016 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡാ: ഫ്‌ളോറിഡായിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 18 വരെ നീട്ടിക്കൊണ്ടു യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി മാര്‍ക്ക് ഇ. വാക്കര്‍ ഉത്തരവിട്ടു. റജിസ്‌ട്രേഷന്റെ അവസാന ദിവസമായ ഒക്ടോബര്‍ 11 വരെ അവസരം ലഭിക്കാത്തവര്‍ക്ക് വോട്ടിങ്ങില്‍ പങ്കെടുക്കുന്നതിനുളള അവസരം നല്‍കുന്നതിന് കോടതിക്കു സാധ്യതയുണ്ട്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പരാതി പരിഗണിച്ചാണു കോടതിയുടെ ഉത്തരവ്. ഹെയ്ത്തിയില്‍ നാശം വിതച്ച മാത്യു ചുഴലിക്കാറ്റ് ഫ്‌ലോറിഡയില്‍ ആഞ്ഞടിക്കും എന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്റെ അവസാന Read more about ഫ്‌ളോറിഡാ വോട്ടര്‍ റജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 18 വരെ നീട്ടി[…]

പുനരൈക്യ വാര്‍ഷികവും അനുസ്മരണ സമ്മേളനവും –

പി.പി.ചെറിയാന്‍ ഡാലസ്: മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശ്രമങ്ങള്‍ 86 വര്‍ഷങ്ങള്‍ക്ക് മുന്‍പു വിജയത്തിലെത്തിയതിന്റെ ഓര്‍മ്മ ഡാലസ് മലങ്കര കത്തോലിക്കാ ഇടവകയില്‍ പ്രത്യേക അനുസ്മരണ പരിപാടികളോടെ നടന്നു. ഇടവകയിലെ സജീവ സംഘടനയായ മലങ്കര കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം. പ്രിന്‍സ് വി. സാമുവേല്‍ സ്വാഗതമര്‍പ്പിച്ച ചടങ്ങില്‍ അല്‍മായ സമൂഹത്തെ പ്രതിനിധീകരിച്ച് സാം ഫിലിപ്പ്, റോയി വര്‍ഗീസ് എന്നിവര്‍ സഭയുടെ ചരിത്രത്തേയും സഭാ ശാസ്ത്രത്തേയും ബന്ധപ്പെടുത്തി സംസാരിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയ ഇടവക വികാരി ഫാ. ജോസഫ് നെടുമാന്‍കുഴിയില്‍ Read more about പുനരൈക്യ വാര്‍ഷികവും അനുസ്മരണ സമ്മേളനവും –[…]

കളവ് മുതലിനു സംരക്ഷണം നല്‍കിയ ­നായയെ പൊലീസ് വെടിവച്ചു കൊന്നു

07:56 pm 14/10/2016 – പി.പി. ചെറിയാന്‍ ഡാലസ് : യജമാനന്‍ മോഷ്ടിച്ചു കൊണ്ടുവന്ന കാറിനും മോഷണ വസ്തുക്കള്‍ക്കും സംരക്ഷണം നല്‍കി നിന്നിരുന്ന നായയെ പൊലീസ് വെടിവച്ചു കൊന്നു. ഒക്ടോബര്‍ 11 ചൊവ്വ അര്‍ധരാത്രിയില്‍ ഡാലസിലെ ഫിറ്റ്‌സ് വ്യു അവന്യുവിലാണു സംഭവം. വീടിനുമുന്‍പില്‍ തോക്കുമായി ഒരാള്‍ നില്‍ക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിചേര്‍ന്നത്. തുടര്‍ന്ന് നടന്ന പ്രാഥമിക അന്വേഷണത്തില്‍ വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് മോഷ്ടിച്ച കാറാണെന്നും അതോടൊപ്പം നിരവധി മോഷണ വസ്തുക്കളും ഉണ്ടെന്നും Read more about കളവ് മുതലിനു സംരക്ഷണം നല്‍കിയ ­നായയെ പൊലീസ് വെടിവച്ചു കൊന്നു[…]

അറ്റലാന്റാ ഐ.പി.സി വാര്‍ഷിക കണ്‍വന്‍ഷനും റീജിയന്‍ മീറ്റിംഗും ഒക്ടോബര്‍ 22-ന്

07:55 pm 14/10/2016 – രാജന്‍ ആര്യപ്പള്ളില്‍ അറ്റ്‌ലാന്റ: ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയനില്‍ അംഗമായ അറ്റ്‌ലാന്റാ ഐ.പി.സി ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ 2016 ഒക്ടോബര്‍ 22 ശനിയാഴ്ച വൈകിട്ട് 6:30-ന് ജോര്‍ജിയാ സംസ്ഥാനത്തുള്ള അറ്റലാന്റാ പട്ടണത്തിലുള്ള അറ്റ്‌ലാന്റാ ഐ.പി.സി ചച്ച് (545 റോക്ക് സ്പ്രിംഗ്‌സ് റോഡ്, ലോറന്‍സ്‌വില്‍, ജോര്‍ജിയ 30043) വെച്ച് നടക്കുമെന്ന് അറ്റ്‌ലാന്റാ ഐ.പി.സി സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ വി.പി. ജോസ് അറിയിച്ചു. ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ Read more about അറ്റലാന്റാ ഐ.പി.സി വാര്‍ഷിക കണ്‍വന്‍ഷനും റീജിയന്‍ മീറ്റിംഗും ഒക്ടോബര്‍ 22-ന്[…]

ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചു.

02:40 pm 14/10/2016 തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചു. ബന്ധു നിയമന വിവാദത്തെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ തീരുമാന പ്രകാരമായിരുന്നു രാജി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് 142 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭയിലെ രണ്ടാമനെന്നറിയപ്പെടുന്ന വ്യവസായ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നിരിക്കുന്നത്. വ്യവസായ വകുപ്പിൽ തന്‍റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ തെറ്റുകാരനാണെന്ന് ഇ.പി. ജയരാജൻ തന്നെ സമ്മതിച്ചുവെന്ന് കൊടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളത്തിൽ അറിയിച്ചു. Read more about ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചു.[…]

രാജസ്ഥാനിൽ മയക്കുമരുന്നായ കറുപ്പ്​ വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാനിയായ സുമിത്ര ബിഷ്​നോയ്​ അറസ്​റ്റിൽ

01:09 pm 14/10/2016 ജോധ്പുർ: രാജസ്ഥാനിൽ മയക്കുമരുന്നായ കറുപ്പ്​ വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാനിയായ സുമിത്ര ബിഷ്​നോയ്​ അറസ്​റ്റിൽ. വൻ റാക്കറ്റായി ഗ്രാമങ്ങളിൽ കറുപ്പ്​ വിൽപന നടത്തി വന്നിരുന്ന ഇവർ ആഡംബരവാഹനങ്ങളും നാലു നിലകളുള്ള ബംഗളാവുമുൾപ്പെടെയുള്ള സ്വത്തുക്കൾ സ്വന്തമാക്കിയിരുന്നു. 31 കാരിയായ സുമിത്രയാണ്​ റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്​. ബുധനാഴ്​ച മയക്കുമരുന്ന്​ കടത്തുമായി ബന്ധപ്പെട്ട്​ രണ്ടു പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തതാണ്​സുമിത്രയിലേക്കുള്ള അന്വേഷണത്തിന്​ വഴിത്തിരിവായത്​. സുമിത്രക്ക്​ വേണ്ടിയാണ്​ കറുപ്പ്​ കടത്തിയതെന്നു അവർ മൊഴി നൽകി. തുടർന്ന് ​50 പൊലീസുകാരടങ്ങിയ സംഘം Read more about രാജസ്ഥാനിൽ മയക്കുമരുന്നായ കറുപ്പ്​ വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാനിയായ സുമിത്ര ബിഷ്​നോയ്​ അറസ്​റ്റിൽ[…]

വയസായി വരികയാണ്​, നിങ്ങൾ പറയുന്നത്​വ്യക്തമായി കേൾക്കാനാകുന്നില്ല: ഒബാമ

01:06 pm 14/10/2016 വാഷിങ്​ടൺ: ഒഹിയോയിൽ നടന്ന പരിപാടിക്കിടെ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയോട്​ ആവശ്യങ്ങൾ തനിക്ക്​ കത്തിലൂടെ എഴുതിയറിക്കാൻ അഭ്യർഥിച്ച്​ പ്രസിഡൻറ്​ ബരാക്​ ഒബാമ. ‘‘ വയസായി വരികയാണ്​, നിങ്ങൾ പറയുന്നത്​വ്യക്തമായി കേൾക്കാനാകുന്നില്ല. താങ്കളുടെ ആവശ്യങ്ങളറിയിച്ച്​ എനിക്ക്​ കത്തെഴുതൂ’’ എന്നായിരുന്നു പ്രതിഷേധക്കാരിയോട്​ ഒബാമയുടെ മറുപടി. തുടർന്ന്​ സ്​ത്രീ കൂടുതൽ ശബ്​ദമുയർത്തി. പ്രസിഡൻറിനെ ശ്രദ്ധ ക്ഷണിക്കാൻ മറ്റു മാർഗങ്ങളില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ‘‘നിങ്ങൾ കത്തെഴുതി നൽകൂ. തീർച്ചയായും പരിഗണിക്കു’’മെന്ന്​ഒബാമ വ്യക്തമാക്കി. സദസിൽ നിന്ന്​ പ്രതിഷേധമുയർത്തിയ സ്​ത്രീയെ Read more about വയസായി വരികയാണ്​, നിങ്ങൾ പറയുന്നത്​വ്യക്തമായി കേൾക്കാനാകുന്നില്ല: ഒബാമ[…]

വഞ്ചിയൂർ വിജിലൻസ് കോടതിയിൽ നിന്ന് മാധ്യമപ്രവർത്തകരെ അഭിഭാഷകർ ബലംപ്രയോഗിച്ച ഇറക്കിവിട്ടു

01:04 pm 14/10/2016 തിരുവനന്തപുരം: വഞ്ചിയൂർ വിജിലൻസ് കോടതിയിൽ നിന്ന് മാധ്യമപ്രവർത്തകരെ അഭിഭാഷകർ ബലംപ്രയോഗിച്ച ഇറക്കിവിട്ടു. മന്ത്രി ഇ.പി.ജയരാജന്‍റെ കേസ് പരിഗണിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് കോടതിയിൽ നിന്ന് ഒരു സംഘം അഭിഭാഷകർ ഇറക്കിവിട്ടത്. ജഡ്ജിയുടെ മുമ്പിൽ വെച്ചായിരുന്നു അഭിഭാഷകരുടെ അതിക്രമം. പൊലീസ് നോക്കിനിൽക്കെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റവും ഇറക്കിവിടലും നടന്നത്. മീഡിയ റൂമിലെ മാധ്യമ സ്ഥാപനങ്ങളുടെ പേരെഴുതിയ ബോർഡുകളും ഒരു സംഘം അഭിഭാഷകർ തകർത്തു. ഇന്ന് രാവിലെ മുതൽ തന്നെ വാർത്ത റിപ്പോർട്ട് ചെയ്യാനായി മാധ്യമപ്രവർത്തകർ Read more about വഞ്ചിയൂർ വിജിലൻസ് കോടതിയിൽ നിന്ന് മാധ്യമപ്രവർത്തകരെ അഭിഭാഷകർ ബലംപ്രയോഗിച്ച ഇറക്കിവിട്ടു[…]