ഇന്ത്യ, റഷ്യയില്‍നിന്ന് 39,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നു.

10:59 am 14/10/2016 ന്യൂഡല്‍ഹി: ഇന്ത്യ, റഷ്യയില്‍നിന്ന് 39,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നു. ഇതുസംബന്ധിച്ച കരാറില്‍ പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ഒപ്പുവെക്കും. ശനിയാഴ്ച ഗോവയില്‍ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുടിന്‍ എത്തുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക കൂടിക്കാഴ്ചയിലാകും കരാര്‍ ഒപ്പുവെക്കുകയെന്ന് റഷ്യയുടെ ഒൗദ്യോഗിക വാര്‍ത്താഏജന്‍സി വ്യക്തമാക്കി. സംഭവം കേന്ദ്ര പ്രതിരോധമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അത്യാധുനികമായ മിസൈല്‍ സംവിധാനമായ എസ്-400 ട്രയംഫാണ് ഇന്ത്യ റഷ്യയില്‍നിന്ന് വാങ്ങുന്നത്. 400 കി.മീറ്ററിലധികം Read more about ഇന്ത്യ, റഷ്യയില്‍നിന്ന് 39,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നു.[…]

തിരുവനന്തപുരം ചെക്ക്‌പോസ്റ്റില്‍ നിന്നും 18 ചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടികൂടി.

10:59 am 14/10/2016 തിരുവനന്തപുരം: അമരവിള ചെക്ക്‌പോസ്റ്റില്‍ നിന്നും 18 ചാക്ക് പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും പിക്കപ്പ് വാനില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന ഉത്പന്നങ്ങളാണ് പിടിച്ചത്. 35 ലക്ഷം രൂപ വിലവരുന്ന പാന്‍മസാല പാക്കറ്റുകളാണ് പിടിച്ചതെന്ന് എക്‌സൈസ് അറിയിച്ചു.

അഴിമതിക്ക് വശംവദരായരെ കുറിച്ച് പരാതികൾ കിട്ടിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിണറായി.

09:50 am 14/10/2016 തിരുവനന്തപുരം: വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പൊലീസിന്‍റെ പാസിങ് ഔട്ട് പരേഡിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അഴിമതിക്ക് വശംവദരായരെ കുറിച്ച് പരാതികൾ കിട്ടിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ഹീന ശ്രമം നടക്കുന്നുണ്ട്. ഭീകരതയുടെ ഭീഷണി പുറത്തുനിന്ന് മാത്രമല്ല സംസ്ഥാനത്തിനകത്തുമുണ്ട്. പൊലീസുകാര്‍ ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാംമുറ അവസാനിപ്പിക്കണം, അഴിമതിക്കാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകും. പുതിയ കാലത്തെ Read more about അഴിമതിക്ക് വശംവദരായരെ കുറിച്ച് പരാതികൾ കിട്ടിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിണറായി.[…]

രഞ്ജി ട്രോഫി: ഹിമാചലിനെതിരെ കേരളം ഭേദപ്പെട്ട നിലയില്‍

09:49 am 14/10/2016 കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹിമാചൽ പ്രദേശിനെതിരെ ആദ്യ ദിനം കേരളം ഭേദപ്പെട്ട നിലയിൽ. ആദ്യ ജിനം കളി നിര്‍ത്തുമ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തിട്ടുണ്ട്. 52 റണ്‍സുമായി സച്ചിന്‍ ബേബിയും 24 റണ്‍സോടെ വി എ ജഗദീഷുമാണ് ക്രീസില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗനയക്കപ്പെട്ട കേരളത്തിന് തുടക്കത്തിലെ ഓപ്പണര്‍മാരായ ജലജ് സക്സേനയെ(2)യും ബി എ തക്കറിനെയും(17) നഷ്ടമായി. രോഹന്‍ പ്രേമും(14) കാര്യമായ സംഭവനയില്ലാതെ പുറത്തായതോടെ കൂട്ടത്തകര്‍ച്ച നേരിട്ട കേരളത്തെ സഞ്ജു Read more about രഞ്ജി ട്രോഫി: ഹിമാചലിനെതിരെ കേരളം ഭേദപ്പെട്ട നിലയില്‍[…]

കണ്ണൂര്‍ ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആശങ്ക പ്രകടിപ്പിച്ചു

09 47 am 14/10/2016 തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരോട് വ്യാഴാഴ്ച രാജ്ഭവന്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരും വൈകീട്ട് നാലിന് രാജ്ഭവനിലത്തെി സംസ്ഥാനത്തെ ക്രമസമാധാനനിലയെപ്പറ്റി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. കൊലപാതകങ്ങളില്‍ വിലപ്പെട്ട ജീവനുകള്‍ നഷ്ടമാകുന്നതിലും കുടുംബങ്ങള്‍ തകരുന്നതിലുമുള്ള ആശങ്ക ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ Read more about കണ്ണൂര്‍ ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആശങ്ക പ്രകടിപ്പിച്ചു[…]

പുലിമുരുകൻ വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റും

09:45 am 14/10/2016 മോഹൻലാൽ നായകനായ പുലിമുരുകൻ കടൽ കടക്കുന്നു. സിനിമ ഇംഗ്ലീഷ്, ചൈനീസ് അടക്കമുള്ള വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുമെന്ന് മോഹൻലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമാണ് മുരുകനെന്നും താരം പറഞ്ഞു. ഷൂട്ടിങ് തിരക്കുകൾക്ക് ഇടവേള കൊടുത്ത് മുംബൈയിലെത്തിയ ലാൽ സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ടു. കാടിറങ്ങിയ മുരുകൻ മുംബൈയിലുമെത്തി. ഷൂട്ടിംഗ്തിരക്കുകൾക്ക് ചെറിയൊരു ബ്രേക്കിട്ട് സുഹൃത്തുക്കളെ കാണാനെത്തിയ ലാലിന്റെ മുഖത്ത് കളിതമാശ. കൂട്ടുകാർക്കായി ഒരുക്കിയ പ്രത്യേക ഷോയിൽ വെള്ളിത്തിരയിലെ പുലിയിറക്കം ലാലും Read more about പുലിമുരുകൻ വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റും[…]

ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് സൂചന.

09:40am. 14/10/2016 ചെന്നൈ: ആശുപത്രിയിലെത്തി 21 ദിവസം പിന്നിട്ടിട്ടും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് സൂചന. ലണ്ടനില്‍ നിന്നെത്തിയ തീവ്രപരിചരണവിദഗ്ധന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്ല്‍ ജയലളിതയെ വീണ്ടും പരിശോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പൊന്നും പുറത്തിറക്കിയിട്ടില്ല. ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ദില്ലി എയിംസില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും. ദില്ലി Read more about ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് സൂചന.[…]

കണ്ണൂരില്‍ കൊലപാതകങ്ങള്‍ ആരാദ്യം തുടങ്ങിയെന്ന തര്‍ക്കമാണ് സമാധാന ശ്രമങ്ങളെല്ലാം വഴിമുട്ടിക്കുന്നത്.

09 :39 am 14/10/2016 കണ്ണൂര്‍: കണ്ണൂരില്‍ കൊലപാതകങ്ങള്‍ ആരാദ്യം തുടങ്ങിയെന്ന തര്‍ക്കമാണ് സമാധാന ശ്രമങ്ങളെല്ലാം വഴിമുട്ടിക്കുന്നത്. തിരിച്ചടിക്കാതെ പിന്‍മാറില്ലെന്ന വാശിയും. 17 വര്‍ഷം മുന്‍പ് ഇതുപോലെ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി നായനാരുടെ നേതൃത്വത്തില്‍ നടത്തിയതുപോലെയുള്ള ഇടപെടലാണ് ഇപ്പോള്‍ വേണ്ടതെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. 1999 അവസാനത്തിലേക്ക് കടന്ന ഡിസംബര്‍ മാസത്തിലാണ് കണ്ണൂരിനെയും കേരളത്തെയും നടുക്കി യുവമോര്‍ച്ച നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ പാനൂര്‍ ഈസ്റ്റ് മൊകേരി എല്‍.പി സ്‌കൂളില്‍ കുട്ടികളുടെ മുന്നിലിട്ട് സമാനതകളില്ലാത്ത വിധം വെട്ടിക്കൊലപ്പെടുത്തിയത്. Read more about കണ്ണൂരില്‍ കൊലപാതകങ്ങള്‍ ആരാദ്യം തുടങ്ങിയെന്ന തര്‍ക്കമാണ് സമാധാന ശ്രമങ്ങളെല്ലാം വഴിമുട്ടിക്കുന്നത്.[…]

ഇ പി ജയരാജനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും

09:38 am 14/10/2016 നിയമന വിവാദങ്ങളില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും. വിജിലൻസ് ഡയറക്ടറുടെ ഉത്തരവ് നാളെ പുറത്തിറങ്ങും.. വിജിലൻസ് പ്രത്യേക അന്വേഷണ യൂണിറ്റ് രണ്ടിന് ആണ് ചുമതല. നിയമോപദേശകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അതേസമയം വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിക്കുമെന്നത് മുന്നില്‍ക്കണ്ട് ഇ പി ജയരാജന്‍ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ജയരാജന്റെ തീരുമാനം. ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലും Read more about ഇ പി ജയരാജനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും[…]

എസ്.എം.സി.സി ഹെല്‍ത്ത് സെമിനാറും, ഫ്‌ളൂ ഷോട്ടും വന്‍ വിജയം

09:33 am 14/10/2016 – മേഴ്‌സി കുര്യാക്കോസ് ഷിക്കാഗോ: എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ ഹെല്‍ത്ത് സെമിനാര്‍ നടത്തുകയുണ്ടായി. അതിനോടൊപ്പം തന്നെ മാരിയോന്‍സ് ഫാര്‍മസി സ്‌പോണ്‍സര്‍ ചെയ്ത ഫ്‌ളൂഷോട്ട് പ്രോഗ്രാമും നടത്തപ്പെട്ടു. ഫാര്‍മസിസ്റ്റ് സുമി ജോണി വടക്കുംചേരിയാണ് ഫ്‌ളൂ ഷോട്ടിനു നേതൃത്വം നല്‍കിയത്. സീറോ മലബാര്‍ കത്തീഡ്രലില്‍ ഒക്‌ടോബര്‍ 9-ന് പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെട്ട ഹെല്‍ത്ത് സെമിനാര്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഫ്‌ളൂഷോട്ട് Read more about എസ്.എം.സി.സി ഹെല്‍ത്ത് സെമിനാറും, ഫ്‌ളൂ ഷോട്ടും വന്‍ വിജയം[…]