എട്ടു വയസുകാരിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസില്‍ പ്രവേശനം –

08:31 pm 7/10/2016 പി.പി.ചെറിയാന്‍ ഗാര്‍ലന്റ് (ടെക്‌സാസ്) :ടെക്‌സാസിലെ ഗാര്‍ലന്റില്‍ നിന്നുളളഎട്ട് വയസുകാരിക്ക് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസില്‍ പ്രവേശനം ലഭിച്ചു. പ്രവേശനത്തോടൊപ്പം 10,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പും ! ഗാര്‍ലന്റ് വാട്ട്‌സണ്‍ ടെക്‌നോളജി സെന്ററിലെ വിദ്യാര്‍ത്ഥികളെ അവേശഭരിതരാക്കുന്നതിനുളള സന്ദേശം ദിവസവും നല്‍കിയത് യൂണിവേഴ്‌സിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതാണു പ്രവേശനം ലഭിക്കുന്നതിനിടയാക്കിയത്. ജോര്‍ഡിന്‍ ഫിപ്പ്‌സ് ദിവസം ആവര്‍ത്തിച്ചിരുന്ന ഒരു വാചകമാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായത്. ഐആം സ്മാര്‍ട്ട്, ഐ ആം എ ലീഡര്‍ ഫെയ്!ലിയര്‍ ഈസ് നോട്ട് ആന്‍ ഓപ്ഷ്ന്‍ Read more about എട്ടു വയസുകാരിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസില്‍ പ്രവേശനം –[…]

ഡാലസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക്­ തുടക്കമായി –

08:25 pm 7/10/2016 സന്തോഷ് പിള്ള ഡാലസ്സ്: ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഡസ്സ്ര ആഹോഷങ്ങള്‍ക്ക് ഈ മാസം ഒന്നാം തീയതി നടത്തപെട്ട ദുര്‍ഗാ പൂജയോട് തുടക്കമായി. വിജയദശമി ദിവസമായ ഒക്ടോബര്‍ പതിനൊന്നാം തീയതി രാവിലെ എട്ടു മണിക്കും ഒന്‍പതു മണിക്കും കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ നടത്തപെടുമെന്നു കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്­ ഗോപാലപിള്ള അറിയിച്ചു. നവരാത്രിയോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന കലാപരിപാടികള്‍ക്ക് ഈ മാസം രണ്ടാം തീയതി നടന്ന മൈസൂര്‍ സഹോദരന്‍മാരുടെ വയലിന്‍ കച്ചേരിയോടുകൂടി തുടക്കമായി. നാട്ടില്‍ നിന്നും എത്തിയ Read more about ഡാലസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക്­ തുടക്കമായി –[…]

അധ്യയന വര്‍ഷാരംഭവും വിശ്വാസ പരിശീലന ദിനവും ആചരിച്ചു –

08:24 pm 7/10/2016 പി. പി. ചെറിയാന്‍ ഡാലസ് : മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ അധ്യയനവര്‍ഷാരംഭവും വിശ്വാസ പരിശീലനദിനവും 2016–2017 വര്‍ഷത്തിലെ വിശ്വാസ പരിശീലന ക്ലാസുകളുടെ ആരംഭവും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ജോസഫ് നെടുമാന്‍കുഴിയിലിന്റെ അധ്യക്ഷതയില്‍ നടന്നു. കോ ഓര്‍ഡിനേറ്റര്‍ റോയ് ചാക്കോ കഴിഞ്ഞ രണ്ടു വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു. മദര്‍ തെരേസയെ വിശുദ്ധയായി കത്തോലിക്കാ സഭ ആദരിച്ചതിന്റെ സ്മരണാര്‍ത്ഥം മദറിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി രചിച്ച നാടകം തുടര്‍ന്നവതരിപ്പിക്കപ്പെട്ടു. Read more about അധ്യയന വര്‍ഷാരംഭവും വിശ്വാസ പരിശീലന ദിനവും ആചരിച്ചു –[…]

മാത്യൂസ് ബെന്നി(53) താമ്പായില്‍ നി­ര്യാതനായി –

07:58 pm 7/10/2016 ബെന്നി പരിമണം ഫ്‌­ളോറിഡ: മാത്യൂസ് ബെന്നി(53) താമ്പായില്‍ നിര്യാനായി. കേരളത്തില്‍ നാരകത്താനി സ്വദേശിയാണ്. പൊതുദര്‍ശനം ഒക്ടോബര്‍ 8 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ താമ്പാ സെന്റ് മാര്‍ക്ക്‌­സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തുന്നതും തുടര്‍ന്ന് സംസ്­ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം തോണോട്ടോസാസ സണ്‍സെറ്റ് ഫ്യൂണറല്‍ ഹോമില്‍ സംസ്­ക്കാരം നടക്കും. ഭാര്യ: റോസമ്മമകള്‍: റോബി ബെന്നി. വേക്ക് ആന്റ് ഫ്യൂണറല്‍ സര്‍വ്വീസ്: ഒക്ടോബര്‍ 8, ശനിയാഴ്ച, 10 മാ­12 ജാ. സെന്റ് മാര്‍ക്ക്‌­സ് മാര്‍ത്തോമ Read more about മാത്യൂസ് ബെന്നി(53) താമ്പായില്‍ നി­ര്യാതനായി –[…]

യൂറോപ്പിലെ ബാങ്ക് ട്രാന്‍സഫറുകള്‍ ഇമെയില്‍ പോലെ വേഗത്തിലാക്കും

07:57 pm 7/10/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ര്‍ട്ട്: യൂറോപ്പിലെ ബാങ്ക് ട്രാന്‍സഫറുകള്‍ ഇമെയില്‍ പോലെ വേഗത്തിലാക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് യൂറോ റിട്ടെയില്‍ പെയ്‌മെന്റ് ബോര്‍ഡ് അറിയിച്ചു. ഒരു ഇമെയില്‍ അയച്ചാല്‍ പോകുന്ന വേഗതയില്‍ യൂറോപ്പിനള്ളിലെ ബാങ്ക് ട്രാന്‍സഫറുകള്‍ അടുത്ത വര്‍ഷം ജനുവരി 01 മുതല്‍ വേഗത്തിലാക്കും. യൂറോപ്പിലെ എല്ലാ പ്രധാന ബാങ്കുകളുമായി ഈ ബാങ്ക് ട്രാന്‍സഫര്‍ സിസ്റ്റം ഇന്‍സ്റ്റന്റ് പെയ്‌മെന്റ് ഇന്‍ റിയല്‍ ടൈം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് യൂറോ റിട്ടെയില്‍ പെയ്‌മെന്റ് ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ Read more about യൂറോപ്പിലെ ബാങ്ക് ട്രാന്‍സഫറുകള്‍ ഇമെയില്‍ പോലെ വേഗത്തിലാക്കും[…]

ഇരട്ട കൊലക്കേസ് പ്രതിയുടെ വധ ശിക്ഷ ടെക്സ്സില്‍ നട­പ്പാ­ക്കി –

07:51 pm 7/10/2016 പി. പി. ചെറിയാന്‍ ഹണ്ട്‌­സ്വില്ല്: അയല്‍വാസികളായ ദമ്പതിമാരെ വെടിവച്ച് കൊല്ലുകയും, 16, 10 ഉം വയസ്സുള്ള കുട്ടികളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സിലെ പ്രതി ബാര്‍ണി പുള്ളറുടെ(58) വധ ശിക്ഷ ഇന്ന് (ഒക്ടോബര്‍ 5) ടെക്‌­സസ്സില്‍ നടപ്പാക്കി. അമേരിക്കയില്‍ ഇതുവരെ നടപ്പാക്കിയത് 16 വധശിക്ഷയാണെങ്കില്‍ ടെക്‌­സസ്സില്‍ മാത്രം ഇത് ഏഴാമത്തയോണ്. തനിക്കെതിരായ എല്ലാ അപ്പീലുകളും ഉടന്‍ അവസാനിപ്പിച്ച് എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഡെത്ത് ചേമ്പറില്‍ പ്രവേശിപ്പിച്ച Read more about ഇരട്ട കൊലക്കേസ് പ്രതിയുടെ വധ ശിക്ഷ ടെക്സ്സില്‍ നട­പ്പാ­ക്കി –[…]

അന്നമ്മ മുതലാളി (93) നിര്യാതയായി

07:52 pm 7/10/2016 പറക്കോട്: പള്ളത്ത് കുന്നുവിള പരേതനായ കെ.കെ. മുതലാളിയുടെ ഭാര്യ അന്നമ്മ മുതലാളി (93) നിര്യാതയായി. സംസ്കാരം നാളെ 12ന് പറക്കോട് മര്‍ത്തോമ്മ പള്ളിയില്‍. മക്കള്‍: പരേതനായ പ്രകാശ് മുതലാളി, പ്രീത മുതലാളി (സ്വിറ്റ്‌സര്‍ലന്‍ഡ്), പ്രദീപ് മുതലാളി (യുഎസ്എ). മരുമകള്‍: ബിന്ദു മുതലാളി പെരുംപായില്‍ ചങ്ങനാശേരി (യുഎസ്എ).

സൗമ്യ കേസ്: ഈമാസം 17ലേക്ക് മാറ്റി.

06:26 pm 7/10/2016 ദില്ലി: പുനഃപരിശോധനാ ഹര്‍ജി ഈമാസം 17ലേക്ക് മാറ്റി. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് കേസ് മാറ്റിയത്. പ്രോസിക്യൂഷനാണ് വീഴ്ച പറ്റിയതെന്ന് സുപ്രീംകോടതി. സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. ഒരാളെ തൂക്കിലേറ്റണമെങ്കില്‍ 101 ശതമാനം തെളിവുവേണം. സംശയത്തിന്റെ കണിക പോലുമുണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സൗമ്യ ചാടി രക്ഷപ്പെട്ടു എന്നാണ് സാക്ഷിമൊഴി പറയുന്നത്. ഇത് കണക്കിലെടുത്താല്‍ ഗോവിന്ദസ്വാമി കൊലപാതകം ചെയ്തിട്ടില്ല. നീതി കിട്ടുമെന്നാണ് വിശ്വാസമെന്ന് Read more about സൗമ്യ കേസ്: ഈമാസം 17ലേക്ക് മാറ്റി.[…]

ബസും ടവേര ജീപ്പും കൂട്ടിയിടിച്ച് അഞ്ച് മരണം.

06:19 pm 7/10/2016 തൊടുപുഴ: കട്ടപ്പനക്കടുത്ത് പുഷ്പഗിരിയില്‍ ബസും ടവേര ജീപ്പും കൂട്ടിയിടിച്ച് അഞ്ച് മരണം. ആറ് പേർക്ക് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി സുകോദയ റിങ് റോഡിൽ കൊച്ചുപറമ്പിൽ അച്ചാമ(70), മകൻ ഷാജി (45), ഷാജിയുടെ മകൻ ഇവാൻ (ഒന്നര വയസ്സ്), ജെയിൻ (34), വാഹനത്തിൻെറ ഡ്രൈവർ സിജോ (26) എന്നിവരാണ് മരിച്ചത്. പുഷ്പഗിരി മുരിക്കാശേരിയിലെ ബന്ധുവീട്ടിൽ എത്തിയ ശേഷം തിരിച്ച് കാഞ്ഞിരപ്പള്ളിക്ക് മടങ്ങുകയായിരുന്നു ഇവർ. പതിനൊന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ആറു പേരിൽ മൂന്നുകുട്ടികളുണ്ട്. അമിതവേഗത്തിൽ Read more about ബസും ടവേര ജീപ്പും കൂട്ടിയിടിച്ച് അഞ്ച് മരണം.[…]