ഒളിവില്‍ കഴിഞ്ഞ പ്രതിയെ 27 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് പിടികൂടി.

09:40 am 7/10/2016 തിരുവനന്തപുരം: ബിഎസ്എന്‍എല്ലിലെ താല്‍ക്കാലിക ജീവനക്കാരനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ 27 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് പിടികൂടി. കോടതി കഠിന തടവും പിഴയും വിധിച്ച മലയം സ്വദേശി ഡേവിഡ് ലാലി എന്നയാള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വാധീനം ചെലുത്തിയാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഡേവിഡിന്റെ ശിക്ഷ നിരുപാധികം റദ്ദാക്കിയ സംഭവം വന്‍ വിവാദമായിരുന്നു. ജോര്‍ജ്ജുകുട്ടി യോഹന്നാന്‍ എന്നയാളെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു വര്‍ഷം കഠിന തടവും ആയിരംരൂപ പിഴയുമാണ് Read more about ഒളിവില്‍ കഴിഞ്ഞ പ്രതിയെ 27 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് പിടികൂടി.[…]

ഒക്ടോബര്‍ 31’ എന്ന ബോളിവുഡ് സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെടുന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി.

09:37 am 7/10/2016 ന്യൂഡല്‍ഹി: ‘ഒക്ടോബര്‍ 31’ എന്ന ബോളിവുഡ് സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെടുന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ഇതേപ്പറ്റി ആദ്യം സെന്‍സര്‍ ബോര്‍ഡില്‍ പരാതിപ്പെടാന്‍ ജസ്റ്റിസുമാരായ ജി. രോഹിണി, സംഗീത ധിംഗ്ര സെഹ്ഗാള്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജിക്കാരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനുശേഷമുണ്ടായ 1984ലെ സിഖ് കലാപമടക്കമുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ ട്രെയ്ലറുകള്‍ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ഹരജിക്കാരനായ അജയ് കട്ടാറയുടെ ആരോപണം. പ്രമുഖയായ Read more about ഒക്ടോബര്‍ 31’ എന്ന ബോളിവുഡ് സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെടുന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി.[…]

സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ വെള്ളിയാഴ്ച പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിധി.

09:33 am 7/10/2016 തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ വെള്ളിയാഴ്ച തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിനാണ് നടപടികള്‍ ആരംഭിക്കുക. ജസ്റ്റിസ് ജയിംസ് കമ്മിറ്റി പ്രവേശം റദ്ദാക്കിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി വിധി വ്യാഴാഴ്ച വന്നതോടെ ഈ കോളജില്‍ പ്രവേശം നേടിയ കുട്ടികളെക്കൂടി പരിഗണിക്കേണ്ടിവരും. സ്പോട്ട് അഡ്മിഷനുവേണ്ടി പ്രവേശപരീക്ഷാ കമീഷണര്‍ നേരത്തെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. ഇതുപ്രകാരം ലഭിച്ച 5365 Read more about സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ വെള്ളിയാഴ്ച പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിധി.[…]

സ്പെയിനും ഇറ്റലിയും തമ്മിലുള്ള പോരാട്ടം സമനിലയിൽ അവസാനിച്ചു.

09:35 am 7/10/2016 ടോറിനോ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ കരുത്തരായ സ്പെയിനും ഇറ്റലിയും തമ്മിലുള്ള പോരാട്ടം സമനിലയിൽ അവസാനിച്ചു. യൂറോപ്യൻ മേഖല ഗ്രൂപ്പ് ജിയിൽ ഇരുടീമും ഒരോ ഗോൾ വീതം നേടി സമനില പാലിച്ചു. സ്പെയിനുവേണ്ടി മച്ചിൻ പെരേസും(55) , ഇറ്റലിക്ക് വേണ്ടി ഡെ റോസിയും(82) ഗോൾ നേടി. ആദ്യ പകുതിയിൽ പന്ത് 72 ശതമാനവും സ്​പെയിനി​െൻറ കൈവശമായിരുന്നു. എന്നിട്ടും ഗോൾ നേടാൻ സ്​പെയിനിന്​ കഴിഞ്ഞില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ Read more about സ്പെയിനും ഇറ്റലിയും തമ്മിലുള്ള പോരാട്ടം സമനിലയിൽ അവസാനിച്ചു.[…]

മാത്യു’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഫ്ലോറിഡയിൽ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. 283 പേർ മരിച്ചിട്ടുണ്ട്

09:28 am 7/10/2016 ഫ്ലോറിഡ‍: ‘മാത്യു’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് ഫ്ലോറിഡ വഴി (അറ്റ് ലാന്‍റിക് തീരം) കടന്നു പോകുമെന്നാണ് യു.എസിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചത്. ഫ്ലോറിഡ, ജോര്‍ജിയ, ദക്ഷിണ കരോലൈന, വടക്കന്‍ കരോലൈന എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ദക്ഷിണപൂര്‍വ തീരവാസികളോട് മാറിത്താമസിക്കാന്‍ അധികൃതർ നിര്‍ദേശം നല്‍കി. അങ്ങേയറ്റം അപകടകാരിയായ കാറ്റഗറി നാലിൽ ഉൾപ്പെടുന്ന ചുഴലിക്കാറ്റാണ് ‘മാത്യു’. അതേസമയം, Read more about മാത്യു’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഫ്ലോറിഡയിൽ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. 283 പേർ മരിച്ചിട്ടുണ്ട്[…]

ദാദ്രി കൊലക്കേസ് പ്രതിക്ക് രക്തസാക്ഷിപരിവേഷം നല്‍കാന്‍ സംഘ്പരിവാര്‍.

09:26 am 6/10/2016 ന്യൂഡല്‍ഹി: ലോക്കപ്പില്‍ ചികുന്‍ഗുനിയ ബാധിച്ച് ആശുപത്രിയില്‍ മരിച്ച ദാദ്രി കൊലക്കേസ് പ്രതിക്ക് രക്തസാക്ഷിപരിവേഷം നല്‍കാന്‍ സംഘ്പരിവാര്‍. ചൊവ്വാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ച യുവാവിന്‍െറ മൃതദേഹം സംസ്കരിക്കാന്‍ തയാറാവാതെ സ്വദേശമായ ദാദ്രി ബിസാദയില്‍ ഗ്രാമവാസികള്‍ സംഘടിച്ചു നില്‍ക്കുകയാണ്. രാജ്യത്തിന്‍െറ സംസ്കാരം സംരക്ഷിക്കുന്ന പ്രവര്‍ത്തനം നടത്തിയ ആളാണ് രവി സിസോദിയ എന്നു പ്രകീര്‍ത്തിച്ച് മൂവര്‍ണക്കൊടി പുതച്ചാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥരാണ് മരണത്തിനു കാരണമെന്നും അവര്‍ ആരോപിച്ചു. കേസിലെ കുറ്റാരോപിതരായി ജയിലില്‍ കഴിയുന്ന 17 Read more about ദാദ്രി കൊലക്കേസ് പ്രതിക്ക് രക്തസാക്ഷിപരിവേഷം നല്‍കാന്‍ സംഘ്പരിവാര്‍.[…]

തൊടുപുഴ സ്വദേശി ദക്ഷിണേന്ത്യയിലെ ഐ.എസ് പ്രവര്‍ത്തനങ്ങളുടെ പ്രധാനകണ്ണിയെന്ന് എന്‍.ഐ.എ

09:20 am 7/10/2016 കൊച്ചി: തിരുനെല്‍വേലിയില്‍ പിടിയിലായ തൊടുപുഴ സ്വദേശി ദക്ഷിണേന്ത്യയിലെ ഐ.എസ് പ്രവര്‍ത്തനങ്ങളുടെ പ്രധാനകണ്ണിയെന്ന് എന്‍.ഐ.എ. തിരുനെല്‍വേലി കടയനല്ലൂരില്‍നിന്ന് കസ്റ്റഡിയിലെടുത്ത തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീന്‍െറ (31) അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എന്‍.ഐ.എ കേസിന്‍െറ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇറാഖില്‍ ഐ.എസിനുവേണ്ടി യുദ്ധം ചെയ്തതായി പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ആറുപേരെ അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ റെയ്ഡിലാണ് സുബ്ഹാനിയെക്കുറിച്ച് വിവരം ലഭിച്ചത്. Read more about തൊടുപുഴ സ്വദേശി ദക്ഷിണേന്ത്യയിലെ ഐ.എസ് പ്രവര്‍ത്തനങ്ങളുടെ പ്രധാനകണ്ണിയെന്ന് എന്‍.ഐ.എ[…]

ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ സചിന്‍ ടെണ്ടുല്‍കര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വന്‍ സുരക്ഷാ വീഴ്ച.

09:19 am 7/10/2016 നെടുമ്പാശ്ശേരി: ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ സചിന്‍ ടെണ്ടുല്‍കര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വന്‍ സുരക്ഷാ വീഴ്ച. ഇതിന് ഉത്തരവാദികളായ പത്ത് ജീവനക്കാരെ ജോലിയില്‍നിന്ന് പുറത്താക്കി. ബുധനാഴ്ച വൈകീട്ട് 3.30നുള്ള ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് സചിന്‍ വന്നത്. ആഭ്യന്തരവിമാനത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ്ങിന്‍െറ കോച്ചിലാണ് (പ്രത്യേക വാഹനം) ടെര്‍മിനലിലത്തെിക്കേണ്ടത്. ഇതിന് ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയോട് ആറ് കോച്ചുകള്‍ തയാറാക്കി നിര്‍ത്താനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിമാനം വന്ന് ഏറെ കഴിഞ്ഞിട്ടും കോച്ച് എത്തിയില്ല. തുടര്‍ന്ന് Read more about ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ സചിന്‍ ടെണ്ടുല്‍കര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വന്‍ സുരക്ഷാ വീഴ്ച.[…]

തൃപ്പൂണിത്തുറ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർ മരിച്ചു.

09:15 am 7/10/2016 കൊച്ചി: തൃപ്പൂണിത്തുറ അലയൺസ് ജംഗ്ഷനിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർ മരിച്ചു. ഇരുമ്പനം അമ്പിളി നിവാസിൽ രാജേഷ് (42), ഭാര്യാ മാതാവ്​ സുജാത (58) എന്നിവരാണ് മരിച്ചത്. രാജേഷിന്റെ ഭാര്യ, മക്കൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ അഞ്ചരക്കായിരുന്നു അപകടം

സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍ പ്രൈസസ് എം.ഡിയായി നിയമിച്ചത് വിവാദമായതോടെ പിന്‍വലി

09:11 am 7/10/2016 തിരുവനന്തപുരം: മന്ത്രി ഇ.പി. ജയരാജന്‍െറ ഭാര്യാ സഹോദരി പി.കെ. ശ്രീമതി എം.പിയുടെ മകന്‍ പി.കെ. സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍ പ്രൈസസ് (കെ.എസ്.ഐ.ഇ) എം.ഡിയായി നിയമിച്ചത് വിവാദമായതോടെ പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെതുടര്‍ന്നാണ് നടപടി. സുധീറി​െൻറ നിയമനം റദ്ദാക്കിയ പശ്ചാത്തലത്തില്‍ കെ.എസ്.ഐ.ഇ എം.ഡിയുടെ അധിക ചുമതല വഹിച്ചിരുന്ന കെ. ബീന സ്ഥാനത്ത് തുടരും. നേരത്തേ നിയമനത്തെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തന്‍െറ ബന്ധുക്കള്‍ പല സ്ഥാനത്തുമുണ്ടാകുമെന്നായിരുന്നു വ്യവസായമന്ത്രി പ്രതികരിച്ചത്. അതൊരു പരാതിയായി മുന്നില്‍ വന്നിട്ടില്ളെന്നും Read more about സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍ പ്രൈസസ് എം.ഡിയായി നിയമിച്ചത് വിവാദമായതോടെ പിന്‍വലി[…]