ആര്‍പ്‌കോയ്ക്ക് നവ നേതൃത്വം, ബ്രിജിറ്റ് ജോര്‍ജ് പ്രസിഡന്റ്

08:00 pm 6/10/2016 ഷിക്കാഗോ: ഇല്ലിനോയിയിലുള്ള ഫിസിക്കല്‍ തെറാപ്പിസ്റ്റ്, ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പതോളജിസ്റ്റ്, റീഹാബ് പ്രൊഫണലിസ്റ്റുകള്‍ക്കായി 2011-ല്‍ രൂപീകരിച്ച അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്‍ (ആര്‍പ്‌കോ)യുടെ 2016-18 വര്‍ഷത്തെ പ്രസിഡന്റായി സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നയും ഫിസിക്കല്‍ തെറാപ്പിയില്‍ ഡോക്ടറല്‍ ബിരുദവുമുള്ള ബ്രിജിറ്റ് ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സായി പുല്ലാപ്പള്ളി, സെക്രട്ടറി- തോമസ് മാത്യു, ട്രഷറര്‍- ജയിംസ് തിരുനെല്ലിപ്പറമ്പില്‍, ഡി.പി.ടി ജോയിന്റ് സെക്രട്ടറി വില്‍സണ്‍ ജോസ് എന്നിവരും, ഡയറക്ടര്‍ Read more about ആര്‍പ്‌കോയ്ക്ക് നവ നേതൃത്വം, ബ്രിജിറ്റ് ജോര്‍ജ് പ്രസിഡന്റ്[…]

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൗഢഗംഭീരമായി

07:57 pm 6/10/2016 ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു. ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനേയും മറ്റ് അതിഥികളേയും എതിരേറ്റു. പ്രസിഡന്റ് വിജി എസ് നായരുടെ അധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ ഓണാഘോഷത്തിന്റെ പ്രധാന്യത്തെപ്പറ്റി സംസാരിക്കുകയും, സദസിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഭദ്രദീപം തെളിയിച്ച് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി. Read more about മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൗഢഗംഭീരമായി[…]

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണശബളമായി

07:56 pm 6/10/2016 ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 25-നു ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ ബല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷന്‍ ഡയറക്ടര്‍ ജീന്‍ പുത്തന്‍പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് പള്ളി വികാരി ആന്റണി ബെനഡിക്ട്, സീറോ മലബാര്‍ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ജയിംസ് ജോസഫ്, ഫാ. പോള്‍, ഫാ. അനീഷ് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിച്ച് Read more about കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണശബളമായി[…]

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ഒക്‌ടോബര്‍ 23-ന് –

07:54 pm 6/10/2016 ജിമ്മി കണിയാലി ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ബോഡി യോഗം ഒക്‌ടോബര്‍ 23-നു വൈകുന്നേരം 5 മണി മുതല്‍ സി.എം.എ ഹാളില്‍ (834 E Rand Rd, Suite 13, Mount Prospect, IL 60056) വച്ചു നടത്തുന്നതാണ്. പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സെക്രട്ടറി ബിജി സി. മാണി കഴിഞ്ഞ രണ്ടുവര്‍ഷത്തെ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിക്കും. Read more about ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ഒക്‌ടോബര്‍ 23-ന് –[…]

മൂന്നിന്ത്യക്കാര്‍ കൂടി ട്രംപിന്റെ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ അഡ്‌­വൈസറി കമ്മിറ്റിയില്‍

07:50 pm 6/10/2016 – പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ : നവംബര്‍ 8ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ഒരു മാസം മാത്രം അവശേഷിക്കെ, ഇന്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കുന്നതിനു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മൂന്നിന്ത്യന്‍ അമേരിക്കന്‍ അഡ്‌­വൈസറി കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു. 30­ാം കമ്മിറ്റിയില്‍ പുനിറ്റ് അലുവാലിയ (വിര്‍ജിനിയ), കെ.വി.കുമാര്‍ (കലിഫോര്‍ണിയ) ഷലാസ് കുമാര്‍ (ഇല്ലിനോയ്) എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യന്‍ അമേരിക്കന്‍ ബന്ധങ്ങള്‍ ശക്തിപ്പെടുന്നതിനും ഇന്ത്യന്‍വംശജരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും മുന്തിയ പരിഗണന Read more about മൂന്നിന്ത്യക്കാര്‍ കൂടി ട്രംപിന്റെ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ അഡ്‌­വൈസറി കമ്മിറ്റിയില്‍[…]

കെ.­സി.­എസ്. സ്‌പോര്‍ട്‌സ് ഫോറം ടെന്നീസ് ടൂര്‍ണ­മെന്റ് നടത്തി

07;49 pm 6/10/2016 – ജീനോ കോതാ­ല­ടി­യില്‍ ചിക്കാഗോ : ക്‌നാനായ കാത്ത­ലിക് സൊസൈറ്റി സ്‌പോര്‍ട്‌സ് ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ നട­ത്ത­പ്പെട്ട ടെന്നീസ് ടൂര്‍ണ­മെന്റില്‍ സിംഗിള്‍സ് വിഭാ­ഗ­ത്തില്‍ ആനന്ദ് ആക­ശാല ചാമ്പ്യനും ജോജോ ആല­പ്പാട്ട് റണ്ണര്‍ അപ്പും ആയി വിജ­യി­ച്ചു. ഡബിള്‍സ് വിഭാ­ഗ­ത്തില്‍ ആനന്ദ് ആക­ശാ­ല, സജി വെള്ളാ­രം­കാ­ലാ­യില്‍ എന്നി­വര്‍ ചാമ്പ്യ­ന്മാരും, ജോജോ ആല­പ്പാ­ട്ട്, ജിമ്മി മണ­പ്പ­ള്ളില്‍ എന്നി­വര്‍ റണ്ണര്‍ അപ്പും ആയി. കെ.­സി.­എസ് ഔട്ട് ഡോര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോജോ ആല­പ്പാ­ട്ട് ടൂര്‍ണ­മെന്റിന് നേതൃത്വം നല്‍കി. വിജ­യി­കളെ Read more about കെ.­സി.­എസ്. സ്‌പോര്‍ട്‌സ് ഫോറം ടെന്നീസ് ടൂര്‍ണ­മെന്റ് നടത്തി[…]

ഇരട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി

07:49 pm 6/10/2016 – പി.പി. ചെറിയാന്‍ ഹണ്ട്‌സ്‌­വില്ല: അയല്‍വാസികളായ ദമ്പതിമാരെ വെടിവച്ചു കൊല്ലുകയും പതിനാലും പത്തു വയസുള്ള കുട്ടികളെ പരുക്കേല്‍പ്പിക്കയും ചെയ്ത കേസിലെ പ്രതി ബാര്‍ണി പുള്ളറുടെ വധശിക്ഷ ഒക്ടോബര്‍ അഞ്ചിന് ടെക്‌സസില്‍ നടപ്പാക്കി. അമേരിക്കയില്‍ ഇതുവരെ നടപ്പാക്കിയത് 16 വധശിക്ഷയാണെങ്കില്‍ ടെക്‌സസില്‍ മാത്രം ഇത് ഏഴാമത്തേതാണ്. തനിക്കെതിരായ എല്ലാഅപ്പീലുകളും ഉടന്‍ അവസാനിപ്പിച്ചു എത്രയുംവേഗം വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഡെത്ത് ചേമ്പറില്‍ പ്രവേശിപ്പിച്ച പ്രതിയുടെ ശരീരത്തിലേക്ക് മാരകമായ വിഷ മിശ്രിതം Read more about ഇരട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി[…]

പുള്‍പിറ്റ് പ്രസംഗത്തിന് നിയന്ത്രണം,രാജ്യവ്യാപക പ്രതിഷേധം

07:49 pm 6/10/2016 പി.പി.ചെറിയാന്‍ വാഷിങ്ടണ്‍: അമേരിക്കന്‍ ചര്‍ച്ചുകളുടെ പുള്‍പിറ്റില്‍ നിന്ന് പാസ്റ്റര്‍മാര്‍ എന്തു പ്രസംഗിക്കണം, പ്രസംഗിക്കരുത് തുടങ്ങിയ വിഷയങ്ങളില്‍ ഇന്റേണല്‍ റവന്യൂ സര്‍വീസ് നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധം. െ്രെകസ്തവ ദേവാലയങ്ങളിലെ പാസ്റ്റര്‍മാര്‍ ഒക്ടോബര്‍ 3ന് പുള്‍ പിറ്റ്‌സ് സണ്‍ഡെയായി ആചരിച്ചു. അലയന്‍സ് ഡിഫന്റിങ് ഫ്രീഡം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നാലായിരത്തോളം പാസ്റ്റര്‍മാര്‍ പങ്കെടുത്തു. 1954ല്‍ സെനറ്റര്‍ ലിന്‍ഡന്‍ ബി ജോണ്‍സണ്‍ യു എസ് ടാക്‌സ് കോഡില്‍ ഭേദഗതി വരുത്തുന്ന ബില്‍ നിയമമായതോടെയാണ് ഐആര്‍എസിന്റെ നിയന്ത്രണം ചര്‍ച്ചകള്‍ക്ക് ബാധകമായത്. രാഷ്ട്രീയ Read more about പുള്‍പിറ്റ് പ്രസംഗത്തിന് നിയന്ത്രണം,രാജ്യവ്യാപക പ്രതിഷേധം[…]

ഐഎപിസി ഇന്റര്‍നാഷ്ണല്‍ മീഡിയ കണ്‍വന്‍ഷന്‍: ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌­കൊമേഴ്‌­സ് ബിസിനസ് സെമിനാറിന് നേതൃത്വം നല്‍കും

07:46 pm 6/10/2016 ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ മലയാല്‍ചേംബര്‍ ഓഫ് കൊമേഴ്‌­സും ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബും സംയുക്തമായി നടത്തുന്ന ബിസിനസ് സെമിനാറിന് പ്രമുഖ ബിസിനസുകാരനും എംപിയുമായ പി.വി. അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിക്കുമെന്നു ഇന്‍ഡോ അമേരിക്കന്‍ മലയാല്‍ചേംബര്‍ ഓഫ് കൊമേഴ്‌­സിന്റെ പ്രസിഡന്റ് ജോര്‍ജ് കുട്ടി, സെക്രട്ടറി ജോസ് തെക്കേടം, ട്രഷറര്‍ കോശി ഉമ്മന്‍ എന്നിവര്‍ അറിയിച്ചു. കണക്ടികട്ടിലെ ഹില്‍റ്റണ്‍ സ്റ്റാംഫോര്‍ഡ് ഹോട്ടലില്‍ നടക്കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബിന്റെ മൂന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് Read more about ഐഎപിസി ഇന്റര്‍നാഷ്ണല്‍ മീഡിയ കണ്‍വന്‍ഷന്‍: ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌­കൊമേഴ്‌­സ് ബിസിനസ് സെമിനാറിന് നേതൃത്വം നല്‍കും[…]

അറ്റ്‌ലാന്റ ഇമ്മാനുവേല്‍ സിഎസ്‌ഐ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 7മുതല്‍

07:45 pm 6/10/2016 – ജീമോന്‍ റാന്നി അറ്റ്‌ലാന്റ : ഇമ്മാനുവേല്‍ സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ 13­ാം വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 7,8,9(വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 7ന് യോഗങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷയോടനുബന്ധിച്ച് സമാപനപ്രസംഗവും ഉണ്ടായിരിക്കും. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍ നടത്തിവരുന്ന പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗകനും ഗായകനും കീബോര്‍ഡിസ്റ്റുമായ ഇവാന്‍ജലിസ്റ്റ് ബേബിക്കുട്ടി പുല്ലാടാണു മുഖ്യപ്രസംഗകന്‍. ഒക്ടോബര്‍ 8 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ Read more about അറ്റ്‌ലാന്റ ഇമ്മാനുവേല്‍ സിഎസ്‌ഐ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 7മുതല്‍[…]