ദേശീയ പതാകയില്‍ നിന്നും പച്ച നിറം ഒഴിവാക്കികാവി നിറമാക്കണമെന്ന് ഭാരതീയ ജനസംഘ്

05:55 pm 6/10/2016 ഇന്ത്യന്‍ ദേശീയ പതാകയില്‍ നിന്നും പച്ച നിറം ഒഴിവാക്കി പകരം കാവി നിറമാക്കണമെന്ന് ബി.ജെ.പിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘ്. ‘ന്യൂനപക്ഷം എന്ന ആശയം’ തന്നെ ഇല്ലാതാക്കണം എന്ന വാദവും ജനസംഘ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഭാരതീയ ജനസംഘിന്റെ മുഖമാസികയായ ജനസംഘിന്റെ സെപ്റ്റംബര്‍ ലക്കത്തിലാണ് ഭാരതത്തിന്‍റെ ദേശീയ പതാകയില്‍ മാറ്റത്തിനായുള്ള നിര്‍ദേശമുളളത്. മാസികയുടെ കവര്‍ പേജായി നല്‍കിയിരിക്കുന്നത് പച്ചനിറം വെട്ടിമാറ്റിയ നിലയിലുള്ള ഇന്ത്യന്‍ ദേശീയ പതാകയുടെ മാതൃകയാണ്. മുകളിലും താഴെയും കാവിയും നടുക്ക് വെള്ളയുമാണ് ഇവര്‍ Read more about ദേശീയ പതാകയില്‍ നിന്നും പച്ച നിറം ഒഴിവാക്കികാവി നിറമാക്കണമെന്ന് ഭാരതീയ ജനസംഘ്[…]

താര പോരാട്ടത്തിന് നാളെ കേരളം സാക്ഷ്യം വഹിക്കുന്നു.

05:50 pm 6/10/2016 മലയാളത്തിലെ സൂപ്പര്‍ താര ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലത്തെുന്നു. ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ‘പുലിമുരുകന്‍’, നിഷാദ് കോയ തിരക്കഥയൊരുക്കി മമ്മൂട്ടി നായകനാവുന്ന ജോണി ആന്‍റണി ചിത്രം ‘തോപ്പില്‍ ജോപ്പന്‍’ എന്നിവയാണ് വെള്ളിയാഴ്ച തീയേറ്ററുകളിലത്തെുന്നത്്. ഏറെ നാളുകള്‍ക്കു ശേഷമാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇരു താരങ്ങളുടെയും ആരാധകര്‍ പോര്‍വിളി തുടങ്ങിക്കഴിഞ്ഞു. 25 കോടി മുതല്‍മുടക്കിലത്തെുന്ന പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ‘എന്തിരന്‍’ ‘ബാഹുബലി’ എന്നീ Read more about താര പോരാട്ടത്തിന് നാളെ കേരളം സാക്ഷ്യം വഹിക്കുന്നു.[…]

ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരിലും സ്‌കൂള്‍ കായികമേള മലപ്പുറത്തും

05:45 pm 6/10/2016 തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരിലും സ്‌കൂള്‍ കായികമേള മലപ്പുറത്തും നടക്കും. എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന കലോത്സവം കൊച്ചി മെട്രോയുടെ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാലാണ് കണ്ണൂരിലേക്ക് മാറ്റിയത്. എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ച കലാമേള ഇത് രണ്ടാം തവണയാണ് മെട്രോ നിർമാണം കാരണം മാറ്റുന്നത്. ജനുവരിയിലാണ് സ്‌കൂള്‍ കലോത്സവം നടക്കുക. തീയതി പിന്നീട് പ്രഖ്യാപിക്കും.

ബി.സി.സി.ഐ ഗവേണിംഗ് ബോഡിക്ക് തുടരാന്‍ അവകാശമില്ലെന്നും അമിക്കസ്​ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം

05:16 pm 6/10/2016 ന്യൂഡൽഹി: ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ബി.സി.സി.ഐ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും അതിനാല്‍ ബി.സി.സി.ഐ ഗവേണിംഗ് ബോഡിക്ക് തുടരാന്‍ അവകാശമില്ലെന്നും അമിക്കസ്​ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നതില്‍ ഉദാസീനത കാണിക്കുന്നു. സംഘടനാ സംവിധാനത്തില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയില്ലെങ്കില്‍ ഭാരവാഹികളെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ കേസിന്റെ വാദത്തിനിടെ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കുന്നതിനായി ലോധ കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ബി.സി.സി.ഐ Read more about ബി.സി.സി.ഐ ഗവേണിംഗ് ബോഡിക്ക് തുടരാന്‍ അവകാശമില്ലെന്നും അമിക്കസ്​ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം[…]

രാജ്യാന്തര തലത്തിൽ പാകിസ്താൻ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നവാസ് ശരീഫ്

05:12 am 6/10/2016 ഇസ്ലാമാബാദ്: ഭീകരതക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യാന്തര തലത്തിൽ പാകിസ്താൻ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നവാസ് ശരീഫ്. ശരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മുതിർന്ന സിവിലിയന്മാരും സൈനിക മേധാവികളും പങ്കെടുത്ത രഹസ്യ യോഗത്തിലാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ അവതരിപ്പിക്കപ്പെട്ടത്. കൂടാതെ യോഗത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെകുറിച്ച് ചർച്ച നടന്നതായി പാക് ദിനപത്രം ഡോൺ റിപ്പോർട്ട് ചെയ്തു. പത്താൻകോട്ട്, മുംബൈ ഭീകരാക്രമണങ്ങൾ സംബന്ധിച്ച കേസുകളിലും അന്വേഷണത്തിലും നടപടികൾ വേഗത്തിലാക്കണം. സർക്കാർ കൈക്കൊള്ളുന്ന നടപടികൾ Read more about രാജ്യാന്തര തലത്തിൽ പാകിസ്താൻ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നവാസ് ശരീഫ്[…]

രോഹിത് വേമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് അലഹബാദ് ഹൈകോടതിയിലെ മുന്‍ ജഡ്ജി എ.കെ രൂപന്‍വാല്‍

05:14 pm 6/10/2016 ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വേമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് അലഹബാദ് ഹൈകോടതിയിലെ മുന്‍ ജഡ്ജി എ.കെ രൂപന്‍വാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. വെമുലയുടെ മാതാവ് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായി ദലിത് പേര് കൂട്ടിച്ചേര്‍ത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെയും കേന്ദ്രമന്ത്രി ബണ്ടരു ദത്താത്രേയെയും വെള്ളപൂശുന്ന റിപ്പോർട്ടാണ് കഴിഞ്ഞദിവസം മന്ത്രാലയത്തിന് കൈമാറിയത്. 41 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിൽ രോഹിതിന്റെ മാതാവ് രാധികയുടെ യഥാര്‍ഥ മാതാപിതാക്കള്‍ Read more about രോഹിത് വേമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് അലഹബാദ് ഹൈകോടതിയിലെ മുന്‍ ജഡ്ജി എ.കെ രൂപന്‍വാല്‍[…]

ബഞ്ചമിന്‍ ഈപ്പന്‍ മേരിലാന്റില്‍ നിര്യാതനായി

12;56 pm 6/10/2016 – പി. പി. ചെറിയാന്‍ മേരിലാന്റ് : പുനലൂര്‍ തോട്ടുകടവില്‍ എം. ഇ. ഈപ്പന്റെ (സിഎല്‍എസ്) മകന്‍ ബെഞ്ചമിന്‍ ഈപ്പന്‍ (54) നിര്യാതനായി. ബിസിനസുമായി ബന്ധപ്പെട്ട് ഡന്‍വറില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡെന്‍വര്‍ റോസ് മെഡിക്കല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ഭാര്യ ഡോ. നീനാ തോമസ് ഈപ്പന്‍. മക്കള്‍: പോള്‍ ഈപ്പന്‍, നേതന്‍ ഈപ്പന്‍(ചമവേമി), ഡോ. ജോണ്‍ ടി. ഈപ്പന്‍(മുംബൈ), ഹന്നാ സ്റ്റീഫന്‍സണ്‍(മയാമി, ഫ്‌ലോറിഡ) എന്നിവര്‍ സഹോദരങ്ങളാണ്. പൊതുദര്‍ശനത്തിന്റെ Read more about ബഞ്ചമിന്‍ ഈപ്പന്‍ മേരിലാന്റില്‍ നിര്യാതനായി[…]

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

12;54 pm 6/10/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 120 കുറഞ്ഞ് 22,600 രൂപയായി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. മൂന്നു ദിവസത്തെ സ്ഥിരതക്ക് ശേഷം ഒക്ടോബർ നാലിനാണ് വില 23,040 രൂപയിലേക്ക് താഴ്ന്നത്. അഞ്ചാം തീയതി 22,720 രൂപയായിരുന്നു പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 0.84 ഡോളർ കുറഞ്ഞ് 1,264.92 ഡോളറിലെത്തി.

അഹമദാബാദിൽ വെച്ച്​ നടക്കുന്ന കബഡി ലോകകപ്പിൽ നിന്നും പാകിസ്​താനെ വിലക്കി.

12:44 pm 6/10/2016 അഹമദാബാദ്​: അന്താരാഷ്​ട്ര കബഡി അസോസിയേഷ​​െൻറതാണ്​ തീരുമാനം. നാളെയാണ്​ ലോകകപ്പ്​ മാമാങ്കത്തിന്​ തുടക്കം കുറിക്കുന്നത്​. അതിർത്തിയിൽ ഇന്ത്യ– പാക്​ സംഘർഷത്തിന്​ അയവില്ലാത്ത സാഹചര്യത്തിലാണ്​ പാകിസ്​താനെ ലോകകപ്പിൽ നിന്നും വിലക്കിയത്​. അസോസിയേഷ​െൻറ തീരുമാനത്തിനെതിരെ പാക്​ കബഡി അസോസിയേഷനും താരങ്ങളും രംഗത്ത്​ വന്നിട്ടുണ്ട്​. അന്താരാഷ്​ട്ര കബഡി അസോസിയേഷ​െൻറ ഒഴിച്ച്​ കൂടാൻ പറ്റാത്ത ഘടകമാണ്പാകിസ്​താൻ. എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കു​േമ്പാൾ പാകിസ്​താന്​ അനുവാദം നൽകാൻ കഴിയില്ലെന്നും അന്താരാഷ്​ട്ര കബഡി അസോസിയേഷൻ തലവൻ ദിറോജ്​ ചതുർവേദി പറഞ്ഞു. സുരക്ഷാ പ്രശ്​നങ്ങളുണ്ടെങ്കിൽ Read more about അഹമദാബാദിൽ വെച്ച്​ നടക്കുന്ന കബഡി ലോകകപ്പിൽ നിന്നും പാകിസ്​താനെ വിലക്കി.[…]

വിജിലന്‍സിനെതിരെ മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍

12:40 pm 6/10/2016 തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തനിക്കെതിരെ വിജിലന്‍സ് കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വിന്‍സന്‍ പോള്‍ ആരോപിക്കുന്നു. തന്നെ തേജോവധം ചെയ്യാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് മുഖ്യവിവരാവകാശ കമ്മീഷണറുടെ പരാതിക്കടിസ്ഥാനം. മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും എസ്‌പി സുകേശനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കോടതിയില്‍ ഹര്‍ജിയിലെത്തിയത്. ഹര്‍ജി പരിഗണിക്കെവേ വിജിലന്‍സ് ആസ്ഥാനത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റ് എസ് Read more about വിജിലന്‍സിനെതിരെ മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍[…]