സൗമ്യകേസ് തുറന്ന കേടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു.

12:38 pm 6/10/2016 ന്യൂഡൽഹി: സൗമ്യകേസ് തുറന്ന കേടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറും സൗമ്യയുടെ അമ്മയും സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവുണ്ടായത്. ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 10.30ന് കേസ് പരിഗണിച്ചയുടൻ തന്നെ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ കേസിന്‍റെ പുന:പ്പരിശോധന ഹരജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു. എതിർവാദങ്ങളൊന്നും ഉന്നയിക്കാതെയാണ് ജഡ്ജി സംസ്ഥാന സർക്കാറിന്‍റെ വാദം അംഗീകരിച്ചത്. തുടർന്ന് സൗമ്യയുടെ Read more about സൗമ്യകേസ് തുറന്ന കേടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു.[…]

ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് മദ്രാസ് ഹൈകോടതി

12:38 pm 6/10/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് മദ്രാസ് ഹൈകോടതി. ജയലളിതയുടെ ആരോഗ്യനില വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി കോടതി തള്ളി. ആരോഗ്യനില വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് പൊതുതാല്‍പര്യ ഹരജി നൽകിയത്. രാമസ്വാമിയുടെ ഹരജിയിൽ പൊതു താൽപര്യമില്ലെന്നും പ്രസിദ്ധിയാണ് ഉദ്ദേശിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യക്തിയുടെ ആരോഗ്യസ്ഥിതി പരസ്യപ്പെടുത്തണമെന്ന് കോടതിക്ക് പറയാനാവില്ല. അവരുടെ സ്വകാര്യത മാനിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. ജയലളിതയുടെ ആരോഗ്യയ സ്ഥിതി മറച്ചു വെക്കുന്നില്ലെന്നും മെഡിക്കൽ ബുള്ളറ്റിനുകൾ Read more about ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് മദ്രാസ് ഹൈകോടതി[…]

ചൈനയില്‍ 5ജി ആരംഭിച്ചു

09:45 am 6/10/2016 ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ ടെലികോം മാർക്കറ്റായ ചൈനയിൽ പരീക്ഷണാടിസ്ഥാനത്തില്‍ 5 ജി സേവനം ആരംഭിച്ചു. തെരഞ്ഞെടുത്ത 100 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. 4 ജിയുടെ 20 ഇരട്ടി വേഗമാണ് 5 ജിയ്ക്ക് പ്രതീക്ഷിക്കുന്നത്. സെക്കൻഡിൽ ഒരു ജിബിയാണ് 4 ജിയുടെ വേഗമെങ്കിൽ സെക്കൻഡിൽ 20 ജിബിയായിരിക്കും 5 ജിയുടേത്. 130 കോടി ഉപഭോക്‌താക്കളുള്ള ചൈനയിൽ ടെലികോം വിപണിയിൽ 30 ശതമാനം പേരും 4 ജി സേവനമാണ് ഉപയോഗിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന് തോല്‍വി

09:44 am 6/10/2016 കൊച്ചി: ഐഎസ്എല്ലിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ്, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. 53-ാം മിനിട്ടില്‍ ജാവിയന്‍ ലാറ ആണ് കൊല്‍ക്കത്തയുടെ വിജയഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിയില്‍ ലഭിച്ച അവസരങ്ങളൊന്നുപോലും ബ്ലാസ്റ്റേഴ്സിന് മുതലാക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കംമുതലെ സമ്മര്‍ദ്ദം ശക്തമാക്കിയ കൊല്‍ക്കത്തയ്ക്ക് അധികം വൈകാതെ അതിനുള്ള പ്രതിഫലം ലഭിച്ചു. രണ്ടാം പകുതി തുടങ്ങി എട്ടാം മിനിട്ടില്‍ ലാറയുടെ ലോംഗ് റേഞ്ചര്‍ സന്തോഷ് ജിംഗന്റെ കാലില്‍ തട്ടി ഗോളിയെ Read more about ബ്ലാസ്റ്റേഴ്സിന് തോല്‍വി[…]

പ്രൊഫഷണല്‍ ആയി പണം മോഷ്ട്ടിക്കുന്നവരാണ് നമ്മുടെ രാഷ്ടീയക്കാരെന്ന് നടന്‍ ശ്രീനിവാസന്‍.

09:37 am 6/10/2016 കൊച്ചി: പ്രൊഫഷണല്‍ ആയി പണം മോഷ്ട്ടിക്കുന്നവരാണ് നമ്മുടെ രാഷ്ടീയക്കാരെന്ന് നടന്‍ ശ്രീനിവാസന്‍. കൊച്ചിയില്‍ ആന്റി കറപ്ഷന്‍ പീപ്പിള്‍ മൂവ്മെന്റ് എറണാകുളം ദക്ഷിമമേഖലാ യൂണിറ്റിന്റെ പ്രവര്‍ത്തനവും, പാരിതിപ്പെട്ടി സ്ഥാപിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍. അഴിമതിയുടെ കാര്യത്തില്‍ ലോകത്തെ പത്ത് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇക്കാര്യത്തില്‍ നമ്മുടെ രാജ്യം ഒന്നാമതെത്തണമെന്നാണ് തന്റെ ആഗ്രഹം.അതിന് വളരെ എളുപ്പമാണ്. ഏതെങ്കിലും ഒന്നിന് ഒന്നാമതെത്തി എന്നും പറയമല്ലോ. രാഷ്ട്രീയത്തിലും ഭരണത്തിലും ഉള്ളത് പ്രൊഫഷണലായി അഴിമതി ചെയ്യുന്നവരാണ്-ശ്രീനിവാസന്‍ പറഞ്ഞു. സംസ്ഥാനമൊട്ടാകെ നടക്കുന്ന Read more about പ്രൊഫഷണല്‍ ആയി പണം മോഷ്ട്ടിക്കുന്നവരാണ് നമ്മുടെ രാഷ്ടീയക്കാരെന്ന് നടന്‍ ശ്രീനിവാസന്‍.[…]

ഹന്ദ്വാരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്

09:34 am 6/10/2016 ശ്രീനഗർ: വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്. 30 രാഷ്ട്രീയ റൈഫിൾസ് ക്യാമ്പിന് സമീപമായിരുന്നു ആക്രമണം. സൈന്യം നടത്തിയ തിരിച്ചടിയിൽ രണ്ട് ഭീകരരെ വധിച്ചതായി റിപ്പോർട്ട്. പുലർച്ചെ അഞ്ചിനാണ് കുപ് വാര ജില്ലയിലെ ലാൻഗേറ്റിലെ സൈനിക ക്യാമ്പിന് മുമ്പിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഭടന്മാർക്ക് നേരെ വെടിവെപ്പുണ്ടായത്. ജാഗ്രതയിലായിരുന്ന സുരക്ഷാ ഭടന്മാർ ഉടൻ തന്നെ തിരിച്ചടിച്ചു. വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു. ആദ്യ 20 മിനിറ്റ് നീണ്ട വെടിെവപ്പിന് Read more about ഹന്ദ്വാരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്[…]

ഇന്ത്യയിലൂടെ ഈശ്വരനിലേയ്ക്ക്….

09:33 am 6/10/2016 ഡി.ബാബുപോള്‍ ഐ.എ.എസ് വിശുദ്ധ മദര്‍തെരേസയെ പോലെ ഭാരതത്തില്‍ എത്തി ഭാരതീയ സംസ്­കൃതിയുടെ ഭാവം ആഗിരണം ചെയ്ത് ദീപ്തസ്മരണകള്‍ അവശേഷിച്ചിട്ടുള്ള അമ്മയാണ് ഭഗിനി നിവേദിത. തെരേസ വന്നത് ഒരുവിദേശരാജ്യത്ത് അധ്യാപികആവുന്നതിന്റെ കൗതുകംകൊണ്ടാവണം. ഇവിടെവന്ന് പ്രഭുകുമാരികള്‍ പഠിക്കുന്ന ലൊറെറ്റോകോണ്‍വെന്റിന് പുറത്തുള്ള ഭാരതംകണ്ടപ്പോള്‍ ആ ദൈവവിളിതിരിച്ചറിഞ്ഞതാണ്‌­തെരേസയെ ശ്രദ്ധേയ ആക്കുന്നത്. നിവേദിതയാകട്ടെ, ഭാരതത്തിന്റെ ആദ്ധ്യാത്മികദീപ്തിതിരിമറിഞ്ഞ് ഭാരതത്തില്‍ അനുരക്തയായി ഈ നാട്ടില്‍എത്തിയതാണ്. അറിഞ്ഞിട്ട്‌­വരുന്നതാണോവന്നിട്ട് അിറയുന്നതാണോഭേദംഎന്ന്‌­ചോദിക്കേണ്ടതില്ല. രണ്ടുപേരുംതിരിച്ചറിഞ്ഞ വ്യത്യസ്തമുഖങ്ങളില്‍ഏതാണ്കൂടുതല്‍ പ്രധാനം എന്ന്‌­ചോദിക്കുമ്പോലെയാവും അത്. ഭാരതത്തെ വരിച്ച വിദേശികള്‍ എന്നതാണ്അവര്‍ക്ക് പൊതുവായുള്ളത്. നിവേദിതഅയര്‍ലണ്ടിലാണ് Read more about ഇന്ത്യയിലൂടെ ഈശ്വരനിലേയ്ക്ക്….[…]

വചനമാരി ചൊരിഞ്ഞ് ഫീനിക്‌സില്‍ അഖണ്ഡ ബൈബിള്‍ പാരായണം –

09:29 am 6/10/2016 മാത്യു ജോസ് ഫീനിക്‌സ്: വചനമേശയില്‍ നിന്നു ആവോളം ഭക്ഷിച്ച് സംതൃപ്തരാകുന്നില്ലെങ്കില്‍ ബലിപീഠത്തില്‍നിന്ന് മുറിച്ച് പങ്കുവെയ്ക്കപ്പെടുന്ന മിശിഹായുടെ തിരുശരീര രക്തങ്ങളുടെ സത്യാര്‍ത്ഥം ഗ്രഹിക്കാനാകില്ല. തിരുവചനമാണ് ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രം. സുവിശേഷം ജീവിക്കുമ്പോഴാണ് ക്രൈസ്തവ ജീവിതം സാര്‍ത്ഥകമാകുന്നത്. ഫീനിക്‌സ് ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയം സംഘടിപ്പിച്ച അഖണ്ഡ ബൈബിള്‍ പാരായണത്തിന്റെ പ്രസക്തി വിളിച്ചറിയിക്കുന്നതായി ഇടവക വികാരി ഫാ ജോര്‍ജ് എട്ടുപറയില്‍ നല്‍കിയ സന്ദേശം. കരുണാവര്‍ഷം പ്രമാണിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഇടവകയില്‍ നടത്തിവരുന്ന വിവിധ ആഘോഷ Read more about വചനമാരി ചൊരിഞ്ഞ് ഫീനിക്‌സില്‍ അഖണ്ഡ ബൈബിള്‍ പാരായണം –[…]

പാകിസ്താനുമായുള്ള അതിര്‍ത്തി മേഖലയില്‍നിന്ന് എട്ടു ലക്ഷത്തോളം പേരെ പഞ്ചാബ് സര്‍ക്കാര്‍ ഒഴിപ്പിച്ചത് രാഷ്ട്രീയ വിവാദത്തില്‍

09:27 am 6/10/2016 ന്യൂഡല്‍ഹി: ഭീകര സങ്കേതങ്ങളിലെ മിന്നലാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുമായുള്ള അതിര്‍ത്തി മേഖലയില്‍നിന്ന് എട്ടു ലക്ഷത്തോളം പേരെ പഞ്ചാബ് സര്‍ക്കാര്‍ ഒഴിപ്പിച്ചത് രാഷ്ട്രീയ വിവാദത്തില്‍. മിന്നലാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ കഴിയുന്നവരെ ഒഴിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിവിധ ജില്ലകളില്‍നിന്ന് വന്‍തോതില്‍ പഞ്ചാബ് സര്‍ക്കാര്‍ ആളുകളെ മാറ്റി. ഏതെങ്കിലും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നില്ല ഇത്രയും വലിയ ഒഴിപ്പിക്കല്‍. അതിര്‍ത്തി മേഖലയിലെ സ്കൂളുകള്‍ മിന്നലാക്രമണത്തിനു ശേഷം ബുധനാഴ്ചയാണ് തുറന്നത്. അടുത്ത വര്‍ഷത്തെ Read more about പാകിസ്താനുമായുള്ള അതിര്‍ത്തി മേഖലയില്‍നിന്ന് എട്ടു ലക്ഷത്തോളം പേരെ പഞ്ചാബ് സര്‍ക്കാര്‍ ഒഴിപ്പിച്ചത് രാഷ്ട്രീയ വിവാദത്തില്‍[…]