ബലാത്സംഗക്കേസില്‍ ആര്‍.ജെ.ഡി എം.എല്‍.എ രാജ് ബല്ലാഭ് യാദവിന് ജാമ്യം അനുവദിച്ച പട്ന ഹൈകോടതി വിധിക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി.

09:25 am 6/10/2016 ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ആര്‍.ജെ.ഡി എം.എല്‍.എ രാജ് ബല്ലാഭ് യാദവിന് ജാമ്യം അനുവദിച്ച പട്ന ഹൈകോടതി വിധിക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ജസ്റ്റിസുമാരായ എ.ആര്‍ ദേവ്, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച ഹരജിയില്‍ വാദം കേള്‍ക്കും. ക്രൂരമായ സംഭവത്തില്‍ യാദവിന് ജാമ്യം അനുവദിച്ച ഹൈകോടതി നടപടി ശരിയായില്ളെന്ന് സര്‍ക്കാര്‍ ഉപദേഷ്ടാവ് ഗോപാല്‍ സിങ് പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി ആറിനാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബിഹാര്‍ഷരിഫിലുള്ള തന്‍െറ വീട്ടില്‍ യാദവ് Read more about ബലാത്സംഗക്കേസില്‍ ആര്‍.ജെ.ഡി എം.എല്‍.എ രാജ് ബല്ലാഭ് യാദവിന് ജാമ്യം അനുവദിച്ച പട്ന ഹൈകോടതി വിധിക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി.[…]

ജിസാറ്റ് 18ന്‍റെ വിക്ഷേപണം വിജയകരം.

09:23 am 6/10/2016 ബംഗളൂരു: ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 18ന്‍റെ വിക്ഷേപണം വിജയകരം. ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഇന്ത്യൻ സമയം പുലര്‍ച്ചെ രണ്ടു മണിയോടെ യൂറോപ്യന്‍ ഉപഗ്രഹ വിക്ഷേപണ വാഹനമായ ഏരിയാന്‍-5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. തെക്കേ അമേരിക്കയിലെ വടക്ക് കിഴക്കൻ തീരത്തെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആസ്‌ട്രേലിയന്‍ നാഷണല്‍ ബ്രോഡ്ബാന്‍റ് നെറ്റ് വര്‍ക് (എൻ.ബി.എൻ)ന്‍റെ സ്കൈ മസ്റ്റർ 2 ഉപഗ്രഹവും ജിസാറ്റ് 18നൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. ഭൂമിയിലേക്ക് കൂടുതല്‍ Read more about ജിസാറ്റ് 18ന്‍റെ വിക്ഷേപണം വിജയകരം.[…]

കേന്ദ്രസർവകലാശാല ഹോസ്​റ്റൽ കെട്ടിടത്തിന്​ മുകളിൽ കയറി ആത്​മഹത്യ ചെയ്യുമെന്ന്​ ഭീഷണി.

09:22 am 6/10/2016 കാസർകോട്​: കാസർകോട്​ പെരിയയിലെ കേന്ദ്രസർവകലാശാല ഹോസ്​റ്റൽ കെട്ടിടത്തിന്​ മുകളിൽ കയറി ആത്​മഹത്യ ചെയ്യുമെന്ന്​ ഭീഷണി. 15 ലധികം വരുന്ന നാട്ടുകാരാണ്​​ ആത്​മഹത്യ ഭീഷണി മുഴക്കിയത്​. സർവകലാശാലയുടെ വികസനത്തിനായി സ്​ഥലം വിട്ട്​ കൊടുത്തവരാണ്​ ഇവർ. സ്​ഥലം വിട്ട്​ കൊടുക്കു​േമ്പാൾ വാഗ്​ദാനം ചെയ്​ത ജോലിയും അടിസ്​ഥാന സൗകര്യങ്ങളും നൽകി ഇല്ലെന്നാരോപിച്ചാണ്​ പ്രതിഷേധം.

കശ്മീരിലെ സ്ഥിതിഗതികളില്‍ നേരിയ പുരോഗതി.

09:20 am 6/10/2016 ശ്രീനഗര്‍: ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട കശ്മീരിലെ സ്ഥിതിഗതികളില്‍ നേരിയ പുരോഗതി. വിഘടനവാദികള്‍ ആഹ്വാനം ചെയ്ത ബന്ദ് 89ാം ദിനവും തുടര്‍ന്നെങ്കിലും ജനം സാധാരണജീവിതത്തിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. താഴ്വരയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ സ്വകാര്യ വാഹനങ്ങളും ബസ് ഒഴികെയുള്ള പൊതുവാഹനവും ഓടിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെന്നും സ്കൂളുകളില്‍ അധ്യാപകര്‍ ഹാജരാവുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

മാധ്യമപ്രവർത്തകന് നടി രാധിക ആപ്തെയുടെ ചുട്ട മറുപടി.

08:44 pm 5/10/2016 പാർച്ഡ് എന്ന ചിത്രത്തിലെ ലീക്കായ നഗ്ന ദൃശ്യങ്ങളെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന് നടി രാധിക ആപ്തെയുടെ ചുട്ട മറുപടി. വിഡ്ഢി ചോദ്യങ്ങളാണ് നിങ്ങൾ ചോദിക്കുന്നത്. നിങ്ങള്‍ ആ ക്ലിപ് കണ്ടിരുന്നോ? മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്തിരുന്നോ? നിങ്ങളെ പോലുള്ളവരാണ് ഇത്തരത്തില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. ലോക സിനിമയിലേക്ക് നോക്കൂ.. എത്ര മനോഹരമായാണ് അവര്‍ ഇത്തരം വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പില്ലാത്തവരാണ് മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും Read more about മാധ്യമപ്രവർത്തകന് നടി രാധിക ആപ്തെയുടെ ചുട്ട മറുപടി.[…]

നിരാഹാര സമരം പ്രതിപക്ഷം അവസാനിപ്പിച്ചതിനെ പരിഹസിച്ച്​ എം സ്വരാജ്

08:33 pm 5/10/2016 തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നടത്തിവന്ന നിരാഹാര സമരം പ്രതിപക്ഷം അവസാനിപ്പിച്ചതിനെ പരിഹസിച്ച്​ എം സ്വരാജ് എം.എൽ.എ. സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയ സാഹചര്യത്തില്‍ നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുന്നത് എന്ത്​ കൊണ്ടാണെന്ന്​ സ്വരാജ് ചോദിച്ചു. സമരം മാന്യമായി അവസാനിപ്പിക്കാന്‍ കഴിയുന്ന അവസരം ഉപയോഗിക്കാതെ സമരം നാണംകെട്ട് പിരിയണം എന്ന ഗ്രൂപ്പ് താത്പര്യത്തിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്തിനെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ സ്വരാജ് ചോദിക്കുന്നു. നേരത്തെയുള്ള കലണ്ടര്‍ പ്രകാരം Read more about നിരാഹാര സമരം പ്രതിപക്ഷം അവസാനിപ്പിച്ചതിനെ പരിഹസിച്ച്​ എം സ്വരാജ്[…]

ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്ര സര്‍ക്കാരിന് കൈമാറി

08:28 pm 5/10/2016 ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്ര സര്‍ക്കാരിന് കൈമാറി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹീറാണ് ഇക്കാര്യം അറിയിച്ചത്. സൈനിക ദൗത്യത്തിൽ ചട്ടപ്രകാരമുള്ള എല്ലാ നടപടികളും സൈന്യവും സർക്കാറും പിന്തുടർന്നിരുന്നു. പ്രതിരോധ മന്ത്രിയോ, ആഭ്യന്തരമന്ത്രിയോ, പ്രധാനമന്ത്രിയോ അല്ല മിലിട്ടറി ഓപ്പറേഷനുകളുടെ ചുമതല വഹിക്കുന്ന ഡയറക്ടര്‍ ജനറലാണ് മിന്നലാക്രമണം നടത്തിയ വിവരം രാജ്യത്തെ അറിയിച്ചത്. അതാണ് സൈന്യം അനുവര്‍ത്തിക്കുന്ന കീഴ്‌വഴക്കവും-ഹന്‍സ്‌രാജ് അഹീർ Read more about ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്ര സര്‍ക്കാരിന് കൈമാറി[…]

ഷിക്കാഗോ പബ്ലിക് സ്കൂള്‍ അധ്യാപകരെ പിരിച്ചു വിടല്‍ ആരംഭിച്ചു

08:09 pm 5/10/2016 – പി. പി. ചെറിയാന്‍ ഷിക്കാഗോ : ഷിക്കാഗോ പബ്ലിക് സ്കൂളുകളില്‍ നിന്നും അധ്യാപകരെ പിരിച്ചു വിടുന്നതിന്റെ മുന്നോടിയായി 134 അധ്യാപകരേയും 103 അനധ്യാപകരേയും പിരിച്ചു വിട്ടതായി ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. ലഭ്യമായ വിദ്യാഭ്യാസ ഫണ്ട് ഉപയോഗിച്ചു നിലവിലുളള അധ്യാപകരെ നിലനിര്‍ത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തി വരുന്നതായും വിദ്യാഭ്യാസ വക്താവ് എമിലി ബിറ്റ്‌നര്‍ പറഞ്ഞു. ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 3.5 ശതമാനം കുറവും കഴിഞ്ഞ 10 വര്‍ഷം കൊണ്ടു വിദ്യാര്‍ത്ഥികളുടെ Read more about ഷിക്കാഗോ പബ്ലിക് സ്കൂള്‍ അധ്യാപകരെ പിരിച്ചു വിടല്‍ ആരംഭിച്ചു[…]

ലാലി മാത്യു (47) ഷിക്കാഗോയില്‍ നിര്യാത­യായി

08:06 pm 5/10/2016 ഷിക്കാഗോ: ഷിക്കാഗോയിലെ മൊക്കാനയില്‍ സ്ഥിരതാമസക്കാരിയായിരുന്ന ലാലി മാത്യു (47) നിര്യാതയായി. പൊതുദര്‍ശനം ഒക്‌ടോബര്‍ ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണി വരേയും, സംസ്കാര ശുശ്രൂഷകള്‍ ഒക്‌ടോബര്‍ എട്ടാംതീയതി ശനിയാഴ്ച രാവിലെ 10 മണിക്കും ഓക്‌ലോണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (6801 W. 96th Street, Oak Lawn, IL 60453) വച്ചു നടത്തപ്പെടുന്നതാണ്. മാത്യു സി. ജോര്‍ജ് ആണ് ഭര്‍ത്താവ്. മക്കള്‍: ജോഷ്വ, ജെസ്സീക്ക, ജാസ്മിന്‍. പരേത Read more about ലാലി മാത്യു (47) ഷിക്കാഗോയില്‍ നിര്യാത­യായി[…]

സൗദി അറേബ്യക്കെതിരെ ആദ്യ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു –

08:06 pm 5/10/2016 പി. പി. ചെറിയാന്‍ വാഷിങ്ടണ്‍ : 2001 സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവി കാമാണ്ടര്‍ പാട്രിക്ക് ഡണിന്റെ വിധവ സൗദി അറേബ്യക്കെതിരെ ആദ്യ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു. 9/11 ആക്രമണത്തില്‍ പങ്കെടുത്ത 19 പേരില്‍ 15 പേരും സൗദി പൗരന്മാരായി രുന്നതിനാല്‍ ഭീകരാക്രമണ ഉത്തരവാദിത്വത്തില്‍ നിന്നും സൗദി അറേബ്യയ്ക്ക് ഒഴിഞ്ഞുമാറാന്‍ യാതൊരു കാരണവശാലും സാധ്യമല്ലെന്നും മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങള്‍ക്ക് സൗദി അറേബ്യ നഷ്ടപരിഹാരം നല്‍കുവാന്‍ ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടി. Read more about സൗദി അറേബ്യക്കെതിരെ ആദ്യ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു –[…]