കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ പതിനാറുകാരി മാതാവ് അറസ്റ്റില്‍

08:05 pm 5/10/2016 – പി. പി. ചെറിയാന്‍ ഒമഹ(നെബ്രസ്ക്ക) : അവിഹിത ഗര്‍ഭത്തിലൂടെ പ്രസവിച്ച പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ രണ്ടാം നിലയിലെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ പതിനാറുകാരിയെ അറസ്റ്റ് ചെയ്ത് കൊലപാതകത്തിന് കേസെടുത്തതായി ഒമഹാ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്കെതിരെ ചാര്‍ജ് ചെയ്യുന്ന വകുപ്പുകളനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 30 വെളളിയാഴ്ച പുലര്‍ച്ച 4.12നായിരുന്നു സംഭവം. അന്റോണിയൊ ലോപസിന്റെ മാതാവാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ സിപിആര്‍ നല്‍കി രക്ഷപ്പെടുത്തുന്നതിനുളള ശ്രമം വിജയിച്ചില്ല. Read more about കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ പതിനാറുകാരി മാതാവ് അറസ്റ്റില്‍[…]

ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മപ്പെരുന്നാള്‍

07:56 pm 5/10/2016 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മപ്പെരുന്നാളും 39–ാം വാര്‍ഷികാഘോഷവും 2016 ഒക്ടോബര്‍ 14, 15, 16 (വെളളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഇടവക മെത്രാപ്പൊലീത്താ യല്‍ദൊ മോര്‍ തീത്തോസിന്റെ മഹനീയ സാന്നിധ്യത്തില്‍ നടത്തും. ഒക്ടോബര്‍ 9(ഞായര്‍) വി. കുര്‍ബാനാനന്തരം വികാരി റവ. ഫാ. സാജന്‍ ടി. ജോണ്‍, അസിസ്റ്റന്റ് വികാരി റവ. ഫാ. ഡോ. രജ്ജന്‍ മാത്യുവിന്റേയും ഇടവകാംഗങ്ങളുടേയും Read more about ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മപ്പെരുന്നാള്‍[…]

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ഓസ്റ്റിനില്‍ ഓണാഘോഷം

07:57 pm 5/10/2016 എബി ആനന്ദ് ഓസ്റ്റിന്‍: സെപ്റ്റംബര്‍ 23 ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ഓസ്റ്റിനില്‍ ആദ്യമായി ഓണാമാഘോഷിച്ചു. ഒന്നാം വര്‍ഷ മലയാളം വിദ്യാര്‍ത്ഥികളുടെ ഓണപ്പാട്ടോടെ ഓണാഘോഷത്തിനു തുടക്കമിട്ടു. ഡോ. റോഡ്‌നി മോഗ് ആയിരുന്നു മുഖ്യാതിഥി. ജന്മനാ അന്ധനായ അദ്ദേഹം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള ഭാഷയും സാഹിത്യവും ഈ യൂണിവേഴ്‌സി റ്റിയില്‍ ആദ്യമായി ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു അന്നത്തെ മലയാളം പ്രഫസറും. ഡോ. മോഗിന്റെ മലയാളത്തിലുളള പ്രസംഗം വിദ്യാര്‍ത്ഥികളെ ആവേശഭരിതരാക്കി. മലയാളം ക്ലാസുകള്‍ Read more about യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ഓസ്റ്റിനില്‍ ഓണാഘോഷം[…]

പ്രവാസി സാംസ്കാരികവേദി റിയാദ് യൂണീറ്റ് നിലവില്‍വന്നു

7:55 pm 5/10/2016 ദമാം: പ്രവാസി സാംസ്കാരികവേദി റിയാദ് ഈസ്റ്റ് സോണില്‍ പുതിയ യൂണീറ്റ് നിലവില്‍ വന്നു. പ്രവാസി സാംസ്കാരികവേദി റൗദ മേഖല വൈസ് പ്രസിഡന്റ് ബഷീര്‍ പാണക്കാടിന്റെ ആശംസാ പ്രസംഗത്തോടെ ആരംഭിച്ച ലുലു യൂണിറ്റ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി അംഗം പരീദ് ഉമ്മര്‍ അധ്യക്ഷതവഹിച്ചു. അദ്ദേഹം സംഘടനയെ പരിചയപ്പെടുത്തി സംസാരിച്ചു. പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി അംഗം സദറുദ്ദീന്‍ തെരഞ്ഞെടുപ്പ് ചടങ്ങള്‍ വിശദീകരിച്ചു. പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ പരീദ് ഉമ്മര്‍, സദറുദ്ദീന്‍ എന്നിവരുടെ Read more about പ്രവാസി സാംസ്കാരികവേദി റിയാദ് യൂണീറ്റ് നിലവില്‍വന്നു[…]

ഗര്‍ഭിണികള്‍ മുട്ടകഴിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

06:22 pm 5/10/2016 മുട്ടയുടെ ഉപയോഗം കൊളസ്‌ട്രോളിനു കാരണമാകുമെന്ന ചിന്ത മുട്ട കഴിക്കുന്നതില്‍ നിന്നു പലരേയും വിലക്കുന്നുണ്ട്. എന്നാല്‍ മുട്ട കഴിക്കേണ്ടതു ശരീരത്തിന് അത്യാവശ്യമാണെന്ന് പഠനം. പ്രത്യേകിച്ച് ഗര്‍ഭിണികള്‍. കാരണം ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയ്ക്കു ഗര്‍ഭിണികള്‍ മുട്ട കഴിക്കണം. മുട്ടയിലുള്ള പോഷകങ്ങള്‍ കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കു സഹായകരമാണ്. കുഞ്ഞിന്‍റെ കേന്ദ്രനാഡിവ്യൂഹത്തിന്‍റെ വളര്‍ച്ചയ്ക്കു മുട്ടയുടെ ഉപയോഗം മികച്ച പോഷണം നല്‍കും. ഗര്‍ഭസ്ഥ ശിശുവിന്‍റെ സ്‌പൈനല്‍കോഡ്, തലച്ചോര്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് സഹായിക്കും എന്നാണ് റിപ്പോര്‍ട്ട്.

2015 ലെ ജി വി രാജ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

06:17 pm 5/10/2016 തിരുവനന്തപുരം: 2015 ലെ ജി വി രാജ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിൽ അന്താരാഷ്ട്ര ചെസ് താരം എസ്.എല്‍.നാരായണനും വനിതാ വിഭാഗത്തിൽ റോവിംഗ് താരം ഡിറ്റിമോള്‍ വര്‍ഗീസും പുരസ്‌കാരത്തിനർഹരായി. മൂന്ന് ലക്ഷം രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് ജിവി രാജ പുരസ്‌കാരം. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസനാണ്​ തിരുവനന്തപുരത്ത്​ അവാർഡുകൾ പ്രഖ്യാപിച്ചത്​. കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു സ്മാരക പുരസ്‌കാരം അത്‌ലറ്റിക്‌സ് പരീശീലകന്‍ പി.ആര്‍ പുരുഷോത്തമനാണ്‌. Read more about 2015 ലെ ജി വി രാജ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.[…]

യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം നിര്‍ത്തുന്നു

06:13 pm 5/10/2016 സ്വാശ്രയ പ്രശ്നത്തില്‍ യു‍ഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം നിര്‍ത്തുന്നു. യുഡിഎഫ് യോഗത്തിലാണ് തീരുമാനം. സമരം സഭയ്‍‌ക്കു പുറത്തേയ്‍ക്കു വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏഴ് ദിവസത്തെ നിരാഹാരത്തിന് ഒടുവില്‍ ആരോഗ്യസ്ഥിതി മോശമായ ഹൈബി ഈഡനെയും ഷാഫി പറമ്പിലിനെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എംഎല്‍എമാരായ വി ടി ബല്‍റാം, റോജി ജോണ്‍ എന്നിവരാണ് സഭാകവാടത്തില്‍ ഇന്ന് നിരാഹാരം കിടക്കുന്നത്.

കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയിൽ ഹരജി നൽകി.

04:30 pm 5/10/2016 ന്യൂഡൽഹി: ഹൈകോടതിയിലെ മീഡിയ റൂം തുറന്നു തരണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ള്യു.ജെ) സുപ്രീംകോടതിയിൽ ഹരജി നൽകി. സൗഹാർദപൂർണമായ അന്തരീക്ഷത്തിൽ കേരളത്തിലെ എല്ലാ കോടതികളിലും പോയി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് അവസരം ഒരുക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. ഹൈകോടതിയിലെയും മറ്റ് കോടതികളിലെയും മീഡിയ റൂം അടിയന്തിരമായി തുറക്കാൻ ഉത്തരവിടണം. സ്വതന്ത്രവും സുരക്ഷിതവുമായി കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ നടപടി സ്വീകരിക്കണം. മാധ്യമങ്ങളെ വിലക്കുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. കെ.യു.ഡബ്ള്യു.ജെക്ക് വേണ്ടി Read more about കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയിൽ ഹരജി നൽകി.[…]

കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് ഇന്ന് ശമ്പളം നൽകുമെന്ന് ഗതാഗതമന്ത്രി

04:28pm 5/10/2016 തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് ഇന്ന് ശമ്പളം നൽകുമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രൻ. എസ്.ബി.ടിയിൽ നിന്നു വായ്പയെടുക്കാൻ അടിയന്തര ചർച്ചകൾ നടക്കുകയാണ്. രണ്ടു മണിയോടെ വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അത് ലഭിച്ചാലുടൻ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കെ.എസ്.ആർ.ടി.സി ജീവനക്കാർക്കു ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയുടെ ഉത്തരവാദിത്തമാണത്. പെൻഷൻ കൊടുക്കുന്ന കാര്യത്തിൽ മാത്രമാണ് അൻപതു ശതമാനം ബാധ്യത സർക്കാർ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സമരം തെറ്റെന്ന് പറയുന്നില്ലെങ്കിലും Read more about കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് ഇന്ന് ശമ്പളം നൽകുമെന്ന് ഗതാഗതമന്ത്രി[…]

ബംഗളൂരുവിൽ അഞ്ച്​ നില കെട്ടിടം തകർന്നു വീണ്​ ഒരാൾ മരിച്ചു.

04:23 pm 5/10/2016 ബംഗളൂരു: ബംഗളൂരുവിൽ അഞ്ച്​ നില കെട്ടിടം തകർന്നു വീണ്​ ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയാണ്​ മരിച്ചത്​. നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ്​ തകർന്നത്​. ബെലന്തൂർ റിങ്​ റോഡിലാണ്​ സംഭവം. നിരവധി പേർ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്​. രക്ഷാപ്രവർത്തനം തുടരുകയാണ്.