നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുത്തിയതിനെ തുടർന്നു ചോദ്യോത്തരവേള നിർത്തിവെച്ചു.
09:23 am 5/10/2016 തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുത്തിയതിനെ തുടർന്നു ചോദ്യോത്തരവേള നിർത്തിവെച്ചു. സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. സ്പീക്കറുടെ അനുനയ ശ്രമങ്ങൾ ഫലിക്കാതെ വന്നതോടെ മൂന്നു മിനിട്ടിനുള്ളിൽ തന്നെ സഭാ നടപടികൾ നിർത്തിവെച്ചു. ബാനറുകളും പ്ലകാർഡുകളും ഉയർത്തി പിടിച്ചായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭ്യർഥിച്ചു. ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്നും സഭക്ക് പുറത്ത് പ്രതിഷേധം തുടരാമെന്നും സ്പീക്കർ Read more about നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുത്തിയതിനെ തുടർന്നു ചോദ്യോത്തരവേള നിർത്തിവെച്ചു.[…]










