ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു.

09:33 am 3/10/2016 കട്ടപ്പന: ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി (സി.എസ്.ഡി.എസ്) സംസ്ഥാന കമ്മിറ്റി ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതൽ തുടങ്ങിയ ഹര്‍ത്താല്‍ വൈകുന്നേരം ആറിന് അവസാനിക്കും. ദലിത് വയോധികന്‍െറ മൃതദേഹം ആദ്യം അടക്കിയ സ്ഥലത്തു നിന്ന് പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ച് അനാദരവ് കാട്ടിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍.

കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശം റദ്ദാക്കി

09:30 am 3/10/2016 തിരുവനന്തപുരം: സര്‍ക്കാറുമായി കരാര്‍ ഒപ്പുവെക്കാതെ സ്വന്തം നിലക്ക് വിദ്യാര്‍ഥിപ്രവേശം നടത്തിയ പാലക്കാട് കരുണ, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശം ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. പ്രവേശനടപടികളില്‍ വ്യാപകക്രമക്കേട് നടന്നെന്ന് കണ്ടത്തെിയതിനെതുടര്‍ന്നാണ് നടപടി. രണ്ട് കോളജുകളിലെയും മുഴുവന്‍ സീറ്റുകളിലേക്കും കേന്ദ്രീകൃത അലോട്ട്മെന്‍റ് നടത്താന്‍ പ്രവേശ പരീക്ഷാകമീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ കോളജുകളില്‍ അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികളും പ്രവേശപരീക്ഷാ കമീഷണര്‍ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്‍റിന് ഹാജരാകണം. അലോട്ട്മെന്‍റിനായി പ്രവേശപരീക്ഷാ കമീഷണര്‍ പ്രത്യേക Read more about കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശം റദ്ദാക്കി[…]

അനുഗ്രഹങ്ങളുടെ നിറവില്‍ കാനഡ എക്‌സാര്‍ക്കേറ്റ്; യുവജന വര്‍ഷാചരണവുമായി മുന്നോട്ട്

09:27 am 3/10/2016 മിസ്സിസാഗ: “ഈശോയുടെ കുരിശിലാണ് രക്ഷ’ എന്ന സന്ദേശവുമായി കാനഡയിലെ സീറോ മലബാര്‍ കത്തോലിക്ക സഭയുടെ മിസ്സിസ്സാഗ എക്‌സാര്‍ക്കേറ്റിലെ യുവജനങ്ങള്‍ സമൂഹമധ്യത്തിലേക്ക്. അജപാലനവഴിയില്‍ കാനഡയിലെ വിശ്വാസികള്‍ക്ക് വെളിച്ചമേകുന്ന എക്‌സാര്‍ക്കേറ്റ് രൂപീകരണത്തിന്‍റേയും രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലിയുടെ മെത്രാഭിഷേകത്തിന്‍റേയും ഒന്നാം വാര്‍ഷികം ആഘോഷിച്ച വേളയിലാണ് മാര്‍പാപ്പയുടെ കാനഡയിലെ പ്രതിനിധി റൈറ്റ് റവ. ലൂയിജി ബൊനാസ്സി യുവജനവര്‍ഷം പ്രഖ്യാപിച്ചത്. 2016 ഒക്ടോബര്‍മുതല്‍ 2017 ഡിസംബര്‍വരെയാണ് യുവജനവര്‍ഷം. യുവജനശാക്തീകരണത്തിലൂടെ കുടുംബം, സഭ, സമൂഹം എന്നിവയുടെ ശാക്തീകരണമാണ് മുഖ്യഅജണ്ട. റൈറ്റ് Read more about അനുഗ്രഹങ്ങളുടെ നിറവില്‍ കാനഡ എക്‌സാര്‍ക്കേറ്റ്; യുവജന വര്‍ഷാചരണവുമായി മുന്നോട്ട്[…]

ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഗുരുദേവ ജയന്തി ആചരിച്ചു

09:25 am 3/10/2016 ന്യൂയോര്‍ക്ക്: ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (SNA of NA) 162-മത് ഗുരുദേവ ജയന്തി ആഘോഷം (ചതയദിനം) അതിവിപുലവും പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗ് അങ്കണത്തില്‍ വച്ചു സെപ്റ്റംബര്‍ 17-നു ശനിയാഴ്ച ആഘോഷിച്ചു. വിഭവസമൃദ്ധമായ സദ്യയെ തുടര്‍ന്നു കേരളത്തനിമയോടുകൂടി വസ്ത്രങ്ങളണിഞ്ഞ്, താലപ്പൊലിയും, ചെണ്ടമേളവും, മുത്തുക്കുടയുമായി മാവേലി മന്നനെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്ര സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ മെമ്പര്‍ ബാരി എസ് ഗ്രോഡന്‍ചിക്കും, Read more about ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഗുരുദേവ ജയന്തി ആചരിച്ചു[…]

റവ.ഫാ. കെ.വി. കോശി (86) അന്തരിച്ചു

09:22 am 3/10/2016 ഷിക്കാഗോ: റവ.ഫാ. കെ.വി. കോശി (86) ഒക്‌ടോബര്‍ ഒന്നിന് ഷിക്കാഗയില്‍ അന്തരിച്ചു. ഓറേത്ത് കുട്ടംകേരിലായ (തലവടി) പരേതനായ എസ്.പി വര്‍ഗീസിന്റേയും (കുഞ്ഞുകുട്ടി സാര്‍), ഏലിയാമ്മ വര്‍ഗീസിന്റേയും മൂത്ത പുത്രനാണ്. ഭാര്യ: ഡോ. ഗ്രേസ് കോശി റിട്ടയേര്‍ഡ് പബ്ലിക് സ്കൂള്‍ അധ്യാപികയും, തീക്ഷണതയുള്ള സുവിശേഷകയും, പരേതനായ ഓള്‍ ഇന്ത്യാ പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സ്ഥാപകനായിരുന്ന ഡോ. പി.എന്‍. കുര്യന്റെ (പൈനുംമൂട്ടില്‍, മാവേലിക്കര)സഹോദരിയുമാണ്. മക്കള്‍: ലീലാ, റോയി, റൂബി. മരുമകള്‍: പ്രിയ. കൊച്ചുമക്കള്‍: ശാന്തി, ക്രിസ്റ്റല്‍, സൂസന്‍, Read more about റവ.ഫാ. കെ.വി. കോശി (86) അന്തരിച്ചു[…]

മലയാളി സമൂഹവും ഫിലാഡല്‍ഫിയ പോലീസും ഒക്‌ടോബര്‍ 5-ന് കൈകോര്‍ക്കുന്നു

09;20 am 3/10/2016 സുധാ കര്‍ത്താ ഫിലാഡല്‍ഫിയ: കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും, സമൂഹത്തിനു നീതിപാലനം ഉറപ്പാക്കാനും മലയാളി സമൂഹവും ഫിലാഡല്‍ഫിയ പോലീസും സംയുക്തമായി ഒത്തുചേരുന്നു. ഒക്‌ടോബര്‍ 5-ന് ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ്റിലുള്ള അതിഥി റെസ്റ്റോറന്റിലാണ് (9321 ക്രൂസ് ടൗണ്‍ റോഡ്) ഈ ഒത്തുചേരല്‍. ഫിലാഡല്‍ഫിയയില്‍ മലയാളി കുടുംബങ്ങളെ മാത്രം ലാക്കാക്കി സ്വര്‍ണ്ണാഭരണ കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഒറ്റയ്ക്കും അല്ലാതെയും വര്‍ഗ്ഗീധിക്ഷേപങ്ങള്‍ നടന്നിട്ടുണ്ട്. രാത്രി ജോലിക്കുപോകുന്നവരും തിരിച്ചു വരുന്നവര്‍ക്കുമെതിരേ കരുതിക്കൂട്ടി കവര്‍ച്ചാ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. നികുതി Read more about മലയാളി സമൂഹവും ഫിലാഡല്‍ഫിയ പോലീസും ഒക്‌ടോബര്‍ 5-ന് കൈകോര്‍ക്കുന്നു[…]

ഓണം പൊന്നോണം 2016 വിപുലമായി ആഘോഷിച്ചു, മാവേലി ലണ്ടന്‍ നഗരത്തെ പുളകമണിയിച്ചു

09:19 am 3/10/2016 – ജയശങ്കര്‍ പിള്ള ഒന്റാറിയോ: ലണ്ടന്‍ മലയാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഓണം പൊന്നോണം മലയാളി ഹൃദയങ്ങളെ ആകര്‍ഷിച്ചു.വിവിധ കലാ സാംസ്കാരിക പരിപാടികളോട് കൂടി നടത്തിയ ഓണാഘോഷ പരിപാടികളില്‍ അഞ്ഞൂറില്‍ അധികം മലയാളികള്‍ സംബന്ധിച്ചു. കാനഡയിലെ ഒയ്ന്റാറിയോവില്‍ ഉള്ള ലണ്ടന്‍ മലായാളികളുടെ പുതിയ റെസിഡന്‍ഷ്യല്‍ ഏരിയ ആണ്.കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏകദേശം 280 കുടുംബങ്ങള്‍ ആണ് ഇവിടെ സ്ഥിര താമസം ആക്കിയത് .കേരളം തനിമ ആവര്‍ത്തിക്കുന്ന സദ്യ ,നൃത്ത നൃത്യങ്ങള്‍,കലാ പരിപാടികള്‍,ഗാനങ്ങള്‍ അങ്ങിനെ വിവിധ Read more about ഓണം പൊന്നോണം 2016 വിപുലമായി ആഘോഷിച്ചു, മാവേലി ലണ്ടന്‍ നഗരത്തെ പുളകമണിയിച്ചു[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗാന്ധിജയന്തിദിനാഘോഷം മാനസികാരോഗ്യകേന്ദ്രത്തില്‍

09:18 am 3/10/2016 വേള്‍ഡ് മലയാളി കൗണ്‍സില്‍ ട്രാവന്‍കൂര്‍ പ്രോവിന്‍സ് ഗാന്ധിജയന്തി ദിനമായ ഒക്‌­ടോബര്‍ രണ്ടിന് തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ റീഹാബിലേഷന്‍ സെന്ററിലെ അന്തേവാസികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ സ്വാഗതം ആശംസിച്ച ട്രാവന്‍കൂര്‍ പ്രോവിന്‍സ് പ്രസിഡന്റ് വി.പി ശിവകുമാര്‍ 146 വര്‍ഷം പഴക്കമുള്ള മാനസികാരോഗ്യകേന്ദ്രത്തില്‍ വച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ ഉണ്ടായ സാഹചര്യം വിശദീകരിച്ചു. മാനസിക നില തെറ്റിയവരെ സഹായിക്കാനും രോഗം പൂര്‍ണ്ണമായും ഭേദമായവരെയും സമൂഹം ഏറ്റെടുക്കാന്‍ വൈമുഖ്യം കാട്ടുന്ന സാഹചര്യം Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗാന്ധിജയന്തിദിനാഘോഷം മാനസികാരോഗ്യകേന്ദ്രത്തില്‍[…]

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈനിക ക്യാമ്പിന് സമീപം വെടിവെപ്പ്

12:02 am 3/10/2016 ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈനിക ക്യാമ്പിന് സമീപം വെടിവെപ്പ്. ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. 46 രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ക്യാമ്പിന് സമീപമുള്ള പാര്‍ക്കിലൂടെ ക്യാമ്പിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്നു ഭീകരര്‍. സൈനിക കേന്ദ്രത്തിനുള്ളില്‍ ആരും കയറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് വെടിവെപ്പ് തുടങ്ങിയത്. ക്യാമ്പിന് നേര്‍ക്ക് ഗ്രനേഡ് എറിഞ്ഞ ശേഷമാണ് ഭീകരര്‍ ക്യാമ്പിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്.

എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെ അവിടെ ഉണ്ടായിരുന്നുള്ളൂ: സന്തോഷ് പണ്ഡിറ്റ് .

09;19 pm 2/10/2016 ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. തന്നെ അപമാനിക്കാനായി മനഃപൂര്‍വം ചാര്‍ട്ട് ചെയ്ത പ്രോഗ്രാമായിരുന്നു അത്. അമ്പതോളം പേര്‍ ചേര്‍ന്ന് എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എന്നോട് ഏറ്റവും ദേഷ്യമുള്ളവരെ ഏറ്റവും അടുത്തിരുത്തി. എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെ അവിടെ ഉണ്ടായിരുന്നുള്ളൂ. അയാള്‍ക്ക് മൈക്ക് കൊടുക്കുന്നുമുണ്ടായിരുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു. ഞങ്ങള്‍ 25 വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. എന്നിട്ടും ഞങ്ങളെ ആരും തിരിച്ചറിയുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് Read more about എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെ അവിടെ ഉണ്ടായിരുന്നുള്ളൂ: സന്തോഷ് പണ്ഡിറ്റ് .[…]